പെട്ടെന്നുണ്ടായ ജാസ്മിന്‍-സൂരജ് സ്‌നേഹത്തിന് പിന്നിലെ കാരണം; വീടാകെ ഇളകി മറിഞ്ഞു!
ഇന്നലെ ബിഗ് ബോസ് വീടിന് പുതിയ ക്യാപ്റ്റനെ ലഭിച്ചു. വാക് പോര് എന്ന സംവാദ ടാസ്‌കില്‍ മറ്റ്ുള്ളവരെ പരാജയപ്പെടുത്തി കൊണ്ട് ജാസ്മിനാണ് പുതിയ ക്യാപ്റ്റനായി മാറിയത്. എന്നാല്‍ ടാസ്‌കിനിടെ സൂരജിനോട് റോണ്‍സണ്‍ പെരുമാറിയ രീതിയും നിമിഷ ജാസ്മിനോട് പെരുമാറിയ രീതിയും വീടിനകത്ത് കോലാഹലം സൃഷ്ടിച്ചിരുന്നു.
ഇപ്പോള്‍ പെട്ടെന്ന് എല്ലാവരിലുമുണ്ടായ ജാസ്മിന്‍-സൂരജ് സ്‌നേഹത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തുകയാണ് ഒരു കുറിപ്പ്. വിശദമായി വായിക്കാം തുടര്‍ന്ന്. ഇന്നെലെ ക്യാപ്റ്റന്‍സി ടാസ്‌കിനു ശേഷം പുറത്തുള്ളവര്‍ എന്തിനാണ് അത്രയും ഷോ കാണിച്ചതെന്നു മനസ്സിലാകുന്നില്ല. അവര്‍ പറയുന്നത് 2 കാര്യങ്ങള്‍ ആയിരുന്നുവെന്നാണ് കുറിപ്പില്‍ പറയുന്നത്.

1. സൂരജ് ഡീസര്‍വിങ് ആയിരുന്നു, സൂരജിന് അവസരം കൊടുത്തില്ല എന്നൊക്കെ: ലൈവ് മുഴുവന്‍ കണ്ടതാണ്, ആദ്യത്തെ രണ്ടു റൗണ്ടില്‍ സൂരജ് ഇരിക്കുന്നത് കണ്ടിട്ടു പുള്ളി അതിന്റെ വിധികര്‍ത്താവ് ആണോ എന്നാണ് തോന്നിയത്... ബാക്കി ഉള്ളവര്‍ പറയുന്നത് കേട്ടുകൊണ്ട് വെറുതേ തലയാട്ടി ഇരിക്കുന്നു.. റോന്‍സണും ജാസ്മിനും കൂടെ ഇടയ്ക്ക് ഇടയ്ക്ക് സൂരജ് സംസാരിക്കട്ടെ എന്ന് പറഞ്ഞ് സ്പേസ് കൊടുക്കുമ്പോഴും, ഞാന്‍ നല്ല ക്യാപ്റ്റന്‍ ആയിരിക്കും എന്ന് എനിക്ക് വിശ്വാസം ഉണ്ട് ന്ന് തീര്‍ച്ചും മറിച്ചും പറഞ്ഞുകൊണ്ട് ഇരിക്കുകയായിരുന്നു.
അങ്ങനെ സൂരജ് നു വേണ്ടി നിര്‍ത്തി സ്പേസ് കൊടുക്കേണ്ട കാര്യം പോലും ഇല്ല. എന്നിട്ടും പോലും കാര്യമായി ഒന്നും സൂരജ് പറഞ്ഞില്ല. അടുത്ത റൗണ്ടില്‍ സൂരജ് സംസാരിക്കൂ എന്ന് ഫോഴ്സ് ചെയ്തപ്പോള്‍ ആണ് രണ്ടു വാലിഡ് പോയന്‍റ്സ്സൂരജ് പറയുന്നത്. അതും രോണ്‍സന് എതിരെ നല്ല രണ്ടു പോയന്‍റസ്. അപ്പോഴും സൂരജ് എന്തുകൊണ്ട് ക്യാപ്റ്റന്‍ ആകണം എന്നാ കാര്യത്തില്‍ സംസാരിക്കാനോ കോണ്‍വിന്‍സ് ചെയ്യാനോ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ജാസ്മിന്‍ പറഞ്ഞത് പോലെ ആദ്യത്തെ ആഴ്ചയില്‍ കാണിക്കേണ്ട പെര്‍ഫോമന്‍സ് ആറാമത് ആഴ്ചയില്‍ കാണിച്ചിട്ട് കാര്യമില്ല..
