സൂരജിന് റിയാസ് നല്‍കിയ മനോഹര സന്ദേശത്തിനുള്ള അവസരം; ക്രൂരമായി ഇല്ലാതാക്കിയത് ലക്ഷ്മി പ്രിയ
ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ശക്തനായ മത്സരാര്‍ത്ഥിയാണ് റിയാസ് സലീം. വൈല്‍ഡ് കാര്‍ഡ് എന്‍്ട്രിയായി വന്ന റിയാസിന് വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രീതി നേടാന്‍ സാധിച്ചിട്ടുണ്ട്. വാക്കുകളിലെ വ്യക്തതയും ടാസ്‌കുകളിലെ മികച്ച പ്രകടനവുമാണ് റിയാസിനെ ജനപ്രീയനാക്കുന്നത്. വഴക്കുകളിലൂടേയും മറ്റും ഷോയ്ക്ക് ജീവന്‍ പകരുന്ന താരമാണ് റിയാസ്.
ഇപ്പോഴിതാ കഴിഞ്ഞ ദിവസം തന്ന സംവാദം ടാസ്‌കിനിടെയുണ്ടായ സംഭവങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് റിയാസിനെ പ്രശംസിക്കുന്നൊരു കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കുറിപ്പ് വിശദമായി വായിക്കാം തുടര്‍ന്ന്.

സൂരജ്, 26 വയസ്സുള്ള ഒരു വ്യക്തിയും നിലവില്‍ ബിഗ്‌ബോസ് ഹൗസിലെ ഒരു മത്സരാര്‍ത്ഥിയും കൂടിയാണ്. ബിഗ്‌ബോസ് ഹൗസിലും പുറത്തെ പ്രേക്ഷകരും സൂരജ് എന്ന വ്യക്തിക്ക് നല്‍കിയിരിക്കുന്ന സ്‌പേസ് എന്താണ്? 80 ഓളം ദിവസമായി ബിഗ് ബോസ് ഹൗസില്‍ താമസിക്കുന്ന മറ്റു വ്യക്തികള്‍ അവരോളം പോന്ന ഒരു കണ്ടസ്റ്റന്റാണ് സൂരജ് എന്ന പരിഗണനയാണോ മറ്റുള്ളവര്‍ നല്‍കിയിരിക്കുന്നത് എന്നതില്‍ എനിക്ക് സംശയമുണ്ട് എന്നു പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്.
സോ കോള്‍ഡ് സമൂഹത്തില്‍ പൊക്കക്കുറവിനെ ഏതല്ലാം തരത്തില്‍ ആയിരിക്കും ട്രീറ്റ് ചെയ്തിട്ടുണ്ടായിരിക്കുക എന്ന കാര്യത്തില്‍ പത്താംക്ലാസ് വരെ കംപാരിറ്റീവ്‌ലീ മറ്റുള്ളവരേക്കാള്‍ പൊക്കം കുറഞ്ഞ എനിക്ക് സഹപാഠികളില്‍ നിന്നും കിട്ടിയ ചില തമാശകള്‍ കൊണ്ട് ഊഹിക്കാവുന്നതേയുള്ളൂ. പൊക്കക്കുറവ് കാരണം അസംബ്‌ളി നിരകളില്‍ മുന്നില്‍ നിര്‍ത്തപ്പെടുമ്പോഴും കണ്‍സിഡറേഷനപ്പുറത്തേക്ക് ഈ പൊക്കക്കുറവിനെ കളിയാക്കപ്പെടുന്ന സിറ്റുവേഷന്‍ ഉണ്ടാവാറുണ്ട്. 'കടുക് മണി' 'കുഞ്ഞന്‍' എന്നിങനെയൊക്കെ അടികൂടുമ്പോഴോ,കളിക്കുമ്പോഴോ,വഴക്കടിക്കുമ്പോഴോ, ഒക്കെ ഇത്തരം തമാശകളിലൂടെ പൊതുവെ തളര്‍ത്താറുണ്ട് എന്നും കുറിപ്പില്‍ പറയുന്നു.

