ദില്‍ഷ റോബിന്റെ ഭാര്യയോ കാമുകിയോ അടിമയോ അല്ല! ടോക്‌സിക്ക് സദാചാര അമ്മാവനെന്ന് പ്രേക്ഷകര്‍
ബിഗ് ബോസ് മലയാളം സീസണ്‍ 4 ആറാമത്തെ ആഴ്ചയും പിന്നിടുകയാണ്. ബിഗ് ബോസ് ആരാധകര്‍ക്കിടയിലെ മുഖ്യ ചര്‍ച്ചാ വിഷയങ്ങളിലൊന്നാണ് റോബിനും ദില്‍ഷയും തമ്മിലുള്ള സൗഹൃദം. ദില്‍ഷയോട് തനിക്ക് പ്രണയമുണ്ടെന്ന് റോബിന്‍ പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി ഇരുവരും പരസ്പരം സംസാരിക്കുന്നില്ല. ബ്ലെസ്ലിയോടൊപ്പം ദില്‍ഷ ജയിലില്‍ പോയതാണ് റോബിന്‍ ദില്‍ഷയോട് അകലം പാലിക്കാനുള്ള കാരണം.
ദില്‍ഷയോട് ഇഷ്ടമാണെന്ന് പറഞ്ഞ മറ്റൊരാളാണ് ബ്ലെസ്ലി. ഇങ്ങനെയിരിക്കെ ബ്ലെസ്ലിയോടൊപ്പം ജയിലില്‍ പോയതും പാട്ടും ഡാന്‍സുമൊക്കെ ചെയ്തതുമാണ് റോബിനെ ചൊടിപ്പിച്ചത്. തന്റെ അതൃപ്തി റോബിന്‍ സുചിത്രയോട് തുറന്ന് പറയുകയും ചെയ്തിരുന്നു. എന്നാല്‍ റോബിന്‍ കാണിക്കുന്ന ടോക്‌സിക്ക് സ്വഭാവത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമാണ്. നിരവധി പേരാണ് താരത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

റോബിനേയും റോബിനെ പിന്തുണയ്ക്കുന്നവരേയും വിമര്‍ശിച്ചു കൊണ്ടുള്ളൊരു കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ചൊരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ആ കുറിപ്പ് വായിക്കാം വിശദമായി.
റോബിനെ പോലുള്ള ടോക്‌സിക്ക് സദാചാരന്മാരെ സപ്പോര്‍ട്ട് ചെയ്യുന്നവരോട് പറയുകയാണ്. ഇതുപോലെ നിങ്ങള്‍ 'സ്‌നേഹം പോസസീവ്‌നസ്സ്'എന്നൊക്കെ പറഞ്ഞു ന്യായീകരിക്കുന്ന കാര്യങ്ങളാണ് പിന്നീട് ആസിഡ് മുഖത്തൊഴിക്കാനും ഒരാളെ കൊല്ലാനുമൊക്കെയുള്ള കാര്യങ്ങളായി നമ്മുടെ ചുറ്റും നടന്നിട്ടുള്ളത്. ഇതുപോലുള്ള കാര്യങ്ങളെ വെറുതെ ന്യായീകരിക്കാന്‍ ശ്രമിക്കരുത്.

റോബിന്‍ കുറച്ചു ദിവസം മുന്നേ ദില്‍ഷയോട് പറയുന്നുണ്ട് 'നീയും ബ്ലസ്ലിയും നടന്നു വരുന്നത് കണ്ടാല്‍ ആളുകള്‍ എന്ത് പറയുമെന്ന് അറിയാമോ'എന്ന്. എന്തുപറയാന്‍? ഒരാണും പെണ്ണും ഒന്നിച്ചു നടക്കുന്നത് കണ്ടാല്‍ അത് മോശമായി തോന്നുന്നത് റോബിനെ പോലുള്ള ടോക്‌സിക്ക് സദാചാര അമ്മാവന്‍ മൈന്‍ഡ് ഉള്ളവര്‍ക്കാണ്. ഇയാള്‍ പറയുന്നു ആദ്യമായാണ് ഒരാണും പെണ്ണും ജയിലില്‍ കിടക്കുന്നത് എന്ന്. അപ്പോള്‍ ഇയാളും ഡൈസിയും ഒരുമിച്ചു ജയിലില്‍ കിടന്നതോ? രണ്ട് കണ്ടസ്റ്റന്റ് ഒരുമിച്ചു ജയിലില്‍ കിടക്കുന്നതിനെ ആണും പെണ്ണും ഒന്നിച്ചു കിടക്കുന്നു എന്ന ചിന്തയിലേക്ക് കൊണ്ടുപോയ വെറും ടോക്‌സിക്ക് ആയൊരാളാണ് റോബിന്‍.

