Don't Miss!
- Sports
2021 ആവര്‍ത്തിക്കും, ഏഷ്യാ കപ്പിലും ഇന്ത്യ പാകിസ്താനോട് 'പൊട്ടും'!, കാരണങ്ങളിതാ
- Finance
ശ്രദ്ധിക്കുക! ബാങ്കിലെ FD നിക്ഷേപങ്ങളില്‍ മറഞ്ഞിരിക്കുന്ന 5 അപായ സാധ്യതകള്‍
- Lifestyle
ഒമിക്രോണ്‍ പുതിയ വകഭേദം ഇന്ത്യയില്‍ കണ്ടെത്തി: ലോകാരോഗ്യ സംഘടന
- Automobiles
ഒരു കൂട്ടം മോണോകോക്ക് മോഡലുകൾക്ക് എതിരെ ഒരൊറ്റ Mahindra Scorpio-N
- Technology
വിമാനയാത്ര സാധാരണക്കാർക്കും; കുറഞ്ഞ നിരക്കിൽ ടിക്കറ്റെടുക്കാനുള്ള വഴികൾ
- News
വിജയ് ബാബുവിന് ലഭിച്ച ആനുകൂല്യം ശ്രീജീത്തിന് ലഭിക്കുമോ?;നാണക്കേട് മറിക്കടക്കാൻ അമ്മയുടെ തിരക്കിട്ട ചർച്ചകൾ
- Travel
ഹോട്ടല്‍ മുറിക്കുള്ളില്‍ ഒരിക്കലും ചെയ്യരുതാത്ത പത്ത് കാര്യങ്ങള്‍
ഞാനും റോബിനും ചവിട്ടിയരക്കാനുള്ളതോ? ആര്ട്ടിസ്റ്റുകളോടിത് ചെയ്യുമോ? ബിഗ് ബോസിനോട് കയര്‍ത്ത് റിയാസ്
തീര്‍ത്തും നാടകീയമായ രംഗങ്ങള്‍ക്കായിരുന്നു ഇന്നലെ ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ വീക്കില്‍ ജയിലില്‍ പോയ റോബിനേയും റിയാസിനേയും ഇന്നലെ അപ്രതീക്ഷിതമായി വീണ്ടും ജയിലിലേക്ക് പറഞ്ഞു വിടുകയായിരുന്നു ബിഗ് ബോസ് ചെയ്തത്. ഇതാദ്യമായിട്ടാണ് ഇങ്ങനൊരു സംഭവം ബിഗ് ബോസില്‍ അരങ്ങേറുന്നത്. നേരത്തെ മോഹന്‍ലാല്‍ നല്കിയ ഇരുവരും പൂര്‍ത്തിയാക്കിയിട്ടില്ലെന്നാണ് ബിഗ് ബോസ് പറയുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.
മോഹന്‍ലാല്‍ റോബിനും റിയാസിനും പറഞ്ഞ മൂന്ന് ദിവസത്തെ ജയില്‍ വാസത്തില്‍ ഒരു ദിവസം നിങ്ങള്‍ അനുഭവിച്ച് കഴിഞ്ഞിരിക്കുന്നു. ഇനി രണ്ട് ദിവസം കൂടി രാത്രിയില്‍ റോബിനും റിയാസും ജയിലില്‍ പോകേണ്ടതുണ്ട്. മുമ്പ് ചെയ്തത് പോലെ മാലയും കോര്‍ക്കണം എന്നായിരുന്നു ബിഗ് ബോസ് അറിയിച്ചത്. എന്നാല്‍ ഇത് കേട്ടതും റിയാസ് നിയന്ത്രണം വിട്ട് പൊട്ടിത്തെറിക്കുകയായിരുന്നു. ബിഗ് ബോസിനോടായിരുന്നു റിയാസ് രോഷാകുലനായി പെരുമാറിയത്.

