ഡോക്ടറെ വെട്ടി, ജാസ്മിന് റോസാപൂവ് നല്‍കി റിയാസ്; വന്ന വരവില്‍ തന്നെ നിലപാട് വ്യക്തമാക്കി താരം
ബിഗ് ബോസ് മലയാളം സീസണ്‍ 4 ആറ് ആഴ്ചകള്‍ പിന്നിട്ടിരിക്കുകയാണ്. ആറാമത്തെ ആഴ്ച ആരാകും ബിഗ് ബോസ് വീടിനോട് യാത്ര പറയുക എന്നറിയാനായി ആകാംഷയോടെ കാത്തിരിക്കുകയാണ് താരങ്ങളും പ്രേക്ഷകരും. ഈ സമയം മറ്റൊരു ട്വിസ്റ്റാണ് ബിഗ് ബോസ് നല്‍കിയിരിക്കുന്നത്. ബിഗ് ബോസ് വീട്ടിലേക്ക് പുതിയൊരു ആളെ കടത്തി വിട്ടിരിക്കുകയാണ് ബിഗ് ബോസ്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ആയ റിയാസ് സലീം ആണ് ബിഗ് ബോസ് വീട്ടിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയിരിക്കുന്നത്.
വളരെ വ്യക്തമായ കാഴ്ചപ്പാടുകളുള്ള വ്യക്തിയാണെന്ന് ആദ്യ കാഴ്ചയില്‍ തന്നെ ബോധ്യപ്പെടുത്തി കൊണ്ടാണ് റിയാസ് വരുന്നത്. വീടിനുള്ളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ വീടിന് അകത്തെ ഓരോരുത്തരേയും കുറിച്ച് താന്‍ വ്യക്തമായി പഠിച്ചിട്ടുണ്ടെന്നും മനസിലാക്കിയിട്ടുണ്ടെന്നും പറഞ്ഞിരുന്നു റിയാസ്. പിന്നാലെ ഇത് വെളിവാകുന്ന തരത്തിലുള്ളൊരു ഗെയിമും റായിസിന് നല്‍കിയിരുന്നു. ബിഗ് ബോസ് വീട്ടില്‍ ആര്‍ക്കൊപ്പമായിരിക്കും റിയാസ് നില്‍ക്കുക എന്ന് സൂചിപ്പിക്കുന്നതായിരുന്നു ഗെയിമിലെ പ്രകടനം.

താനൊരു ഫെമിനിസ്റ്റ് ആണെന്ന് വ്യക്തമാക്കി കൊണ്ടാണ് റിയാസ് ബിഗ് ബോസ് വീട്ടിലേക്ക് എത്തുന്നത്. കൊല്ലം അരിക്കോട് സ്വദേശിയാണ് റിയാസ്. എഞ്ചിനിയര്‍ ആയ റിയാസിന്റെ പ്രായം 24 വയസാണ്. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ കട്ട ഫാനാണ് താനെന്നും വര്‍ഷങ്ങളായുള്ള സ്വപ്‌നമാണെന്നും റിയാസ് പറയുന്നു. തന്റെ നിലപാടുകള്‍ വ്യക്തമാക്കുന്നതില്‍ മടിക്കില്ലെന്നാണ് റിയാസ് പറയുന്നത്. ഫേക്ക് ഗെയിം കളിക്കാനും താനില്ലെന്നും താരം പറയുന്നു. റിയല്‍ സെല്‍ഫിനെ വീട്ടില്‍ വച്ച് മറ്റൊരാളായി വരുന്നതിനെ വിമര്‍ശിക്കുകയും ചെയ്തു. അങ്ങനെയുള്ളയാളുകള്‍ക്ക് വോട്ട് ചെയ്യുമ്പോള്‍ ശരിക്കും ആര്‍ക്കാണ് വോട്ട് ചെയ്യുന്നതെന്നാണ് റിയാസ് ചോദിക്കുന്നത്.

