പ്രേക്ഷകരെ പ്രൂവ് ചെയ്യാനല്ല വിന്നര്‍ ആകാനാ വന്നതെന്ന് റോബിന്‍; പ്രേക്ഷകര്‍ മണ്ടന്മാര്‍ ആകരുതെന്ന് അഖില്‍!

ഈ ആഴ്ച നോമിനേഷനിലുള്ള താരങ്ങളില്‍ ഒരാളാണ് റോബിന്‍. പതിവ് പോലെയുള്ള സംവാദത്തിനായി റോബിന്‍ എത്തിയപ്പോള്‍ നാടകീയമായ രംഗങ്ങളായിരുന്നു ഇന്ന് ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിയത്. റോബിനെതിരെ ചോദ്യങ്ങളുമായി ലക്ഷ്മി പിയ, ബ്ലെസ്ലി, ജാസ്മിന്‍, റിയാസ്, അഖില്‍, ധന്യ എന്നിവര്‍ എത്തുകയുണ്ടായി. വിശദമായി വായിക്കാം തുടര്‍ന്ന്.

ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ പ്രേക്ഷകര്‍ കാണുന്നുണ്ട്. ഞാന്‍ ചെയ്യുന്നത് ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ എന്നെ മുന്നോട്ട് പോകാന്‍ പിന്തുണയ്ക്കുക. നിങ്ങള്‍ എന്നെ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ എന്നെ പുറത്താക്കുക. നിങ്ങള്‍ എന്നെ നിര്‍ത്തുകയാണെങ്കില്‍ ഞാന്‍ കളിക്കും. ആര്‍ക്കു വേണ്ടിയും ഞാന്‍ മാറില്ല. എനിക്ക് മനസിന് ശരിയെന്ന് തോന്നുന്നതേ ഞാന്‍ ചെയ്യൂ എന്നായിരുന്നു റോബിന്‍ പറഞ്ഞത്.

നിങ്ങള്‍ പോയിട്ടേ ഞാന്‍ പോകൂവെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് ലക്ഷ്മി പ്രിയ. ഷോയില്‍ മുന്നോട്ട് പോയാല്‍ മാത്രമേ ജയിക്കാനാകൂ. ആര് പോകണമെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്. ഇമോഷണല്‍ ബ്രേക്ക് ഡൗണ്‍ ആകുന്ന കാര്യങ്ങള്‍ എന്നോടും പറയാറുണ്ട്. പക്ഷെ അങ്ങനെ സംഭവിക്കാതെ ഇവിടെ നില്‍ക്കുകയാണെന്നും അതാണ് വേണ്ടതെന്നും റോബിന്‍. ജയിക്കണമെങ്കില്‍ വൈകാരികത പാടില്ലെന്നും റോബിന്‍.

ഉളുപ്പുണ്ടോ എന്ന് ജാസ്മിന്‍ ചോദിക്കുന്നു. നിന്നോട് പറയേണ്ട കാര്യമില്ലെന്ന് പറഞ്ഞ റോബിന്‍ ദില്‍ഷേ എനിക്ക് ഉളുപ്പുണ്ടെന്ന് പറയുകയായിരുന്നു. ഗെയിമിന്റെ ഭാഗമായി കള്ളം പറയാറുണ്ടോ എന്ന് ബ്ലെസ്ലി. കള്ളം പറയാറുണ്ടെന്നും നിന്നോടും കള്ളം പറഞ്ഞിട്ടുണ്ടെന്നും റോബിന്‍. സുഹൃത്തുക്കളോടും കള്ളം പറയാറുണ്ടോ എന്ന് ബ്ലെസ്ലി ചോദിച്ചപ്പോള്‍ കള്ളം പറഞ്ഞിട്ടുണ്ടെന്നും റോബിന്‍.

Bigg Boss Malayalam

ഒരു റിയാലിറ്റി ഷോയില്‍ വന്നിട്ട് റോബിന്‍ പറയുകയാണ്, ഫെയിമിന് വേണ്ടി താന്‍ പ്രശ്‌നങ്ങള്‍ മനപ്പൂര്‍വ്വം ക്രിയേറ്റ് ചെയ്തിട്ടുണ്ടെന്ന്. റോബിന്‍ ഒരു അറ്റന്‍ഷന്‍ സീക്കിംഗ് സൈക്കോ പാത്ത് ആണോ എന്ന് റിയാസ്. ഞാന്‍ ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണനാണ്, നീ ഏത് രീതിയിലെടുത്താലും എനിക്കൊരു കുന്തവുമില്ലെന്ന് റോബിന്‍ പറയുന്നു. പുറത്തിറങ്ങിയ ശേഷം സൈക്കോളജിസ്റ്റിന്റെ നമ്പര്‍ തരാമെന്നും റിയാസ്.

