നിനക്ക് 'മാനുഫാക്ച്ചറിങ് ഡിഫെക്റ്റ്' ആണെന്ന് ലക്ഷ്മിപ്രിയ, പുറത്തിറങ്ങിയാൽ നിങ്ങൾ കരയും; കലിയടങ്ങാതെ റിയാസ്
ബിഗ് ബോസ് മലയാളം സീസൺ ഫോർ അതിന്റെ അവസാന ഘട്ടത്തിലോട്ട് അടുത്തുകൊണ്ടിരിക്കുകയാണ്. ഈ അവസരത്തിൽ മത്സരാർഥികൾ തമ്മിൽ കടുത്ത പോരാട്ടമാണ് ഷോയിൽ നടക്കുന്നത്. ടാസ്ക്കുകൾ നടക്കുമ്പോഴും അല്ലാത്തപ്പോഴും ബിഗ് ബോസ് വീട്ടിലെ മത്സരാർഥികൾ പരസ്പരം നല്ല രീതിയിൽ പോരടിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ സാധിക്കുന്നത്.
ഷോയിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ രണ്ട് പേരായിരുന്നു വിനയിയും റിയാസും. ഷോയില്‍ വന്ന അന്നു മുതല്‍ റിയാസും ലക്ഷ്മിപ്രിയയും തമ്മില്‍ വഴക്ക് തുടങ്ങിയതാണ്. ആദ്യനാളുകളിലൊക്കെ റോബിൻ ബിഗ് ബോസ് വീട്ടിൽ ഉണ്ടായിരുന്നതുകൊണ്ട് റിയാസും ലക്ഷ്മിപ്രിയയുമായുള്ള വഴക്കുകൾ കൂടുതൽ വഷളായിട്ടുള്ളത് നാം കണ്ടിട്ടില്ല.
റിയാസും റോബിനും തമ്മിലായിരുന്നു എപ്പോഴും പോരടിച്ചിരുന്നത്. എന്നാൽ ഇപ്പോൾ റോബിൻ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തായ ശേഷം റിയാസും ദിൽഷയും തമ്മിൽ വഴക്ക് പതിവായി. ലക്ഷ്മിപ്രിയയും റിയാസിന്റെ പ്രധാന ഇരകളിൽ ഒരാൾ ആയി.

കഴിഞ്ഞ ദിവസത്തെ 'ടിക്കറ്റ് റ്റു ഫിനാലെ' എന്ന ടാസ്‌കിനെ ചൊല്ലി ഇരുവരും തമ്മില്‍ പുതിയ തര്‍ക്കം ഉടലെടുത്തിരുന്നു. താന്‍ ടാസ്‌ക്കില്‍ നിന്ന് പുറത്തായതിന്റെ കാരണം ലക്ഷ്മിപ്രിയയാണെന്ന ധാരണയിൽ റിയാസ് ലക്ഷ്മിയോട് വഴക്ക് കൂടി.
പ്രകോപനപരമായി റിയാസ് പല കാര്യങ്ങളും സംസാരിച്ചെങ്കിലും ലക്ഷ്മിപ്രിയ ഇവയോടൊന്നും തിരിച്ച് പ്രതികരിക്കുന്നില്ല.
ലക്ഷ്മിപ്രിയയുടെ മനസില്‍ എത്രമാത്രം വിഷം ഉണ്ടെന്ന് മനസിലാക്കുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലൂടെയാണ്.
രണ്ട് മനുഷ്യര്‍ ടാസ്‌കിന്റെ അവസാനം കഷ്ടപ്പെട്ട്, ദാഹിച്ച്, വിശന്ന്, ക്ഷീണിച്ച് വേദനയോടുകൂടി നിന്നപ്പോള്‍ അവിടെ വന്നിട്ട് നിങ്ങള്‍ എന്താ പറഞ്ഞേ. ധന്യയെ ജയിപ്പിക്കാന്‍ വേണ്ടി നിങ്ങള്‍ക്ക് എന്നെ പ്രകോപിപ്പിക്കണമായിരുന്നോ?

