എനിക്ക് പ്രത്യേക താടിയുള്ള ചെക്കനെയാണ് ഇഷ്ടം'; മനസിലുള്ളത് ബ്ലെസ്ലിയോടും റോബിനോടും പറഞ്ഞ് ദില്‍ഷ

ബിഗ് ബോസ് മലയാളം സീസണ്‍ 4 അഞ്ച് ആഴ്ചകള്‍ പിന്നിട്ടിരിക്കുകയാണ്. ഇതിനിനോടകം തന്നെ രസകരമായ ഒരുപാട് സംഭവങ്ങള്‍ ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിക്കഴിഞ്ഞു. താരങ്ങള്‍ക്കിടയില്‍ പൊട്ടിത്തെറികളും പിണക്കങ്ങളും മാത്രമല്ല ഇണക്കങ്ങളും നല്ല സൗഹൃദവുമൊക്കെ ഉടലെടുത്തു കഴിഞ്ഞു. താരങ്ങള്‍ക്കിടയിലെ മത്സരാവേശവും ശക്തമായി മാറിയിരിക്കുകയാണ്. ഈ അഞ്ച് ആഴ്ചകള്‍ കൊണ്ട് തന്നെ ശ്രദ്ധ നേടിയ താരങ്ങളാണ് ദില്‍ഷയും ബ്ലെസ്ലിയും റോബിനും.

ബിഗ് ബോസ് വീട്ടിലെ ത്രികോണ പ്രണയകഥയിലെ നായകന്മാരും നായികയുമാണ് ബ്ലെസ്ലിയും റോബിനും ദില്‍ഷയും. ദില്‍ഷയോട് ഇഷ്ടമാണെന്ന് തുറന്നു പറഞ്ഞിരുന്നവരാണ് ബ്ലെസ്ലിയും റോബിനും. എന്നാല്‍ തനിക്ക് രണ്ടു പേരോടും ഇഷ്ടമില്ലെന്നും സൗഹൃദം മാത്രമാണുള്ളതെന്നുമായിരുന്നു ദില്‍ഷയുടെ പ്രതികരണം. എങ്കിലും മൂവരും നല്ല സുഹൃത്തുക്കളാണ്. ഇവര്‍ക്കിടിയലെ സൗഹൃദ സംഭാഷണങ്ങള്‍ ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്നതാണ്.

ദില്‍ഷയും റോബിനും ബ്ലെസ്ലിയും

കഴിഞ്ഞ ദിവസം ദില്‍ഷയും റോബിനും ബ്ലെസ്ലിയും ചേര്‍ന്ന് നടന്ന സംസാരം ഏറെ രസകരമായ ഒന്നായിരുന്നു. ബാത്ത് റൂം ഏരിയയില്‍ വച്ചായിരുന്നു സംസാരം. ബ്ലെസ്ലിയോടായി റോബിന്‍ നീ എന്താക്കാന്‍ പോണ് എന്ന് ചോദിച്ചായിരുന്നു സംസാരത്തിന്റെ തുടക്കം. താടിയെടുക്കാന്‍ പോവുകയാണെന്നായിരുന്നു ബ്ലെസ്ലിയുടെ മറുപടി. എന്നാല്‍ താടിയെടുക്കല്ലേ എന്നായിരുന്നു ഇതിന് റോബിന്റെ പ്രതികരണം.

താടിയെടുക്കല്ലേ വൃത്തികേടാകും എന്ന് ദില്‍ഷയും ബ്ലെസ്ലിയോട് പറഞ്ഞു. ഇനി എടുക്കില്ലെന്നായിരുന്നു ഇതിനോട് റോബിന്റെ പ്രതികരണം. ഇവള്‍ക്കിഷ്ടം താടിയുള്ളവരെ ആണെന്നാണല്ലോ സെല്‍ഫി ടാസ്‌കില്‍ പറഞ്ഞതെന്ന് ഈ സമയം ബ്ലെസ്ലി ചോദിക്കുന്നു. നീയല്ലാതെ ഇവളെ, നീ ആര് ഭൂലോക രംഭയോ എന്ന് പറഞ്ഞു കൊണ്ട് ബ്ലെസ്ലിയേയും ദില്‍ഷയേയും റോബിന്‍ കളിയാക്കുകയായിരുന്നു. ചില പ്രത്യേക തരം താടിയുള്ളവരെയാണ് എനിക്കിഷ്ടം എന്ന് ഇതിന് മറുപടിയായി ദില്‍ഷ പറയുന്നു.