റോബിന്‍ ചെയ്തിട്ടുള്ള നല്ല കാര്യം എന്തെന്ന് ലക്ഷ്മി. എനിക്ക് ചേച്ചിയെ ഇഷ്ടമായിരുന്നില്ല ആദ്യം. പക്ഷെ ചേച്ചിയെ പഠിക്കാന്‍ സാധിച്ചുവെന്നും അങ്ങനെ ചേച്ചി നല്ലൊരു ആളാണെന്ന് മനസിലാക്കാന്‍ സാധിച്ചുവെന്നും റോബിന്‍. റോബിന്‍ ഇവിടെ നില്‍ക്കുമ്പോള്‍ പ്രേക്ഷകരോട് എന്ത് പ്രൂവ് ചെയ്യാനാണെന്നും എന്താണ് പ്രേക്ഷകര്‍ക്ക് കൊടുക്കുകയെന്നും ലക്ഷ്മി പ്രിയ ചോദിക്കുന്നു.

ഞാനിവിടെ വന്നത് പ്രേക്ഷകരെ പ്രൂവ് ചെയ്യാനല്ല. ഞാന്‍ വന്നിരിക്കുന്നത് ഇതിന്റെ വിജയി ആകാന്‍ മാത്രമാണ്. പ്രേക്ഷകരെ പ്രൂവ് ചെയ്യാനും നന്നാക്കാനും നിങ്ങളില്ലേയെന്ന് റോബിന്‍. പ്രേക്ഷകരെ പ്രൂവ് ചെയ്യാതെ അവരെങ്ങനെ കൂടെ നില്‍ക്കുമെന്ന് റിയാസ്. ഞാന്‍ ഇവിടെ ചെയ്യുന്ന കാര്യങ്ങള്‍ ജനങ്ങള്‍ വിലയിരുത്തുന്നുണ്ട്. ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരും കാണും. അവര്‍ ഞാന്‍ മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഞാന്‍ മുന്നോട്ട് പോകുമെന്നും റോബിന്‍.

പ്രേക്ഷകരെ പ്രൂവ് ചെയ്യാനല്ല ഇവിടെ വന്നേക്കുന്നതെന്നാണ് റോബിന്‍ പറയുന്നത്. എന്നാല്‍ പ്രേക്ഷകരുടെ വോട്ടും വേണം. അങ്ങനെയുള്ള ഒരാള്‍ക്ക് പ്രേക്ഷകര്‍ എന്തിന് വോട്ട് ചെയ്യണം. പ്രേക്ഷകരെ നിങ്ങള്‍ പൊട്ടന്മാരാകരുതെന്നും അഖില്‍ പറയുന്നു. റോബിന്‍ രാധാകൃഷ്ണന് നാണവും മാനവുമുണ്ടോ എന്ന് ജാസ്മിന്‍. ഉണ്ടെന്ന് റോബിന്‍.

റോബിന്‍ ഇമേജ് കോണ്‍ഷ്യസ് ആണോ എന്ന് ജാസ്മിന്‍. അല്ലെന്ന് റോബിന്‍ പറഞ്ഞപ്പോള്‍ പിന്നെ എന്തിനാണ് ഫേക്ക് ആണെന്ന് പറയുന്നതെന്ന് ജാസ്മിന്‍. ഞാന്‍ പലതും കാണിക്കുമെന്നായിരുന്നു ഇതിന് റോബിന്‍ നല്‍കിയ മറുപടി. അഖിലിന് ഞാന്‍ ഇവിടെ നിന്നും പോകണമെന്നാണ് പക്ഷെ പ്രേക്ഷകര്‍ക്ക് ഞാന്‍ പോകണമെന്നുണ്ടെങ്കില്‍ മാത്രം വിട്ടാല്‍ മതിയെന്നും അഖിലേ ഞാന്‍ ഇവിടുന്ന് കപ്പും കൊണ്ടോ പോവുകയുള്ളൂവെന്നും റോബിന്‍ പറയുന്നു.

ഈ ഷോയില്‍ വരുന്ന ഒാരോ മനുഷ്യരും വിന്നര്‍ ആകണമെന്ന് പറയും. പക്ഷെ റോബിന്‍ പറയുന്നത് നീ ആണ് വിന്നര്‍ എന്നാണെന്നാണ് നിനക്ക് വല്ല എഗ്രിമെന്റും എഴുതി തന്നിട്ടുണ്ടോ എന്ന് റിയാസ്. ഇതോടെ അയാം ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍ ദിസ് ഈസ് വാട്ട് ഐ ഡുവെന്ന് റോബിന്‍ പറഞ്ഞപ്പോള്‍ റോബിന് ഒരു ടാലന്റുമില്ലെന്നും ഒരു മെസേജും നല്‍കാനുമില്ലെന്നും മര്യാദയ്ക്ക് സംസാരിക്കാനറിയില്ലെന്നും എന്താണ് ഇവിടെ തെളിയിക്കാന്‍ ശ്രമിക്കുന്നതെന്നും ഒന്നുമില്ലെന്നും റിയാസ് റോബിനെക്കുറിച്ച് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X