ബ്ലെസ്ലിയെ പുറത്താക്കണമെന്ന് റോണ്‍സണ്‍; പകരം ഈ താരത്തെ കൊണ്ടുവരണം; പക്ഷെ അത് ജാസ്മിനല്ല!

ബിഗ് ബോസ് മലയാളം സീസണ്‍ 4 ആകെ കുഴഞ്ഞു മറഞ്ഞിരിക്കുകയാണ്. ശക്തരായിരുന്ന റോബിനും ജാസ്മിനും പുറത്തായതോടെ ഇനിയാരൊക്കെയായിരിക്കും ഫൈനലിലെത്തുക, ആരാകും വിജയിയാവുക എന്നതൊക്കെ കണ്ടറിയേണ്ടതുണ്ട്. തുടക്കത്തില്‍ തന്നെ പുറത്താകുമെന്ന് വിലയിരുത്തിയിരുന്നവരാണ് ഇപ്പോള്‍ ബിഗ് ബോസ് വീട്ടിലുള്ളവരില്‍ അധികവും എന്നതും വസ്തുതയാണ്. ഗെയിമാകെ മാറി മറഞ്ഞിരിക്കുകയാണ്.

ഇതിനിടെ ഇന്ന് രസകരമായൊരു ടാസ്‌കാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്കായി മോണിംഗ് ആക്ടിവിറ്റിയില്‍ നല്‍കിയത്. ബിഗ് ബോസ് വീട്ടില്‍ നിന്നും നിന്നും പുറത്ത് പോയതില്‍ ഒരാളെ തിരികെ കൊണ്ടു വരാനും ഇപ്പോള്‍ ഷോയിലുള്ളവരില്‍ ഒരാളെ പുറത്താക്കാനും അവസരം ലഭിച്ചാല്‍ അത് ആരൊക്കെയായിരിക്കും എന്ന് പറയാനായിരുന്നു ബിഗ് ബോസ് ആവശ്യപ്പെട്ടത്.

 ആദ്യത്തെ എവിക്ഷന്‍ ആയ ജാനകിയെയായിരുന്നു തിരികെ വരാന്‍ റോണ്‍സണ്‍ തിരഞ്ഞെടുത്തത്

താന്‍ തിരികെ വരണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയായ റോണ്‍സണ്‍ ചൂണ്ടിക്കാണിച്ച പേര് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ ആദ്യത്തെ എവിക്ഷന്‍ ആയ ജാനകിയെയായിരുന്നു തിരികെ വരാന്‍ റോണ്‍സണ്‍ തിരഞ്ഞെടുത്തത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.

ജാനകി തിരിച്ചുവന്നാല്‍ നന്നായിരിക്കും എന്ന് കരുതുന്നു

''ആദ്യത്തെ ആഴ്ചയില്‍ പോയ ജാനകിയുണ്ടായിരുന്നു. ആദ്യത്തെ ആഴ്ച തന്നെ നല്ല ഫയറുണ്ടായിരുന്നു. എട്ടാം വീക്കിലൊക്കെ എത്തി നില്‍ക്കെ ഉണ്ടാകേണ്ട ഫയര്‍ ആദ്യത്തെ ആഴ്ച തന്നെയുണ്ടായിരുന്നു. അവര്‍ എന്താണെന്ന് കാണിക്കുന്നതിന് മുമ്പ് തന്നെ പോവുകയുണ്ടായി. ജാനകി തിരിച്ചുവന്നാല്‍ നന്നായിരിക്കും എന്ന് കരുതുന്നു. ഷോ കാണുകയും ചെയ്തതോടെ അവരുടെ പെരുമാറ്റം വേറൊരു രീതിയില്‍ ആയിരിക്കും എന്നും കരുതുന്നു''.

 ജാനകിയ്ക്ക് പകരം ബ്ലെസ്ലി

ജാനകിയ്ക്ക് പകരം ബ്ലെസ്ലി. വ്യത്യസ്ത ചിന്താഗതിയും ഐക്യു ലെവലുമുള്ള ആണ് ബ്ലെസ്ലി. എനിക്ക് അത്രയില്ലാത്തത് കൊണ്ടാകാം അവന്‍ പറയുന്ന കാര്യങ്ങള്‍ പലതും പലപ്പോഴും റിലേറ്റ് ചെയ്യാന്‍ പറ്റുന്നില്ല. അതുകൊണ്ട് ബ്ലെസ്ലിയെ പുറത്താക്കി ജാനകിയെ കൊണ്ട് വരണമെന്നായിരുന്നു റോണ്‍സണ്‍ പറഞ്ഞത്.

റോണ്‍സനെ പുറത്താക്കി പകരം റോബിനെ തിരിച്ചു കൊണ്ട് വരണമെന്നായിരുന്നു ദില്‍ഷ പറഞ്ഞത്

അതേസമയം റോണ്‍സനെ പുറത്താക്കി പകരം റോബിനെ തിരിച്ചു കൊണ്ട് വരണമെന്നായിരുന്നു ദില്‍ഷ പറഞ്ഞത്. റോബിന്‍ ഇവിടെ തുടരാന്‍ യോഗ്യനാണെന്ന് താന്‍ ഇപ്പോഴും വിശ്വസിക്കുന്നുണ്ടെന്നായിരുന്നു ദില്‍ഷ പറഞ്ഞത്. സഹമത്സരാര്‍ത്ഥിയായ റിയാസിനെ കയ്യേറ്റം ചെയ്തതിനെ തുടര്‍ന്ന് റോബിനെ ഷോയില്‍ നിന്നും പുറത്താക്കുകയായിരുന്നു. റോബിനെ തിരികെ കൊണ്ടു വരാന്‍ നീക്കം നടക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ജാസ്മിന്‍ ഷോയില്‍ നിന്നും ഇറങ്ങിപ്പോയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X