തല്ലുണ്ടാക്കാനായി മനപ്പൂര്‍വ്വം ചെണ്ടയാക്കപ്പെടുമ്പോഴും ഫിസിക്കലീ ഉയരവും ആരോഗ്യപരമായും കുറവുള്ള എനിക്ക് ആകെ കഴിയുന്ന പ്രതിരോദം കടിക്കാറോ അല്ലങ്കില്‍ എന്റെ ശരീരത്തിന് വേദനിക്കുന്ന രീതിയില്‍ ഫിസിക്കല്‍ അറ്റാക്ക് ഉണ്ടാകുമ്പോള്‍ 'തുപ്പി' ഓടിക്കാറോ ആണ് ചെയ്തിരുന്നത് എന്നും കുറിപ്പ് എഴുതിയ വ്യക്തി ഓര്‍ക്കുന്നു.
ഇനി ഡിബേറ്റിലേക്ക് മടങ്ങിവരാം. സൂരജ് ഡിബേറ്റിന്റെ തുടക്കത്തില്‍ ഞാനൊരു കമ്മ്യൂണിറ്റിയെ റപ്രസന്റ് ചെയ്തു നില്‍ക്കുന്ന വ്യക്തിയാണ് എന്ന് പറഞ്ഞ് തുടങ്ങിയെങ്കിലും മുമ്പത്തെപോലേ കാര്യമായ പോയിന്റുകള്‍ വെച്ച് സംസാരിക്കാന്‍ പലപ്പോഴും സൂരജിന് കഴിയാറില്ല ഇവിടെയും ക്ലാരിറ്റിയോടെ സംസാരിക്കാന്‍ സൂരജ് പ്രയാസപ്പെടുന്ന സിറ്റുവേഷനിലാണ് റിയാസ് കൃത്യമായി അവിടെ ഇടപെടുന്നത്. നമുക്ക് ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ക്ലാരിറ്റിയോടെയോ നമ്മുടെ ഉള്ളില്‍ നിന്നും കംപ്ലീറ്റ് ഇമോഷനോടെയോ സംസാരിക്കാന്‍ കഴിയുന്ന വിഷയമെന്നത്, നാം നേരിട്ട അവഗണനയില്‍ നിന്നും സങ്കടങ്ങളില്‍ നിന്നും ഒറ്റപ്പെടലുകളില്‍ നിന്നുമൊക്കെ നാമെന്ന വ്യക്തിയുടെ സ്ട്രഗിളാണെന്നും അത് കൃത്യതയോടെ ആര്‍ക്കും പറഞ്ഞു ഫലിപ്പിക്കാന്‍ കഴിയുന്ന കാര്യമാണന്നും കുറിപ്പ് ചൂണ്ടിക്കാണിക്കുന്നു.

അതു വിവേകപരമായി സൂരജിന് സംസാരിക്കാന്‍ കഴിയുമെന്ന റിയാസിന്റെ വിശ്വാസം ഈ വിഷയത്തെക്കുറിച്ചും അനുഭവിച്ച സ്ട്രഗ്‌ളിനെക്കുറിച്ചും സംസാരിക്കാന്‍ റിയാസ് ആവശ്യപ്പെടുമ്പോള്‍ കണ്ടു. ഒരു വ്യക്തിയായിരിക്കെ അയാള്‍ക്കുള്ള സ്‌പേസ് ക്ലാരിറ്റിയോടെ അടയാളപ്പെടുത്താന്‍ കഴിയുന്ന സിറ്റുവേഷനുകളെ കൂടുതല്‍ വ്യക്തമായി സംസാരിക്കാന്‍ ഇത്തരം പോയിന്റുകള്‍ പോയിന്റ് ഔട്ട് ചെയ്യപ്പെടുക എന്നത് പ്രശംസനീയമാണ്. ഭൂരിഭാഗം മത്സരാര്‍ത്ഥികളും ഇന്നുവരെ സൂരജിനെക്കൊണ്ട് വ്യക്തമായി സംസാരിക്കാന്‍ കഴിയുന്ന അവനവനെക്കുറിച്ച് കൂടുതല്‍ സംസാരിപ്പിക്കാന്‍ ശ്രമിച്ചില്ല എന്നത് ഭയങ്കര സങ്കടകരമായ കാര്യമാണെന്നും കുറിപ്പില്‍ അഭിപ്രായപ്പെടുന്നു.

