അതിന് ശേഷം ദില്‍ഷയെക്കുറിച്ച് ഒരു വാര്‍ത്തയുമില്ല, പിന്നെ കണ്ടത് ബിഗ് ബോസില്‍; പ്രിയാ മണിയുടെ വാക്കുകള്‍

ബിഗ് ബോസ് മലയാളം സീസണ്‍ 4 ന്റെ യാത്ര അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. വിജയി ആരാകുമെന്ന് അറിയാന്‍ ഇനി ഒരാഴ്ച മാത്രമേ കാത്തിരിക്കേണ്ടതുള്ളു. വാശിയേറിയ മത്സരങ്ങളും വഴക്കുകളും പിണക്കങ്ങളും ഇണക്കങ്ങളും കണ്ടൊരു സീസണാണ് കടന്നു പോകുന്നത്. അടിയും വഴക്കുമൊക്കെ നാളിതുവരെ ബിഗ് ബോസ് മലയാളത്തില്‍ കാണാത്ത അത്ര നാടകീയമായി മാറുന്നതിനും ഈ സീസണ്‍ സാക്ഷ്യം വഹിച്ചിരുന്നു.

ബിഗ് ബോസ് മലയാളം സീസണ്‍ 4 ന്റെ ഫിനാലെയിലേക്കുള്ള വാതില്‍ തുറക്കാന്‍ ഇനി അധിക ദിവസങ്ങളില്ല. ഫൈനലില്‍ എത്തുന്നവരില്‍ നേരത്തെ തന്നെ ഇടം പിടിച്ച താരമാണ് ദില്‍ഷ. ആവേശകരമായ ടിക്കറ്റ് ടു ഫിനാലെ ടാസ്‌ക് വിജയിച്ചാണ് ദില്‍ഷ ഫിനാലെയിലെത്തുന്ന ആദ്യത്തെ താരമായി മാറിയത്. ദില്‍ഷയ്‌ക്കൊപ്പമെത്താനുള്ള മറ്റുളളവരുടെ മത്സരമാണ് പിന്നീട് കണ്ടത്.

ഡി ഫോര്‍ ഡാന്‍സ് മുതല്‍ അറിയാം

ഇതിനിടെ ഇപ്പോഴിതാ ദില്‍ഷയ്ക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് താരങ്ങള്‍. ദില്‍ഷയുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരങ്ങ്ള്‍ വോട്ട് ചോദിക്കുന്ന വീഡിയോകള്‍ പങ്കുവച്ചിരിക്കുന്നത്. താരത്തിന് വേണ്ടി വോട്ട് ശേഖരിക്കുന്നതില്‍ പുതിയ വഴികള്‍ തേടുകയാണ് ദില്‍ഷയുടെ ടീം എന്ന് വ്യക്തമാക്കുന്നതാണ് ഈ വീഡിയോകള്‍.

''ഞാന്‍ വളരെ സന്തോഷത്തിലാണ്. ദില്‍ഷ ബിഗ് ബോസ് ഫിനാലെയിലെത്തി നില്‍ക്കുകയാണ്. എനിക്ക് ദില്‍ഷയെ ഡി ഫോര്‍ ഡാന്‍സ് മുതല്‍ അറിയാം. ദില്‍ഷ വളരെ ഉള്‍ വലിഞ്ഞു നില്‍ക്കുന്ന കുട്ടിയായിരുന്നു. വരും ഡാന്‍സ് ചെയ്യും, ഡീസന്റ് മാര്‍ക്കും ഡീസറ്റ് കമന്റും വാങ്ങും. അതിന് ശേഷം സീസണ്‍ ടു വില്‍ ഹെല്‍പ് ചെയ്യാനും ദില്‍ഷ വന്നു'' എന്നാണ് ദില്‍ഷയെക്കുറിച്ച് പ്രിയാ മണിയുടെ ഓര്‍മ്മ.

