twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്റെ ഉമ്മാന്റെ ഒരു മാസത്തെ ശമ്പളമാണ് എനിക്ക് തന്നുവിട്ടത്! പൊട്ടിക്കരഞ്ഞ് റിയാസ്, ചേര്‍ത്തുപിടിച്ച് താരങ്ങള്‍

    |

    ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ രണ്ട് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ കൂടി വന്നതോടെ ഷോ ശരിക്കും കളറായി മാറിയിരിക്കുകയാണ്. വിനയും റിയാസ് സലീമുമാണ് വീട്ടിലേക്ക് വന്ന പുതിയ താരങ്ങള്‍. ഇരുവരും വന്ന ഉടനെ തന്നെ കളം പിടിച്ചു കഴിഞ്ഞു. ഷോയുടെ അകത്തേക്ക് പ്രവേശിക്കും മുമ്പ് തന്നെ ജാസ്മിന്റെ ഗെയിമിനെ പിന്തുണയ്ക്കുന്നതായി വ്യക്തമാക്കിയ താരമാണ് റിയാസ് സലീം. ഷോയില്‍ എത്തിയ ശേഷവും ജാസ്മിന്‍, നിമിഷ, അപര്‍ണ എന്നിവരുമായി നല്ല സൗഹൃദമാണ് റിയാസ് കാത്ത് സൂക്ഷിക്കുന്നത്.

    ഇവരെ സസ്‌പെന്‍ഡ് ചെയ്യണം, ഇങ്ങനെ വെറുപ്പിച്ച ഒരു എപ്പിസോഡ് ബിഗ് ബോസ് ചരിത്രത്തില്‍ ഉണ്ടാകില്ലഇവരെ സസ്‌പെന്‍ഡ് ചെയ്യണം, ഇങ്ങനെ വെറുപ്പിച്ച ഒരു എപ്പിസോഡ് ബിഗ് ബോസ് ചരിത്രത്തില്‍ ഉണ്ടാകില്ല

    ഇതിനിടെ ഇന്നലെ തന്റെ ഉമ്മയെക്കുറിച്ച് സംസാരിച്ചു കൊണ്ട് റിയാസ് പൊട്ടിക്കരയുന്നതിനും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. ജാസ്മിനോടും നിമിഷയോടും അപര്‍ണയോടും സംസാരിക്കുകവെയാണ് റിയാസ് പൊട്ടിക്കരഞ്ഞത്. മുറ്റത്തിരുന്ന് എല്ലാവരും ചേര്‍ന്ന് സംസാരിക്കുകയായിരുന്നു. താരത്തിന്റെ വാക്കുകള്‍ വായിക്കാം.

    എന്തുകൊണ്ട് ഞാന്‍ ഇല്ല?

    ആദ്യം പറഞ്ഞത് പോലെയായിരുന്നില്ല നടന്നത്. പതിനേഴ് പേര്‍ കേറും പിന്നെ മൂന്ന് പേര്‍ വൈല്‍ഡ് കാര്‍ഡിലൂടെ കയറും. അങ്ങനെ 20 പേരും കയറുമെന്നായിരുന്നു പറഞ്ഞത്. പിന്നെ പറഞ്ഞു 16 പേരെ കയറൂവെന്ന്. എന്നാല്‍ 17 പേര്‍ കയറി. ഞാന്‍ ഇന്റര്‍വ്യു ഒക്കെ നല്‍കിയത് എങ്ങനെയാണെന്ന് എനിക്കറിയാം. ഞാന്‍ നൂറ് ശതമാനവും ഞാന്‍ ആയിട്ടു തന്നെയാണ് നിന്നത്. ആ പതിനാറില്‍ ഞാന്‍ ഇല്ലെന്നത് അംഗീകരിക്കാനായില്ല. കാരണം ബിഗ് ബോസില്‍ വരാനുള്ള ക്വാളിറ്റി എനിക്കുണ്ട്. മലയാളത്തിലെ സീസണുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. ക്വാളിറ്റിയില്ലാത്ത ഒരുപാട് പേര്‍ ഷോയില്‍ വന്നിട്ടുണ്ട്. എന്തുകൊണ്ട് ഞാന്‍ ഇല്ല?

    മ്മാടെ ഒരു മാസത്തെ സാലറി

    പിന്നെയുണ്ടായിരുന്നൊരു കാര്യം ഞാന്‍ വെറും 15000 രൂപ മാത്രമേ ചെലവിടൂവെന്നുണ്ടായിരുന്നു. ഷൂസും മറ്റും വാങ്ങാനായി. പിന്നെ 5000 രൂപയുടെ ജ്വല്ലറി വാങ്ങി. പക്ഷെ അതിവര്‍ ഇവിടേക്ക് കൊണ്ടു വരാന്‍ സമ്മതിച്ചില്ല. ബിഗ് ബോസിന്റെ ലോഗോ പോലുള്ള കണ്ണ് അതിലുണ്ടായിരുന്നു. ആ 15000 രൂപ എനിക്ക് വളരെ വലിയ തുകയാണ്. കാരണം അതെനിക്ക് എന്റെ ഉമ്മ തന്നതാണ്. എന്റെ ഉമ്മാടെ ഒരു മാസത്തെ സാലറിയാണത് എന്നു പറഞ്ഞു കൊണ്ട് പൊട്ടിക്കരയുകയായിരുന്നു റിയാസ്.

