For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  '70 ദിവസം മുമ്പ് എന്റെ ജീവിതം ഇങ്ങനെ അല്ലായിരുന്നു, ദൈവാനു​ഗ്രഹം എന്റെ മേലുണ്ട്'; റോബിൻ പറയുന്നു!

  |

  ഇതുവരെയുള്ള ബി​ഗ് ബോസ് ചരിത്രത്തിൽ ഡോ.റോബിൻ രാധാക‍ൃഷ്ണനെപ്പോലെ ഫാൻബേസ് ഉണ്ടാക്കിയെടുത്ത മറ്റൊരു മത്സരാർഥിയില്ല. എഴുപത് ദിവസം മാത്രമെ വീട്ടിൽ താമസിക്കാൻ കഴിഞ്ഞുള്ളൂവെങ്കിൽ കൂടിയും ബി​ഗ് ബോസ് ടൈറ്റിൽ വിന്നറിന് പോലും ലഭിക്കാത്ത സ്വീകരണമാണ് റോബിന് ലഭിക്കുന്നത്.

  ബി​ഗ് ബോസ് മലയാളം സീസൺ ഫോർ‌ അടുത്തിടെയാണ് അവസാനിച്ചത്. ദിൽഷ പ്രസന്നനാണ് ടൈറ്റിൽ വിജയിയത്. രണ്ടാം സ്ഥാനത്ത് ബ്ലെസ്ലിയാണ് എത്തിയത്.

  'സോനുവിനെ കാണുമ്പോൾ വിഷമം തോന്നുന്നു, ആദ്യമായിട്ടാണോ അച്ഛനാകുന്നത്'; ബഷീർ ബഷിയെ വിമർശിച്ച് ആരാധകർ!

  ബി​ഗ് ബോസ് ഹൗസിലെ നിമയങ്ങൾ തെറ്റിച്ചതിന്റെ പേരിലാണ് റോബിനെ മത്സരത്തിൽ നിന്നും പുറത്താക്കിയത്. വൈൽഡ് കാർഡായ റിയാസിനെ കൈയ്യേറ്റം ചെയ്തുവെന്നതാണ് കുറ്റം. ഹൗസിൽ നിന്നും പുറത്ത് വന്ന ശേഷം എല്ലാ ദിവസവും റോബിൻ തിരക്കിലാണ്.

  അഭിമുഖങ്ങളും ഉദ്ഘാടനങ്ങളും മറ്റുമായി റോബിൻ സജീവമാണ്. കൂടാതെ അടുത്തിടെ താരത്തിന്റെ പുതിയ സിനിമയുടെ പ്രഖ്യാപനവും നടന്നിരുന്നു. പേരിടാത്ത ചിത്രത്തെ കുറിച്ച് പ്രഖ്യാപിച്ചത് മോഹൻലാൽ ആയിരുന്നു.

  'ഞങ്ങളും അവനെപ്പോലെയാവാനാണ് ആ​ഗ്രഹിക്കുന്നത്, ഏറ്റവും കൂളസ്റ്റ് മനുഷ്യനാണ്'; പ്രണവിനെ കുറിച്ച് കല്യാണി!

  സീസൺ ഫോർ ബി​ഗ് ബോസ് മലയാളത്തിൽ പങ്കെടുത്തവരിൽ ആദ്യമായി അഭിനയിക്കാൻ അവസരം കിട്ടിയ മത്സരാർഥിയും റോബിനാണ്. തന്റെ ആദ്യ ചിത്രത്തിന്റെ ചർച്ചകൾ കഴിഞ്ഞുവെന്ന് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് റോബിൻ ആരാധകരെ അറിയിച്ചത്.

  പ്രമുഖ നിർമാതാവ് സന്തോഷ്.ടി.കുരുവിളയുടെ പതിനാലാമത്തെ പ്രോജക്ടിലാണ് റോബിൻ നായകനായി എത്തുന്നത്. ഡോ.റോബിൻ രാധാകൃഷ്ണൻ മികച്ച പ്രതിഭ തന്നെയാണ്.

  ചെറിയ ഒരു കാലം കൊണ്ട് അദ്ദേഹത്തിന് ഏറെ ആരാധകരെ നേടാൻ കഴിഞ്ഞുവെന്നതും ചെറിയ കാര്യമല്ല. സിനിമ വേറൊരു തട്ടകമാണ്. കഴിവും നിരന്തര പരിശ്രമവും ഉള്ളവർ ഉയർന്ന് വരിക തന്നെ ചെയ്യും.

