ഞാന്‍ മരിച്ചിട്ടേ എന്റെ ഭാര്യ മരിക്കാവൂ, രണ്ട് കുട്ടികള്‍ വേണം; ദില്‍ഷയോട് റോബിന്‍
ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ ശക്തനായ മത്സരാര്‍ത്ഥിയാണ് റോബിന്‍. ടാസ്‌കുകളിലെ പ്രകടനമോ വീട്ടിലെ അംഗങ്ങളോടുള്ള സൗഹൃദമോ ഒന്നുമല്ല റോബിനെ ജനപ്രീയ താരമാക്കുന്നത്. നിരന്തരം വഴക്കുകളിലൂടേയും അടികളിലൂടേയും കണ്ടന്റ് നല്‍കുന്നുവെന്നതാണ് റോബിന് ആരാധകരുണ്ടാകാന്‍ കാരണം. ഇതിന്റെ പേരില്‍ റോബിനെതിരെ ബിഗ് ബോസ് വീടിന് അകത്തും പുറത്തും നിരന്തരം വിമര്‍ശനങ്ങള്‍ ഉയരാറുണ്ട്.
ബിഗ് ബോസ് വീട്ടില്‍ റോബിന് സൗഹൃദമുള്ള ചുരുക്കം ചിലരില്‍ ഒരാളാണ് ദില്‍ഷ. റോബിന്‍ ദില്‍ഷയോട് പ്രണയം വെളിപ്പെടുത്തുക വരെ ചെയ്തിരുന്നു. ബിഗ് ബോസ് വീട്ടിലും ആരാധകര്‍ക്കുമിടയിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളില്‍ ഒന്നാണ് റോബിനും ദില്‍ഷയും തമ്മിലുള്ള സൗഹൃദം. അതേസമയം തനിക്ക് റോബിനോട് പ്രണയമില്ലെന്നും സുഹൃത്തുക്കള്‍ മാത്രമാണെന്നുമാണ് ദില്‍ഷയുടെ നിലപാട്.

ഇതിനിടെ ഇപ്പോഴിതാ തന്റെ മരണത്തെക്കുറിച്ച് റോബിന്‍ ദില്‍ഷയോട് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ബെഡ് റൂമില്‍ ദില്‍ഷ, റോബിന്‍, ബ്ലെസ്ലി, സൂരജ്, അഖില്‍ എന്നിവര്‍ തമ്മില്‍ സംസാരിച്ചു കൊണ്ടിരിക്കെയായിരുന്നു ദില്‍ഷ റോബിനോടായി ഡോക്ടര്‍ക്ക് എത്ര വയസ് വരെ ജീവിക്കണം? എന്ന് ചോദിക്കുന്നത്. ഇതിന് റോബിന്‍ ആദ്യം നല്‍കിയ മറുപടി അങ്ങനെയൊന്നുമില്ല. ഉള്ള ദിവസങ്ങളൊക്കെ നന്നായി ജീവിച്ചാല്‍ മതി എന്നായിരുന്നു.
എന്നാല്‍ ഒരു നമ്പര്‍ പറയണമെന്ന് ദില്‍ഷ നിര്‍ബന്ധിക്കുകയായിരുന്നു. പക്ഷെ തനിക്കൊരു നമ്പര്‍ പറയാനാകില്ലെന്നും എനിക്ക് എന്റെ ഭാര്യ മരിക്കുന്നതിന് മുമ്പ് മരിക്കണം എന്നേയുള്ളൂവെന്നും റോബിന്‍ വ്യക്തമാക്കുകയായിരുന്നു. കുറേ കാലം ജീവിക്കണം എന്നാണോ ഉദ്ദേശിച്ചത്? എന്ന് ബ്ലെസ്ലി ചോദിക്കുന്നുണ്ട്. ഭാര്യ വയാസായി മരിക്കാതെ വടിയും കുത്തി നടക്കുമ്പോഴോ എന്ന് ദില്‍ഷ ചോദിച്ചപ്പോള്‍ അപ്പോഴും എന്നായിരുന്നു റോബിന്റെ മറുപടി.

