'എനിക്ക് ജാസ്മിനോട് കളിക്കാന്‍ പോലും തോന്നുന്നില്ല'; റിയാസിന് മുന്നില്‍ മനസ് തുറന്ന് റോബിന്‍!

മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. ഷോയുടെ നാലാം സീസണ്‍ ആണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. വിജയകരമായ അമ്പത് ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4. ഇതിനോടകം തന്നെ സംഭവബഹുലവും നാടകീയവുമായ പല രംഗങ്ങള്‍ക്കും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു കഴിഞ്ഞു. സൗഹൃദവും പ്രണയവും വഴക്കും അടിയുമെല്ലാം കണ്ടു കഴിഞ്ഞു. വികാര നിര്‍ഭരമായ യാത്ര പറച്ചിലുകള്‍ക്കും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു.

ബിഗ് ബോസ് വീട്ടില്‍ നടക്കുന്ന പോരുകളില്‍ ഏറ്റവും വലുതാണ് റോബിനും ജാസ്മിനും തമ്മില്‍. എല്ലാ അര്‍ത്ഥത്തിലും രണ്ട് വ്യത്യസ്ത ധ്രുവങ്ങളിലുള്ളവരാണ് റോബിനും ജാസ്മിനും. ഗെയിം കളിക്കാനാണ് വന്നതെന്ന് പറയുന്നു, അതിനായി എന്തും ചെയ്യുന്ന റോബിന്‍ ഒരു വശത്തും അതേസമയം തന്റെ നിലപാടുകള്‍ മറയില്ലാതെ പറയുന്ന, ജെനുവിനെന്ന് ശത്രുക്കള്‍ പോലും പറയുന്ന ജാസ്മിന്‍ മറുവശത്തും.

ജാസ്മിനും റോബിനും

ജാസ്മിനും റോബിനും തമ്മിലുള്ള വഴക്ക് അമ്പതാം ദിവസവും അതിശക്തമായി തുടരുകയാണ്. എന്നാല്‍ ഇപ്പോഴിതാ ജാസ്മിനെക്കുറിച്ചുള്ള റോബിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. താന്‍ ഇനി ജാസ്മിന്റെ അടുത്ത് കളിക്കാന്‍ പോകില്ലെന്നാണ് റോബിന്‍ പറയുന്നത്. ജയിലില്‍ വച്ച് റിയാസിനോടായിരുന്നു റോബിന്‍ മനസ് തുറന്നത്. നിമിഷ പോയതോടെ ജാസ്മിന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് റിയാസ്. റിയാസ് വഴി ജാസ്മിനിലേക്ക് തന്റെ വാക്കുകള്‍ എത്തിക്കുക എന്നതാണ് റോബിന്റെ ലക്ഷ്യം.

കളിക്കാന്‍ തോന്നുന്നത് പോലുമില്ല

എനിക്കിപ്പോള്‍ ജാസ്മിന്റെയടുത്ത് കളിക്കാന്‍ തോന്നുന്നത് പോലുമില്ല. ഞാന്‍ അവളോട് കളിക്കാറില്ല. സാഹചര്യങ്ങള്‍ അങ്ങനെയായി മാറുന്നതാണ്. ഞാനായിട്ട് അവളെ പോയി ചൊറിയാറില്ല. പൊതുവെ ഞങ്ങള്‍ തമ്മില്‍ അധികം സംസാരം ഉണ്ടാകാറില്ല. ഈ വീട്ടില്‍ ഏറ്റവും കുറവ് സംസാരം ഞാനും അവളും തമ്മിലായിരിക്കുമെന്നാണ് റോബിന്‍ പറയുന്നത്. കഴിഞ്ഞ രാത്രിയായിരുന്നു സംഭവം. ഈ സമയം ജാസ്മിന്‍ ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. നിമിഷ പോയ വേദനയിലാണ് ജാസ്മിന്‍.

റിയാസും റോബിനും

ജാസ്മിനെ റിയാസും റോബിനും നിരീക്ഷിക്കുന്നുണ്ടായിരുന്നു. സീരിയസ്ലി പറഞ്ഞാല്‍, എനിക്കത് മനസിലാകുന്നുണ്ട്. സുഹൃത്തായിരിക്കുമ്പോള്‍ ഒരാള്‍ പോകുമ്പോള്‍ വിഷമമുണ്ടാകും. സമയമെടുക്കുമെന്നാണ് റോബിന്‍ പറയുന്നത്. ആദ്യത്തെ തവണയെ അപേക്ഷിച്ച് ഇത്തവണ റിയാസും റോബിനും തമ്മില്‍ ജയിലില്‍ വച്ച് വഴക്കുകളൊന്നുമുണ്ടായിട്ടില്ല. ഇരുവരും തമ്മില്‍ രസകരമായ ഒരുപാട് ചര്‍ച്ചകള്‍ നടന്നിരുന്നു. ഇവിടെ നമ്മള്‍ വിചാരിക്കുന്ന കാര്യമായിരിക്കില്ല പുറത്ത് നടക്കുന്നതെന്ന് റിയാസിനോട് റോബിന്‍ പറഞ്ഞു.

നിമിഷ പോകുമെന്ന് എനിക്കറിയാമായിരുന്നു. എന്റേയും വിനയുടേയും ചര്‍ച്ച കേട്ടതല്ലേ? നിമിഷ പോകും എന്നുള്ളത് കൊണ്ടാണ് നിമിഷയെ ആദ്യം തിരഞ്ഞെടുത്തതും പിന്നെയാണ് ലക്ഷ്മി പ്രിയയെ ആക്കിയതെന്നും റിയാസ് പറയുന്നു. നിങ്ങളുടെ ചര്‍ച്ച ഞങ്ങള്‍ കേള്‍ക്കുന്നുണ്ടെന്ന് അറിയാമായിരുന്നോ എന്ന് റോബിന്‍ ചോദിച്ചു. ഇല്ല, പക്ഷെ അതില്‍ കാര്യമൊന്നുമില്ലെന്ന് റിയാസ് മറുപടി നല്‍കി.

Recommended Video

പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview
നിമിഷ

നിമിഷയ്ക്ക് നേരത്തെ തന്നെ ഒരു അവസരം കിട്ടിയതാണല്ലോ എന്നായിരുന്നു വിനയ് പറഞ്ഞത് എന്നാണ് തീരുമാനം മാറ്റിയതിനെക്കുറിച്ച് റിയാസ് പറഞ്ഞു. തന്നെക്കുറിച്ച് എന്തായിരുന്നു ചര്‍ച്ച ചെയ്‌തെന്ന് റോബിന്‍ റിയാസിനോട് ചോദിച്ചു. റോബിന്റെ കാര്യം പറഞ്ഞത് എന്താണെന്ന് ഓര്‍ക്കുന്നില്ലെന്നായിരുന്നു റിയാസിന്റെ മറുപടി. എന്നാല്‍ ബ്ലെസ്ലി, ദില്‍ഷ, ഞാന്‍ സേവ് ആയിക്കോളും എന്നായിരുന്നോ പറഞ്ഞതെന്ന് റോബിന്‍ ചോദിച്ചു. നിങ്ങളെ സേവ് ചെയ്യാന്‍ താല്‍പര്യമില്ലായിരുന്നു എന്നാണ് റിയാസ് നല്‍കിയ വിശദീകരണം. നിമിഷ പോയതിന് ശേഷം ജാസ്മിന്‍ എങ്ങനെയായിരിക്കും മുന്നോട്ട് പോവുക എന്നത് കണ്ടറിയണം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X