അവന്‍ കുട്ടിയല്ല, ബ്ലെസ്ലി ചെയ്യുന്ന പലതും ശരിയല്ലെന്ന് തോന്നിയിട്ടുണ്ട്; ബ്ലെസ്ലിയെക്കുറിച്ച് റോബിന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ശക്തരായ താരങ്ങളാണ് ബ്ലെസ്ലിയും റോബിനും. പ്രേക്ഷകര്‍ക്ക് ഇരുവരേയും മുമ്പ് അത്ര പരിചയമില്ലായിരുന്നുവെങ്കിലും തങ്ങളുട ഗെയിം തന്ത്രങ്ങൡലൂടെ ഇരുവരും ഷോയിലെ താരങ്ങളായി മാറുകയായിരുന്നു. മറ്റുള്ളവരോട് അടിയുണ്ടാക്കുകയും ഗെയിം കളിക്കുകയും ചെയ്യുമ്പോഴും ബ്ലെസ്ലിയും റോബിനും പരസ്പരം കളിക്കാറില്ല. ബിഗ് ബോസ് വീട്ടിലെ ജനപ്രീയ കോമ്പോകളിലൊന്നാണ് ബ്ലെസ്ലിയും റോബിനും ദില്‍ഷയും തമ്മിലുള്ളത്.

ബ്ലെസ്ലിയായിരുന്നു പോയ വാരം ബിഗ് ബോസ് വീട്ടിലെ ക്യാപ്റ്റന്‍. തന്റെ സ്ഥാനം ഒഴിഞ്ഞ ശേഷം ഓരോരുത്തര്‍ക്കും തന്നെക്കുറിച്ചുള്ള പരാതികളും അഭിപ്രായങ്ങളും കേട്ടിരുന്നു ബ്ലെസ്ലി. ഈ സമയം ബ്ലെസ്ലിയെ പുകഴ്ത്തി കൊണ്ട് റോബിന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

 ബ്ലെസ്ലി

ബ്ലെസ്ലിയ്ക്ക് കുറേ പോസിറ്റീവ്‌സും ഉണ്ട് നെഗറ്റീവ്‌സുമുണ്ട്. ബ്ലെസ്ലിയില്‍ നിന്നും ഒരു സൂപ്പര്‍ മാന്‍ ക്യാപ്റ്റന്‍സി ഒന്നും നമ്മള്‍ക്ക് പ്രതീക്ഷിക്കാന്‍ പറ്റില്ല. ബ്ലെസ്ലി എന്ന വ്യക്തി ക്യാപ്റ്റന്‍ ആയാല്‍ എങ്ങനെയിരിക്കും എന്നേ കാണാന്‍ പറ്റൂ. ആ ക്യാപ്റ്റന് കുറേ നെഗറ്റീവ്‌സും കാണും കുറേ പോസിറ്റീവ്‌സും കാണും. ഇവിടെ പലരും വന്നത് സോഷ്യല്‍ മെസേജ് കൊടുക്കാനായിരിക്കും. പക്ഷെ വേറൊരാള്‍ അത് കൊടുക്കണമെന്നോ മാറണ്ട എന്നോ പറയാന്‍ ഒരാവകാശവുമില്ല. അവര്‍ക്ക് എന്ത് തോന്നുന്നോ അത് ചെയ്യും.

ഇവിടെ ക്യാപ്റ്റന്‍ ഓരോരുത്തര്‍ക്കും ഓരോ ജോലികള്‍ നല്‍കുമ്പോള്‍ എന്നെ കിച്ചണ്‍ ടീമിന്റെ ക്യാപ്റ്റനാക്കി. എന്നെ എന്തിനാണ് കിച്ചണ്‍ ടീമിന്റെ ക്യാപ്റ്റന്‍ ആക്കിയതെന്ന് ഞാന്‍ സംശയിച്ചു. കൂടെ റിയാസിനേയും ഇട്ടപ്പോള്‍ ഒരു അടി ഇവിടെ പ്രതീക്ഷിക്കാം എന്ന് കരുതി. നേരത്തെ തന്നെ ഞാനും റിയാസും തമ്മില്‍ പ്രശ്‌നമുണ്ടായിട്ടുണ്ട്. അതോടെ ഒരു പ്രശ്‌നമുണ്ടാക്കാന്‍ തന്നെയാണ് ഇവന്‍ അങ്ങനെ ചെയ്തതെന്ന് കരുതി. പക്ഷെ, പിന്നെ അവനോട് സംസാരിച്ചപ്പോഴാണ് മനസിലായത് അങ്ങനെയല്ലെന്ന്.

