റോബിന്‍ ജാസ്മിനുമായുള്ള വഴക്കില്‍ നിന്നും ഒഴിഞ്ഞുമാറുന്നു? റോബിന്‍ ജാസ്മിന്റെ ഗെയിം അല്ല മാറ്റിയത്

ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ ഇന്നലെ ജാസ്മിന്‍ റോബിനെ തന്റെ പട്ടിയോട് ഉപമിച്ചെന്ന പേരിലായിരുന്നു ബഹളം. എന്നാല്‍ റോബിനെ ജാസ്മിന്‍ പട്ടിയോട് ഉപമിച്ചിട്ടില്ലെന്നും അതങ്ങനെയാക്കി തീര്‍ത്തത് ലക്ഷ്മി പ്രിയ ആണെന്നുമാണ് സോഷ്യല്‍ മീഡിയയും പ്രേക്ഷകരും പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരിക്കുന്നത്.

ഇതിനിടെ ഇപ്പോഴിതാ റോബിന്റെ ഗെയിമില്‍ ജാസ്മിന്റെ സ്വാധീനം മൂലമുണ്ടായ മാറ്റങ്ങള്‍ വിശദമാക്കുകയാണ് ഒരു കുറിപ്പ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍പ പങ്കുവച്ചൊരു കുറിപ്പാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ആ കുറിപ്പ് വിശദമായി വായിക്കാം തുടര്‍ന്ന്.

അവളുടെ സ്റ്റേറ്റ്‌മെന്റ്

ജാസ്മിന്‍ റോബിനെ പട്ടിയോട് ഉപമിച്ചു എന്നതാണല്ലോ ഇന്നത്തെ പ്രധാന വിഷയം. ജാസ്മിന് ആ പട്ടിയുമായുള്ള ബന്ധം ഷോ കാണുന്ന എല്ലാവര്‍ക്കും വ്യക്തമാണ്. ജാസ്മിന്റെ ഇന്‍ട്രോ വീഡിയോയില്‍ അടക്കം അവളുടെ ഫാമിലി ആയി പരിജയപ്പെടുത്തിയ, വിശേഷ ദിവസങ്ങളില്‍ അവളുടെ പാട്ണര്‍ക്കൊപ്പം ആശംസകള്‍ നേരുന്ന അവളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അവളുടെ പട്ടി.

ഈ കഴിഞ്ഞ എപ്പിസോഡില്‍ തന്നെ മോഹന്‍ലാലിന് മുന്‍പില്‍ അവള്‍ക്ക് ഒരു അബദ്ധം പറ്റിയപ്പോള്‍ താന്‍ മനഃപൂര്‍വ്വം ചെയ്തതല്ലന്നു സത്യം ചെയ്യുന്നത് ആ പട്ടിയുടെ പേരില്‍ ആണ്. അതെ എപ്പിസോഡില്‍ തന്നെ ആ പട്ടി തനിക്ക് മകളെ പോലെ ആണെന്നും, അതിനെ നിമിഷയേക്കാള്‍ ഇഷ്ട്ടമാണെന്നും അവള്‍ പറയുന്നുണ്ട്. ഇതില്‍ നിന്നൊക്കെ ആ പട്ടി അവള്‍ക്ക് ആരാണെന്ന് സാമാന്യ ബുദ്ധി ഉള്ള പ്രേക്ഷകര്‍ക്ക് മനസ്സിലാകും. ഇനി ലക്ഷ്മി പ്രിയയുടെ ഹൃദയ വേദനക്ക് കാരണമായ പരാമര്‍ശത്തിലേക്ക് വരാം. 'ഞാന്‍ എന്റെ പട്ടിയെ കാണുന്നതും റോബിനെ കാണുന്നതും എന്റേര്‍ലി ഡിഫ്റെന്റ് ആയിട്ടാണ്' അതായിരുന്നു അവളുടെ സ്റ്റേറ്റ്‌മെന്റ്.

ഒഴിഞ്ഞു മാറുന്നതായിക്കാണാം.


അവള്‍ക്ക് ഏറ്റവും സ്‌നേഹമുള്ള ഒന്ന് ഒരു വശത്ത് ഏറ്റവും ദേഷ്യം ഉള്ള ഒരാള്‍ മറ്റൊരു വശത്ത്. ഇതില്‍ ഒരു രീതിയിലും റോബിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നില്ല. അവിടെ എല്ലാവരും മൂണ്‍, ഷാടോ എന്നൊക്കെ പരസ്പരം ആക്ഷേപിക്കാറുണ്ട്. അത്ര പോലും ഇന്‍സല്‍ട്ട് ഇതില്‍ ഇല്ല. തന്റെ മനസ്സിലുള്ള സ്‌നേഹത്തിന്റെയും വെറുപ്പിന്റെയും രണ്ടു ധ്രുവങ്ങള്‍ അവള്‍ വ്യക്തമാക്കി എന്ന് മാത്രം. ഇത് കൃത്യമായി മനസ്സിലാക്കിയത് കൊണ്ടാണ് റോബിന്‍ മിണ്ടാതെ ഇരുന്നത്. വഴക്കിനോ സ്‌ക്രീന്‍സ്പേസിനോ ഉള്ള ഒരു അവസരം പോലും പാഴാക്കാത്ത റോബിന്‍ ഈ എപ്പിസോഡില്‍ അടക്കം, ഈയിടെയായി പലപ്പോഴും ജാസ്മിനുമായുള്ള വഴക്കില്‍ നിന്ന് ഒഴിഞ്ഞു മാറുന്നതായിക്കാണാം.