പിന്നാലെ മോഹന്‍ലാല്‍ റിയാസിനൊരു കിടിലന്‍ ടാസ്‌കും നല്‍കുകയും ചെയ്തു. അകത്തുള്ളവരെ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ ഇഷ്ടപ്പെട്ടവര്‍ക്ക് റോസ് പൂവ് കൊടുക്കാനും, ഇഷ്ടമല്ലാത്തവരെ ചുവന്ന മഷി കൊണ്ട് വെട്ടാനും ആയിരുന്നു ടാസ്‌ക്.. ഇത് പ്രകാരം റിയാസ് റോസാപുവ് നല്‍കിയത് ജാസ്മിനായിരുന്നു. രണ്ടാമതൊന്ന് ആലോചിക്കുക പോലും വേണ്ടി വന്നിരുന്നില്ല റിയാസിന്. പിന്നാലെ റോബിനെ വെട്ടുകയും ചെയ്തു. ഇതോടെ ബിഗ് ബോസ് വീട്ടിലെ റിയാസിന്റെ ഗെയിം പ്ലാന്‍ എന്താണെന്ന കാര്യം വ്യക്തമായിരിക്കുകയാണ്. പിന്നാലെ ബ്ലെസ്ലി, ദില്‍ഷ, സൂരജ്, ധന്യ, ലക്ഷ്മി പ്രിയ എന്നിവരേയും റിയാസ് വെട്ടി. ജാസ്മിന് മാത്രമാണ് റോസാപൂവ് നല്‍കിയത്.
റോബിന്‍ ഫേക്ക് ആണെന്നതാണ് വെട്ടാനുള്ള കാരണമായി റിയാസ് പറഞ്ഞത്. ബ്ലെസ്ലി സ്ത്രീകളെ അഭിസംബോധന ചെയ്യുന്നത് മോശമാണെന്നായിരുന്നു റിയാസ് പറഞ്ഞത്. ദില്‍ഷ തനിക്ക് വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടി മാത്രമാണ് ശബ്ദമുയര്‍ത്തുന്നതെന്നാണ് റിയാസ് പറയുന്നത്. അതേസമയം സൂരജ് ഷുഗര്‍ കോട്ട് ചെയ്താണ് സംസാരിക്കുന്നതെന്നും ഒരുപാട് പേരുടെ സ്വപ്‌നം തകര്‍ത്ത് കിട്ടിയ അവസരം കുറേക്കൂടി നന്നായി ഉപയോഗിക്കണമെന്നും റിയാസ് പറഞ്ഞു. ധന്യ സേഫ് ഗെയിം കളിക്കുന്നു, ലക്ഷ്മിപ്രിയ പാട്രിയാര്‍ക്കല്‍ ചിന്താഗതിയുള്ള വ്യക്തിയാണെന്നാണ് റിയാസ് പറയുന്നത്. സ്ത്രീകള്‍ എങ്ങിനെയായിരിയ്ക്കണം എന്ന തന്റെ കാഴ്ചപ്പാട് മറ്റുള്ളവരില്‍ ഇന്‍ജക്ട് ചെയ്യുന്നു എന്നാണ് താരം പറഞ്ഞത്. നിമിഷ, അപര്‍ണ, അഖില്‍, റോണ്‍സണ്‍ എന്നിവര്‍ക്ക് ഒന്നും നല്‍കിയതും ഇല്ല.

അതേസമയം ഇത്തവണത്തെ മത്സരാര്‍ത്ഥികളില്‍ വിന്നിംഗ് മെറ്റീരിയല്‍ ഇല്ലെന്നും അതിനാല്‍ തനിക്ക് വിജയിയായി മാറാന്‍ സാധിക്കുമെന്നും റിയാസ് പറഞ്ഞു. ബിഗ് ബോസ് ചരിത്രത്തില്‍ ആദ്യമായി വിജയിക്കുന്ന വൈല്‍ഡ് കാര്‍ഡാകും താന്‍ എന്നാണ് റിയാസ് പറയുന്നത്. തന്റേതല്ലാത്ത പ്രശ്നമാണെങ്കിലും അഭിപ്രായം പറയേണ്ട ഇടത്ത് പറയും എന്നും റിയാസ് സലിം വ്യക്തമാക്കി. റിയാസിനെ ഇന്നലെ സീക്രട്ട് റൂമിലേക്ക് കടത്തി വിട്ടിരുന്നു. ഇന്ന് മറ്റൊരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രി കൂടെയുണ്ടാകുമെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്. പിന്നാലെ രണ്ടു പേരെ ഒരുമിച്ച് പുറത്താക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് ശേഷമായിരുന്നു ഇരട്ട വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുണ്ടാവുക എന്നാണ് വിലയിരുത്തപ്പെടുന്നത്.


Click it and Unblock the Notifications