നീ ഇവിടെയുള്ളാണ് എന്റെ അമ്മയ്ക്ക് ഒരു ആശ്വാസം; ദില്‍ഷയോട് റോബിന്‍; കാരണം ഇതെന്നും താരം

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ജനപ്രീയ താരങ്ങളാണ് ദില്‍ഷയും റോബിനും. പ്രേക്ഷകര്‍ക്ക് നേരത്തെ തന്നെ പരിചിതയായിരുന്നു ദില്‍ഷ. എന്നാല്‍ പ്രേക്ഷകരെ സംബന്ധിച്ച് പുതിയ മുഖമായിരുന്നു റോബിന്റേത്. പക്ഷെ ഷോ പകുതി ദൂരം പിന്നിടുമ്പോഴേക്കും ബിഗ് ബോസ് വീടിന് അകത്തും പുറത്തും റോബിന്റെ പേര് ചര്‍ച്ചയായി മാറിയിരിക്കുകയാണ്. റോബിനും ദില്‍ഷയും തമ്മിലുള്ള സൗഹൃദവും ചര്‍ച്ചാ വിഷയമാണ്.

കഴിഞ്ഞ ദിവസം ദില്‍ഷയും റോബിനും തമ്മില്‍ നടന്ന സംസാരം ശ്രദ്ധ നേടിയിരുന്നു. നേരത്തെ തന്നെ ദില്‍ഷയോടുള്ള പ്രണയം റോബിന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സുഹൃത്തുക്കള്‍ മാത്രമാണെന്നായിരുന്നു ദില്‍ഷയുടെ പ്രതികരണം. ഇതിനിടെ ദില്‍ഷയുടെ മനസിലും റോബിനോട് പ്രണയം ആരംഭിച്ചെന്നും ചിലര്‍ പറയുന്നുണ്ട്. അതേസമയം ഇതെല്ലാം ഗെയിമില്‍ തുടരാനുള്ള ഗെയിമാണെന്നും ആരോപണമുണ്ട്.

റോബിനും ദില്‍ഷയും

കഴിഞ്ഞ ദിവസം റോബിനും ദില്‍ഷയും തമ്മില്‍ രസകരമായൊരു സംസംരം നടന്നിരുന്നു. ബ്ലെസ്ലി തന്നില്‍ നിന്നും അകന്നു നില്‍ക്കുന്നതിനെക്കുറിച്ച് തന്നോട് സംസാരിച്ചതിനെ പറ്റി റോബിനോട് സംസാരിക്കുകയായിരുന്നു ദില്‍ഷ. താന്‍ വില്ലനായി മാറുന്നുണ്ട്. അതുകൊണ്ടാണ് ഞാന്‍ അകലം പാലിക്കുന്നതെന്ന് അവന്‍ പറഞ്ഞുവെന്ന് ദില്‍ഷ. അതിന് അവനല്ലല്ലോ നീയല്ലേ അകലമിടുന്നതെന്ന് റോബിന്‍ ചോദിച്ചു. അതേയെന്ന് ദില്‍ഷയും പറഞ്ഞു. എല്ലാവര്‍ക്കും തോന്നിയത് എനിക്ക് മാത്രം തോന്നിയില്ലെന്നും ബ്ലെസ്ലിയെക്കുറിച്ച് ദില്‍ഷ പറയുന്നുണ്ട്.

ദില്‍ഷയോടായി

പിന്നാലെ റോബിന്‍ ദില്‍ഷയോടായി, ദില്‍ഷയുടെ ക്രഷിനെക്കുറിച്ച് പറയുകയായിരുന്നു. നിന്റെ ലവന്‍ എനിക്ക് ക്വട്ടേഷന്‍ ഇട്ടുകാണുമോ എന്ന് റോബിന്‍ ചോദിച്ചു. അപ്പോള്‍ കാലിക്കറ്റ് കാല് കുത്തണ്ട, വെട്ടിക്കളയും അവനെന്ന് ദില്‍ഷ പറഞ്ഞു. താങ്കളുടെ ഫാന്‍സ് എന്നെ വല്ലതും ചെയ്യുമോ? എന്ന് ദില്‍ഷ ചോദിച്ചപ്പോള്‍ എനിക്ക് ഫാന്‍സൊന്നുമില്ലെന്നും താനൊരു സാധാരണക്കാരനാണെന്നും റോബിന്‍ മറുപടി നല്‍കി.