ഞാന്‍ മനസ്സിലാക്കുന്നത് ആ വീട്ടില്‍ ജാസ്മിന്റെ സ്ട്രങ്ത് ഏറ്റവും അധികം തിരിച്ചറിഞ്ഞ ഒരാള്‍ റോബിന്‍ ആണെന്നാണ്. പലപ്പോഴും ജാസ്മിന്റെ നേട്ടങ്ങള്‍ ആഘോഷിക്കുന്നതും അവളെ അങ്ങോട്ട് പോയി അഭിനന്ദിക്കുന്നതും ചിലപ്പോഴൊക്കെ അവളോട് ബഹുമാനം ആണെന്ന് തുറന്നു പറയുന്നതും കാണാം. താന്‍ വലിയ തുക കൊടുത്ത് പി ആര്‍ ടീമിനെ സെറ്റ് ചെയ്തും, മാസങ്ങള്‍ തയ്യാറെടുപ്പ് നടത്തിയും വന്ന ഒരു ഗെയിമില്‍ ഒരു മുന്നൊരുക്കവും ഇല്ലാതെ അയാള്‍ പഠിക്കാന്‍ മറന്നു പോയ സത്യസന്ധത എന്ന ലളിതമായ പാഠം കൊണ്ട് ഒരാള്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നത് വേറെ ആര് അംഗീകരിച്ചില്ലെങ്കിലും ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍ തന്റെ മനസാക്ഷിയുടെ മുന്നില്‍ സമ്മതിക്കുന്നുണ്ടാകും.

സ്വാധീനിച്ച ഒരാള്‍

റോബിനെ അവിടെ ഏറ്റവും അധികം സ്വാധീനിച്ച ഒരാള്‍ ജാസ്മിന്‍ ആണെന്ന് ഞാന്‍ നിസ്സംശയം പറയും. റോബിന്റെ ഏറ്റവും സുന്ദരമായ മുഖം നമ്മള്‍ കണ്ടത് ദില്‍ഷയുടെ നല്ല വാക്കുകള്‍ കേട്ടപ്പോഴല്ല. അത് ജാസ്മിന്‍ കെട്ടിപ്പിടിച്ചപ്പോള്‍ ആണ്. ആ ഒരൊറ്റ കെട്ടിപിടുത്തം അയാള്‍ക്ക് തുടര്‍ന്നുള്ള ദിവസങ്ങളില്‍ നല്‍കിയ ആത്മവിശ്വാസം നമ്മള്‍ കണ്ടതാണ്. മറ്റൊരു ഉദാഹരണം പറയാം. ഡിബേറ്റില്‍ ജാസ്മിന്റെ സംസാരം കേട്ട് റോബിന്‍ ഇടയില്‍ പരിസരം മറന്ന് അവളെ അഭിനന്ദിച്ചത്. പിന്നീട് അയാള്‍ അത് തിരുത്തിയെങ്കിലും ആ സമയത്ത് അയാള്‍ ജെനുവിന് ആയിരുന്നു. റോബിന്‍ ലക്ഷ്മി പ്രിയക്ക് മുന്‍പില്‍ കരഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞത് എനിക്ക് മനുഷ്യത്വം ഇല്ലേ ചേച്ചി എന്നാണ്. മനുഷ്യത്വം ഇല്ലാ എന്നുള്ളത് റോബിനെതിരായ ജാസ്മിന്റെ ആരോപണം ആയിരുന്നു.

മനുഷ്യത്വം, സത്യസന്ധത

മനുഷ്യത്വം, സത്യസന്ധത ഒക്കെ പുറത്തു വെച്ചാണ് ഗെയിം കളിക്കാന്‍ വന്നത് എന്ന് ആദ്യ ആഴ്ചകളില്‍ ആത്മവിശ്വാസത്തോടെ പറഞ്ഞിരുന്ന ഒരാള്‍ തനിക്ക് മനുഷ്യത്വം ഇല്ലേ എന്ന് ചോദിച്ചു കരഞ്ഞിട്ടുണ്ടെങ്കില്‍ ജാസ്മിന്‍ അയാളെ അത്രക്ക് സ്വാധീനിക്കുന്നുണ്ടെന്നാണ് അര്‍ത്ഥം. ആദ്യ ആഴ്ച്ചകളില്‍ എല്ലാവരെയും വെറുപ്പിച്ച് ശ്രദ്ധാകേന്ദ്രമാകാന്‍ ശ്രമിച്ച റോബിന്‍ ഇപ്പോള്‍ പണ്ടത്തെ പോലെ താന്‍ ഫെയിക്കാണെന്നൊന്നും പറയാതെ ആ വീട്ടിലുള്ള മറ്റുള്ളവരോട് നല്ല ബന്ധം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍, ധന്യക്ക് അടക്കം ഇഷ്ട്ടം തോന്നുന്ന ഒരു നല്ല മനുഷ്യനിലേക്ക് അയാള്‍ പരിവര്‍ത്തനത്തിന് വിധേയനായിട്ടുണ്ടെങ്കില്‍ അത് ജാസ്മിന്റെ സ്വാധീനം ആണ്. റോബിന്‍ ജാസ്മിന്റെ ഗെയിം അല്ല മാറ്റിയത്, അവള്‍ റോബിന്റേതാണ്. ജാസ്മിനോടുള്ള ആ ബഹുമാനം ആണ് ഇന്ന് മുഴുവന്‍ കാമറകളുടെയും ഫോക്കസ് തന്നിലേക്ക് തിരിക്കാനുള്ള അവസരം ഉണ്ടായിട്ട് കൂടി റോബിനെ നിശബ്ദനാക്കിയത്.

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X