For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബാഗുമെടുത്ത് പോര്! റോബിന്‍ പുറത്തേക്ക്, ജാസ്മിന് താക്കീത്; ബിഗ് ബോസിന്റെ തീരുമാനമെത്തി!

  |

  തീര്‍ത്തും നാടകീയമായ രംഗങ്ങള്‍ക്കായിരുന്നു ബിഗ് ബോസ് വീട് ഇന്ന് സാക്ഷ്യം വഹിച്ചത്. വീക്കിലി ടാസ്‌കിനിടെ റിയാസും റോബിനും തമ്മില്‍ വഴക്കുണ്ടാവുകയായിരുന്നു. റിയാസിനെ റോബിന്‍ തല്ലിയതോടെ ബിഗ് ബോസ് വീടാകെ കലുഷിതമായി മാറുകയായിരുന്നു. ഇതോടെ റോബിനെതിരെ ജാസ്മിന്‍ അടക്കം വീട്ടിലുള്ളവരെല്ലാം രംഗത്തെത്തി. ദില്‍ഷ റോബിന് വേണ്ടി വാദിക്കുകയും ചെയ്തിരുന്നു.

  റോബിനെ ഹൗസില്‍ നിന്ന് തിരിച്ച് വിളിച്ച് ബിഗ് ബോസ്; ഡോക്ടര്‍ പുറത്തേക്ക്... വീഡിയോ വൈറല്‍

  തന്നെ ശാരീകമായ ആക്രമിച്ചതിന് റോബിനെതിരെ നടപടിയെടുക്കണമെന്ന് റിയാസ് ബിഗ് ബോസിനോട് പരാതിപ്പെടുകയും ചെയ്തിരുന്നു. ഏറെ നേരത്തെ ബഹളത്തിനൊടുവില്‍ ബിഗ് ബോസ് തന്റെ തീരുമാനം അറിയിക്കാനായി താരങ്ങളെ ഹാളിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. പിന്നാലെ റോബിനെതിരെയുള്ള നടപടി എന്താണെന്ന് ബിഗ് ബോസ് വ്യക്തമാക്കി.

  ഇന്നിവിടെ നടന്ന അക്രമ സംഭവങ്ങള്‍ ഒരിക്കലും ഈ ബിഗ് ബോസ് വീടിന്റെ നിയമങ്ങള്‍ക്ക് ചേര്‍ന്നതല്ല. മലയാളം ബിഗ് ബോസിന്റെ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് ഇത്രയും വലിയൊരു അക്രമ സംഭവം അരങ്ങേറുന്നത്. പല തവണ മോഹന്‍ലാലില്‍ നിന്നും ബിഗ് ബോസില്‍ നന്നും താക്കീത് ലഭിച്ചിട്ടും ബിഗ് ബോസ് വീട്ടിലുള്ളവരേയും പ്രേക്ഷകരെയും മാനിക്കാതെ ആവര്‍ത്തിച്ച് ചെയ്യുന്ന അക്രമാസക്തമായ പ്രവര്‍ത്തികള്‍ മൂലം റോബിന്‍ ഈ വീട്ടിലെ അവസ്ഥയ്ക്ക് അനുയോജ്യനല്ലെന്നും പ്രേക്ഷകരെ ആനന്ദിപ്പിക്കുന്ന കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്ന വ്യക്തിയല്ലെന്നും മനസിലാക്കുന്നു. സഹ മത്സരാര്‍ത്ഥിയെ കായികമായി കൈയ്യേറ്റം ചെയ്യുക എന്നത് ഇവിടെ ശിക്ഷാര്‍ഹമായ കുറ്റമാണ്. റോബിന്‍, ബാഗുകള്‍ പാക്ക് ചെയ്ത് സ്റ്റോറൂമില്‍ വച്ച ശേഷം കണ്‍ഫഷന്‍ റൂമിലേക്ക് വരാം. എന്നായിരുന്നു ബിഗ് ബോസ് അറിയിച്ചത്.


  ഇതോടെ റോബിന്‍ ബാഗുകള്‍ പാക്ക് ചെയ്യാന്‍ പോയി. കൂടെ ദില്‍ഷയും ബ്ലെസ്ലിയും പോയപ്പോള്‍ ജാസ്മിനും അവിടെയെത്തി. എന്നാല്‍ റോബിനൊഴികെയുള്ളവരെ ബിഗ് ബോസ് തിരികെ വിളിച്ചു വരുത്തി. ശേഷം റോബിനെതിരെ സ്‌പ്രേ ഉപയോഗിച്ച സംഭവത്തില്‍ ജാസ്മിനെതിരെയുള്ള നടപടിയും ബിഗ് ബോസ് വ്യക്തമാക്കി.