സൂരജ് റപ്രസന്റ് ചെയ്യുന്ന കമ്മ്യൂണിറ്റിയിലെ സ്ട്രഗ്ള്‍ അനുഭവിക്കുന്ന വ്യക്തിത്വങ്ങള്‍ക്ക് സൂരജിലൂടെ അയാളുടെ സംസാരത്തിലൂടെ ഊര്‍ജം പകരാന്‍ സാധിക്കുമായിരുന്നു. റിയാസ് സൂരജിനെക്കൊണ്ട് സംസാരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും 'ലക്ഷ്മി പ്രിയ' എത്ര മോശമായാണ് ആ സിറ്റുവേഷനിനെ ട്വിസ്റ്റ് ചെയ്ത് സൂരജിനെ കണ്‍ഫ്യൂസ്ഡ് ആക്കിയത്. ഒരു പക്ഷേ ഏറ്റവും മനോഹരമായൊരു സന്ദേശമായേക്കാവുന്ന ഒരു സിറ്റുവേഷനിനെ എത്ര ക്രൂരമായാണ് ലക്ഷ്മി പ്രിയ അവര്‍ക്കുപോലും അറിയാതെ ഇടപെട്ട് ഇല്ലാതാക്കിക്കളഞ്ഞത് എന്നും കുറിപ്പില്‍ പറയുന്നു.
Recommended Video

സൂരജ് ഒരു ഗംഭീര പെര്‍ഫോമിംഗ് ആര്‍ട്ടിസ്റ്റ് ആണ് എന്നത് ബിഗ്‌ബോസ് ഹൗസിലെ അഭിനയ ടാസ്‌കുകളില്‍ അതിഗംഭീരമായി പ്രകടനം കാഴ്ചവെച്ചതിലൂടെ തെളിയിക്കപ്പെട്ടതാണ്. ബിഗ്‌ബോസ് പ്രേക്ഷകനായിരിക്കേ എനിക്ക് സൂരജ് എന്ന ആര്‍ട്ടിസ്റ്റിനെ വളരെ ഇഷ്ടമാണ്. ഒരാള്‍ ജീവിതത്തില്‍ നടന്നുവന്ന വഴിയിലെ അയാള്‍ അനുഭവിച്ച സ്ട്രഗ്‌ളില്‍ നിന്നും ഞാനിവിടെ വരെ എത്തിയിരിക്കുന്നു എന്ന് അടയാളപ്പെടുത്തുന്നതായിരിക്കണം നമുക്ക് പിന്നില്‍ ഇതേ അവസ്ഥയിലൂടെ കടന്നു വരുന്നവര്‍ക്കുള്ള സന്ദേശം എന്ന് 'ഞാന്‍ ഉറച്ചു വിശ്വസിക്കുന്നുവെന്നാണ് കുറിപ്പില്‍ അഭിപ്രായപ്പെടുന്നത്.
നമ്മള്‍ ചിരിച്ചു നില്‍ക്കുന്ന ഈ അവസ്ഥയില്‍ ഞാനെന്ന വ്യക്തി കടന്നുവന്ന വഴികളെ അടയാളപ്പെടുത്തി മറ്റുള്ളവര്‍ക്ക് അവനവനിലെ അവനെ തിരഞ്ഞെടുക്കാനും ഉയര്‍ച്ച സമ്മാനിക്കാനും ഏതൊരു കമ്മ്യൂണിറ്റിയിലെയും റപ്രസന്റേഷന്‍ എന്ന് ആഗ്രഹിക്കുന്നുവെന്നും പ്രിയപ്പെട്ട റിയാസ്, നിങ്ങളെന്ന വ്യക്തിയിലെ നല്ലതുക്കളെ തിരിച്ചറിയാന്‍ ഇത്തരം പോയിന്റ് ഔട്ടുകളിലൂടെ ആളുകള്‍ക്ക് സാധിക്കട്ടേയെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.


Click it and Unblock the Notifications











