For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നൂറ് ദിവസം തികയ്ക്കില്ലെന്ന് പറഞ്ഞത് വെറുതെയല്ല; ടാസ്ക്കിനിടെ റിയാസിനെ വെള്ളം കുടിപ്പിച്ച് ലക്ഷ്മിപ്രിയ

  |

  ബി​ഗ് ബോസ് മലയാളം സീസൺ ഫോർ ആവേശകരമായി മുന്നോട്ട് പോവുകയാണ്. ഷോ അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ പ്രേക്ഷകരും മത്സരാർത്ഥികളും ഒരുപോലെ ആകാംശയിലാണ്. ഷോ അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ ടാസ്ക്കുകളും അതികഠിനം ആവുകയാണ്.

  Also Read:ദില്‍ഷ ബിഗ് ബോസ് ഷോയില്‍ നിന്ന് ക്വിറ്റ് ചെയ്‌തോ; ശരിക്കും സംഭവിച്ചത് ഇതാണ്...

  മത്സരാർത്ഥികൾക്ക് യാതൊരു രീതിയിലും പിടിച്ച് നിൽക്കാൻ പറ്റാത്ത തരത്തിലുള്ള ഫിസിക്കൽ ടാസ്ക്കുകളും മെന്റൽ ടാസ്ക്കുകളുമാണ് ബിഗ് ബോസ് വീട്ടിൽ ഇപ്പോൾ നടക്കുന്നത്. എങ്ങനെയെങ്കിലും നൂറ് ദിവസം ബിഗ് ബോസ് വീട്ടിൽ തങ്ങണം എന്ന ഒരേ ഒരു ലക്ഷ്യം മാത്രമേ ബിഗ് ബോസ് വീട്ടിൽ അവശേഷിക്കുന്ന എട്ട് മത്സരാർഥികൾക്കും ഉള്ളു. അതിനു മത്സരാർത്ഥികളെ സഹായിക്കുന്ന ഒരു വീക്കിലി ടാസ്ക്കുമായാണ് ഇന്ന് ബിഗ് ബോസ് എത്തിയത്.

  രാവിലെ നാല് മണിക്ക് തന്നെ വീട്ടിലെ മത്സരാർത്ഥികളെ വിളിച്ച് എഴുനേൽപ്പിച്ച ബിഗ് ബോസ്. ടിക്കറ്റ് ടു ഫിനാലെ എന്നതാണ് ഈ ആഴ്ചയിലെ വീക്കിലി ടാസ്‌ക്കെന്നും ഓരോ ടാസ്കിലും കൂടുതൽ പോയിന്റുകൾ നേടുന്നവർ നേരിട്ട് ഫൈനലിൽ എത്തുമെന്നും ബിഗ് ബോസ് വ്യക്തമാക്കി.

  വളരെ കഠിനവും പ്രയാസവും ഉള്ള ഒരു മത്സരമായിരുന്നു ടാസ്ക്കിൽ ആദ്യം നടന്നത് . വെള്ളച്ചാട്ടം എന്നതായിരുന്നു ഈ ആഴ്ചത്തെ ആദ്യ ടാസ്ക്ക്. തൂണുകളില്‍ കെട്ടിയിട്ട ബക്കറ്റില്‍ വെള്ളം ഉണ്ടായിരിക്കും. അത് ഹാന്‍ഡില്‍ പിടിച്ച് മറയാതെ നിര്‍ത്തണം എന്നതാണ് മത്സരാർത്ഥികൾക്ക് നൽകിയ ടാസ്ക്ക്.

  കൈ മടക്കരുത്, ഹാന്‍ഡില്‍ നിന്നും പിടി വിടരുത്. വെള്ളം നിലത്ത് വീഴരുത് എന്നിവയാണ് ടാസ്ക്കിലെ നിബന്ധനകൾ. ആരെ പുറത്താക്കണമെന്ന് തീരുമാനിക്കുന്നത് മത്സരാർഥികൾ തന്നെയാരിന്നു. മൈന്‍ഡ് ഗെയിം കളിച്ച് പുറത്താക്കണം എന്നാണ് ബിഗ് ബോസ് നൽകിയ നിർദേശം.

  Also Read: ഫൈനൽ ഫൈവിൽ എത്തുക ഇവരൊക്കെ; പ്രവചനവുമായി അശ്വതി തോമസ്

  ടാസ്ക്കിന്റെ തുടക്കത്തിൽ തന്നെ മത്സരാർഥികൾ തമ്മിൽ തർക്കത്തിലായി. ബ്ലെസ്ലി കൈ മുഖത്ത് വക്കുന്നത് താൻ കണ്ടു എന്ന് പറഞ്ഞാണ് റിയാസ് വഴക്ക് തുടങ്ങിയത് പിന്നാലെ താനും മുഖത്ത് കൈ വച്ചതായി ദിൽഷയും പറഞ്ഞു.