  ജാസ്മിന്‍ ഞാന്‍ പുറത്ത് പോകാന്‍ തയ്യാറാണ്. ബാഗ് പാക്ക് ചെയ്യട്ടേ എന്ന് ചോദിക്കുന്നുണ്ടായിരുന്നു. ജാസ്മിന്‍ ചെയ്ത സംഭവവും വീടിന്റെ സുരക്ഷാ നിയമങ്ങള്‍ക്ക് എതിരാണ്. ഇത്തരത്തില്‍ വീടിനും വീട്ടുകാര്‍ക്കും അപായമുണ്ടാക്കുന്ന പ്രവര്‍ത്തികള്‍ ഒരു തരത്തിലും അനുവദനീയമല്ല. ഇനി ആവര്‍ത്തിച്ചാല്‍ കര്‍ശനമായ നടപടി നേരിടേണ്ടി വരും. ഇതൊരു വാണിംഗ് ആയി കണക്കാക്കുക എന്നായിരുന്നു ജാസ്മിനോട് ബിഗ് ബോസ് പറഞ്ഞത്. എല്ലാവരോടും പിരിഞ്ഞ് പോകാന്‍ അറിയിച്ച ബിഗ് ബോസ് അടുത്ത ബസറോടെ ടാസ്‌ക് പുനരാരംഭിക്കുന്നതാണെന്നും അറിയിച്ചു.

  അവന്‍ പോകാന്‍ അര്‍ഹനാണ്. ഒരു തവണയല്ല വാണിംഗ് കൊടുത്തത്. എന്റെ കുടുംബത്തെ അപമാനിച്ചു. എന്റെ വാപ്പ ഇട്ടിട്ട് പോയി എന്നാണ് പറഞ്ഞത്. ഒരു കാര്യം പറയണമെന്നുണ്ടായിരുന്നു. നീ ആയിട്ട് നിന്ന് കളിക്കണമായിരുന്നു, അങ്ങനെയായിരുന്നുവെങ്കില്‍ വിന്നര്‍ ആകാന്‍ പറ്റുമായിരിക്കും, എന്തൊക്കയോ കാട്ടിക്കൂട്ടലുകലും കുത്തിത്തിരിപ്പുമൊക്കെയായിരുന്നു. എനിക്കവനെ മനസിലാക്കാന്‍ പോലും പറ്റിയിട്ടില്ല. അവന് സ്‌ക്രീന്‍ ടൈം എന്ന ഭ്രാന്തായിരുന്നുവെന്നും ജാസ്മിന്‍ പറഞ്ഞു. ജാസ്മിന്‍ പ്ലീസ്, നീ ആഗ്രഹിച്ചത് പോലെ കാര്യങ്ങള്‍ നടന്നില്ലേ നിനക്ക് സന്തോഷമായില്ലേ എന്ന് ദില്‍ഷ ചോദിച്ചു. ഞാന്‍ സന്തോഷിക്കുന്നുണ്ടെന്നും ജാസ്മിന്‍.

  എല്ലാവരോടും യാത്ര പറഞ്ഞ ശേഷം റോബിന്‍ കണ്‍ഫെഷന്‍ റൂമിലെത്തി. ഇത് സഹമത്സരാര്‍ത്ഥിയെ കായികമായി കയ്യേറ്റം ചെയ്തതിനുള്ള ശിക്ഷയാണ്. അടുത്തൊരു അറിയിപ്പുണ്ടാകുന്നത് വരെ നിങ്ങളെ മറ്റുള്ളവരുമായി യാതൊരു ബന്ധവുമില്ലാതെ ബിഗ് ബോസ് വീട്ടില്‍ നിന്നും മാറ്റി നിര്‍ത്തുകയാണെന്നായിരുന്നു ബിഗ് ബോസ് അറിയിച്ചത്. പിന്നാലെ വലതുവശത്തെ വാതിലിലൂടെ റോബിനെ സീക്രട്ട് റൂമിലേക്ക് മാറ്റി. താരം ഇപ്പോള്‍ സീക്രട്ട് റൂമിലാണുള്ളത്. റോബിനെ പുറത്താക്കുമോ അതോ തിരികെ കൊണ്ടു വരുമോ എന്നെല്ലാം കണ്ടറിയണം.

  English summary
  Bigg Boss Malayalam Season 4 Robin Gets Shifted To Secret Room Jasmine Gets A Warning
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X