For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റിയാസിന്റെ വിജയം നാടിന്റെ പുരോഗതിയുടെ തെളിവാകും; ടോപ് 3യുടെ വിജയ സാധ്യത ഇങ്ങനെ!

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4 ന്റെ കപ്പ് ആരെടുക്കുമെന്ന് അറിയാനിനി ബാക്കിയുള്ളത് മണിക്കൂറുകള്‍ മാത്രമാണ്. ആറ് പേരാണ് ഇപ്പോള്‍ മത്സരത്തില്‍ അവശേഷിക്കുന്നത്. ഇതില്‍ മൂന്ന് പേരുകളാണ് വിന്നറായി മാറുമെന്ന് കരുതപ്പെടുന്നത്. റിയാസും ബ്ലെസ്ലിയും ദില്‍ഷയും. ഇതിലാരാകും വിജയി എന്നതാണ് കണ്ടറിയേണ്ടത്. ഇതിനിടെ എന്തുകൊണ്ടാണ് റിയാസ് ഈ സീസണിലെ വിജയിയാകാന്‍ യോഗ്യനെന്ന് പറയുന്നൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്.ബിഗ് ബോസ് ആരാധകരുടെ ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പ് വായിക്കാം തുടർന്ന്.

  Also Read: 'ഒരാളെ തേജോവധം ചെയ്തുകൊണ്ടല്ല വോട്ട് വാങ്ങേണ്ടത്, ജനുവിനായി കളിച്ച് വിജയിക്കൂ'; ഫൈനലിസ്റ്റുകളോട് അശ്വതി!

  ഫൈനൽ 6 ലോട്ട് വന്നതിലെ മെയിൻ മൂന്ന് മത്സരാർത്ഥികളെ നോക്കൂ. റിയാസ് തന്നെയല്ലേ വിജയിക്കേണ്ടത് ? അത് നമ്മുടെ നാടിൻറെ പുരോഗതിയെ മറ്റുള്ളവർക്ക് കാണിച്ച് കൊടുക്കില്ലേ ? എന്നാണ് കുറിപ്പിലൂടെ ചോദിക്കുന്നത്. പിന്നാലെ മൂന്ന് പേരെയും കുറിച്ചുള്ള അഭിപ്രായവും രേഖപ്പെടുത്തുന്നുണ്ട്.

  ബ്ലെസ്ലി

  പുകവലി ആരോഗ്യത്തിനു ഹാനീകരം എന്നാണ്. അല്ലാതെ സ്ത്രീകളുടെ ആരോഗ്യത്തിനു ഹാനീകരം എന്നല്ല എന്ന് ഇനിയെങ്കിലും മനസ്സിലാക്കുക. പൊതുബോധത്തെ തൃപ്തിപ്പെടുത്തി വോട്ട് പിടിക്കാനുള്ള കുതന്ത്രം. ഖേദകരം എന്ന് തന്നെ പറയട്ടെ . ശുചിമുറിയിൽ കിടന്ന, സ്ത്രീയുടെ അടി വസ്ത്രം പൊതുമധ്യത്തിൽ ഇട്ട് കൊടുത്തു വരെ വോട്ട് പിടിക്കുന്നതിൽ ഒരു പരിധി വരെ ഈ മത്സരാർഥി വിജയിച്ചിരിക്കുന്നു..

  ശാസ്ത്രം ഇത്ര പുരോഗമിച്ചിട്ടും സ്യൂഡോ സയൻസ് പൊക്കിപ്പിടിച്ചു നടക്കുന്ന, മറ്റൊരാളുടെ അനുവാദമില്ലാതെ, അയാൾക്കിഷ്ടമില്ലാതിരുന്നിട്ട് കൂടി അയാളുടെ ശരീരത്തിൽ സ്പർശിക്കുന്ന, പ്രണയം നിരസിച്ചിട്ടും വീണ്ടും വീണ്ടും ഇത് തന്നെ ആവർത്തിച്ചാവർത്തിച്ചു പറയുകയും, അതിരുകൾ ഭേദിച്ചു കടക്കുകയും ചെയ്യുന്ന പ്രണയിക്കുന്നതും പ്രണയിക്കപ്പെടേണ്ടതും അവനവന്റെ മാത്രം താല്പര്യത്തിനും ആഗ്രഹങ്ങൾക്കും അനുസരിച്ചു മാത്രം ആണെന്ന് കരുതിപ്പോരുകയും ചെയ്യുന്ന ആൺ അഹന്ത കണ്ടാണോ പുതു തലമുറ പഠിക്കേണ്ടത്.

