twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വീട്ടുജോലിക്ക് പോകുന്ന തള്ളയുടെ മോന് അഹങ്കാരം! നെഞ്ചുപൊട്ടിക്കരഞ്ഞ് റിയാസ് പറയുന്നു

    |

    ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ കടന്ന് വന്ന് പുതിയൊരു ചരിത്രം കുറിച്ച താരമാണ് റിയാസ് സലീം. ഈ സീസണിലെ മാത്രമല്ല മലയാളം ബിഗ് ബോസ് കണ്ടിട്ടുള്ളതില്‍ തന്നെ ഏറ്റവും മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളായി മാറിയിരിക്കുകയാണ് റിയാസ്. എന്നാല്‍ തന്റെ ചിരിക്ക് പിന്നിലെ സങ്കടപ്പെടുത്തുന്ന കഥ റിയാസ് ഇന്ന് ബിഗ് ബോസ് വീട്ടില്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

    Also Read: 'സ്നേഹിക്കണമെന്ന് നിർബന്ധിക്കാനാവില്ലല്ലോ'; രശ്മികയുമായുള്ള വേർപിരിയലിനെ കുറിച്ച് ആദ്യമായി രക്ഷിത് ഷെട്ടി!Also Read: 'സ്നേഹിക്കണമെന്ന് നിർബന്ധിക്കാനാവില്ലല്ലോ'; രശ്മികയുമായുള്ള വേർപിരിയലിനെ കുറിച്ച് ആദ്യമായി രക്ഷിത് ഷെട്ടി!

    ഞാന്‍ എന്റെ കാര്യങ്ങളൊന്നും അധികം തുറന്ന് പറയാത്ത ആളാണ്. അതെനിക്ക് സിമ്പതി കൊണ്ടുള്ള വോട്ട് വേണ്ടാത്തത് കൊണ്ട് മാത്രമല്ല. മറ്റുള്ളവര്‍ അവരുടെ അനുഭവം പറയുന്നത് അതിനാണെന്നും അര്‍ത്ഥമില്ല. എനിക്ക് മടിയായത് കൊണ്ടാണ്. പലരും വീട്ടിലെ കാര്യങ്ങളൊക്കെ ചോദിക്കുമ്പോള്‍ ഞാന്‍ പിന്നെയാവട്ടെ എന്ന് പറഞ്ഞ് ഒഴിവാക്കി വിടുകയായിരുന്നു.

    ഉമ്മയ്ക്ക് ഒരുപാട് ബുദ്ധിമുട്ടുകള്‍

    എന്റെ വാപ്പയ്ക്കും ഉമ്മയ്ക്കും ആദ്യം ചായക്കടയായിരുന്നു. ഞാന്‍ സ്റ്റൈലായിട്ടേ ചെറുപ്പത്തിലേ നടക്കൂ. എന്റെ ഇത്തയും അങ്ങനെയാണ്. ഒന്നുമില്ലെങ്കിലും എന്തെങ്കിലും ഉണ്ടെന്ന് ആളുകള്‍ കരുതിക്കോട്ടെ. എന്റെ അപ്പച്ചിയുടെ വീട് കാണിച്ച് തന്നിട്ട് ഇത്തപറയുമായിരുന്നു ഇതാണ് നമ്മളുടെ വീടെന്ന്. കൂടെയുള്ളവര്‍ അങ്ങനെയായോണ്ടുള്ള മടിയായിരുന്നു.

    എന്നെ ഇംഗ്ലീഷ് മീഡിയത്തില്‍ ചേര്‍ക്കണമെന്നായിരുന്നു ഉമ്മയുടെ ആഗ്രഹം. പക്ഷെ മാസം 200 രൂപ ഫീസ് കൊടുക്കാന്‍ ഇല്ലാത്തത് കൊണ്ട് സര്‍ക്കാര്‍ സ്‌കൂളില്‍ വിടുകയായിരുന്നു. പത്താം ക്ലാസ് വരെ ഞാന്‍ സര്‍ക്കാര്‍ സ്‌കൂളില്‍ തന്നെയാണ് പഠിച്ചതും. വാപ്പയ്ക്ക് ചില ദുശ്ലീലങ്ങളുണ്ടായതിനാല്‍ ഉമ്മയ്ക്ക് ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. മന്ത്‌ലി നീഡ്‌സ് പോലും പൂര്‍ത്തിയാക്കാന്‍ പറ്റാതെ വന്നിട്ടുണ്ട്.