  ഇരുവരെയും ടാസ്ക്കിൽ നിന്ന് പുറത്താക്കണമെന്ന് റിയാസും ആവശ്യപ്പെട്ടു. പിന്നാലെ റിയാസിന്റെ കൈ വളഞ്ഞാണ് ഇരിക്കുന്നതെന്ന് ദില്‍ഷ ആരോപിച്ചു. തുടർന്ന്, ടാസ്ക്കിൽ ഫൗൾ കാണിച്ചാൽ പുറത്താക്കുമെന്ന് ബിഗ് ബോസ് മുന്നറിയിപ്പും നൽകി.

  ടാസ്ക്ക് തുടങ്ങി ആറ് മണിക്കൂർ കഴിഞ്ഞപ്പോൾ വിനയ് പുറത്തായി. തുടർന്ന് ഒറ്റകൈ മാത്രമേ ഉപയോഗിക്കാൻ പാടുള്ളുവെന്ന് ബിഗ് ബോസ് നിർദേശിക്കുകയും ചെയ്തു. ഒറ്റ കൈ വച്ച് അധികനേരം പലർക്കും പിടിച്ച് നിൽക്കാൻ ആയില്ല. അങ്ങനെ ബ്ലെസ്ലി, റോണ്‍സണ്‍, ലക്ഷ്മി പ്രിയ എന്നിവർ പുറത്തായി. ഒന്ന്, രണ്ട്, മൂന്ന്, നാല് എന്നിങ്ങനെ പോയന്റുകള്‍ വീതമാണ് ഇവര്‍ക്ക് ലഭിച്ചത്. പിന്നീട് ദിൽഷയും സൂരജും പുറത്താവുകയും ധന്യയും റിയാസും അവശേഷിക്കുകയുമാണ് ഉണ്ടായത്.

  Also Read: നാണംകെട്ട് ബിഗ് ബോസ് വീട്ടിൽ നിൽക്കാൻ ഇനി വയ്യ; റിയാസിന്റെ 'ഈസി ടാർഗറ്റ്' പ്ലാൻ വർക്ക്ഔട്ട് ആവുമോ

  ഈ സമയം റിയാസിനെ പരമാവധി പ്രകോപിപ്പിക്കാൻ ലക്ഷ്മിപ്രിയ ശ്രമിച്ചു. റിയാസ് കള്ളക്കളിയാണ് കളിക്കുന്നതെന്ന് ആരോപിച്ച ലക്ഷ്മിപ്രിയ, താരത്തിന്റെ കൈ വളഞ്ഞാണ് ഇരിക്കുന്നതെന്ന് വ്യക്തമാക്കി.

  ഇത്തവണത്തെ വീക്കിലി ടാസ്ക്കിൽ തട്ടിപ്പറിച്ച് ഓടാൻ പറ്റാത്തതുകൊണ്ട് റിയാസ് അത് ചെയ്യുന്നില്ലെന്ന് ലക്ഷ്മിപ്രിയ പറഞ്ഞു. കോയിൻ ടാസ്ക്കിനിടെ ദിൽഷയുടെ കോയിനുകൾ മോഷ്ടിച്ചതിനെയാണ് ലക്ഷ്മിപ്രിയ ഉദ്ദേശിച്ചത്.

  Recommended Video

  Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat

  എന്നാൽ താൻ രണ്ടാമത് എത്തിയത് ഇഷ്ട്ടപെടാത്തതിനാലാണ് ലക്ഷമിപ്രിയ ഇങ്ങനെ സംസാരിച്ച് തന്നെ പുറത്താക്കാൻ ശ്രമിക്കുന്നതെന്ന് റിയാസ് വ്യക്തമാക്കി. ടാസ്ക്കിനൊടുവിൽ റിയാസ് തോൽക്കുകയും ധന്യക്ക് കൂടുതൽ പോയിന്റുകൾ ലഭിക്കുകയും ചെയ്തു.

  റിയാസ് നൂറ് ദിവസം തികയ്ക്കില്ല എന്ന് നേരത്തെ ലക്ഷ്മിപ്രിയ പറയുകയുണ്ടായി അതിനുള്ള ശ്രമം ആണോ താരം കാണിക്കുന്നതെന്ന് റിയാസ് ചോദിച്ചു. ഫൈനലിലേക്ക് റിയാസ് എത്തരുതെന്ന് ലക്ഷ്മിപ്രിയ ആഗ്രഹിക്കുന്നതായും റിയാസ് പറയുകയുണ്ടായി. ലക്ഷ്മിപ്രിയക്ക് ഇപ്പോൾ വലിയ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. വീട്ടിൽ ഇപ്പോൾ ആരെയും പേടിക്കാതെ കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുന്നത് ലക്ഷ്മിപ്രിയയാണെന്ന് പ്രേക്ഷകർ പറയുന്നു .

  Read more about: bigg boss season 4
  English summary
  Bigg Boss Malayalam Season 4: Lakshmi Priya Provokes Riyas during the weekly task
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X