ഒരു ദിവസത്തെ ഉറക്കം ശരിയാകാത്തതിനാല്‍ ഞങ്ങള്‍ പകല്‍ ഉണര്‍ന്നിരിക്കാന്‍ പറ്റാതിരിക്കുകയാണ്. റോബിന് നല്ല തലവേദനയുണ്ട്. പകല്‍ കണ്ണ് തുറക്കാന്‍ പോലും പറ്റുന്നില്ല. എന്റെ സ്ലീപ്പ് സൈക്കിള്‍ മൊത്തം പോയി. രാത്രി മൊത്തം ഇങ്ങനെ ശിക്ഷ അനുഭവിക്കാന്‍ മാത്രം എന്താണ് ചെയ്തത്? ബാക്കിയുള്ളവരെല്ലാം എന്തോ പ്രവിലേജുള്ളവരും ഞാനും റോബിനും ചവിട്ടിതേക്കാനുള്ളവരുമാണോ? എന്നായിരുന്നു റിയാസ് പറഞ്ഞത്.
ഇത് അംഗീകരിക്കാനാകില്ല. ചെയ്യാന്‍ പറഞ്ഞത് പരമാവധി ചെയ്ത് തീര്‍ത്തതാണ്. എന്താണിങ്ങനെ? ആകെ ഉറങ്ങിയത് രണ്ട് മണിക്കൂറാണ്. ബാക്കി മൊത്തം ഉണര്‍ന്നിരിക്കുകയാണെന്ന് റിയാസ് പറഞ്ഞു. റിയാസിനെ ശാന്തനാക്കാന്‍ ജാസ്മിന് ശ്രമിക്കുന്നുണ്ടായിരുന്നു. ഇതുപോലെ ജയിലിന്റെ അകത്തൊരു സംഭവമുണ്ടാകുന്നത് ആദ്യമായിട്ടാണെന്ന് ജാസ്മിന് പറഞ്ഞു. എന്നാല്‍ റിയാസ് അടങ്ങിയില്ല.

ഒരു പാറ്റേണില്‍ നൂലില്‍ മുത്തിടുക, എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. നീ ചെയ്ത് തീര്‍ക്ക്. രാവിലെ ആകുമ്പോഴേക്കും തീരും. ഇനി എല്ലാവരും പോയി ബെഡ് എടുത്തിട്ട് കിടന്നുറങ്ങും ഞങ്ങള്‍ മാത്രം ഉറങ്ങാതെ മുത്തിട്ട് കളിച്ചു കൊണ്ടിരിക്കും. രാവിലെ എഴുന്നേല്ക്കുമ്പോള് വീണ്ടും ബാത്ത്റൂമുമില്ല, ഒരു കോപ്പുമില്ല. നാളത്തെ പകലും പോയി. ഇതെന്താണ് ഇങ്ങനെ. മനസാക്ഷി എന്ന് പറയുന്ന സാധനമില്ലേ എന്ന് റിയാസ് ചോദിച്ചപ്പോള്‍ ഇല്ല, അതാണിവടെ ബെസ്റ്റ് എന്നായിരുന്നു ജാസ്മിന് നല്കിയ മറുപടി.

വേറെ ആര്ട്ടിസ്റ്റിനോടൊന്നും ഇവരിത് ചെയ്യില്ല, നിന്നോട് ചെയ്യുമെന്ന് തോന്നുന്നുണ്ടോ? എനിക്ക് ഈ ഷോയുടെ ആവശ്യമുണ്ട്. റോബിനും ഈ ഷോയുടെ ക്രേവിംഗുണ്ട്. അതാണ് അവന് ഈ ഷോ കാണിക്കുന്നത്. അതുകൊണ്ട് ഞങ്ങളാരും പോകില്ലെന്ന് അറിയാം. ഞങ്ങളോട് എന്തും ആകാം, ആര്‍ട്ടിസ്റ്റുകളോട് ഇങ്ങനെ ചെയ്യില്ല. കാരണം അവരെയൊക്കെ ഇവര്‍ക്ക് വേണം. ഇതെന്ത് വിവരേക്കേടാണെന്ന് റിയാസ് പൊട്ടിത്തെറിച്ചപ്പോള്‍ ഇത് ഈ ഷോയുടെ ഭാഗമാണെന്ന് ജാസ്മിന് പറഞ്ഞു.

അപര്‍ണയും റായിസിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. പിന്നാലെ അഖില്‍ അവിടേക്ക് എത്തുകയും റിയാസിനെ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. റിയാസേ നീ ഇവിടെ ഇരുന്ന് സംസാരിക്കുമ്പോള്‍ നഷ്ടപ്പെടുത്തുന്നത് അതിനകത്ത് കിടക്കാനുള്ള ഊര്‍ജമാണ്. എന്ത് പറഞ്ഞാലും അതിനകത്ത് കിടക്കേണ്ടി വരും എന്നായിരുന്നു അഖില്‍ പറഞ്ഞത്. കുറേനേരത്തെ ബഹളത്തിന് ശേഷം റിയാസും റോബിനും വീണ്ടും ബിഗ് ബോസ് വീട്ടിലെ ജയിലിലേക്ക് കടക്കുകയും ടാസ്ക് ചെയ്യുകയുമായിരുന്നു.