For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദേഷ്യം വന്നാല്‍ ഭിത്തിയില്‍ ഉരയ്ക്കും! സൂക്ഷിക്കണമെന്ന് അമ്മ പറഞ്ഞിരുന്നു; റോണ്‍സനെക്കുറിച്ച് ഭാര്യ

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4 അഞ്ചാമത്തെ ആഴ്ചയുടെ അവസാനത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇതിനോടകം തന്നെ നാടകീയമായ ഒരുപാട് രംഗങ്ങള്‍ക്ക് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു കഴിഞ്ഞു. താരങ്ങളെക്കുറിച്ചുള്ള ആരാധകരുടെ കാഴ്ചപ്പാടുകള്‍ പോലും മാറി മറയുന്നത് കാണുകയുണ്ടായി. ബിഗ് ബോസ് വീട്ടിലെ ശക്തനായ മത്സരാര്‍ത്ഥിയാണ് റോണ്‍സണ്‍ വിന്‍സെന്റ്. സീരിയല്‍ താരമായ റോണ്‍സണ്‍ മലയാളികള്‍ക്ക് സുപരിചിത്രനായ താരമാണ് റോണ്‍സണ്‍.

  ജിപി വിവാഹം കഴിക്കാത്തതിന് കാരണം ദില്‍ഷയുമായിട്ടുള്ള പ്രണയം? ഒടുവില്‍ സത്യമെന്തെന്ന് പറഞ്ഞ് സഹോദരി

  ബിഗ് ബോസ് വീട്ടിലെ ഏറ്റവും വലിയ എന്റര്‍ടെയ്‌നര്‍ ആണ് റോണ്‍സണ്‍. റോണ്‍സണ്‍ തന്റെ കോമഡി കൊണ്ട് പലപ്പോഴും ഞെട്ടിച്ചിട്ടുണ്ട്. ജോത്സ്യനായി വന്ന് ടാസ്‌കില്‍ തകര്‍ത്താടിയത് മുതല്‍ തലയില്‍ മുണ്ടിട്ട് റോബിനും ദില്‍ഷയ്ക്കും മു്മ്പിലെ കടന്നു പോയതുമൊക്കെ അത്തരത്തിലുള്ള നിമിഷങ്ങളാണ്. ശാന്ത സ്വഭാവക്കാരനായ റോണ്‍സണ്‍ ദേഷ്യപ്പെടുന്നത് നാളിതുവരെ കണ്ടിട്ടില്ല. എന്നാല്‍ റോണ്‍സന് ദേഷ്യം വന്നാല്‍ ടൈറര്‍ ആണെന്നാണ് ഭാര്യ നീരജ പറയുന്നത്.

  ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് റോണ്‍സനെക്കുറിച്ച് നീരജ മനസ് തുറന്നത്. ഇരുവരും വിവാഹിതരായിട്ട് രണ്ട് വര്‍ഷം മാത്രമേ ആയിട്ടുള്ളൂ. ''എല്ലാവര്‍ക്കും പല മുഖങ്ങളുണ്ടാകുമല്ലോ. എല്ലാര്‍ക്കും പല ഷെയ്ഡുകളുണ്ടാകാം. കല്യാണം കഴിഞ്ഞ് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ദേഷ്യപ്പെട്ട് ഞാന്‍ കണ്ടിട്ടില്ല. വീട്ടുകാരും സുഹൃത്തുക്കളും പറഞ്ഞത് ടൈറര്‍ ആണ് സൂക്ഷിക്കണം എന്നാണ്. കല്യാണ ആലോചന വന്നപ്പോള്‍ തന്നെ അവിടുത്തെ അമ്മ പറഞ്ഞതാണ് മോളെ സൂക്ഷിക്കണമെന്ന്. പെട്ടെന്ന് ദേഷ്യം വരുമെന്ന്. ഞാന്‍ കണ്ട ആള്‍ അങ്ങനെയല്ല. ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റുമെന്ന് തോന്നി. ഞാന്‍ ദേഷ്യപ്പെട്ട് കണ്ടിട്ടില്ല. പക്ഷെ ദേഷ്യം വന്നാല്‍ ഭിത്തിയില്‍ ഒരയ്ക്കും, സൂക്ഷിക്കണം എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്'' എന്നാണ് നീരജ പറയുന്നത്.

  ഏറ്റെയടുത്ത് വളരെ സോഫ്റ്റാണ്. പ്രൊവോക്ക് ചെയ്യാന്‍ വളരെ പാടാണ്. അവിടെ ചെന്ന് ചൊറിഞ്ഞാല്‍ പോലും പ്രൊവോക്ക്ഡ് ആകില്ല. പക്ഷെ ചൂടായാല്‍ പിടിച്ചാല്‍ കിട്ടില്ലെന്നാണ് പറയുന്നതെന്നും നീരജ പറയുന്നു. റോണ്‍സണ്‍ ഒരു ഭക്ഷണ പ്രിയന്‍ ആണെന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. നീരജയും അതേക്കുറിച്ച് മനസ് തുറക്കുന്നുണ്ട്. ''ഒരു ദിവസം ഏഴ് തവണയാണ് ഭക്ഷണം കഴിക്കുന്നത്. അത് കിട്ടിയില്ലെങ്കില്‍ മാത്രമാണ് ആള് മൂഡോഫ് ആകുന്നത്. കൃത്യ സമയത്ത് തന്നെ എനിക്ക് വിശക്കുന്നുവെന്ന് പറഞ്ഞ് വരും. ഇങ്ങനൊരു അനുഭവം കിട്ടുവാണെങ്കില്‍ കിട്ടട്ടെയെന്ന് കരുതി'' എന്നാണ് നീരജ പറയുന്നത്.

