റോബിൻ വെറും കോമാളി; പുറത്താക്കിയിട്ടും കലിയടങ്ങാതെ റിയാസ്

ബിഗ് ബോസ് മലയാളം സീസൺ ഫോർ അതിന്റെ അന്തിമ ഘട്ടത്തിലേക്ക് എത്തുകയാണ്. മാർച്ച് 27ന് ആരംഭിച്ച ഷോ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടുതന്നെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമായി മാറുകയായിരുന്നു. ഇത്തവണത്തെ ബിഗ് ബോസ് ഷോയിൽ ശക്തരായ മത്സരാർഥികൾ അധികമായി ആരും തന്നെ ഇല്ലായിരുന്നു.

റോബിനെയും ജാസ്മിനെയും ചുറ്റിപ്പറ്റിയായിരുന്നു ഷോയുടെ സിംഹഭാഗവും കഴിഞ്ഞു പോയത്. വൈൽഡ് കാർഡ് എൻട്രിയായി റിയാസും വിനയ് മാധവും വരുന്നത് വരെ ബിഗ് ബോസ് വീട്ടിൽ ജാസ്മിനും റോബിനും അല്ലാതെ മറ്റാർക്കും വലിയ സ്ക്രീൻ സ്പെയിസും ലഭിച്ചില്ല.

റിയാസ് ബിഗ് ബോസ് വീട്ടിൽ വന്ന രണ്ടാം നാൾ മുതൽ റോബിനുമായി വഴക്ക് കൂടാൻ തുടങ്ങി. റോബിൻ ഫെയിക്ക് ആണെന്ന് ജാസ്മിനുമായി ചേർന്ന് പറഞ്ഞ് നടന്നു. റോബിനും റിയാസിന്റെ പ്രകോപനങ്ങളിൽ നിരന്തരം വീഴുന്നുണ്ടായിരുന്നു.

തിരിച്ച് റിയാസിനെ പ്രകോപിപ്പിക്കാനും താരത്തിന് ആയിട്ടുണ്ട്. ഇരുവർക്കും ഇടയിലെ പ്രശ്നങ്ങളും വഴക്കുകളും തന്നെയായിരുന്നു ബിഗ് ബോസ് സീസൺ ഫോറിന്റെ ഏറ്റവും വലിയ ആകർഷണവും.

റോബിൻ പോയതോടെ ദിൽഷയാണ് റോബിന്റെ സ്ഥാനം ഏറ്റെടുത്തത്

സീസൺ ഫോർ അങ്ങനെ ഒരു ഒഴുക്കിനു പോകുന്നതിന്റെ ഇടയിലാണ് ബിഗ് ബോസ് വീട്ടിലെ മത്സരാർഥികളുടെയും പ്രേക്ഷകരുടെയും നെഞ്ചിൽ ഇടിത്തീയായി അത് സംഭവിച്ചത്.

വീക്കിലി ടാസ്ക്കിനിടെ റിയാസും റോബിനുമായി നടന്ന കയ്യാങ്കളി. ആകസ്മികമായി സംഭവിച്ചതാണെങ്കിലും റിയാസിന്റെ ശരീരത്തിൽ റോബിൻ ശക്തമായി തള്ളി എന്ന കാരണം കൊണ്ട് താരത്തെ സോയിൽ നിന്നും പുറത്താക്കുകയായിരുന്നു.

Also Read: നൂറ് ദിവസം തികയ്ക്കില്ലെന്ന് പറഞ്ഞത് വെറുതെയല്ല; ടാസ്ക്കിനിടെ റിയാസിനെ വെള്ളം കുടിപ്പിച്ച് ലക്ഷ്മിപ്രിയ

റോബിൻ തിരിച്ച് വരും എന്ന് കരുതി ജാസ്മിൻ ബിഗ് ബോസ് വീട്ടിൽ നിന്നും ഇറങ്ങിപോയതോടെ ഷോ മങ്ങും എന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചെങ്കിലും പ്രതീക്ഷകളെ എല്ലാം തകിടം മറിച്ച് ഷോ പഴയതിലും കളർ ആവുകയാണ് ചെയ്തത്.

റോബിൻ പോയതോടെ ദിൽഷയാണ് റോബിന്റെ സ്ഥാനം ഏറ്റെടുത്തത്. റിയാസുമായ് ദിൽഷ വഴക്കിടാത്ത ഒരു ദിവസം പോലും എന്നല്ല ഒരു മണിക്കൂർ പോലും ഇപ്പോൾ ബിഗ് ബോസ് വീട്ടിൽ ഇല്ല എന്നുവേണം പറയാൻ.

വീക്കിലി ടാസ്കിനിടയിലെയും ഇത് തന്നെ സംഭവിച്ചു

ടാസ്ക്കുകൾക്കിടയിലും ഭക്ഷണം കഴിക്കുന്നതിനിടയിലും എല്ലാം റിയാസ് ദിൽഷയെ ഇപ്പോൾ പ്രകോപിപ്പിക്കാറുണ്ട്. റോബിന്റെ പേരും ബ്ലെസ്ലിയുടെ പേരും ലവ് ട്രൈയാങ്കിളും ഒക്കെ പറഞ്ഞാണ് റിയാസ് ദിൽഷയെ എരികേറ്റുന്നത്.

കഴിഞ്ഞ ദിവസത്തെ വീക്കിലി ടാസ്കിനിടയിലെയും ഇത് തന്നെ സംഭവിച്ചു. ടിക്കറ്റ് ടു ഫൈനൽ എന്ന വീക്കിലി ടാസ്ക്കിന്റെ ഭാഗമായി ബിഗ് ബോസ് നടത്തിയ ആദ്യത്തെ ഗെയിമിന്റെ ഇടയിലാണ് റിയാസ് ദിൽഷയെ പ്രകോപിപ്പിച്ചത്. ഗെയിമിന്റെ നിബന്ധനകൾ ബ്ലെസ്ലി തെറ്റിച്ചപ്പോൾ ദിൽഷ കണ്ടില്ലേ എന്ന് ചോദിച്ചാണ് തർക്കം ഉണ്ടായത്.

Recommended Video

Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat
ദിൽഷക്ക് സ്വന്തമായി ഒരു സ്പെയ്സ് ഇല്ല

തുടർന്ന് പതിവുപോലെ ദിൽഷക്ക് സ്വന്തമായി ഒരു സ്പെയ്സ് ഇല്ല എന്ന് താരം വ്യക്തമാക്കി. ദിൽഷ മറ്റുള്ളവരുടെ തണലിലാണ് കഴിയുന്നതെന്നും റിയാസ് പറഞ്ഞു.

റോബിൻ പോയതോടെ സ്ക്രീൻ സ്പെയ്സ് കിട്ടാൻ റിയാസ് ബിഗ് ബോസ് വീട്ടിലെ പലരുമായി വഴക്കിടും എന്ന് പറഞ്ഞ ദിൽഷ റോബിനെ ബിഗ് ബോസ് വീട്ടിലെ ഹീറോ എന്നാണ് വിശേഷിപ്പിച്ചത്. ഇത് കേട്ട റിയാസ് പ്രകോപിതനാവുകയും റോബിൻ ബിഗ് ബോസ് വീട്ടിൽ വെറും കോമാളി ആണെന്ന് പറയുകയുമായിരുന്നു.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X