twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബ്ലെസ്ലിയോട് തോറ്റ് കൊടുക്കാന്‍ പറഞ്ഞ് റോബിന്‍; സ്വന്തം ഗ്യാങ് പോലും ചതിച്ച ലക്ഷ്മി ജയിലിലേക്ക്!

    |

    ബിഗ് ബോസ് മലയാളം സീസണ്‍ 4 അഞ്ചാമത്തെ ആഴ്ചയിലൂടെയാണ് കടന്നു പോകുന്നത്. ഹോട്ടല്‍ ആയിരുന്നു ഇത്തവണ ബിഗ് ബോസ് താരങ്ങള്‍ക്കായി നല്‍കിയ വീക്കിലി ടാസ്‌ക്. രസകരമായൊരു ടാസ്‌കായിരുന്നു ഇത്തവണ ബിഗ് ബോസ് നല്‍കിയത്. താരങ്ങളുടെ രസകരമായ പ്രകടനങ്ങള്‍ക്കും കഴിഞ്ഞ ദിവസങ്ങളില്‍ ബിഗ് ബോസ് വീട് സാക്ഷ്യം വഹിക്കുകയുണ്ടായി. പതിവ് പോലെ വീക്കിലി ടാസ്‌കിന് പിന്നാലെ ജയില്‍ നോമിനേഷനും ഇന്ന് ബിഗ് ബോസ് വീട് സാക്ഷ്യം വഹിക്കുകയുണ്ടായി.

    സാന്ത്വനത്തിലുള്ളവരോട് മാപ്പ് പറഞ്ഞ് ജയന്തി; ഹരിക്കും ശിവനും തിരിച്ചടി കൊടുക്കാന്‍ വീണ്ടും രാജേശ്വരിസാന്ത്വനത്തിലുള്ളവരോട് മാപ്പ് പറഞ്ഞ് ജയന്തി; ഹരിക്കും ശിവനും തിരിച്ചടി കൊടുക്കാന്‍ വീണ്ടും രാജേശ്വരി

    തീര്‍ത്തും അപ്രതീക്ഷിതമായ രംഗങ്ങളായിരുന്നു ഇത്തവണ ജയില്‍ നോമിനേഷനില്‍ അരങ്ങേറിയത്. മൂന്ന് പേര്‍ക്കായിരുന്നു മത്സരാര്‍ത്ഥികള്‍ വോട്ട് ചെയ്തത്. ബ്ലെസ്ലി, ഡോക്ടര്‍ റോബിന്‍, ലക്ഷ്മി പ്രിയ എന്നിവരെയായിരുന്നു ജയിലില്‍ പോകാന്‍ വേണ്ടി താരങ്ങള്‍ തിരഞ്ഞെടുത്തത്. ഇതില്‍ നിന്നും ഗെയിം നടത്തിയ ശേഷം രണ്ട് പേരാണ് ജയിലിലേക്ക് പോകാനുള്ളത്. എന്നാല്‍ ഇതിനിടെ സംഭവബഹുലമായി രംഗങ്ങളും ബിഗ് ബോസ് വീട്ടില്‍ അരങ്ങേറുകയുണ്ടായി.

     ലക്ഷ്മി പ്രിയ

    വീക്കിലി ടാസ്‌കില്‍ മോശം പ്രകടനം കാഴ്ചവച്ചവരായിരുന്നു ബ്ലെസ്ലിയും റോബിനും. ഇരുവര്‍ക്കും കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ വീക്കിലി ടാസ്‌കിലെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നായിരുന്നു ലക്ഷ്മി പ്രിയയുടേത്. സുഭദ്ര അന്തര്‍ജനം എന്ന കഥാപാത്രമായിട്ടായിരുന്നു ലക്ഷ്മി പ്രിയ എത്തിയത്. അഹങ്കാരിയും പൊങ്ങച്ചക്കാരിയുമായ സമ്പന്ന സ്ത്രീയായി ലക്ഷ്മി പ്രിയ മികച്ച പ്രകടനം തന്നെയായിരുന്നു കാഴ്ച വച്ചത്. എന്നാല്‍ സ്വന്തം ഗ്രൂപ്പിലുള്ളവര്‍ പോലും ലക്ഷ്മി പ്രിയയെ തള്ളിപ്പറയുകയായിരുന്നു. സുഹൃത്തുക്കളായ ധന്യയും സുചിത്രയും അടക്കം ലക്ഷ്മി പ്രിയയ്‌ക്കെതിരെ രംഗത്തെത്തുകയുണ്ടായി.