പ്രത്യേക തരം താടി

പ്രത്യേക തരം എന്ന് പറഞ്ഞാല്‍? എന്ന് റോബിന്‍ ചോദിക്കുമ്പോള്‍ ഇങ്ങനെത്തെയല്ലെന്ന് പറഞ്ഞു കൊണ്ട് റോബിനെ കളിയാക്കുകയായിരുന്നു ദില്‍ഷ. താഴെ വരെ താടി വേണമായിരിക്കും, എന്നിട്ടത് തോളില്‍ എടുത്തിടണമായിരിക്കും എന്ന് പറഞ്ഞ് റോബിന്‍ ദില്‍ഷയേയും കളിയാക്കുന്നു. അപ്പോള്‍ എന്തായാലും ഇങ്ങനത്തെയല്ലെന്നായിരുന്നു ദില്‍ഷ റോബിനെ കളിയാക്കി കൊണ്ട് മറുപടി നല്‍കിയത്. ഇതുപോലെ തന്നെയാണ്, നീ വെറുതെ കളിയാക്കാന്‍ പറയുന്നതല്ലേ എന്ന് ബ്ലെസ്ലി ചോദിക്കുന്നു. എന്നാല്‍ ഒരിക്കലും ഇതുപോലത്തെയല്ല എന്നായിരുന്നു ദില്‍ഷയുടെ പ്രതികരണം.

എന്നേക്കാളും ഉയരം വേണം

പിന്നെ എങ്ങനെത്തെയാണെന്ന് ബ്ലെസ്ലി ചോദിക്കുന്നു. ഞാനെന്തിനാണ് എനിക്ക് ഇഷ്ടമുള്ള ചെറുക്കന്‍ രൂപസാദൃശ്യം എല്ലാവരോടും പറയുന്നതെന്ന് ദില്‍ഷ ചോദിക്കുന്നു. അപ്പോള്‍ അന്ന് പറഞ്ഞതോ എന്ന് പറഞ്ഞു കൊണ്ട് സേല്‍ഫി ടാസ്‌കിന്റെ കാര്യം ഓര്‍മ്മിപ്പിക്കുകയാണ് ബ്ലെസ്ലി. ഞാന്‍ പറഞ്ഞത് താടി വേണം, യാത്ര ചെയ്യാന്‍ ഇഷ്ടമുള്ളയാളാകണം, എന്നേക്കാളും ഉയരം വേണം എന്ന് ദില്‍ഷ ഓര്‍മ്മിപ്പിക്കുന്നു. നെഞ്ചിലിടെ ഇടിപ്പ് കേള്‍ക്കണമെങ്കില്‍ ഒരു സ്‌റ്റെതസ്‌കോപ്പ് എടുത്ത് വച്ച് നോക്കിയാല്‍ പോരെ എന്ന് പറഞ്ഞ് ദില്‍ഷയെ കളിയാക്കുകയാണ് ബ്ലെസ്ലി. ചിരിക്കുമ്പോള്‍ പുരുകി ഇളകണമെന്നാണ് ഇവന്‍ പറയുന്നത് എന്ന് പറഞ്ഞ് ബ്ലെസ്ലിയെ കളിയാക്കുകയാണ് ഈ സമയം ദില്‍ഷ.

എവിക്ഷന്‍

അതേസമയം അഞ്ചാം ആഴ്ചയിലെ എവിക്ഷനെ കാത്തു നില്‍ക്കുകയാണ് ബിഗ് ബോസ് വീടും താരങ്ങളും. ഒമ്പത് പേരാണ് ഇത്തവണ എവിക്ഷന്‍ പട്ടികയിലുള്ളത്. ദില്‍ഷയും റോബിനും ബ്ലെസ്ലിയും നോമിനേഷനിലുണ്ട്. ഇവര്‍ക്കൊപ്പം ഡെയ്‌സി, ജാസ്മിന്‍, റോണ്‍സണ്‍, നവീന്‍, ലക്ഷ്മിപ്രിയ, അപര്‍ണ എന്നിവരും നോമിനേഷനിലുണ്ട്. അതേസമയം ഇന്നലെ അപര്‍ണ സുരക്ഷിതയായിരുന്നു. എന്നാല്‍ നവീനോട് തീരുമാനം ഇന്ന് പറയുമെന്നാണ് ബിഗ് ബോസ് അറിയിച്ചത്. അതേസമയം പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം നവീനും ഡെയ്‌സിയുമാണ് പുറത്തായത് എന്നാണ് അറിയുന്നത്. റിപ്പോര്‍ട്ടുകളിലെ വസ്തുത അറിയാനായി ഇന്നത്തെ എപ്പിസോഡിനായി കാത്തിരിക്കണം.

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X