'ഞാന്‍ ഇവിടെനിന്ന് ഇറങ്ങിയാല്‍ നിങ്ങളെ വിളിക്കാന്‍ പോകുന്നില്ല'; റിയാസിന് ഏറ്റവും വെറുപ്പ് ലക്ഷ്മിപ്രിയയോട്
വളരെ സങ്കീര്‍ണ്ണവും നാടകീയവുമായ രംഗങ്ങള്‍ക്കു ശേഷം പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് ബിഗ് ബോസ് സീസണ്‍ 4. ജാസ്മിന്റെ പിന്‍മാറ്റവും റോബിന്റെ പുറത്താക്കലുമെല്ലാം ഹൗസിനുള്ളിലെ അന്തരീക്ഷം മറ്റൊന്നാക്കി മാറ്റിയിരിക്കുകയാണ്. എങ്കിലും ഇനിയും ദിവസങ്ങള്‍ ബാക്കി നില്‍ക്കുന്നതിനാല്‍ മത്സരാര്‍ത്ഥികള്‍ ഗെയിം സ്പിരിറ്റ് കൈവിടുന്നില്ല. ധന്യയാണ് പുതിയ ഹൗസ് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. അതിനിടെ മത്സരാര്‍ത്ഥികള്‍ക്കായി പുതിയ വീക്ക്‌ലി ടാസ്‌ക്കും എത്തിക്കഴിഞ്ഞു.
അതിനിടെ ഇന്ന് മത്സരാര്‍ത്ഥികള്‍ക്കായി കൊടുത്ത മോണിങ്ങ് ടാസ്‌ക് അല്പം കുഴപ്പം പിടിച്ചതായിരുന്നു. പുറത്തിറങ്ങിയ ശേഷം ആരെയൊക്കെ വിളിക്കുമെന്നായിരുന്നു ഓരോരുത്തരും പറയേണ്ടിയിരുന്നത്. അതില്‍ ഏറെ വ്യത്യസ്തമായി സംസാരിച്ച ഒരാളായിരുന്നു റിയാസ് സലീം.

'എന്റെ ജീവിതത്തില്‍ എനിക്ക് വളരെ കുറച്ച് സുഹൃത്തുക്കളേ ഉള്ളൂ. അതും വിരലിലെണ്ണാവുന്നവര്‍ മാത്രം. ഞാന്‍ ചെയ്യുന്ന കാര്യങ്ങളെയെല്ലാം പിന്തുണയ്ക്കുന്നവരാകണം എന്റെ സുഹൃത്തുക്കള്‍ എന്നെനിക്ക് യാതൊരു നിര്‍ബന്ധവുമില്ല.
പക്ഷെ, ഞാന്‍ വിശ്വസിക്കുന്ന കാര്യങ്ങളെ എതിര്‍ക്കുന്നവരാകരുത് എന്നൊരു ചിന്തയുണ്ട്. അതുകൊണ്ട് അങ്ങനെയുള്ള വളരെ കുറച്ച് സുഹൃത്തുക്കളേ എനിക്കുള്ളൂ.
എല്ലാവരുടെ ഉള്ളിലും കുറച്ച് നന്മ ഉണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അതുകൊണ്ട് ഇവിടെ നിന്നിറങ്ങുമ്പോള്‍ എല്ലാവരുമായും ചിലപ്പോള്‍ സംസാരിച്ചേക്കാം. പക്ഷെ, ഞാന്‍ ഈ ഷോയെ യഥാര്‍ത്ഥ ജീവിതത്തിന്റെ ഒരു ഭാഗമായി തന്നെയാണ് കാണുന്നത്. ടാസ്‌ക്ക് നടക്കുന്ന സമയത്ത് ടാസ്‌ക്കായും അല്ലാത്ത സമയത്ത് ജീവിതവുമായി കാണുന്നു.'
Also Read: 'തനിക്ക് പിരീഡ്സ് വരാറുണ്ടോടോ? വെറും ഏഴാംകൂലിയാണ് നീ' റിയാസിനോട് ലക്ഷ്മിപ്രിയ, 'പോ തള്ളേ'യെന്ന് റിയാസ്!