  ഇവരെയാണോ നമ്മൾ ജയിപ്പിക്കേണ്ടത്? ലവ് ട്രാക്ക് നെഗറ്റീവ് ആണെന്ന് ജാസ്മിൻ പറയുന്നു ബ്ലെസ്ലി തെറ്റായിപ്പോയിന്ന് തിരിച്ചറിയുന്നു. ഒരു നിമിഷം കൊണ്ട് പ്രണയം ഉപേക്ഷിച്ച് പോയി കാലും പിടിച്ച് ഒരു സോറി കൂടി പറയുന്നു. പിന്നെ സെന്റിമെൻസ്. "ഇത്രയ്ക്ക് നിസ്സാരമായി ഒvരാൾക്ക് പ്രണയം വേണ്ട ന്ന് വെയ്ക്കാൻ പറ്റുമോ"?

  ദില്‍ഷ

  തന്റെ വിജയത്തിന് വേണ്ടി നോ പറയേണ്ടിടത് സ്ട്രോങ്ങ്‌ ആയിട്ടുള്ള നോ പോലും പറയാൻ അറിയാത്ത, വെർജിനാണെന്ന് പാടി പറഞ്ഞു, സ്വയം പുകഴ്ത്തി, പ്രായത്തിന്റെ പക്വത കാണിക്കാതെ, നിഷ്കളങ്കത ചമഞ്ഞു, Lgbtq കമ്മ്യൂണിറ്റിയെ പറ്റി കെട്ടു കേൾവി പോലും ഇല്ലാത്ത, ഇതിനെ കുറിച്ച് പറയുന്നത് ബുദ്ധി ജീവി ചമയാൻ ആണെന്ന് വിചാരിക്കുന്ന, യാതൊരു തര സാമൂഹിക പ്രതിബദ്ധതയുമില്ലാത്ത ഒരു പെണ്ണിനെയാണോ ഇനി വളർന്നു വരുന്ന പെൺകുട്ടികൾ കണ്ട് പഠിക്കേണ്ടത്. ഇവരെയാണോ നമ്മൾ വിജയിപ്പിക്കേണ്ടത്?

  റിയാസ്


  അതോ ന്യൂന പക്ഷത്തിനു വേണ്ടി സംസാരിക്കുന്ന, ജൻഡർ ഇക്വാളിറ്റിയെ പറ്റിയും, മെന്റൽ ഹെൽത്തിനെയും, ഗേ അഡോപ്‌ഷനെയും, സിംഗിൾ പേരെന്റ്റിങ്ങും, ടോക്സിക് പേരെന്റ്റിങ്ങും, ആർത്തവം, ഫെമിനിസം, വസ്ത്ര സ്വാതന്ത്ര്യം, സുന്നത് കല്യാണം തുടങ്ങി... സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ സംസാരിക്കുകയും മറ്റുള്ളവരിൽ അവയെ കുറിച്ച് അവബോധം ഉണ്ടാക്കുകയും, സരസമായി സംസാരിക്കുകയും, ഓരോ ടാസ്ക്കും മികച്ചതാക്കുകയും, ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, ചെയ്യുന്ന നാളെയുടെ ശബ്ദത്തെയാണോ നമ്മൾ ജയിപ്പിക്കേണ്ടത്?

  ഇനി നിങ്ങളാണ് തീരുമാനിക്കേണ്ടത്. അന്ധമായ ആരാധനയും അപകടം ആണ്. അതൊരു സാമൂഹിക വിപത്ത് കൂടെ ആണ്. ഇനിയെങ്കിലും മാറി ചിന്തിക്കുക, ബുദ്ധിപൂർവം വോട്ട് നൽകുക. നാട് പുരോഗമിക്കട്ടെ. പുതു വെളിച്ചം വരട്ടെ എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

  English summary
  Bigg Boss Malayalam Season 4: Post Explains Why Riyas Winning Will Be A Good Sign For The Society
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X