ചാരിത്ര്യത്തെ ചോദ്യം ചെയ്തിട്ടില്ല, നിങ്ങള്‍ക്ക് ഉളുപ്പില്ലേ? ധന്യയെ കടന്നാക്രമിച്ച് റിയാസ്
വീണ്ടുമൊരു നോമിനേഷന് കൂടി ബിഗ് ബോസ് വീട് ഇന്ന് സാക്ഷ്യം വഹിക്കുകയുണ്ടായി. നോമിനേഷന് പിന്നാലെ നടന്ന സംവാദത്തില്‍ പൊരിഞ്ഞ അടി തന്നെയായിരുന്നു ഇന്ന് നടന്നത്. ഒരു വശത്ത് റിയാസും മറ്റൊരു വശത്ത് ധന്യയും ലക്ഷ്മിയും തമ്മില്‍ നടന്ന അടി അതിനാടകീയമായിരുന്നു.
ധന്യയുടെ ചാരിത്ര്യശുദ്ധിയെ റിയാസ് ചോദ്യം ചെയ്തുവെന്ന ലക്ഷ്മി പ്രിയയുടെ ആരോപണത്തിന് റിയാസ് മറുപടി നല്‍കുന്നതിടെയായിരുന്നു അതൊരു അടിയിലേക്ക് എത്തിയത്. വിശദമായി വായിക്കാം തുടര്‍ന്ന്.

ഒരു ടാസ്‌കിനിടെ ഞാനും ഇവിടുത്തെ ഒരു വനിതാ മത്സരാര്‍ത്ഥിയും തമാശകള്‍ പറയുന്നുണ്ടായിരുന്നു. അവരും എന്നോട് തമാശകള്‍ പറഞ്ഞിട്ടുണ്ട്. റിയാസിന് എങ്ങനത്തെ ഭാര്യയെയാണ് വേണ്ടതെന്നും മറ്റും. ഇവിടുത്തെ ഒരു ടാസ്‌കിനിടെ ഒരു വാക്കുമായി ബന്ധപ്പെട്ട് ഞാനും അവരും സംസാരിക്കുന്നതിനിടെ അവരോട് ഞാന്‍ തമാശയായി ചോദിച്ചതാണ് കല്യാണത്തിന് ശേഷം നിങ്ങളെ വളയ്ക്കാന്‍ ആരും ശ്രമിച്ചിട്ടില്ലേയെന്ന് റിയാസ് പറഞ്ഞു.
നുണയാണ് റിയാസ് പറയുന്നത്. ഇത് എവിടെ വച്ചാണ് സംസാരിച്ചതെന്ന് ധന്യ ചോദിച്ചു. ടാസ്‌കിനിടെ എന്ന് റിയാസ് വ്യക്തമാക്കി. റിയാസ് പറഞ്ഞ രീതിയിതാണോ? എന്ന് ധന്യ ചോദിച്ചു ഞാന്‍ പറഞ്ഞത് ആരും വളയ്ക്കാന്‍ ശ്രമിച്ചില്ലേയെന്ന് മാത്രമാണ്. അതിന് ചാരിത്ര്യശുദ്ധിയുമായി യാതൊരു ബന്ധവുമില്ലെന്ന് മനസിലാക്കണമെന്ന് റിയാസ് പറഞ്ഞു.

ശ്രമിച്ചിട്ടില്ലേയെന്നോ ശ്രമിച്ചിട്ടില്ലയെന്ന് എന്ത് പറഞ്ഞാലും നീ പറഞ്ഞു കൊണ്ടിരിക്കുന്ന ഫെമിനിസമൊക്കെ വെറുതയാണെന്നായി ധന്യ. ഞാന്‍ എന്താണ് പറഞ്ഞത് എന്ന് റിയാസ് ചോദിച്ചപ്പോള്‍ അത് എനിക്ക് പറയാന്‍ സൗകര്യമില്ലെന്നായിരുന്നു ധന്യയുടെ പ്രതികരണം. ഞാന്‍ എന്താണെന്ന് പറഞ്ഞതെന്ന് പറയാന്‍ പോലും ധന്യയും ലക്ഷ്മിയും കൂട്ടാക്കുന്നില്ല. നിങ്ങള്‍ക്കൊരു ഉളുപ്പുമില്ലെന്ന് റിയാസ് പറഞ്ഞു.
ഉളുപ്പ് നിനക്കാണില്ലാത്തത്. നീയൊരു ഫെമിനിസ്റ്റും സ്ത്രീകള്‍ക്കും വേണ്ടി സംസാരിക്കുന്നയാളല്ലേയെന്ന് ധന്യ ചോദിച്ചപ്പോള്‍ അതും ഫെമിനിസവും തമ്മില്‍ എന്ത് ബന്ധം എന്നായിരുന്നു റിയാസിന്റെ പ്രതികരകണം. കല്യാണം കഴിച്ചൊരു സ്ത്രീയെക്കുറിച്ച് ഇങ്ങനാണോ സംസാരിക്കുക എന്ന് ധന്യ ചോദിച്ചു.