  അതേസമയം ആള് ഇതുവരെ ബിഗ് ബോസ് കണ്ടിട്ടില്ലെന്നാണ് നീരജ പറയുന്നത്. പക്ഷെ ഞാന്‍ എല്ലാ എപ്പിസോഡും കണ്ടിട്ടുണ്ട്. ഞാന്‍ പറയുന്നത് കേട്ട് കേട്ട് ആള്‍ക്കൊരു ഐഡിയയുണ്ട്. പോകുവാണെങ്കില്‍ ഭക്ഷണം കിട്ടില്ലെന്നൊക്കെ ഞാന്‍ പറഞ്ഞിരുന്നു. ഓക്കെ ഒരു അനുഭവം ആകുമല്ലോ എന്നായിരുന്നു പറഞ്ഞത്. പക്ഷെ ചെന്നു കയറുന്നത് അറിയാണ്ടാണല്ലോ എന്ന് എനിക്ക് തോന്നിയിരുന്നുവെന്നും നീരജ പറയുന്നു.

  അതോടെ ലാലിനെ കിട്ടാതായി, എന്നാല്‍ ഒഴിവാക്കാമെന്ന് കരുതി; 12 വര്‍ഷത്തെ പിണക്കത്തെ പറ്റി സത്യന്‍ അന്തിക്കാട്

  ബിഗ് ബോസിലേക്ക് പോകുന്നതിനെക്കുറിച്ച് എനിക്ക് പേടിയുണ്ടായിരുന്നുവെങ്കിലും ആള്‍ക്ക് പേടിയുണ്ടായിരുന്നില്ല. ആകെ പേടിയുണ്ടായിരുന്നത് ഫുഡും വര്‍ക്കൗട്ടുമായിരുന്നു. ജീവിതത്തില്‍ കാണുന്ന റോണ്‍സണ്‍ തന്നെയാണ് അകത്തുള്ളത്. ഭാവിയെക്കുറിച്ച് ആശങ്കപ്പെടാതെ ആ നിമിഷത്തില്‍ ജീവിക്കുന്നയാളാണ്. ഭക്ഷണം കിട്ടാത്തപ്പോള്‍ മിണ്ടാതിരിക്കുന്നത് മാത്രമാണ് ആകെയുള്ള മാറ്റം എന്നും നീരജ പറയുന്നു.

  Recommended Video

  എന്റെ കളി ഇങ്ങനെയാണ്.. അശ്വിന്റെ ആദ്യ പ്രതികരണം | Filmibeat Malayalam

  പോകുവാണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഭയങ്കര ഹാര്‍ട്ട് ബ്രോക്കണായി. ദിവസങ്ങള്‍ എണ്ണിയെണ്ണിയിരിക്കുകയാണ്. അവസാനമായി സംസിരിച്ചിട്ട് ഇപ്പോള്‍ 34 ദിവസവും രണ്ട് മണിക്കൂറും 30 മിനുറ്റുമായി. ഞാന്‍ ഓരോ നിമിഷവും മിസ് ചെയ്യുന്നുണ്ട്. ഞങ്ങള്‍ ഓരോ ദിവസവും ചെയ്യുന്ന ഒരുപാട് കാര്യങ്ങളുണ്ട്. അതൊക്കെ മിസ് ചെയ്യുന്നുണ്ട്. എന്നെ ഒരുപാട് പാമ്പര്‍ ചെയ്യുന്നയാളാണ്, പെട്ടെന്ന് പോയപ്പോള്‍ എനിക്ക് പ്രായമായൊരു ഫീല്‍ ആണ്. എല്ലാ ദിവസവും പുറത്ത് പോവുമായിരുന്നു. മഴയുണ്ടെങ്കില്‍ ബൈക്കില്‍ പോയി ഐസ് ക്രീം കഴിക്കും. അതൊക്കെ വളരെയധികം മിസ് ചെയ്യുന്നുണ്ടെന്നും നീരജ കൂട്ടിച്ചേര്‍ക്കുന്നു.

  അതേസമയം ഈ ആഴ്ച നോമിനേഷന്‍ പട്ടികയിലുള്ള താരമാണ് റോണ്‍സണ്‍. ഒമ്പത് പേരാണ് ഇത്തവണ പട്ടികയിലുള്ളത്. നവീന്‍, ദില്‍ഷ, ബ്ലെസ്ലി, ലക്ഷ്മി പ്രിയ, റോബിന്‍, ജാസ്മിന്‍, ഡെയ്‌സി, അപര്‍ണ എന്നിവരാണ് എവിക്ഷനെ നേരിടുന്ന മറ്റ് താരങ്ങള്‍.

  Read more about: bigg boss malayalam bigg boss
  English summary
  Bigg Boss Malayalam Season 4 Ronson's Wife Neeraja About His Anger And Love For Food
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X