ഒരാണിന് എന്തുകൊണ്ട് സ്‌ത്രൈണ സ്വഭാവങ്ങള്‍ ഉണ്ടായിക്കൂടാ? കളിയാക്കുന്നവരോട് റിയാസിന്റെ സുഹൃത്ത്
ബിഗ് ബോസ് മലയാളം സീസണ്‍ 4 ആകെ കലങ്ങി മറിഞ്ഞിരിക്കുകയാണ്. രണ്ട് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ കൂടി നടന്നതോടെ ബിഗ് ബോസ് വീടാകെ കലുഷിതമായി മാറിയിരിക്കുകയാണ്. പൊട്ടിത്തെറികളും വഴക്കുകളുമെല്ലാം സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്. വിനയ്, റിയാസ് എന്നിവരായിരുന്നു വൈല്‍ഡ് കാര്‍ഡിലൂടെ ബിഗ് ബോസ് വീട്ടിലേക്ക് കടന്നു വന്നത്. കടന്നു വന്ന നാള്‍ മുതല്‍ ഇരുവരും ജനശ്രദ്ധ നേടുകയും ചെയ്തു.
താനൊരു ഫെമിനിസ്റ്റ് ആണെന്ന് സധൈര്യം പ്രഖ്യാപിച്ചു കൊണ്ടാണ് റിയാസ് വീടിനുള്ളിലേക്ക് കടന്നു വന്നത്. എന്നാല്‍ റിയാസിനെതിരെ ബിഗ് ബോസ് വീടിനകത്തും പുറത്തും ചിലര്‍ വിമര്‍ശനവുമായി എത്തിയിരുന്നു. മറ്റ് ചില മത്സരാര്‍ത്ഥികളുമായുണ്ടായ വഴക്കുകളിലും മറ്റുമെല്ലാം റിയാസിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകളും കമന്റുകളും പതിവായി മാറിയിരുന്നു.

ഈ സംഭവത്തില്‍ ഇപ്പോഴിതാ റിയാസിന്റെ സുഹൃത്തിന്റെ പ്രതികരണം വൈറലായി മാറുകയാണ്. റിയാസിന്റെ സോഷ്യല്‍ മീഡിയ പേജ് കൈകാര്യം ചെയ്യുന്ന സുഹൃത്താണ് പ്രതികരണവുമായി എത്തിയിരിക്കുന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ അക്കൗണ്ട് മാനേജ് ചെയ്യുന്ന എനിക്കുണ്ടായ മനപ്രയാസം ആണ് ഞാനിവിടെ കുറിക്കുന്നത്. ആര്‍ക്കിടെക്റ്റ് ആയ ഒരാളോട് താങ്കള്‍ ഒരു ആര്‍ക്കിടെക്ട് ആണോ എന്ന് ചോദിച്ചാല്‍ യേസ്, അയാം ആന്‍ ആര്‍ക്കിടെക്ട് എന്ന് മാത്രമേ പറയൂ. അതാണ് റിയാസ് പറഞ്ഞതും. ചോദ്യം ഫെമിനിസത്തെക്കുറിച്ചായിരുന്നു, എന്തിന്? ഗെയിമിന് മസാല വേണം, എരിവും പുളിയും വേണം, അകത്തും പുറത്തും ആളിക്കത്തണം. കോടികള്‍ ചെലവിട്ട് നടത്തുന്ന പ്രോഗ്രാമിന്റെ ടിആര്‍പി ഒരു വിഷയമാണ്. വിഷയം തന്നെയാണ്. എന്നാണ് കുറിപ്പില്‍ പറയുന്നത്.

അതിനകത്തു നടക്കുന്നത് മുഴുവന്‍ കളികള്‍ ആണ്. അതിനിടയില്‍ പല മനുഷ്യരുടേയും പൊയ്മുഖങ്ങള്‍ പൊഴിഞ്ഞു പോവും. സമൂഹത്തിന് നല്ല മെസേജുകള്‍ കൊടുക്കാന്‍ കഴിവുള്ളവര്‍ ബാക്കിയാവണം. അതായിരിക്കണം ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ നമ്മള്‍ കാണേണ്ടതും എന്നും കുറിപ്പില്‍ അഭിപ്രായപ്പെടുന്നു.
ഒരു വ്യക്തി ആണോ പെണ്ണോ മാത്രം ആയാല്‍ മാത്രമേ അംഗീകരിക്കൂ എന്ന വാശി നമ്മള്‍ എവിടുന്നു പഠിച്ചു? ഒരാണിന് എന്തുകൊണ്ട് സ്‌ത്രൈണ സ്വഭാവങ്ങള്‍ ഉണ്ടായിക്കൂട? ഒരു പെണ്ണിന് എന്തുകൊണ്ട് ധൈര്യമുണ്ടായിക്കൂട? എന്നാണ് സുഹൃത്ത് ചോദിക്കുന്നത്.

റിയാസ് എന്റെ ശരീരത്തില്‍ തൊടരുതെന്ന് പറഞ്ഞപ്പോള്‍ എനിക്ക് എഴുന്നേറ്റ് നിന്ന് കയ്യടിക്കാന്‍ തോന്നി. കാഴ്ചക്കാരെ എന്താണ് പേഴ്‌സണല്‍ ബൗണ്ടറി എന്ന് പഠിപ്പിക്കുകയായിരുന്നു. റിയാസ് കാര്യങ്ങളെ നിരീക്ഷിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന രീതി അഭിനന്ദനാര്‍ഹമാണ്. ഈ ലോകം ആണിനും പെണ്ണിനും മാത്രമുള്ളതല്ല. ലാലേട്ടന്‍ പറഞ്ഞ പോലെ ഇവിടെയുള്ള ടോക്‌സിക്ക് മസ്‌കുലാനിറ്റിയേയും പാട്രിയാര്‍ക്കിയേയും അല്‍പ്പമെങ്കിലും തുടച്ചു മാറ്റാന്‍ റിയാസിനെ കൊണ്ട് ആവും എന്നും സുഹൃത്ത് പറയുന്നു.
Recommended Video

അവന്‍ നല്ലൊരു പ്ലെയര്‍ ആണ്. കൂടുതല്‍ കാണാനായി അവനെ പിന്തുണയ്ക്കണമെന്നും സുഹൃത്ത് പറയുന്നുണ്ട്. റിയാസ് ഇന്നലെ റോബിനുമായും പിന്നീട് ജയില്‍ ടാസ്‌കിനിടെ സഹ വിധികര്‍ത്താവായ വിനയോടും വഴക്കിട്ടിരുന്നു. റോബിനും റിയാസും തമ്മിലുള്ള വാക് പോര് വളരെ വലുതായിരുന്നു. റോബിന്‍ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തില്‍ വാക്കുകള്‍ പ്രയോഗിച്ചുവെന്ന് റിയാസ് ആരോപിച്ചിരുന്നു. ഈ സംഭവത്തില്‍ റോബിന്‍ ഇന്ന് റിയാസിനോട് മാപ്പ് പറയുകയും ചെയ്തിരുന്നു. ജാസ്മിനോട് റിയാസ് ഫേവറിസം കാണിക്കുന്നുവെന്ന ആരോപണവും ടാസ്‌കിനിടെ താരത്തെ തേടിയെത്തിയിരുന്നു. വൈല്‍ഡ് കാര്‍ഡിലൂടെ വന്ന രണ്ടു പേരും തീപ്പൊരിയാണെന്ന് വ്യക്തമായി കഴിഞ്ഞിരിക്കുകയാണ്.


Click it and Unblock the Notifications