രാജാവിന്റെ മാല തട്ടിയെടുത്ത് റോബിന്‍ ബാത്ത് റൂമില്‍; പുറത്തിറക്കാന്‍ മൂട്ട സ്‌പ്രേയടിച്ച് ജാസ്മിന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ ഏറ്റവും ആകാംഷ നിറഞ്ഞ വീക്കിലി ടാസ്‌ക് ആരംഭിച്ചിരിക്കുകയാണ്. ഇന്നലെ വന്ന പ്രൊമോ കണ്ടതോടെ തന്നെ പ്രേക്ഷകരാകെ അമ്പരപ്പോടെയും ആകാംഷയോടെയുമാണ് ഇന്നത്തെ ടാസ്‌കിനായി കാത്തിരുന്നത്. ടാസ്‌കിനിടെ റിയാസും റോബിനും തമ്മില്‍ വഴക്കുണ്ടാകുന്നതും തുടര്‍ന്ന് റോബിന് റിയാസിന്റെ ദേഹത്ത് കൈ വെക്കുന്നതുമൊക്കെയായിരുന്നു പ്രൊമോ വീഡിയോയിലുണ്ടായിരുന്നത്.

കാത്തിരിപ്പിനൊടുവില്‍ കുറച്ച് നേരം മുമ്പാണ് ടാസ്‌ക് ആരംഭിച്ചത്. ബിഗ് ബോസ് അറിയിച്ചത് പ്രകാരം റിയാസ് ആണ് രാജാവ്. ജാസ്മിന്‍ ആണ് മന്ത്രി. ധന്യയും ദില്‍ഷയും കൊട്ടാരത്തിലെ റാണിമാരാണ്. റോബിനും റോണ്‍സനുമാണ് ഭടന്മാര്‍. മറ്റുളളവര്‍ പ്രജകളാണ്. ഇതു പ്രകാരം ടാസ്‌ക് ആരംഭിച്ചിരിക്കുകയാണ്. എന്നാല്‍ ടാസ്‌ക് തുടങ്ങിയതോടെ തന്നെ നാടകീയമായ രംഗങ്ങളാണ് ബിഗ് ബോസ് വീട്ടില്‍ അരങ്ങേറുന്നത്.

ലോക്കറ്റ് തട്ടിപ്പറിച്ചെടുത്ത്

റാണിയായ ദില്‍ഷയെ പഞ്ചാരയടിച്ചതിന് റാണിയുടെ മുന്‍ കാമുകനായ ഭടന്‍ റോബിനെ താക്കീത് ചെയ്യുകയായിരുന്നു റിയാസ്. തനിക്ക് വെഞ്ചാമരം വീശി തരാനും റോബിനോട് റിയാസ് ആവശ്യപ്പെട്ടു. രാജാവും റാണിമാരുമൊക്കെ കുറച്ച് നേരം സംസാരിച്ച് നിന്ന ശേഷം റിയാസ് പ്രജകളോടായി ഭക്ഷണം കഴിച്ചോളാന്‍ അറിയിച്ചു. ഇതിനിടെ റോബിന്റെ അടുത്ത നിന്ന ദില്‍ഷയെ അപ്പുറത്തെ വശത്തിലേക്ക് റിയാസ് മാറ്റി നിര്‍ത്തി.

തന്റെ ഭടനായ റോണ്‍സനോട് തന്റെ ചെങ്കല്‍ കൊണ്ട് വന്ന് കുത്തിവെക്കാന്‍ റിയാസ് ആവശ്യപ്പെട്ടു. ഈ സമയം താന്‍ അങ്ങോട്ട് വന്നോട്ട് എന്ന് ചോദിച്ചു കൊണ്ട് റോബിന്‍ സിംഹാസനത്തിലേക്ക് കയറുകയും പെട്ടന്ന് തന്നെ റിയാസിന്റെ കഴുത്തിലുണ്ടായിരുന്ന ലോക്കറ്റ് തട്ടിപ്പറിച്ചെടുത്ത് ഓടുകയുമായിരുന്നു.