റംസാനും ദില്‍ഷയ്ക്ക് പിന്തുണ

''പിന്നീട് ദില്‍ഷയെ കുറിച്ചുള്ള ഒരു വാര്‍ത്തയും അറിഞ്ഞില്ല. അതിന് ശേഷമാണ് ദില്‍ഷ ബിഗ്ഗ് ബോസില്‍ എത്തിയ വിവരം അറിഞ്ഞത്. ചില വീഡിയോസ് എല്ലാം കണ്ടു. ദില്‍ഷ വളരെ നന്നായി കളിയ്ക്കുന്നുണ്ട്, ഫിനാലയില്‍ എത്തി. വളറെ അഭിമാനം തോന്നുന്നു. ദില്‍ഷയ്ക്ക് എന്റെ എല്ലാ ആശംസകളും നേരുന്നു.' എന്നും പ്രിയാ മണി പറയുന്നുണ്ട്. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റായ റംസാനും ദില്‍ഷയ്ക്ക് പിന്തുണ അറിയിച്ചെത്തുന്നുണ്ട്.

ബിഗ് ബോസ് സീസണ്‍ 4 ന്റെ ഫിനാലെ അടുത്തെത്തിയിരിക്കുകയാണ്. ടിക്കറ്റ് ടു ഫിനാലെ എന്ന ടാസ്‌ക്കില്‍ വിജയിച്ച് തന്റെ സുഹൃത്ത് ദില്‍ഷ ഫിനാലെ മത്സരാര്‍ത്ഥിയായിട്ടുണ്ട്. നേരത്തെ മുതല്‍ എനിക്ക് ദില്‍ഷയെ അറിയാം. ഞങ്ങള്‍ ഒരുമിച്ച് ഒരു റിയാലിറ്റി ഷോ ചെയ്തിട്ടുണ്ട്. അന്ന് എങ്ങനെയായിരുന്നോ അതുപോലെ തന്നെയാണ് ബിഗ് ബോസ് ഹൗസിലും'; എന്നാണ് റംസാന്‍ പറയുന്നത്.

ഫിനാലെ


വളരെ ജെനുവിന്‍ മത്സരാര്‍ത്ഥിയാണ്. അതിനാല്‍ എന്റെ വോട്ട് ദില്‍ഷയ്ക്കാണ്. നിങ്ങളുടേയും ഇഷ്ടപ്പെട്ട മത്സരാര്‍ത്ഥി ദില്‍ഷയാണെങ്കില്‍ വോട്ട് ചെയ്യണമെന്നും റംസാന്‍ പറയുന്നുണ്ട്. അതേസമയം, ദില്‍ഷയെ കൂടാതെ റിയാസ്, ബ്ലെസ്ലി, സൂരജ്, ലക്ഷ്മിപ്രിയ, ധന്യ എന്നിവരാണ് ഫിനാലെയ്ക്ക് കാത്തു നില്‍ക്കുന്നത്. എന്നാല്‍ ഇവരില്‍ ഒരാള്‍ പുറത്താകുമെന്നാണ് കരുതപ്പെടുന്നത്. ആറില്‍ അഞ്ച് പേരായിരിക്കും അവസാന മത്സരത്തിലുണ്ടാവുക. ജൂലൈ 3 ന് ആയിരിക്കും സീസണ്‍ 4 ന്റെ ഗ്രാന്‍ഡ് ഫിനാലെ നടക്കുക.

Recommended Video

റോബിന്‍ രാധാകൃഷ്ണന്‍ സിനിമയില്‍ നായകന്‍, പുറത്ത് വിട്ടത് ലാലേട്ടന്‍ | *BiggBoss
ഒരാള്‍ കൂടെ പുറത്ത്

അതേസമയം ഇന്നലെ ഒരാള്‍ കൂടി ബിഗ് ബോസ് വീടിന് പടിയറിങ്ങിയിരുന്നു. റോണ്‍സണായിരുന്നു ബിഗ് ബോസ് വീട്ടില്‍ നിന്നും ഏറ്റവും ഒടുവിലായി പുറത്താക്കപ്പെട്ടത്. തുടക്കത്തില്‍ തന്നെ ബിഗ് ബോസ് വീട്ടിലെ പ്രശ്നങ്ങളില്‍ നിന്നെല്ലാം മാറി നടക്കുന്നുവെന്ന വിമർശനം നേരിട്ടിരുന്നു റോണ്‍സണ്‍. എന്നാല്‍ അടിയുണ്ടാക്കാനും വഴക്കിടാനുമൊന്നും നില്‍ക്കാതെ എല്ലാവരോടും ചിരിയോടെ മാത്രം സംസാരിക്കുന്ന റോണ്‍സണ്‍ പ്രേക്ഷകരുടേയും സഹ മത്സരാർത്ഥികളുടേയും ഹൃദയം കീഴടക്കിയാണ് പുറത്തായിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X