    അമര്‍ഷം ഉയര്‍ന്നിട്ടുണ്ട്

    ലക്ഷ്മി പ്രിയയുടെ ജയില്‍ നോമിനേഷെതിരെ ആരാധകര്‍ക്കിടയില്‍ അമര്‍ഷം ഉയര്‍ന്നിട്ടുണ്ട്. വീക്കിലി ടാസ്‌കിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരത്തെ ജയിലില്‍ പോകാന്‍ തിരഞ്ഞെടുത്തത് ശരിയായില്ലെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ ഇതിനിടെ മറ്റൊരു രംഗത്തിനും ബിഗ് ബോസ് വീട് സാക്ഷ്യം വഹിക്കുകയുണ്ടായി. ജയില്‍ നോമിനേഷനിലുള്ള മറ്റ് രണ്ട് പേരാണ് ബ്ലെസ്ലിയും റോബിനും. ഇതില്‍ റോബിന്‍ ബ്ലെസ്ലിയോട് ടാസ്‌കില്‍ തോറ്റ് കൊടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ബ്ലെസ്ലി ഈ ടാസ്‌കില്‍ ജയിച്ചു തരണം ലക്ഷ്മി പ്രിയയുടെ മൂഡ് ശരിയല്ലെന്നുമായിരുന്നു റോബിന്‍ പറഞ്ഞത്. അവര്‍ക്ക് കുറച്ച് കാര്യങ്ങള്‍ ശരിയാക്കാനുണ്ടെന്നും റോബിന്‍ പറയുകയായിരുന്നു.

    തോല്‍പ്പിക്കാം

    എന്നാല്‍ നിങ്ങള്‍ക്ക് എന്നെ തോല്‍പ്പിക്കാം, ഞാന്‍ ജയിക്കുമെന്ന് പറയുന്നില്ല. പക്ഷെ ഞാന്‍ 100 ശതമാനവും കൊടുത്തിട്ടേ തോല്‍ക്കുകയുള്ളൂവെന്നായിരുന്നു ഇതിന് ബ്ലെസ്സി നല്‍കിയ മറുപടി. പിന്നാലെ റോബിന്‍ നീ ടാസ്‌ക് ജയിച്ചോളൂ ഞാന്‍ തോല്‍ക്കാന്‍ ആണ് തീരുമാനമെന്ന് ബ്ലെസ്ലിയോട് പറയുകയായിരുന്നു. നിങ്ങള്‍ പറഞ്ഞില്ലേലും ഞാന്‍ ജയിക്കാന്‍ തന്നെയാണ് കളിക്കുന്നതെന്ന് ബ്ലെസ്ലി മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്. ലക്ഷ്മി പ്രിയയ്‌ക്കൊപ്പം ജയിലില്‍ പോകാനാണ് ഡോക്ടറുടെ തീരുമാനം. ജയിലില്‍ പോകുന്നതിലൂടെ ലഭിക്കുന്ന സ്‌ക്രീന്‍ ടൈം ആണ് റോബിന്‍ ലക്ഷ്യമിടുന്നതെന്നാണ് പ്രേക്ഷകര്‍ വിലയിരുത്തുന്നത്.

    Recommended Video

    അപ്പോൾ കാണുന്നവനെ അപ്പാ എന്ന പ്രയോഗം പഴഞ്ചൊല്ലോ? | Manikandan Bigg Boss Exclusive Interview
    എവിക്ഷനെ നേരിടുന്നവര്‍

    അതേസമയം ഇത്തവണ എവിക്ഷനെ നേരിടുന്നവര്‍ ഒമ്പത് പേരാണ്. ജയില്‍ നോമിനേഷിലുള്ള ബ്ലെസ്ലിയും ലക്ഷ്മി പ്രിയയും റോബിനും എവിക്ഷന്‍ നോമിനേഷന്‍ പട്ടികയിലുമുണ്ട്. ജാസ്മിന്‍, ഡെയ്‌സി, ദില്‍ഷ, നവീന്‍, റോണ്‍സണ്‍, അപര്‍ണ എന്നിവരാണ് എവിക്ഷനെ നേരിടുന്ന മറ്റ് താരങ്ങള്‍. അതുകൊണ്ട് തന്നെ മോശം പ്രകടനം കാഴ്ചവെച്ചതിന്റെ പേരില്‍ ജയിലില്‍ പോകേണ്ടി വന്നാല്‍ അത് കുറേക്കൂടി സ്‌ക്രീന്‍ ടൈം നേടിയെടുക്കാന്‍ താരങ്ങളെ സഹായിച്ചേക്കാം. ഇതാകാം ഡോക്ടറുടെ പ്ലാനെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തേയും ഡോക്ടര്‍ ടാസ്‌കില്‍ പരാജയപ്പെട്ട് ജയിലില്‍ പോയിരുന്നു.

    Read more about: bigg boss malayalam bigg boss
    English summary
    Bigg Boss Malayalam Season 4 Robin tried to convince Bleslee, Lakshmi Priya Goes to Jail
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X