ധന്യയ്ക്ക് ഇവിടെ ഏറ്റവും കുടുതല്‍ ഉള്ളത് വിഷയ ദാരിദ്ര്യമാണെന്ന് റിയാസ് പറഞ്ഞപ്പോള്‍ ലക്ഷ്മി പ്രിയ ഇടപെട്ടു. മറ്റുള്ളവരെ ചീത്ത പറയാനല്ലാതെ നീ എന്താണ് ഇവിടെ കൊണ്ട് വന്നതെന്ന് ലക്ഷ്മി പ്രിയ ചോദിച്ചു. ഒന്നുമില്ലെന്ന് റിയാസ്. എനിക്ക് നിന്നോടൊന്നും പറയാനില്ല. എന്നാല്‍ വായടച്ചിരുന്നോളൂവെന്ന് റിയാസ് മറുപടി നല്‍കുന്നു.
ധന്യയ്ക്ക് വിഷയ ദാരിദ്ര്യമുണ്ട്. പറയാനുള്ള കാര്യം പറയേണ്ട സമയത്ത് പറയില്ല. ഞാന്‍ അവിടെ പറഞ്ഞത് തെറ്റാണെങ്കില്‍ എന്തുകൊണ്ട് അവിടെ പറഞ്ഞില്ല. അത് കഴിഞ്ഞ് അടുത്ത ആഴ്ച മോണിംഗ് ടാസ്‌കില്‍ ഈ സാധനം ഉപയോഗിക്കണമെന്ന് തോന്നി. നോമിനേഷനില്‍ ഉപയോഗിക്കാന്‍ തോന്നി. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അപ്പോള്‍ പറയണം. പിന്നെ അത് വളച്ചൊടിക്കാന്‍ നോക്കരുതെന്ന് റിയാസ് പറഞ്ഞു.
Recommended Video

അന്നത് സംസാരിക്കാന്‍ താല്‍പര്യമില്ല പുറത്ത് പോയ ശേഷം സംസാരിക്കാം എന്ന് പറഞ്ഞ നിങ്ങള്‍ എന്തിന് ആ വിഷയം ഇപ്പോള്‍ എടുത്തിടുന്നു. ലാലേട്ടന്‍ വന്നപ്പോള്‍ നല്ല അര്‍ത്ഥത്തില്‍ ഞാന്‍ വിളിച്ച ഹണി എന്ന വാക്ക് നിങ്ങള്‍ക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞതിനാല്‍ ഞാന്‍ സോറി പറയുകയുണ്ടായി. എന്തിനാണ് എന്നെ ഇന്നും നാടകം ആണെന്ന് പറഞ്ഞ് കളിയാക്കിയതെന്ന് ലക്ഷ്മി ചോദിച്ചപ്പോള്‍ നിങ്ങളത് അര്‍ഹിക്കുന്നുണ്ട്. നുണ പറയുന്നവരെ നുണച്ചിയെന്ന് വിളിക്കുമെന്നും റിയാസ്.
റിയാസിനാണ് വിഷയദാരിദ്ര്യം. വന്നത് മുതല്‍ മറ്റുള്ളവരെ കുറ്റം പറയാനും വഴക്കിടാനും ഭക്ഷണം കഴിക്കാനും വേണ്ടി മാത്രമാണ് വാ തുറക്കുന്നതെന്ന് ലക്ഷ്മി പ്രിയ പറഞ്ഞു. നാടക നടിയെന്ന് വിളിച്ച് അപമാനിച്ചെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. നാടകം കളിക്കുന്നവരെ നാടകനടിയെന്ന് വിൡക്കുമെന്ന് റിയാസ് പറഞ്ഞപ്പോള്‍ നാടകത്തെ ഇഷ്ടപ്പെടുന്നവരും അതുകൊണ്ട് ജീവിക്കുന്നവരും ഒരുപാടുണ്ടെന്ന് ലക്ഷ്മി പ്രിയ തിരിച്ചടിച്ചു.
അതുപോലെ തന്നെ ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നവരേയും മുടി മൊട്ടയടിക്കുന്നവരേയും ലിപ്സ്റ്റിക്ക് ഇടുന്നവരേയും ചേച്ചി കളിയാക്കുന്നുണ്ടെന്നും ചേച്ചിയ്ക്ക് ആരേയും എന്തും പറയാം. തിരിച്ച് പറയുമ്പോള്‍ അത് പ്രശ്‌നമാകുന്നുണ്ടെങ്കില്‍ ഡീല്‍ വിത്ത് ഇറ്റ് എന്ന് റിയാസ് മറുപടി നല്‍കി. ഇതിനിടെ ലക്ഷ്മി പ്രിയയ്‌ക്കെതിരെ ദില്‍ഷയും രംഗത്തെത്തി.


Click it and Unblock the Notifications