'ഏറ്റവും കൂടുതല്‍ ഇടപെടാന്‍ പോകുന്നത് റോണ്‍സണുമായിട്ടായിരിക്കും. ഞങ്ങള്‍ ചില യാത്രകളൊക്കെ പ്ലാന്‍ ചെയ്തിട്ടുണ്ട്. സൂരജ്, ധന്യ, അഖില്‍, വിനയ് എന്നിവരേയും ഇവിടെ നിന്ന് ഇറങ്ങിയ ശേഷം വിളിക്കുമെന്നാണ് വിചാരിക്കുന്നത്.
വിളിക്കാത്തതില്‍ ആദ്യം പറയുന്ന പേരുകളില്‍ ഒന്ന് ലക്ഷ്മിപ്രിയ ആയിരിക്കും. ഞാന്‍ വിശ്വസിക്കുന്ന പല കാര്യങ്ങളിലും ചേച്ചി എതിപ്പ് കാണിക്കുന്ന ഒരാളാണ്. പലപ്പോഴും ചേച്ചിയുടെ സംസാരവും പ്രവൃത്തിയും എല്ലാം എനിക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത കാര്യങ്ങളാണ്.
മറ്റൊരു കാരണം എപ്പോഴും എന്നെ കുട്ടി, കുട്ടി എന്ന് വിളിക്കുന്നു. അത് പ്രേക്ഷകര്‍ക്ക് തെറ്റായ സന്ദേശമല്ലേ കൊടുക്കുന്നത്. ഒരു കുട്ടി ബിഗ് ബോസ് ഷോയില്‍ മത്സരിക്കുന്നതായോ ഷോ വിന്‍ ചെയ്യുന്നതായോ ചേച്ചി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുവെങ്കില്‍ അതൊന്നും വിലപ്പോകുന്നില്ല എന്നേ എനിക്ക് പറയാനുള്ളൂ.
ചേച്ചി എന്നെക്കുറിച്ച് എന്ത് വേണമെങ്കിലും കരുതിക്കോട്ടെ. പക്ഷെ, ഒരു മനുഷ്യന്റെ പക്വതയോ ജീവിതപരിചയമോ തെളിയിക്കുന്നത് അയാളുടെ വയസ്സ് കൊണ്ടു മാത്രമല്ല എന്ന് മനസ്സിലാക്കേണ്ടവര്‍ മനസ്സിലാക്കുക' എന്നും റിയാസ് പറയുന്നു.
Recommended Video

'രണ്ടാമത്തെയാള്‍ ദില്‍ഷയാണ്. ദില്‍ഷ നല്ലൊരു കുട്ടിയാണ്. പക്ഷെ, കഴിഞ്ഞ ആഴ്ച മുതല്‍ നടക്കുന്ന സംഭവങ്ങളില്‍ എനിക്ക് കുറച്ച് ബുദ്ധിമുട്ടുണ്ട്. പിന്നീട് ബ്ലെസ്‌ലിയുടെ പേരാണ് റിയാസ് പറയുന്നത്. ബ്ലെസ്‌ലിയ്ക്ക് മനസ്സില്‍ കുറച്ച് നന്മയെങ്കിലും ഉണ്ടെന്നാണ് റിയാസ് സൂചിപ്പിക്കുന്നത്. ഇവിടെ നിന്നിറങ്ങിയാല്‍ എന്ത് ആവശ്യത്തിനും തന്നെ വിളിക്കണമെന്ന് ബ്ലെസ്‌ലി തന്നോട് പറഞ്ഞിട്ടുണ്ടെന്നും റിയാസ് പറയുന്നു.
ധന്യയുടെ പേരും റിയാസ് പറയുന്നുണ്ട്. ധന്യയുമായി തുറന്ന പോര് ഇല്ലെങ്കിലും മുന്‍പ് പറഞ്ഞ കുറേ കാര്യങ്ങള്‍ എനിക്ക് ഉള്‍ക്കൊള്ളാന്‍ പറ്റാത്തതാണ്. പലപ്പോഴും ധന്യചേച്ചി തെറ്റിന്റെ കൂടെയാണ് നില്‍ക്കുന്നതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.' റിയാസ് വ്യക്തമാക്കുന്നു.
മാര്‍ച്ച് 27-ന് ആരംഭിച്ച ബിഗ് ബോസ് സീസണ്‍ 4-ല്‍ ഇനി ഒന്‍പത് മത്സരാര്‍ത്ഥികളാണ് അവശേഷിക്കുന്നത്. റോണ്‍സണ്‍, അഖില്‍, സൂരജ്, ലക്ഷ്മിപ്രിയ, ധന്യ മേരി വര്‍ഗ്ഗീസ്, ബ്ലെസ്‌ലി, വിനയ് മാധവ്, റിയാസ് സലീം, ദില്‍ഷ എന്നിവരാണ് ഇനി മത്സരരംഗത്തുള്ളത്.


Click it and Unblock the Notifications