ദില്‍ഷ ഡാന്‍സ് കരിയര്‍ ആയി കൊണ്ടു നടക്കുന്ന ഒരാളാണ്. അങ്ങനൊരാള്‍ റോബിനെ പോലൊരാളെ വിവാഹം കഴിച്ചാല്‍ പിന്നെ അവള്‍ക്ക് ഡാന്‍സ് എന്നത് സ്വപ്നം മാത്രമായിരിക്കും. ബ്ലസ്ലിയുടെ പ്രണയം ദില്‍ഷ എന്ന വ്യക്തിയെ റെസ്പെക്ട് ചെയ്തുകൊണ്ടുള്ളതാണ്..അവളെ ഒരിക്കലും നിയന്ത്രിക്കാനോ അവളെപ്പറ്റി മോശം പറയാനോ ബ്ലസ്ലി ശ്രമിച്ചിട്ടില്ല..പക്ഷെ റോബിന്‍ ദില്‍ഷയെ കണ്ട്രോള്‍ ചെയ്യാനും അവളെകുറിച്ച് ഇതുപോലെ ഓരോ ഊളത്തരങ്ങള്‍ പറയുകയും ചെയ്യുന്നുണ്ട്..അതുകേട്ട ഉടനെ'ഡോക്ടര്‍ പറഞ്ഞതാ ശരി ദില്‍ഷ ജയിലില്‍ കിടന്ന് അഴിഞ്ഞാടുകയായിരുന്നു.. അവള്‍ ഹാപ്പി ആയിരുന്നു'എന്ന് പറയുന്ന ഡോക്ടര്‍ ഫാന്‍സ് അതിനേക്കാള്‍ മാസ്സ് ആണ്..
ദില്‍ഷ റോബിന്റെ ഭാര്യയോ കാമുകിയോ അടിമയോ അല്ല..അതുപോലെ റോബിന്റെ പൊട്ടത്തരങ്ങള്‍ കേട്ട് ദില്‍ഷയെ മോശക്കാരിയാക്കി യൂട്യൂബില്‍ അടക്കം കമന്റ് ഇടുന്ന വെട്ടുക്കിളികള്‍ ഇതെല്ലാം അവസാനിപ്പിക്കുക..റോബിനെ പോലൊരാള്‍ ബിഗ് ബോസ്സിന്റെ വിന്നവര്‍ ആവാന്‍ അര്‍ഹനല്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

അതേസമയം ഇത്തവണത്തെ നോമിനേഷനില്‍ ദില്‍ഷയും റോബിനും ബ്ലെസ്ലിയുമുണ്ട്. ഇന്നലെ ബിഗ് ബോസ് ഷോയിലേക്ക് ഒരു വൈല്‍ഡ ്കാര്‍ഡ് എന്‍്ട്രിയുണ്ടായിരുന്നു. റിയാസ് സലീം ആണ് പുതിയ താരം. എന്നാല്‍ താരത്തെ വീട്ടിലെ മറ്റുള്ളവര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിട്ടില്ല. നിലവില്‍ സീക്രട്ട് റൂമിലാണ് റിയാസുള്ളത്. ഇന്ന് നടക്കുന്ന എവിക്ഷന്‍ പ്രക്രിയയില്‍ ആരാകും പുറത്താകു എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ജാസ്മിന്‍, നിമിഷ, ലക്ഷ്മി പ്രിയ, റോണ്‍സണ്‍, ബ്ലെസ്ലി, ദില്‍ഷ, റോബിന്‍ എന്നിവരാണ് നോമിനേഷനിലുള്ളത്. അതേസമയം ഇന്ന് മറ്റൊരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രി കൂടി ബിഗ് ബോസ് വീട്ടില്‍ അരങ്ങേറുന്നുണ്ട്. ഈ ആഴ്ച എവിക്ഷന്‍ ഉണ്ടാകില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.


Click it and Unblock the Notifications