ഇനി മുതല്‍ ഫേക്ക് ആയിട്ട് കളിക്കില്ല, റിയല്‍ ആയിരിക്കും; എല്ലാവര്‍ക്കും മുന്നില്‍ റോബിന്റെ പ്രഖ്യാപനം!

ബിഗ് ബോസ് മലയാളം സീസണ്‍ 4 അമ്പത് ദിവസം പിന്നിട്ടിരിക്കുകയാണ്. താരങ്ങള്‍ക്കിടയിലെ മത്സരം അതിന്റെ എല്ലാ ആവേശത്തോടെയും ടോപ് ഗിയറിലായിരിക്കുകയാണ്. പൊട്ടിത്തെറികളും വഴക്കുകളും ബിഗ് ബോസ് വീട്ടില്‍ പതിവായിരിക്കുകയാണ്. വികാരഭരിതമായ വിടവാങ്ങലുകള്‍ക്കും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു കഴിഞ്ഞു. ഇന്നലെ അമ്പതാം ദിവസത്തിലും ഒരാള്‍ ബിഗ് ബോസ് വീടിനോട് യാത്ര പറയുകയുണ്ടായി.

കഴിഞ്ഞ അമ്പത് ദിവസം ബിഗ് ബോസ് വീടിന് അകത്തും പുറത്തും ഒരുപോലെ ചര്‍ച്ചയായ പേരുകൡലെന്നാണ് ഡോക്ടര്‍ റോബിന്റേത്. തന്റെ നെഗറ്റീവ് ഗെയിമിലൂടേയും വഴക്കുകളിലൂടേയും ശ്രദ്ധ നേടുകയാണ് റോബിന്‍. ധാരാളം ആരാധകരെ നേടാനും റോബിന് സാധിച്ചിരുന്നു. റോബിനും ജാസ്മിനും തമ്മിലുള്ള വഴക്കുകളാണ് പലപ്പോഴും ബിഗ് ബോസ് വീടിനെ ഉണര്‍ത്തുന്നത്.

Bigg Boss Malayalam

എന്നാല്‍ താന്‍ തന്റെ ഫേക്ക് ഗെയിം നിര്‍ത്തുകയാണെന്നാണ് റോബിന്‍ പറയുന്നത്. ഇന്നലെ റിയാസിനൊപ്പം ജയിലില്‍ കിടക്കുമ്പോള്‍ തന്നെ റോബിന്‍ ഇനിയങ്ങോട്ട് താന്‍ ഒതുങ്ങാന്‍ തീരുമാനിച്ചതായി സൂചിപ്പിച്ചിരുന്നു. ഇനിയങ്ങോട്ട് സേഫ് ഗെയിം കളിച്ചാലും മുന്നോട്ട് പോകാന്‍ സാധിക്കുമെന്ന തരത്തിലായിരുന്നു റോബിന്റെ കണക്കൂട്ടല്‍. ഇതിന് പിന്നാലെ പരസ്യമായി തന്നെ താന്‍ ഗെയിം മാറ്റുകയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് റോബിന്‍.

രാവിലെ മോണിംഗ് ടാസ്‌കിലായിരുന്നു റോബിന്റെ പ്രഖ്യാപനം. ധന്യയും സുചിത്രയും ചേര്‍ന്ന് നടത്തിയ മോണിംഗ് ടാസ്‌കിനിടെയായിരുന്നു സംഭവം. ധന്യയും സുചിത്രയും ചേര്‍ന്ന് നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു താന്‍ ആ അഭിപ്രായം മാനിക്കുന്നതായി റോബിന്‍ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം.