അപ്പോള്‍ ഡോക്ടര്‍ കിടപ്പിലായിരിക്കും. ഡോക്ടര്‍ക്ക് അപ്പോഴും പ്രായം കൂടുതലായിരിക്കുമല്ലോ? എന്ന് ദില്‍ഷ ചോദിക്കുന്നു. അപ്പോഴും അങ്ങനെ മരിക്കാനാണ് ഇഷ്ടമെന്ന് റോബിന്‍ പറയുന്നു. അപ്പോള്‍ ആര് ഡോക്ടറെ നോക്കുമെന്ന് ദില്‍ഷ ചോദിക്കുന്നു. അതിനുള്ള സംവിധാനം ഒക്കെ ഒരുക്കുമല്ലോ എന്ന് റോബിന്‍ പറയുന്നു. എങ്ങനെ? എന്നായി ദില്‍ഷ. നമ്മള്‍ നമ്മളുടെ അച്ഛനേയും അമ്മയേയും അവരുടെ വയസ് കാലത്ത് നോക്കിയാല്‍ നമ്മളെ താങ്ങാനും ആരെങ്കിലും കാണും എന്നായിരുന്നു റോബിന്റെ മറുപടി.

എനിക്ക് ഉറക്കത്ത് വല്ല ഹാര്‍ട്ട് അറ്റാക്കും വന്നാല്‍ കുഴപ്പമില്ലായിരുന്നു എന്നാണ് തന്റെ മരണത്തെക്കുറിച്ച് ദില്‍ഷ പറയുന്നുണ്ട്. മറ്റൊരിക്കല്‍ കുട്ടികളെക്കുറിച്ച് തനിക്കുള്ള ആഗ്രഹവും റോബിന്‍ പങ്കുവെക്കുന്നുണ്ട്. എനിക്ക് രണ്ട് കുട്ടികള്‍ വേണം. ആദ്യത്തെ കുട്ടി ആണും രണ്ടാമത്തേയും പെണ്ണും. അതാകുമ്പോള്‍ മുതിരുമ്പോള്‍ പെണ്‍കുട്ടിയെ ആണ്‍ കുട്ടി സംരക്ഷിച്ചു കൊള്ളുമല്ലോ എന്നായിരുന്നു റോബിന്റെ പ്രതികരണം. ഇരുവരും തമ്മിലുള്ള സൗഹൃദം പ്രണയത്തിന് വഴി മാറിക്കൊണ്ടിരിക്കുകയാണെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കെയാണ് താരത്തിന്റെ ആ വാക്കുകള്‍ ശ്രദ്ധ നേടുന്നത്.

അതേസമയം ഈ ആഴ്ചത്തെ നോമിനേഷന്‍ പ്രക്രീയ ഇന്ന് നടന്നു. ആറ് പേരാണ് ഇത്തവണ നോമിനേഷനിലുള്ളത്. റോബിനും ദില്‍ഷയും നോമിനേഷനിലുണ്ട്. ഇതോടെ ആറ് വോട്ടുകളുമായി ബ്ലെസ്ലി. അഞ്ച് വോട്ടുകളുമായി റിയാസ്. മൂന്ന് വോട്ടുകളുമായി റോബിന്‍. ഒരു വോട്ട് വീതം നേടി റോണ്‍സണ്‍, അഖില്‍. ദില്‍ഷ. വിനയ് എന്നിവരുമാണ് ഇത്തവണ നോമിനേഷനിലുള്ളത്. കഴിഞ്ഞ ദിവസം സുചിത്ര ബിഗ് ബോസ് വീടിനോട് യാത്ര പറഞ്ഞിരുന്നു. ഇതാദ്യമായിട്ടായിരുന്നു സുചിത്ര നോമിനേഷനില്‍ വരുന്നത്. ആദ്യ തവണ തന്നെ പുറത്താവുകയും ചെയ്തു.


Click it and Unblock the Notifications