വഴക്കുണ്ടായേനെ


അവന്‍ ഞങ്ങളെ ഒരു ടീമില്‍ ഇട്ടപ്പോള്‍ എന്റെ ഭാഗത്തു നിന്നോ റിയാസിന്റെ ഭാഗത്തു നിന്നോ ഒരു പ്രശ്‌നവുമുണ്ടായിട്ടില്ല. ഞാനും റിയാസും ശ്രദ്ധിച്ചാണ് നിന്നത്. അതിന്റെ പ്രധാന കാരണം ബ്ലെസ്ലിയായിരുന്നു. ബ്ലെസ്ലി അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ തമ്മില്‍ വഴക്കുണ്ടായേനെ.

ബ്ലെസ്ലി ചെയ്യുന്ന പലകാര്യങ്ങളും എനിക്ക് ശരിയെന്ന് തോന്നിയിട്ടില്ല. പക്ഷെ അവന്‍ 26 വയസുള്ള ചെക്കനാണ്. ഞാന്‍ പോയി അവനെ തിരുത്തേണ്ട കാര്യമില്ല. അവന് പലകാര്യങ്ങളും ശരിയെന്ന് തോന്നും ചിലത് ശരിയല്ലെന്ന് തോന്നും. അത് നിനക്ക് തോന്നുകയാണെങ്കില്‍ തിരുത്തുക. ഞാന്‍ നിന്റെയടുത്ത് വന്ന് അത് ചെയ്യ് ഇത് ചെയ്യ് എന്ന് പറയില്ല. തെറ്റ് എന്താണെന്ന് നീ ചിന്തിക്കുക, നിനക്ക് തിരുത്തണമെന്ന് തോന്നിയാല്‍ നീ തിരുത്തുക.

ക്യാപ്റ്റന്‍

ക്യാപ്റ്റന്‍ എന്ന നിലയില്‍ പറയുകയാണെങ്കില്‍ ഞാനും റിയാസും ജയിലില്‍ കിടക്കുമ്പോള്‍ നീ അവിടെ വന്ന് കിടന്നിരുന്നു. നീ എന്നും അവിടെ വന്ന് കിടക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ക്യാപ്റ്റന്‍ എന്ന നിലയില്ല, ഒരു മനുഷ്യന്‍ എന്ന നിലയില്‍. നീ അവിടെ വന്ന് കിടന്നത് കൊണ്ടാണ് മഴ പെയ്തപ്പോള്‍ ബിഗ് ബോസിനോട് കാര്യം പറയാന്‍ സാധിച്ചത്. ആ സമയത്ത് അവിടെയുണ്ടായിരുന്നതില്‍ നിന്നോട് നന്ദി പറയണമെന്ന് തോന്നിയെന്നുമാണ് റോബിന്‍ പറഞ്ഞത്.

മോഹന്‍ലാല്‍


അതേസമയം ഇന്ന് താരങ്ങളെ കാണാനായി മോഹന്‍ലാല്‍ എത്തും. പിന്നാലെ അപര്‍ണയ്ക്ക് ശേഷം ആരാകും ബിഗ് ബോസ് വീടിനോട് യാത്ര പറയുക എന്നും അറിയാന്‍ സാധിക്കും. അതേസമയം ഈ ആഴ്ച എവിക്ഷനുണ്ടാകില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. വിനയ്, സുചിത്ര, സൂരജ്, അഖില്‍ എന്നിവരാണ് ഇത്തവണ നോമിനേഷനിലുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X