42 ദിവസങ്ങളുടെ നഷ്ടവുമായി കാട്ടിലേക്ക് വന്ന് പയ്യന്‍; ഇന്നേവരെ സംഭവിക്കാത്തത് നടക്കാന്‍ പോകുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 4ലേക്ക് വെെല്‍ഡ് കാർഡിലൂടെയാണ് റിയാസ് സലീം കടന്നു വരുന്നത്. എന്നാല്‍ അധികനാള്‍ വേണ്ടി വന്നില്ല റിയാസിന് ബിഗ് ബോസ് വീട്ടിലൊരു ഇടം നേടിയെടുക്കാനായി. ഇപ്പോഴിതാ ബിഗ് ബോസ് വിജയിയെ കണ്ടെത്താനുള്ള യാത്ര അവസാനിക്കുകയാണ്. ഇത്തവണ വിജയിയാകാന്‍ റിയാസാണ് യോഗ്യനെന്നാണ് പ്രേക്ഷകരില്‍ വലിയൊരു ഭാഗവും പറയുന്നത്. അതെന്തുകൊണ്ടെന്ന് വ്യക്തമാക്കുകയാണ് ഒരു കുറിപ്പ്. വിശദമായി വായിക്കാം തുടർന്ന്.

ബിഗ്ഗ് ബോസ്സ് ചരിത്രത്തിൽ ഇന്നെ വരെ ഒരു വൈൽഡ് കാർഡ് എൻട്രി മത്സരാർത്ഥി വിജയിയായിട്ടില്ല.കാരണം, 100 ദിവസം നീണ്ടുനിൽക്കുന്ന ബിഗ്ഗ് ബോസ്സ് മത്സരത്തിൽ ഒന്നാം ദിവസം മുതൽ ഓരോ ദിവസവും ഓരോ നിമിഷവും സെക്കന്റുകളും വിലപ്പെട്ടതാണ്. നിങ്ങൾ എത്ര മികച്ചവൻ ആണെങ്കിലും, പ്രേക്ഷക പിന്തുണ നേടിയില്ലെങ്കിൽ പരാജയം ആവും ഫലം.

പ്രേക്ഷക പിന്തുണ

ബിഗ് ബോസ് വീട്ടിൽ നിൽക്കുന്ന ഓരോ നിമിഷത്തിൻ്റെയും പ്രാധാന്യം അതാണ്. നിങ്ങൾക്ക് സ്വയം നിങ്ങൾ ആരാണെന്നും നിങ്ങളുടെ കഴിവുകളും ഗെയിമും പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചു പ്രേക്ഷക പിന്തുണ നേടാനുള്ള അവസരമാണത്.
നാല്പതോ, അമ്പതോ, അറുപതോ, ദിവസങ്ങളുടെ വിലമതിക്കാനാവാത്ത നഷ്ട്ടങ്ങളുമായി ബിഗ് ബോസ് ഷോയിലേക്ക് കടന്നു വരുന്നവർക്ക് ആ നഷ്ട്ടം സ്വന്തം ഗെയിം കൊണ്ട് നികത്തിയെടുക്കുവാൻ ഇന്നേവരെ ആർക്കും സാധിച്ചിട്ടില്ല ബിഗ് ബോസ് ചരിത്രത്തിൽ.


പ്രേക്ഷക പിന്തുണ നേടാനുള്ള അവസരങ്ങളുടെ നഷ്ട്ടവുമായി ബിഗ് ബോസിലേക്ക് കടന്നു വന്നു, അതിനോടകം പ്രേക്ഷക പിന്തുണയിൽ ബഹുദൂരം മുന്നിലുള്ള മറ്റ് മത്സരാർത്ഥികളെ ബിഗ്ഗ് ബോസ്സ് വീട്ടിൽ തോൾപ്പിക്കണമെങ്കിൽ, അയാളൊരു മാന്ത്രികനായിരിക്കണം. പ്രേക്ഷക ഹൃദയം തൊട്ടറിയാൻ കഴിവുള്ള മാന്ത്രികൻ.ഇന്നാ മാന്ത്രികന് ഒരു മുഖമുണ്ട്, ഒരു പേരുണ്ട്, റിയാസ് സലിം.

