ദില്‍ഷയെ തുണിയലക്കാന്‍ പഠിപ്പിച്ച് റോബിന്‍; ജാസ്മിന്റെ ജാക്കറ്റ് ഇടിച്ച് പിഴിഞ്ഞ് പ്രതികാരം!

ബിഗ് ബോസ് മലയാളം സീസണ്‍ 4 നാലാമത്തെ ആഴ്ചയിലൂടെയാണ് കടന്നു പോകുന്നത്. ഇത്തവണ മത്സരാര്‍ത്ഥികള്‍ക്കായി ബിഗ് ബോസ് ഒരുക്കിയിരുന്ന വീക്കിലി ടാസ്‌ക്് ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ആരോഗ്യ രംഗം എന്ന പേരിട്ടു വിളിക്കുന്ന ടാസ്‌കില്‍ മത്സരാര്‍ത്ഥികളെ രണ്ട് ഗ്രൂപ്പായി തിരിക്കുകയായിരുന്നു ചെയ്തത്. ഭാരം കുറക്കേണ്ടവരും കൂട്ടേണ്ടവരുമായാണ് താരങ്ങളെ തിരിച്ചത്. ടാസ്‌കിന് ഷോയുടെ പ്രേക്ഷകരുടെ ഇടയിലും താരങ്ങളില്‍ നിന്നു തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നിരുന്നാലും വാശിയോടെ തന്നെ മത്സരാര്‍ത്ഥികള്‍ ടാസ്‌കില്‍ പങ്കെടുക്കുകയും ചെയ്തു.

ഇതിനിടെ രസകമായൊരു മുഹൂര്‍ത്തതിനും ബിഗ് ബോസ് വീട് ഇന്ന് സാക്ഷ്യം വഹിച്ചു. ബിഗ് ബോസ് വീട്ടിലെ സുഹൃത്തുക്കളാണ് റോബിനും ദില്‍ഷയും. തുടക്കത്തില്‍ ദില്‍ഷയുമായൊരു ലവ് ട്രാക്കിന് റോബിന്‍ ശ്രമിച്ചിരുന്നുവെന്നാണ് ആരാധകര്‍ കണ്ടെത്തിയത്. ഇത പക്ഷെ ദില്‍ഷ തന്നെ പൊളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ നല്ല സുഹൃത്തുക്കളാണ് ദില്‍ഷയും റോബിനും. ഇവര്‍ക്കിടയിലുണ്ടായ രസകരമായൊരു നിമിഷത്തെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

Bigg Boss

ടാസ്‌കിന്റെ ഭാഗമായി ഭാരം കൂട്ടേണ്ടവരുടെ വസ്ത്രം അലക്കേണ്ടത് ഭാരം കുറക്കേണ്ടവരായിരുന്നു. ഇത് പ്രകാരം കിട്ടിയ വസ്ത്രം അലക്കാന്‍ ദില്‍ഷയെ സഹായിക്കാന്‍ എത്തുകയായിരുന്നു റോബിന്‍. വാഷിംഗ് മെഷീനില്‍ മാത്രമാണ് അലക്കി ശീലിച്ചിട്ടുള്ളതെന്ന് പറഞ്ഞ ദില്‍ഷയോട് കല്ലില്‍ അലക്കേണ്ടത് എങ്ങനെയെന്ന് കാണിച്ചു കൊടുക്കുകയായിരുന്നു റോബിന്‍. അലക്കുന്നതിനിടെയാണ് അലക്കി കൊണ്ടിരിക്കുന്നത് ജാസ്മിന്റെ ജാക്കറ്റ് ആണെന്ന് റോബിന്‍ തിരിച്ചറിയുന്നത്. ഇതോടെ ജാക്കറ്റിനെ ജാസ്മിനേ എന്ന് വിളിച്ച് ഇടിക്കുകയായിരുന്നു റോബിന്‍. ഈ സമയം മണികണ്ഠന്‍ അവര്‍ക്കരികിലുണ്ടായിരുന്നു.

മറ്റൊരു രസകരമായ നിമിഷയും റോബിനും ദില്‍ഷയും ബ്ലെസ്ലിയും തമ്മിലുണ്ടായിരുന്നു. ബിഗ് ബോസിന്റെ സീക്രട്ട് ടാസ്‌ക് കിട്ടിയ ബ്ലെസ്ലി ദില്‍ഷയെ പ്രകോപിപ്പിക്കാനായി എത്തിയതായിരുന്നു. ജാസ്മിനും റോബിനും തമ്മില്‍ അടിയുണ്ടായപ്പോള്‍ ജാസ്മിന്‍ റോബിനെതിരെ വന്നപ്പോഴാണ് ദില്‍ഷ ഇടപെട്ടതെന്നായിരുന്നു ബ്ലെസ്ലി പറഞ്ഞത്. അത് ഡോക്ടറോട് അടുപ്പം കൂടുതലായത് കൊണ്ടാണെന്നായിരുന്നു ബ്ലെസ്ലി പറഞ്ഞത്. ഇതിന് ദില്‍ഷ നല്‍കിയ മറുപടി, 'എനിക്ക് ഡോക്ടറെയാണ് കൂടുതല്‍ ഇഷ്ടം. ഡോക്ടറെ സപ്പോര്‍ട്ട് ചെയ്യാന്‍ എനിക്ക് തോന്നി' എന്നും ദില്‍ഷ പറഞ്ഞു, അപ്പോള്‍ ഞാന്‍ പറഞ്ഞത് ശരിയാണല്ലോ എന്നായി ബ്ലെസ്ലി. ഇത് നമുക്കങ് തുടര്‍ന്ന് കൊണ്ട് പോവാം എന്നാണ് ദില്‍ഷ ഡോക്ടര്‍ റോബിനോടായി പറയുന്നത്. അത്രയേ ഉള്ളുവെന്ന് ബ്ലെസ്ലി പറയുന്നുണ്ടെങ്കിലും 'ഡോക്ടര്‍ മറ്റൊരാളുടെ മുന്നില്‍ തല താഴ്ത്തുന്നത് എനിക്ക് ഇഷ്ടമല്ലന്ന്' ദില്‍ഷ പറയുന്നു. എനിക്കും അങ്ങനെ തന്നെയാണെന്ന് തനിക്കും. ദില്‍ഷയെ ആരെങ്കിലും പറയുന്നത് എനിക്കും ഇഷ്ടമല്ലെന്ന് റോബിനും സൂചിപ്പിച്ചു.

Recommended Video

പല ഗ്രൂപ്പ് ഡിസ്കഷനുകളും ഞാൻ അറിയാതെ നടന്നത്,അവിടെ ലവ് ട്രാക്ക് ഇല്ല.. Shalini BB Interview Part 2

ബ്ലെസ്ലിയുടെ തന്ത്രം മനസിലാക്കി കൊണ്ടായിരുന്നു ദില്‍ഷയും ഡോക്ടറും ഇത്തരത്തില്‍ താരത്തെ നേരിട്ടത്. ഇതോടെ ദില്‍ഷയെ ദേഷ്യം പിടിപ്പിക്കാനുള്ള ബ്ലെസ്ലിയുടെ തന്ത്രം പൊളിയുകയായിരുന്നു.

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X