ഈ ആഴ്ചയും റോബിന്റെ ലക്ഷ്യം നിമിഷ തന്നെ! പിആര്‍ ടീമിന് നിര്‍ദ്ദേശം നല്‍കി ഡോക്ടര്‍
ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ പോയ വാരം ആരും പുറത്തായിരുന്നില്ല. അതേ നോമിനേഷന്‍ ഈ ആഴ്ചയിലേക്കും നീട്ടി വെക്കുകയായിരുന്നു ചെയ്തത്. ഇതോടെ തകര്‍ന്നത് ഡോക്ടര്‍ റോബിന്റെ തന്ത്രമാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ പറയുന്നത്. പോയ ആഴ്ചയിലേത് പോലെ തന്നെ ഈ ആഴ്ചയും റോബിന്റെ ലക്ഷ്യം നിമിഷയായിരിക്കുമെന്നും സോഷ്യല്‍ മീഡിയ പറയുന്നു.
ഇപ്പോഴിതാ റോബിന്റെ ഗെയിമിനെക്കുറിച്ചും അതിനെ എങ്ങനെയാണ് ബിഗ് ബോസ് നേരിടുന്നതെന്നും പറയുന്നൊരു കുറിപ്പ് ചര്‍ച്ചയായി മാറുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് ചര്‍ച്ചയായി മാറുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

ഇന്നലെ നോ എവിക്ഷന്‍ ആക്കുകയും നിലവിലുള്ള നോമിനേഷന്‍ ഒരാഴ്ച നീട്ടുകയും ചെയ്ത ശേഷം ഇന്ന് രാവിലെ ലൈവില്‍ നടന്ന ഒരു സംഭവം ആണ്. രാവിലെ എല്ലാവരും ഫ്രഷ് ആവുകയും ഒരുങ്ങുകയും ചെയ്യുന്ന സമയം. നിമിഷയും അപര്‍ണയും ദില്‍ഷയും അവിടെ ഉണ്ട്. 8 മാസം പണിയെടുത്ത ആളും അവിടെ ചുറ്റി പറ്റി നില്‍പ്പുണ്ട്. പെട്ടെന്ന് നിമിഷയെ വിളിച്ചിട്ട് അയാള്‍ പറയുകയാണ്, നിമിഷാ ഒരാഴ്ച കൂടി നമ്മള്‍ ഒരുമിച്ച് എന്ന്. കണ്ണാടി നോക്കുകയായിരുന്ന നിമിഷക്ക് അയാളുടെ ഗൂഡ ഉദ്ദേശ്യം മനസ്സിലായി അത് കൊണ്ട് തന്നെ നിമിഷ അത് കേട്ടതായി ഭാവിച്ചതുമില്ല, മറുപടി പറഞ്ഞതുമില്ല.
ഉടനെ ദില്‍ഷ അയാളോട് ചോദിക്കുന്നു അത്‌കൊണ്ടു എന്ന്. ഉടനെ അയാള്‍ പറയുന്നു നല്ലതല്ലേ എന്ന്. ഉടനെ ദില്‍ഷ പറയുന്നു അവള്‍ക്ക് അത്ര നല്ലതല്ല എങ്കിലോ എന്ന്. ഉടനെ അയാള്‍ നിമിഷയെ നോക്കി പരിഹസിച്ചു ചിരിക്കുന്നു. നിമിഷ ഇതൊന്നും ശ്രദ്ധിക്കാതെ നടന്ന് പോവുകയും ചെയ്യുന്നു.
ഇത് കാണുന്ന ഓരോ പ്രേക്ഷകനും ചോദിക്കുന്നുണ്ട് ഇയാള്‍ക്ക് ഇത് എന്തിന്റെ കേടാണ് എന്ന്. അയാള്‍ സെറ്റ് ചെയ്തു വച്ചിട്ടുള്ള പി ആര്‍ ടീമുകള്‍ക്ക് ഓരോ ആഴ്ചയും അയാള്‍ ഇങ്ങനെ സൂചനകള്‍ നല്‍കുന്നുന്നുണ്ട്. നവീനോടും ഡെയ്‌സിയോടും കഴിഞ്ഞ ആഴ്ച നിമിഷയോടും ഒക്കെ അയാള്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട്. അത് ബിഗ് ബോസിനും മനസിലായിട്ടുണ്ട്. എന്തായാലും ഈ ആഴ്ച്ച നോ എവിക്ഷന്‍ ആയതോടെ അയാളുടെ കണക്ക് കൂട്ടലുകള്‍ തെറ്റി.
നിലവിലെ നോമിനേഷന്‍ ഒരാഴ്ച കൂടി നീട്ടിയപ്പോള്‍ അയാള്‍ വീണ്ടും നിമിഷയെ target ചെയ്യുകയാണ്, അയാളുടെ പി ആര്‍ ടീമുകള്‍ക്ക് നിര്‍ദേശം നല്‍കുകയാണ്. പക്ഷേ അവിടെയും അയാള്‍ക്ക് തെറ്റി. ഇത് ബിഗ് ബോസ് ആണ്, കളിപ്പിച്ചേ ശീലമുള്ളു,. എന്തായാലും പുതുതായി ഹൗസില്‍ വന്ന അഥിതികള്‍ നോമിനേഷന്‍ ലിസ്റ്റില്‍ നിന്ന് നിമിഷയെ രക്ഷിച്ചിട്ടുണ്ട്. ഇനിയിപ്പോള്‍ അയാള്‍ പി ആര്‍ ടീമുകള്‍ക്ക് പുതിയ സൂചനകളുമായി വരും. പക്ഷേ അയാള്‍ മറന്ന് പോകുന്ന ഒന്നുണ്ട് ഇത് ബിഗ് ബോസ് ആണെന്ന യാഥാര്‍ഥ്യം. കാരണം കളികളും വെല്ലുവിളികളും ബിഗ് ബോസിനോട് വേണ്ട കാരണം ബിഗ്ബോസ് കളിക്കാറില്ല, കളിപ്പിച്ചേ ശീലമുള്ളു ജാഗ്രതൈ എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
എന്നാല്‍ രസകരമായൊരു ട്വിസ്റ്റാണ് ബിഗ് ബോസ് വീട്ടില്‍ ഇപ്പോള്‍ അരങ്ങേറിയിരിക്കുന്നത്. നേരത്തെ പ്രൊമോയില്‍ കണ്ടത് പോലെ നിമിഷയെ അല്ല, മറിച്ച് ലക്ഷ്മി പ്രിയയെയാണ് വൈല്‍ഡ് കാര്‍ഡ് എന്‍്ട്രികള്‍ സേവ് ചെയ്തിരിക്കുന്നത്. ഇരുവരും കണ്‍ഫെഷന്‍ റൂമില്‍ വച്ച് നടത്തിയ ചർച്ച വീടിന് അകത്തുള്ളവർ കേള്‍ക്കുകയും ചെയ്തിരുന്നു. നിമിഷ സ്ട്രോംഗ് ആണെന്നും ലക്ഷ്മി പ്രിയ തങ്ങള്‍ക്ക് ഈസി ടാർഗറ്റാണെന്നുമാണ് തീരുമാനം മാറ്റാനുള്ള കാരണമായി റിയാസും വിനയും പറഞ്ഞിരിക്കുന്നത്.


Click it and Unblock the Notifications