ആര്‍മി ഗ്രൂപ്പുകളോ, ഫാന്‍ പേജുകളോ ഇല്ല, നമ്മുടെ പരിചയത്തിലുള്ള ഒരു സ്ത്രീ! ലക്ഷ്മി പ്രിയ ടോപ് 5 ല്‍ കാണുമോ?

ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ തുടക്കത്തില്‍ തന്നെ പൊട്ടിത്തെറികള്‍ക്ക് കാരണമാകുമെന്ന് വിലയിരുത്തപ്പെട്ട താരമാണ് ലക്ഷ്മി പ്രിയ. ആ പ്രതീക്ഷ തെറ്റിക്കാതെ തുടക്കം മുതല്‍ കളത്തില്‍ ലക്ഷ്മി പ്രിയയുണ്ട്. ഇന്നലെയും ലക്ഷ്മി പ്രിയയുടെ പൊട്ടിത്തെറിയ്ക്ക് ബിഗ് ബോസ് വീട് സാക്ഷ്യം.

പഴകിയ ചിന്താഗതിക്കാരിയെന്നാണ് പൊതുവെ ലക്ഷ്മി പ്രിയയ്‌ക്കെതിരെ ഉയരുന്ന വിമര്‍ശനം. എന്നാല്‍ ലക്ഷ്മി പ്രിയയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഒരാള്‍. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച ആ കുറിപ്പില്‍ പറയുന്നത് എങ്ങനെ ലക്ഷ്മി പ്രിയ സ്വന്തമായി ഗെയിം കളിച്ച് നില്‍ക്കുന്നുവെന്നാണ് കുറിപ്പ് വായിക്കാം തുടര്‍ന്ന്.

Bigg Boss Malayalam

പൊതുവെ ഈ കാറ്റഗറിയില്‍ വരുന്ന മത്സരാര്‍ത്ഥികളെ ആദ്യം മുതലേ മുന്‍ധാരണയോടെ ട്രോളി, കുറ്റംപറഞ്ഞു , രണ്ടാഴ്ച കഴിഞ്ഞാല്‍ എവിക്ട് ആയി പോകും എന്നുള്ള പ്രവണതയാണ് കണ്ടുവരുന്നത് . അവര്‍ക്ക് ആര്‍മി ഗ്രൂപ്പുകളോ ഇന്‍സ്റ്റഗ്രാം ഫാന്‍ പേജുകളോ ഒന്നും കാണില്ല . ആദ്യം മുതലേ അകത്തും പുറത്തും ഉള്ളവരുടെ ടാര്‍ഗറ്റ് അവരായിരിക്കും . Because they appear to be an easy target ! എലിമിനേഷന്‍ ലിസ്റ്റില്‍ മിക്കവാറും വരുന്ന അവര്‍ക്കു വോട്ട് ചെയ്യാനും ചില ആളുകള്‍ക്ക് ഒരു വിമുഖത കാണും . ആ വീട്ടില്‍ നടക്കുന്ന എല്ലാ പ്രേശ്‌നങ്ങള്‍ക്കും കാരണം അവര്‍ ആണ് എന്ന് വരുത്തിത്തീര്‍ക്കും . അവര്‍ നല്ലത് ചെയ്താലും , നന്നായി കളിച്ചാലും അനുമോദിക്കുന്നവരുടെ എണ്ണം കുറവായിരിക്കും .

ലക്ഷ്മിപ്രിയ എന്ന മത്സരാര്‍ത്ഥി ഈ സീസണില്‍ വന്നപ്പോളും ഇതിന് വിഭിന്നമായിരുന്നില്ല കാര്യങ്ങള്‍ . പക്ഷെ , ആറാഴ്ച കഴിഞ്ഞു , ഇന്നു കാര്യങ്ങള്‍ വളരെ വ്യത്സ്യതമാണ് . അവിടയുള്ള സ്ത്രീ മത്സരാര്‍ഥികളില്‍ നിഷ്പക്ഷമായി പറഞ്ഞാല്‍ ഏറ്റവും മുന്നില്‍ ലക്ഷ്മിപ്രിയ നില്‍ക്കുന്നു . ഫാനിസം മാറ്റിവെച്ചു നിഷ്പക്ഷമായി സപ്പോർട്ട് ചെയ്യാന്‍ പ്രേക്ഷകര്‍ തയാര്‍ ആണെങ്കില്‍, ലക്ഷ്മിപ്രിയ ഇപ്പോള്‍ ഉള്ളതുപോലെ ഗെയിം കളിച്ചാല്‍ ടോപ്പ് ഫെെവില്‍ എത്താന്‍ ഏറ്റവും അര്‍ഹയാണ് .