ഇതിനിടെ റോണ്‍സണ്‍ അവിടേക്ക് എത്തുകയും അടുക്കളയില്‍ നിന്നും ചപ്പാത്തിയെടുത്ത് കഴിക്കുകയും ചെയ്യുകയായിരുന്നു. ദില്‍ഷയുണ്ടാക്കിയ ചപ്പാത്തി സൂപ്പര്‍ ആണെന്ന് റോണ്‍സണ്‍ പറഞ്ഞു. എന്റെ പെങ്ങള്‍ ആയത് കൊണ്ട് പറയുകയല്ല, നിന്നെ കെട്ടുന്നവന്‍ ഭാഗ്യവാനാണെന്ന് റോണ്‍സണ്‍ പറഞ്ഞു. അത് തനിക്കറിയാമെന്നായിരുന്നു ദില്‍ഷയുടെ മറുപടി.

മനുഷ്യാ

സുചിത്ര ക്യാപ്റ്റനായപ്പോള്‍ താന്‍ കൈ കൊടുത്ത് അഭിനന്ദിച്ചെന്നും പിന്നീട് സാരി നല്ല ഭംഗിയുണ്ടെന്ന് പ്രശംസിച്ചെന്നും റോബിന്‍ ദില്‍ഷയോടായി പറഞ്ഞു. ഒപ്പം താന്‍ റിയാസിനെ ഇന്നലെ വട്ടാക്കിയെന്നും അവന്‍ കണ്‍ഫ്യൂഷനിലായിട്ടുണ്ടാകുമെന്നും റോബിന്‍ പറയുന്നു. എന്തിനാണ് ആളുകളെ ഇങ്ങനെ കണ്‍ഫ്യൂഷനിലാക്കുന്നതെന്നായിരുന്നു ദില്‍ഷയുടെ പ്രതികരണം.

ദില്‍ഷ മനുഷ്യാ എന്ന് വിളിച്ചപ്പോള്‍ നീ എന്നെ മനുഷ്യാ എന്ന് വിളിക്കുന്നത് എനിക്ക് ഇഷ്ടമാണെന്ന് റോബിന്‍ പറഞ്ഞു. സത്യത്തില്‍ നിങ്ങളെ സൈക്കോ എന്നാണ് വിളിക്കേണ്ടതെന്നും ഇനി അങ്ങനെ വിളിക്കാമെന്നും ദില്‍ഷ പറയുന്നുണ്ട്.

അമ്മ

നീ ഇവിടെയുള്ളതായിരിക്കും എന്റെ അമ്മയ്ക്ക് ഒരു ആശ്വാസമെന്ന് റോബിന്‍ പറയുന്നു. അതെന്തായെന്ന് ദില്‍ഷ ചോദിക്കുന്നു. കാരണം നീയൊരു കൃ്ഷ്ണ ഭക്തയായത് കൊണ്ടാണെന്നായിരുന്നു റോബിന്‍ നല്‍കിയ മറുപടി. എന്നാല്‍ തന്റെ അമ്മയ്ക്ക് ഇവളെങ്ങാനും ഈ മനുഷ്യനെ കെട്ടുമോ എന്ന ഭയമായിരിക്കുമെന്നും റോബിന്‍ അമ്മയ്ക്കും ദേഷ്യം ഉണ്ടായേക്കാമെന്നും ദില്‍ഷ പറയുന്നുണ്ട്.

അതേസമയം താരങ്ങളെ കാണാനായി ഇന്ന് മോഹന്‍ലാലിനൊപ്പം കമല്‍ഹാസനും എത്തും. കമല്‍ഹാസനെ വരവേല്‍ക്കാനായി താരങ്ങളോട് ഡാന്‍സും പാട്ടുമെല്ലാം ഒരുക്കാന്‍ പറഞ്ഞിരിക്കുകയാണ് ബിഗ് ബോസ്. ദില്‍ഷയാണ് ഡാന്‍സ് പഠിപ്പിക്കേണ്ടത്. ബ്ലെസ്ലിയുടെ നേതൃത്വത്തിലാണ് ഗായക സംഘം തയ്യാറെടുക്കുന്നത്. അതേസമയം ആരാകും ഈയ്യാഴ്ച പുറത്താവുക എന്നറിയാനും കാത്തിരിക്കുകയാണ് ആരാധകര്‍. പോയ വാരം അപര്‍ണയായിരുന്നു ബിഗ് ബോസ് വീടിനോട് യാത്ര പറഞ്ഞത്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സുചിത്രയാണ് ബിഗ് ബോസ് വീടിനോട് യാത്ര പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X