    വീട്ടുജോലി

    വാപ്പയുടെ ദുശ്ലീലങ്ങള്‍ കാരണം ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. അതുകാരണമാണ് ഉമ്മ കട നിര്‍ത്തി വീട്ടുജോലിയ്ക്ക് പോകുന്നത്. ഇപ്പോള്‍ പത്ത് വര്‍ഷമായെന്ന്. ഇതൊന്നും ഞാന്‍ പറയണമെന്ന് കരുതിയിരുന്നതല്ല. എവിടേയും പറയരുതെന്ന് ഉമ്മയും പറയുമായിരുന്നു. എന്റെ സ്‌കൂളിലും കോളേജിലും പോലും അറിയില്ല. ഹോം നേഴ്‌സ് ആണെന്നൊക്കെയാണ് പറയുക. ഇവിടെ വന്നപ്പോള്‍ ലക്ഷ്മി ചേച്ചിയോട് പറഞ്ഞത് മെയ്ഡ് ആണെന്നായിരുന്നു. മലയാളികളില്‍ പലര്‍ക്കും അത് മനസിലാകില്ലെന്ന് കരുതി.

    ഞങ്ങള്‍ കഴിഞ്ഞ പത്ത് വര്‍ഷമായി വാടക വീട്ടിലാണ് കഴിയുന്നത്. വാടക വെറും നാലായിരം രൂപയാണ്. എന്റെ ഉമ്മയ്ക്ക് കിട്ടുന്ന ശമ്പളം പതിനയ്യായിരം രൂപയും വാപ്പയ്ക്ക് കിട്ടുന്നത് ഏഴായിരം രൂപയുമാണ്. വേറൊരു വീട്ടിലേക്ക് മാറിയാല്‍ സാലറിയില്‍ നിന്നും അത്രയും പൈസയും പോകും. ഞാന്‍ ഒന്നും ആവശ്യപ്പെടാറില്ല. പക്ഷെ ഉമ്മ അറിഞ്ഞ് എല്ലാം തരും.

    വീടിന് അപേക്ഷിച്ചു

    എനിക്ക് കോളേജില്‍ നിന്നും സ്‌കോളര്‍ഷിപ്പ് കിട്ടും. ആദ്യത്തെ സ്‌കോളര്‍ഷിപ്പ് കിട്ടിയപ്പോള്‍ എനിക്ക് ഫോണ്‍ വാങ്ങിച്ചു. രണ്ടാമത്തെ വന്നപ്പോള്‍ ഉമ്മയെ അറിയിക്കാതെ ഉമ്മയ്ക്ക് പുതിയ ഫോണ്‍ വാങ്ങി കൊടുത്തു.ഉമ്മ ഒരുപാട് കരഞ്ഞു. വേറെ കുറേ ആവശ്യങ്ങളുണ്ടായിരുന്നുവെങ്കിലും ഞാന്‍ അതൊക്കെ മാറ്റിവെക്കുകയായിരുന്നു.

    ഒരിക്കല്‍ വീടിന് അപേക്ഷിച്ചു. എല്ലാകാര്യത്തിനും പോയിരുന്നത് ഞാനായിരുന്നു. അഹങ്കാരമുള്ള കുറേ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുണ്ട് ഇവിടെ. നമ്മളുടെ വളരെ അത്യാവശ്യമായ കാര്യമാണെന്ന് മനസിലാക്കാതെ എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുന്ന കാര്യത്തിന് പോലും നമ്മളെ അവര്‍ കയറ്റിയിറക്കും. ഒരു ദിവസം ഓഫീസില്‍ പോയത് ഉമ്മയായിരുന്നു. അന്ന് എന്തോ ഫില്‍ ചെയ്തില്ലെന്ന് പറഞ്ഞ് ആ ഓഫീസിലെ ഭയങ്കര അഹങ്കാരിയായ സ്ത്രീ ഉമ്മയോട് മോശമായി പെരുമാറി. ഉമ്മ അന്ന് കരഞ്ഞു കൊണ്ടാണ് വീട്ടിലേക്ക് വന്നത്.