ലോക്കറ്റുമായി ബാത്ത് റൂമിലേക്ക്

ലോക്കറ്റുമായി ബാത്ത് റൂമിലേക്ക് ഓടിക്കയറുകയായിരുന്നു റോബിന്‍ ചെയ്ത്. പിന്നാലെ തന്നെ റോണ്‍സണ്‍ വച്ചു പിടിച്ചെങ്കിലും റോബിന്‍ വാതില്‍ പൂട്ടിക്കഴിഞ്ഞിരുന്നു. ഇതോടെ രാജാവും സംഘവും ബാത്ത് റൂമിന് പുറത്ത് കാത്ത് നില്‍ക്കുകയാണ്. പുറത്തിരുന്നു കൊണ്ട് പല തന്ത്രങ്ങളും അവര്‍ ആവിഷ്‌കരിക്കുന്നുണ്ട്. റോബിനെ പുറത്തിറക്കാതെ ഗെയിം മുന്നോട്ട് പോവുകയില്ലെന്നത് വ്യക്തമാണ്.

റോബിന്‍ വീണില്ല


ഇതിനിടെ എല്ലാവരേയും മാറ്റി നിര്‍ത്തിയ ശേഷം ചൂലുമായി വാതിലിന് പുറത്ത് കാത്തു നിന്ന ജാസ്മിനെ ദില്‍ഷ പിന്തിരിപ്പിക്കുന്നുണ്ട്. ദേഹോപദ്രവം ചെയ്യരുതെന്ന് പറഞ്ഞായിരുന്നു ദില്‍ഷ ജാസ്മിനെ പിന്തിരിപ്പിച്ചത്. അഖില്‍, റോണ്‍സണ്‍, ദില്‍ഷ, റിയാസ്, ജാസ്മിന്‍, ധന്യ എന്നിവരെല്ലാം പുറത്ത് കാത്തിരിക്കുകയാണ്. ദില്‍ഷയെ വച്ച് റോബിനെ പുറത്തിറക്കാന്‍ റിയാസ്. പുറത്താരുമില്ല. പുറത്ത് വരണം, ഈ ടാസ്‌ക് നടക്കണമെങ്കില്‍ ഉള്ളില്‍ കയറി നിന്നിട്ട് കാര്യമില്ലെന്നും പറയണമെന്നും പറഞ്ഞു. എന്നാല്‍ ഈ തന്ത്രത്തില്‍ റോബിന്‍ വീണില്ല.

Recommended Video

പ്രണയം കാരണം ദിൽഷയെ തിരിച്ചുവിളിച്ചോ? സത്യം അനിയത്തി പറയുന്നു | Dilsha's Sister Reveals | #Interview
 മൂട്ട സ്‌പ്രേ

ഇതിനിടെ റോബിനെ പുറത്താക്കാനായി ബാത്ത് റൂമിലേക്ക് മൂട്ട സ്‌പ്രേ ആണെന്ന് പറഞ്ഞു കൊണ്ട് ജാസ്മിന്‍ റൂം ഫ്രഷ്‌നര്‍ അടിച്ചു. ഇതോടെ ദില്‍ഷയും ബ്ലെസ്ലിയുമൊക്കെ ജാസ്മിനെതിരെ രംഗത്തെത്തുന്നുണ്ട്. അകത്തു നിന്നു കൊണ്ട് ജാസ്മിന്‍ തന്നെ കൊല്ലാന്‍ ശ്രമിക്കുകയാണെന്നും ദില്‍ഷ ഇത് ബിഗ ്‌ബോസിനെ അറിയിക്കണമെന്നും റോബിന്‍ പറയുന്നുണ്ട്. എന്നാല്‍ താന്‍ മൂട്ട സ്‌പ്രേ അടിച്ചിട്ടില്ലെന്നും റും ഫ്രഷ്‌നര്‍ ആണെന്നും ഇനി പുറത്തിറങ്ങിയില്ലെങ്കില്‍ മൂട്ട സ്‌പ്രേ അടിക്കുമെന്ന് ജാ്‌സമിനും പറയുന്നു. ജാസ്മിന്‍ മൂട്ട സ്‌പ്രേ അടിച്ചിട്ടില്ലെന്നാണ് അഖിലും റോണ്‍സനും പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X