2. നിമിഷ ജാസ്മിന്റെ പോസിറ്റീവ് പറഞ്ഞില്ല, നിമിഷ ജാസ്മിനെ യൂസ് ചെയ്യുന്നു : വൗ, എത്ര ജാസ്മിന്‍ സ്‌നേഹികള്‍ ആണ് വീട് മുഴുവന്‍. നിമിഷ എന്തിന് ജാസ്മിന്റെ പോസ്റ്റിവിസ് ആ ടാസ്‌കില്‍ പറയണം. പറഞ്ഞിരുന്നെങ്കില്‍ ഇതേ പ്ലേറ്റ് എത്ര വേഗം അവര്‍ മറിച്ചിട്ടേനെ. ഈ റൗണ്ടില്‍ ആദ്യം ഉണ്ടായിരുന്ന ബാക്കി 5 പേരും അവരവര്‍ക്ക് വേണ്ടി തന്നെ അല്ലേ സംസാരിച്ചത്. നിമിഷ, ജാസ്മിനില്‍ ഒരാളെ എങ്കിലും പുറത്താക്കാന്‍ ഇവര്‍ ആരെങ്കിലും ശ്രമിച്ചിരുന്നോ? ഒരിക്കല്‍ എങ്കിലും ഇവരുടെ പേരെങ്കിലും പറഞ്ഞോ. അവസാന റൗണ്ടില്‍ ഒരു തവണ നിമിഷയുടെ പേര് സൂരജ് പറഞ്ഞതൊഴിച്ചാല്‍. എന്റെ പേര് ആരും പുറത്താക്കാന്‍ പറയുന്നില്ല എന്ന് ജാസ്മിന്‍ അങ്ങോട്ട് ഓര്‍മിപ്പിക്കുന്നുണ്ട് അവരെ. എന്നിട്ടു പോലും ഒരു തവണ പോലും നിമിഷയുടേം ജാസ്മിന്റെയും പേര് അവര്‍ ആരും പറഞ്ഞില്ല.
.
പുറത്ത് ഇറങ്ങി അവര്‍ കാണിച്ച മണ്ടത്തരം ഓര്‍ത്തുള്ള ഫ്രസ്റ്റ്രേഷന്‍ മാത്രം ആണ് പെട്ടെന്ന് ഉണ്ടായ ജാസ്മിന്‍ - സൂരജ് സ്‌നേഹം. ധന്യ ഒക്കെ സ്ഥിരം മണ്ടത്തരം കാണിച്ചിട്ട് അത് മനസ്സിലുകുമ്പോള്‍ ഓടി നടന്നു പറഞ്ഞ് നടക്കുന്ന മെഴുകല്‍. എന്തായാലും ഈ ക്യാപ്റ്റന്‍സി ടാസ്ക് ഹൗസിനെ മുഴുവന്‍ ഉലച്ചിട്ടുണ്ട്. സ്വയം കണ്ട്രോള്‍ ചെയ്യാന്‍ പറ്റാത്ത വിധം എല്ലാവരുടേം യഥാർത്ഥ വികാരങ്ങള്‍ പുറത്ത് ചാടിയിട്ടുണ്ട്. ഇതുവരെ ഉണ്ടായതില്‍ ഏറ്റവും ശ്വാസം അടക്കി പിടിച്ചു അകത്തുള്ളവരും പുറത്തുള്ളവരും നോക്കിയിരുന്ന ക്യാപ്റ്റന്‍സി ടാസ്‌ക്, എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.


Click it and Unblock the Notifications