കക്കുന്നതിന്റേയും മോഷ്ടിക്കുന്നതിന്റെയും കാര്യം പറയാന്‍ പറ്റിയ സമയം ആയിരുന്നല്ലേ. സനാതനധര്‍മ്മം, തേങ്ങ, മാങ്ങക്കൊല.. ടോക്സിക്ക് വുമണ്‍. ഇവിടെ നൂറ് ദിവസം വരെ ചേച്ചി ഉണ്ടാകുമെന്ന് പറഞ്ഞില്ലേ. അപ്പോള്‍ ഞാന്‍ നിങ്ങളുടെ കൂടെ ഉണ്ടായാല്‍ നിങ്ങളുടെ ഈഗോ കൂടും. അതുകൊണ്ട് എനിക്ക് ടിക്കറ്റ് റ്റു ഫിനാലെ കിട്ടരുതെന്നാണോ നിങ്ങളുടെ ഉദ്ദേശം. റിയാസ് പറഞ്ഞു.
ഇതെല്ലാം കേട്ടിട്ടും ലക്ഷ്മിപ്രിയ യാതൊരു മറുപടിയും നൽകിയില്ല എന്നാൽ ഇന്ന് രാവിലെ കിച്ചൻ ഏരിയയിൽ ഇരുവരും തമ്മിൽ വലിയ വഴക്ക് ഉണ്ടാവുകയായിരുന്നു. റിയാസിന് ബിഗ് ബോസ് വീട്ടിനുള്ളിൽ സ്ക്രീൻ സ്പെയ്സ് ഉണ്ടാകണമെങ്കിൽ താനും ദിൽഷയും ധന്യയും വേണമെന്ന് ലക്ഷ്മിപ്രിയ പറഞ്ഞു. തുടർന്ന് റിയാസിന്റെ രീതികളെ കളിയാക്കിയ ലക്ഷ്മിപ്രിയ താരത്തിന് മാനുഫാക്ച്ചറിങ് ഡിഫെക്ട് ആണെന്ന് പറയുകയുണ്ടായി.

ഇത് റിയാസിനെ പ്രകോപിപ്പിച്ചു ഇരുവരും തമ്മിൽ വലിയ വഴക്ക് നടക്കുകയും ചെയ്തു. തുടർന്ന് ടാസ്ക്കിന്റെ ഭാഗമായി റിയാസ് ലക്ഷ്മിപ്രിയയെ അടക്ക മരത്തോട് ഉപമിച്ചു. പറയുന്ന കാര്യത്തിന് യാതൊരു ഉറപ്പും ഉള്ള ആളല്ല ലക്ഷ്മിപ്രിയ എന്നാണ് റിയാസ് പറഞ്ഞത്.
Also Read: സൂരജിന് റിയാസ് നല്‍കിയ മനോഹര സന്ദേശത്തിനുള്ള അവസരം; ക്രൂരമായി ഇല്ലാതാക്കിയത് ലക്ഷ്മി പ്രിയ
"ലക്ഷ്മിപ്രിയ ഏപ്പോഴും പറയും ലക്ഷ്മിപ്രിയ ഏതൊക്കെയോ കമ്മ്യുണിറ്റികളെ സപ്പോർട്ട് ചെയ്യുന്നുണ്ടെന്നോ, ഏതൊക്കെയോ ഒപ്രസ്ഡ് മനുഷ്യന്മാരോട് സ്നേഹമോ തേങ്ങാക്കൊലയോ എന്തൊക്കെയോ ഉള്ള സ്ത്രീ ആണെന്ന്. ആ നിങ്ങൾ തന്നെ അവരിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന ചില സ്വഭാവങ്ങളെ കളിയാക്കി.
Recommended Video

നിങ്ങൾ പറഞ്ഞു എന്റെ സംസാര രീതി ജനിച്ചപ്പോൾ ഉണ്ടായ ഒരു മാനുഫാക്ച്ചറിങ് ഡിഫെക്ട് ആണെന്ന്. എന്നിട്ട് നിങ്ങൾ തന്നെ പറയുന്നു നിങ്ങൾ എന്തിനൊക്കെയോ സപ്പോർട്ട് ചെയ്യുന്നു എന്ന്." റിയാസ് ലക്ഷ്മിപ്രിയയോട് തുറന്നടിച്ചു. ഒരു ഫെമിനിസ്റ്റ് ആണെന്ന് പറഞ്ഞ് നടക്കുന്ന ലക്ഷ്മിപ്രിയക്ക് കേരളത്തിലെ സ്ത്രീകൾ ഇന്ന് നേരിടുന്ന പ്രശ്ങ്ങൾ പോലും നേരെ അറിയില്ലെന്നും റിയാസ് പറയുന്നു.
ബിഗ് ബോസ് വീട്ടിൽ താൻ കണ്ടിട്ടുള്ള ഏറ്റവും മോശമായ വ്യക്തി ലക്ഷ്മിപ്രിയ ആണെന്നും റിയാസ് കൂട്ടിച്ചേർത്തു. പുറത്തിറങ്ങിയാൽ തനിക്ക് പുറത്തുള്ള ഇമേജ് എന്താണെന്ന് മനസിലാക്കി ലക്ഷ്മിപ്രിയ പറയുമെന്നും റിയാസ് മുന്നറിയിപ്പ് നൽകി.


Click it and Unblock the Notifications