പറയാന്‍ ഉള്ളത് അപ്പപ്പോള്‍ തന്നെ പറയുന്നു . സംസാരിക്കാനുള്ള നല്ല കഴിവ് , നിലപാടുകള്‍ , അഭിപ്രായങ്ങള്‍ കൃത്യസമയത്തു മുന്നോട്ട് വെക്കുന്നു . അല്‍പ്പസ്വല്‍പ്പം കുറ്റവും കുറവുകളുമൊക്കെ ഉണ്ട് . പശുവിനെ പറ്റി പറയാന്‍ പറഞ്ഞാല്‍ , പശുവിനെ കെട്ടിയ തെങ്ങിനെ പറ്റി പറഞ്ഞു തുടങ്ങും . ദേഷ്യം വന്നാല്‍ തോന്നുന്നത് അങ്ങ് പറയും . പലപ്പോളും വേലിയില്‍ ഇരിക്കുന്ന പാമ്പിനെ എടുത്തു കഴുത്തില്‍ ഇട്ട് അതിന്റെ കടി വാങ്ങും . ദേഷ്യം സങ്കടം സന്തോഷം - എന്തുതന്നെ വന്നാലും അതാ മുഖത്തു തെളിഞ്ഞുനില്‍ക്കും .
പക്ഷെ...ഈ പറയുന്ന ദേഷ്യവും , സങ്കടവുംമൊക്കെ അല്‍പ്പം നേരത്തേക്കേ ഉള്ളൂ . ചെയ്തത് തെറ്റായി പോയി എന്നുതോന്നിയാല്‍ മാപ്പു പറയാന്‍ ഒരു മടിയുമില്ല .

വായില്‍ നിന്നും വന്ന വാക്കിന് നിമിഷയുടെ പുറകെ നടന്ന ആ നടത്തം ആദ്യം നമ്മളെ ചിരിപ്പിച്ചെങ്കിലും , ഒന്നുകൂടി ആലോചിച്ചാല്‍ ലക്ഷ്മിപ്രിയയുടെ മനസിലെ നന്മ വരച്ചിടുന്നു . ഒരേ തെറ്റിന് പല തവണ ക്ഷമ പറഞ്ഞു - എല്ലാവരുടെയും മുന്നില്‍ വെച്ചുപോലും . എണ്‍പതുകളില്‍ ജനിച്ച , ആ ഒരു കാലഘട്ടത്തിന്റെ പ്രതിനിധി ആയ , വീടും അടുക്കളയുമൊക്കെ നന്നായി നോക്കുന്ന , ചില കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ അല്‍പ്പം വിമുഖത ഉള്ള , നമ്മുടെയൊക്കെ കുടുംബങ്ങളിലോ , അടുത്ത ബന്ധങ്ങളിലോ ഒക്കെയുള്ള ഒരാള്‍ - അങ്ങനെയുള്ള ഒരു ആളെയാണ് ലക്ഷ്മിപ്രിയ ഓര്‍മപ്പെടുത്തുന്നത് . പലരും അവിടയുള്ള ചില മത്സരര്‍ത്ഥികളോട് പറയണം എന്നാഗ്രഹിക്കുന്ന കാര്യങ്ങള്‍ സരസമായി തന്നെ ലക്ഷ്മിപ്രിയ വിളിച്ചുപറയുന്നു . അവിടെ ആര്‍ക്ക് എന്ത് വിഷമം വന്നാലും ആശ്വസിപ്പിക്കാന്‍ , അവരുടെ വിഷമം ഷെയർ ചെയ്യാന്‍ ആദ്യം എത്തുന്നത് ലക്ഷ്മിപ്രിയ തന്നെ .

കഴിഞ്ഞ രണ്ടാഴ്ച തീര്‍ത്തും എല്ലാവരാലും ഒറ്റപ്പെടല്‍ അനുഭവിച്ച ഒരു വ്യക്തിയാണ് ലക്ഷ്മിപ്രിയ . അതില്‍ ആഴ്ന്നുപോവാതെ വീറോടെയും വാശിയോടെയും അവര്‍ ഒറ്റക്കാണ് ഇപ്പോള്‍ കളിക്കുന്നത് . ടാസ്‌കുകളില്‍ തനിക്ക് പറ്റാവുന്നത്ര മനോഹരമായി ചെയുന്നു . വഴക്കും , കോമെഡിയും , അഭിനയവും ഒക്കെയായി നല്ലൊരു എന്‍റർടെയ്നിംഗ് കണ്ടന്‍റ് അവര്‍ തരുന്നു . സ്ക്രീന്‍ സ്പേസ് ആണെങ്കില്‍ ഇഷ്ട്ടംപോലെ . ഇന്നലെ ലാലേട്ടന്റെ മുന്നില്‍ ജാസ്മിന്‍ ഡോക്ടര്‍ റോബിനെ വളര്‍ത്തുനായയുമായി ഉപമിച്ചപ്പോള്‍ , അവിടെ കൃത്യമായി പ്രതികരിക്കാന്‍ ലക്ഷ്മിപ്രിയ മാത്രമേ ഉണ്ടായിരുന്നുള്ളു . അവിടെയുള്ള ചിലരുടെ ഇരട്ടത്താപ്പുകള്‍ വീണ്ടും വ്യക്തം .

ബിഗ്ഗ്ബോസ് എന്ന മെെന്‍റ് ഗെയിം എത്രത്തോളം അവര്‍ക്ക് വഴങ്ങും എന്ന ചോദ്യത്തിന് , തന്റെതായ ഒരു ഗെയിം അവിടെ അവര്‍ കളിക്കുന്നു എന്ന് പറയുന്നതാവും ഏറ്റവും നല്ല ഉത്തരം . മുന്‍വിധികളും , മുന്‍ധാരണകളും മാറ്റിവെച്ചു , കുലസ്ത്രീ എന്നൊക്കെയുള്ള തെറ്റായ വിശേഷണങ്ങള്‍ കളഞ്ഞുകൊണ്ട് നമ്മുടെയൊക്കെ പരിചയത്തില്‍ ഉള്ള ഒരു സ്ത്രീ മത്സരാത്ഥി എന്ന പരിഗണന മാത്രം മതി അവരെ മനസിലാക്കാന്‍.

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X