    അഹങ്കാരത്തിന് ഒരു കുറവുമില്ല


    പീന്നീടൊരു ദിവസം ഞാന്‍ ചെന്നു. ഒരുകൊല്ലത്തോളം ഞാന്‍ അവിടെ കയറി ഇറങ്ങുന്നുണ്ടായിരുന്നു. പക്ഷെ നിന്നെ ഞാന്‍ കണ്ടതായി ഓര്‍ക്കുന്നില്ലല്ലോ എന്നവര്‍ പറഞ്ഞു. ഞാന്‍ അവരോട് ചൂടായി. കഴിഞ്ഞാഴ്ച നിന്റെ ഉമ്മ ഇവിടെ വന്നിട്ട് കരഞ്ഞിട്ടല്ലേ പോയതെന്ന് അവര്‍ പറഞ്ഞു. അപ്പോള്‍ അവര്‍ക്ക് എന്നേയും എന്റെ ഉമ്മയേയും അറിയാം. ഞാന്‍ സംസാരിക്കുമ്പോള്‍ അറിയാതെ ഇംഗ്ലീഷ് വന്നു പോകും.

    അപ്പോള്‍ ആ സ്ത്രീ പറയുകയാണ് വീട്ടുജോലിക്ക് പോകുന്ന തള്ളയുടെ മോനാണെങ്കിലും അഹങ്കാരത്തിന് ഒരു കുറവുമില്ല, അവന്‍ ഇംഗ്ലീഷ് പറയുന്നത് കണ്ടില്ലേയെന്ന്. വീട്ടുജോലിക്ക് പോകുന്നവരുടെ മക്കള്‍ ഇംഗ്ലീഷ് പറയരുതെന്നാണ് പറയുന്നത്. ഇവിടെ ഡ്രസ് വരുമ്പോള്‍ ഞാന്‍ ആലോചിക്കുന്നത് എവിടെ നിന്നുമാണ് കാശ് കിട്ടിയിട്ടുണ്ടാവുകയെന്ന്. കാണാന്‍ എന്ത് ഭംഗിയുള്ള സ്ത്രീയാണ് പക്ഷെ വീട്ടുജോലിക്കാണ് പോകുന്നതെന്ന് അടുത്തുള്ളവര്‍ ഉമ്മയെക്കുറിച്ച് പറയുന്നത്.

    Recommended Video

    ദില്‍ഷക്ക് കപ്പ് ഉറപ്പ്, കേരള ജനത പ്രതികരിക്കുന്നു | Bigg Boss Finale Audience Prediction | *VOX
    അവരെ ഓര്‍ത്ത് അഭിമാനിക്കുന്നു

    ഞങ്ങള്‍ അത് വേണ്ടെന്ന് വച്ചു. എന്നെങ്കിലും ഒരു വീടുണ്ടാക്കാന്‍ സാധിക്കുമെന്ന് കരുതുന്നുണ്ട്. എന്റെ ജീവിതത്തിലെ സ്വപ്‌നമാണത്. സ്വന്തമായൊരു വീടുണ്ടാക്കണം. ഉപ്പയേയും ഉമ്മയേയും ഫ്രീയാക്കണമെന്ന്. ഇതുവരെ അവര്‍ക്കായി ഒന്നും ചെയ്യാനായിട്ടില്ല. ഇനി ചെയ്യാനാകുമെന്ന് കരുതുന്നു. അവര്‍ക്ക് ചിലപ്പോള്‍ ഇതൊക്കേ കേട്ട് നാണക്കേട് തോന്നുന്നുണ്ടാകാം.പക്ഷെ ഞാന്‍ അവരെ ഓര്‍ത്ത് അഭിമാനിക്കുന്നുണ്ട്.

    English summary
    Bigg Boss Malayalam Season 4: Riyas Gets Emotional As He Tells His Life Story To Others
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X