''അമ്പത് ദിവസം കഴിഞ്ഞല്ലോ, നിങ്ങള്‍ പറഞ്ഞ കാര്യം ചെയ്യാന്‍ ഞാന്‍ വില്ലിംഗ് ആണ്. എന്തായാലും അമ്പത് ദിവസം കഴിഞ്ഞല്ലോ, നിങ്ങള്‍ പറഞ്ഞ കാര്യം ഞാന്‍ ഫോളോ ചെയ്യാന്‍ ശ്രമിക്കാം. ഞാന്‍ ഒന്ന് ശ്രമിച്ചു നോക്കാം. നേരത്തെ ഞാന്‍ തന്നെ തീരുമാനിച്ചതാണ്. ഇപ്പോള്‍ നിങ്ങള്‍ക്കിങ്ങനെ ഒരു ടാസ്‌കും വന്നു. ഞാന്‍ നോക്കാം'' എന്നായിരുന്നു റോബിന്‍ പറഞ്ഞത്. ബിഗ് ബോസ് വീട്ടില്‍ വന്ന നാള്‍ മുതല്‍ തന്നെ താന്‍ ഇവിടെ വന്നത് ഗെയിം കളിക്കാനാണെന്നും താനിവിടെ നില്‍ക്കുന്നത് ഫേക്ക് ആയിട്ടാണെന്നും പലവട്ടം ആവര്‍ത്തിച്ച വ്യക്തിയാണ് റോബിന്‍.

താരത്തിന്റെ ഫേക്ക് ഗെയിമിനെതിരെ പലരും വിമര്‍ശനം ഉര്‍ത്തിയിരുന്നു. റോബിന്റെ പ്രഖ്യാപനം കേട്ടതോടെ ഞാന്‍ ഇങ്ങനെയാണ് എന്നെങ്ങാനും ഇനിയിവിടെ കേട്ടാല്‍! എന്ന് സുചിത്ര താക്കീത് നല്‍കുന്നുണ്ട്. അതേസമയം, അമ്പത് ദിവസം കഴിഞ്ഞല്ലോ, ഇനിയങ്ങോട്ടുള്ള അമ്പത് ദിവസം വേറെയായിരിക്കുമെന്നാണ് റോബിന്‍ പറയുന്നത്. കഴിഞ്ഞ ദിവസം താരത്തിന് മോഹന്‍ലാല്‍ താക്കീത് നല്‍കിയിരുന്നു. ഇതിന്റെ കൂടെ പശ്ചാത്തലത്തിലായിരിക്കാം റോബിന്‍ ഒതുങ്ങാന്‍ തീരുമാനിച്ചതെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍.

പിന്നാലെ ദില്‍ഷയോടും ബ്ലെസ്ലിയോടും റോബിന്‍ താന്‍ ഗെയിം മാറ്റുകയാണെന്ന് അറിയിച്ചു. ഇന്നത്തെ ദിവസം ജാക്കറ്റ് ഇട്ടതിന് പിന്നിലും ഇതാണെന്നാണ് റോബിന്‍ പറയുന്നത്. ഫേക്ക് ആകുമ്പോള്‍ താന്‍ ജാക്കറ്റ് ഊരുമെന്നാണ് റോബിന്‍ പറയുന്നത്. എപ്പോഴും ഇങ്ങനെ കണ്ടാല്‍ മതിയെന്നായിരുന്നു റോബിനെ കളിയാക്കി കൊണ്ട് ധന്യ പറഞ്ഞത്. റോബിന്റെ ഈ മാറ്റം ശാശ്വതമാണോ അതോ പതിവ് പോലെ നാളെ ഞാന്‍ ഇങ്ങനെയാണെന്ന് പറഞ്ഞു കൊണ്ട് പ്രശ്‌നമുണ്ടാക്കാന്‍ വരുമോ എന്നത് കണ്ടറിയണം.

ഇന്നലെ ഒരാളെ ബിഗ് ബോസ് വീടിന് നഷ്ടമായിരുന്നു. ശക്തയായ മത്സരാര്‍ത്ഥിയായ വിലയിരുത്തിയിരുന്ന നിമിഷയാണ് ഇന്നലെ ബിഗ് ബോസ് വീടിനോട് വിട പറഞ്ഞത്. നേരത്തെ ഒരുതവണ പുറത്ത് പോയ ശേഷം തിരികെ വന്ന താരം കൂടിയാണ് നിമിഷ.

More from Filmibeat

Read more about: bigg boss malayalam season 4
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X