 42 ദിവസങ്ങളുടെ നഷ്ട്ടവുമായി


42 ദിവസങ്ങളുടെ നഷ്ട്ടവുമായി, പ്രേക്ഷക പിന്തുണയിൽ സിംഹവും, കടുവയും, നരിയുമായി ബിഗ് ബോസ് വീട്ടിലെ മത്സരാർത്ഥികൾ നിർലോഭം വാഴുന്ന കാട്ടിലേക്കാണ്, നിരായുധനായി, ഒരു സാധാരണ ഉമ്മയുടെ സാധാരണ മകനായി, അസാധാരണ ജീവിത സാഹചര്യങ്ങൾ നേരിട്ടിരുന്ന, സമൂഹം എന്നും അവഗണനയും അവഹേളനങ്ങളും നൽകിയ ട്യൂഷൻ ടീച്ചറായ 24 വയസ്സുകാരൻ പയ്യൻ കയറി ചെന്നത്.


സമൂഹത്തിൻ്റെ പൊതുബോധ നിലപാടുകൾക്ക് അനുകൂലമല്ല തൻ്റെ നിലപാടുകൾ എന്നവന് ബോധ്യമുണ്ടായിരുന്നു. ബിഗ് ബോസ് വീട്ടിൽ ഫാൻ പവറിൽ ശക്തരായ ആളുകളുടെ അഭിപ്രായങ്ങളുമായി ഒത്തു പോകുന്നതല്ല തൻ്റെ ആശയങ്ങൾ എന്നവനു നിശ്ചയമുണ്ടായിരുന്നു. എങ്കിലും അവൻ അവനാൽ കഴിയുന്നത്ര ഉറക്കെ അവൻ്റെ നിലപാടുകൾ വിളിച്ചു പറഞ്ഞു. ഭൂരിപക്ഷ പ്രേക്ഷക പിന്തുണയുള്ള ശക്തരിൽ ശക്തരോട് പോലും അവൻ നിർദാക്ഷണ്യം പോരാടി. അവരുടെ ആർമികളുടെ വോട്ടുകൾ വേണ്ടെന്ന് അവൻ ആർജ്ജവത്തോടെ വിളിച്ചു പറഞ്ഞു.

ചരിത്രത്തിൽ ഇന്നേവരെ സംഭവിക്കാത്തത്

ബിഗ് ബോസ് എന്ന സ്വപ്നവും, നിശ്ചയദാർഢ്യവും അറിവും തൻ്റെ ഉറച്ച നിലപാടുകളും മാത്രം കൈമുതലായി കയറി വന്ന അവൻ, റിയാസ് സലിം, തൻ്റെ മാന്ത്രികത പുറത്തെടുത്തു.
വെറും 58 ദിവസങ്ങൾ കൊണ്ട്, 100 ദിവസം ബിഗ് ബോസ് വീട്ടിൽ നിന്ന് കളിച്ചവർക്ക് ഒപ്പമോ അതിൽ കൂടുതലോ പ്രേക്ഷക പിന്തുണ നേടി, വിമർശിച്ചവരെ പോലും സ്വന്തം ഫാൻസ് ആക്കി മാറ്റികഴിഞ്ഞു.


അസാധാരണങ്ങളിൽ അസാധരണം, ചരിത്രത്തിൽ ഇന്നേവരെ സംഭവിക്കാത്തത്, അതിനി റിയാസ് സലിം എന്ന മത്സരാർത്ഥിയ്ക്ക് മുന്നിൽ ഒരു ചുവടു മാത്രം അകലെയാണ്. അതെ, ബിഗ് ബോസ് ചരിത്രത്തിൽ ആദ്യമായി ഒരു വൈൽഡ് കാർഡ് എൻട്രി മത്സരാർത്ഥി വിജയിയാവാൻ പോകുന്നു.

Recommended Video

വിന്നർ ദിൽഷ. യോഗ്യതകൾ പറഞ്ഞ് ഗായത്രി സുരേഷ് | *BiggBoss
തിരുത്തലുകളുമായി ഒരാൾ

കാലം ആവശ്യപ്പെടുന്ന മാറ്റങ്ങളുമായി, സമൂഹത്തിനു വേണ്ടിയുള്ള തിരുത്തലുകളുമായി ഒരാൾ ഉറച്ച കാൽവെപ്പുകളുടെ നടന്നു കയറി വരുമ്പോൾ ഏത് ചരിത്രവും തിരുത്തിക്കുറിക്കപെടുക തന്നെ ചെയ്യും. റിയാസ് സലിം എന്ന വിജയിക്കായി ചരിത്രവും ഒരുങ്ങി കഴിഞ്ഞുവെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X