  Also Read: 'കല്യാണം കഴിച്ചാൽ അടുത്ത ദിവസം ഡിവോഴ്സാകും'; വിവാഹം വൈകുന്നതിനുള്ള കാരണത്തെ കുറിച്ച് അരിസ്റ്റോ സുരേഷ്!

  ന്യൂജെൻ എന്നത് എല്ലാ ഘട്ടത്തിലും ഉണ്ടായികൊണ്ടിരിക്കും. തീർച്ചയായും പുതുതലമുറയെ പ്രോത്സാഹിപ്പിച്ചും കണ്ടെത്തിയും മാത്രമെ വിനോദ വ്യവസായത്തിന് മുമ്പോട്ട് പോകാനാകൂ എന്നാണ് നിർമാതാവ് സന്തോഷ്.ടി. കുരുവിള റോബിനെ കുറിച്ച് പറഞ്ഞത്.

  ഇപ്പോൾ മലപ്പുറത്ത് ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാനെത്തിയ റോബിൻ മാധ്യമങ്ങളോട് പരഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

  70 ദിവസം മുമ്പ് തന്റെ ജീവിതം ഇങ്ങനെ അല്ലായിരുന്നുവെന്നും ദൈവാനു​ഗ്രഹമുണ്ടെന്ന് മനസിലായി എന്നുമാണ് റോബിൻ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. 'ബി​​ഗ് ബോസ് കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം എവിടെ ചെന്നാലും എല്ലാവരുടേയും സ്നേഹം ലഭിക്കും.'

  'ഈ സ്നേഹത്തിനും അം​ഗീകാരത്തിനും വേണ്ടിയാണ് ഞാൻ ഇത്രനാൾ കഷ്ടപ്പെട്ടത്. അത് എനിക്ക് ഇപ്പോൾ എവിടെപ്പോയാലും ലഭിക്കുമ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നുണ്ട്. ഇങ്ങനെ എന്നെ സ്നേഹിക്കുന്നവരെ കാണാൻ സാധിക്കുന്നതും അവരോട് സംസാരിക്കുന്നതുമാണ് എനിക്കും താൽപര്യം.'

  'കൂടാതെ സിനിമ ചെയ്യാൻ പോവുകയാണ്. അതിനുള്ള പ്രീ പൊഡക്ഷൻ വർക്കുകൾ നടക്കുകയാണ്. അതെ കുറിച്ച് കൂടുതൽ വെളിപ്പെടുത്താനാവില്ല. അടുത്ത മാസം കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കും' റോബിൻ പറഞ്ഞു.

  അടുത്തിടെ റോബിൻ തൊടുപുഴയിൽ ഉദ്ഘാടനത്തിന് പോകും വഴി അപകടത്തിൽപ്പെട്ടിരുന്നു. റോബിൻ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. റോബിൻ അതിൽ നിന്നും അത്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടത്.

  Recommended Video

  Anoop On Dr. Robin: റോബിനെ പുറത്താക്കിയതിനെ കുറിച്ച് അനൂപ് പറയുന്നു | *BiggBoss

  ഫിനാലെ വിജയിയായി ദിൽഷ പ്രഖ്യാപിച്ചപ്പോൾ വിവാദങ്ങളും അതോടൊപ്പം തലപൊക്കിയിരുന്നു. റോബിന്റെ സഹായത്തോടെയാണ് ദിൽഷ ജയിച്ചത് എന്നായിരുന്നു പ്രധാനമായും ഉയർന്ന ആരോപണം.

  ഇരുവരും ബി​ഗ് ബോസിന് അകത്തും പുറത്തും അടുത്ത സുഹൃത്തുക്കളായിരുന്നു. ദിൽഷയും റോബിനെപ്പോലെ ഉദ്ഘാടനവും മറ്റുമായി തിരക്കിലാണ്.

  ബി​ഗ് ബോസിലേക്ക് എത്തും മുമ്പ് തന്നെ സോഷ്യൽമീഡിയയിൽ റോബിൻ സജീവമായിരുന്നു. ഡോ.മച്ചാൻ എന്ന പേരിൽ സോഷ്യൽമീഡിയയിൽ അറിയപ്പെട്ടിരുന്ന റോബിൻ മോട്ടിവേഷണൽ വീഡിയോകളും പങ്കുവെക്കാറുണ്ടായിരുന്നു.

  Read more about: bigg boss
  English summary
  bigg boss malayalam season 4: robin open up about his after bigg boss life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X