    പിന്നാലെ നിമിഷയും ജാസ്മിനും അപര്‍ണയും റിയാസിനെ കെട്ടിപ്പിടിച്ചു കൊണ്ട് ആശ്വസിപ്പിച്ചു. ഉമ്മ നിന്നെ ഓര്‍ത്ത് അഭിമാനിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ആ പൈസ പോയല്ലോ എന്നോര്‍ത്ത് എനിക്ക് വിഷമമായി. ഞാന്‍ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കുമായിരുന്നു. പ്ലസ് വണ്‍-പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക്. അങ്ങനെ സെന്ററുകളില്‍ പോയി, അയ്യായിരം രൂപ തിരികെ കൊടുത്തു. ഉമ്മ ഒരുപാട് സ്ട്രഗിള്‍ ചെയ്തു ജീവിതത്തില്‍.

    ഉമ്മയെക്കുറിച്ച്

    ഞാന്‍ എന്റെ ഇന്‍ട്രോയിലോ ഇവിടെ വന്നതിന് ശേഷമോ ഉമ്മയെക്കുറിച്ച് സംസാരിച്ചിട്ടില്ല. ഇവിടെ വന്ന് നിന്നപ്പോള്‍ ബിഗ് ബോസ് ലോഗോ നോക്കി നിന്നപ്പോള്‍ ഉമ്മയെക്കുറിച്ച് സംസാരിക്കണമെന്ന് തോന്നിയിരുന്നു. പക്ഷെ എനിക്കറിയാം ഉമ്മയെക്കുറിച്ച് സംസാരിച്ച് തുടങ്ങിയാല്‍ ഞാന്‍ കരയുമെന്ന്.

    എന്നിട്ടും ഞാന്‍ വൈല്‍ഡ് കാര്‍ഡ് എന്ന പ്രതീക്ഷയിലായിരുന്നു. അപ്പോള്‍ ഉമ്മ പറയും, നിനക്ക് എപ്പോഴും വലിയ വലിയ സ്വപ്‌നങ്ങളാണെന്ന്. നേരത്തെ എന്‍ട്രസ് എക്‌സാം എഴുതിയിരുന്നു. ഉമ്മയുടെ സ്വര്‍ണമൊക്കെ വിറ്റിട്ടാണ് ട്യൂഷന്‍ ഫീസ് അടച്ചതൊക്കെ. അന്നും എനിക്ക് കിട്ടിയില്ല, ഇന്നും കിട്ടിയില്ല.

    തെറിവിളിയും കാമചേഷ്ടകളും; ബീപ്പ് സൗണ്ട് ഇട്ട് ബിഗ് ബോസ്, റോബിന്റെ പൊയ്മുഖം പൊളിഞ്ഞ് വീഴുകയാണോ?തെറിവിളിയും കാമചേഷ്ടകളും; ബീപ്പ് സൗണ്ട് ഇട്ട് ബിഗ് ബോസ്, റോബിന്റെ പൊയ്മുഖം പൊളിഞ്ഞ് വീഴുകയാണോ?

    Recommended Video

    പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview
    നെഗറ്റീവ് ഇമേജ്

    വൈല്‍ഡ് കാര്‍ഡിന് കുറേനാള്‍ കാത്തു നിന്നു. 35 ദിവസമൊക്കെ ആയപ്പോള്‍ ഞാന്‍ തീരുമാനിച്ചു, ഇനി അവര്‍ വിൡച്ചാള്‍ ഇല്ലെന്നും അടുത്ത സീസണില്‍ തന്നാല്‍ മതിയെന്നും പറയണമെന്ന്. അവരുമായുള്ള ഇന്റര്‍വ്യുവിലും ഞാന്‍ പറഞ്ഞു. എന്റെ ജയിക്കാനുള്ള സാധ്യത കുറയുകയാണ് ചെയ്യുന്നത്. ബിഗ് ബോസിന്റെ ചരിത്രത്തില്‍ ഒരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയും വിജയിച്ചിട്ടില്ല. പക്ഷെ ഇങ്ങനൊരു ഓഫര്‍ ഇനി അവര്‍ തരണമെന്നില്ല. അതുകൊണ്ട് ഞാന്‍ ആ ഓഫര്‍ സ്വീകരിക്കുകയായിരുന്നു. ചരിത്രം തിരുത്താമെന്ന് ചിന്തിച്ചു. എനിക്ക് നെഗറ്റീവ് ഇമേജായിരിക്കുമെന്ന് അറിയാം. പക്ഷെ ഞാന്‍ റിയലായിരിക്കും. റിയല്‍ ആയിരുന്നിട്ടും എന്നെ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ എനിക്കതില്‍ കുഴപ്പമില്ല. എന്നും റിയാസ് പറയുന്നു.

    English summary
    Bigg Boss Malayalam Season 4 Riyas Salim Gets Emotional While Talking About His Mother
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X