For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒറ്റയ്ക്കായ ജാസ്മിനെ ആശ്വസിപ്പിക്കാന്‍ റോണ്‍സണ്‍; ജാസ്മിന്‍ മെഡിക്കല്‍ റൂമിലേക്ക്! ഒന്നും മിണ്ടാതെ താരം

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ഏറ്റവും ശക്തയായ മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍. തന്റെ നിലപാടുകളിലൂടേയും ഫെയര്‍ ഗെയിമിലൂടേയുമാണ് ജാസ്മിന്‍ ആരാധകരെ നേടിയത്. പറയാനുള്ളത് സധൈര്യം പറയുന്ന, ബോഡി ബില്‍ഡറായ, സ്വവര്‍ഗാനുരാഗിയായ ജാസ്മിന്‍ കേരളത്തിന്റെ പൊതുബോധത്തിന് അത്ര എളുപ്പും അംഗീകരിക്കാന്‍ പറ്റുന്നൊരു മത്സരാര്‍ത്ഥിയായിരുന്നില്ല. എന്നാല്‍ തന്റെ മറയില്ലാത്ത, ജെനുവിനായ പെരുമാറ്റത്തിലൂടെ വിമര്‍ശകരുടെ പോലും കൈയ്യടി നേടാന്‍ ജാസ്മിന് സാധിച്ചിട്ടുണ്ട്.

  Also Read: ഫോണ്‍ സെക്‌സ് മുതല്‍ കാമുകനൊപ്പമുള്ള കുളി വരെ; പ്രിയങ്ക ചോപ്രയുടെ ഞെട്ടിച്ച വെളിപ്പെടുത്തലുകള്‍

  കഴിഞ്ഞ ദിവസങ്ങളില്‍ ജാസ്മിനെ സംബന്ധിച്ച് വളരെ വൈകാരികമായിരുന്നു. ബ്ലെസ്ലിയ്‌ക്കെതിരെ സുചിത്രയോട് കാണിക്കുന്ന പ്രതികാരത്തിനെതിരെ ജാസ്മിന്‍ രംഗത്തെത്തിയിരുന്നു. ഡെയ്‌സി മുതല്‍ സുചിത്ര വരെ സ്ത്രീകളെ മാത്രം ലക്ഷ്യമിടുന്ന, ക്യാപ്റ്റനായപ്പോള്‍ പ്രതികാര ബുദ്ധിയോടെ പെരുമാറുന്ന ബ്ലെസ്ലിയ്‌ക്കെതിരെ ജാസ്മിന്‍ വലിയ തോതിലായിരുന്നു ശബ്ദമുയര്‍ത്തിയത്.

  പിന്നീട് നടന്ന വീക്കിലി ടാസ്‌കില്‍ ബ്ലെസ്ലിയേയും റോബിനേയും പുറത്താക്കുകയും ചെയ്തിരുന്നു റോബിന്‍. കഴിഞ്ഞ ദിവസം ടാസ്‌കിനിടെ വൈകാരികമായി പൊട്ടിത്തെറിക്കുകയും പൊട്ടിക്കരയുകയും ചെയ്യുന്ന ജാസ്മിനെയായിരുന്നു ബിഗ് ബോസ് വീട് കണ്ടത്. ഏറെ പാടുപെട്ടായിരുന്നു ജാസ്മിനെ മറ്റുള്ളവര്‍ ആശ്വസിപ്പിച്ചത്. ടാസ്‌കില്‍ വിജയിക്കാന്‍ സാധിച്ചുവെങ്കിലും ജാസ്മിന്‍ വൈകാരികമായി തളര്‍ന്നിരുന്നു. ഇത് വ്യക്തമാക്കുന്നതാണ് ഇന്ന് രാവിലെ നടന്ന സംഭവങ്ങള്‍.

  രാവിലെ ബിഗ് ബോസ് വീടുണരും മുമ്പ് തന്നെ ജാസ്മിന്‍ ഉണര്‍ന്നിരുന്നു. സ്‌മോക്കിംഗ് ഏരിയയില്‍ ഒറ്റയ്ക്കിരുന്ന് ചിന്തിക്കുകയായിരുന്നു ജാസ്മിന്‍. താരത്തിന്റെ മൂഡ് ശരിയല്ലെന്ന് ആ മുഖത്ത് നിന്നും വായിച്ചെടുക്കാന്‍ സാധിക്കുമായിരുന്നു. ഈ സമയം ജാസ്മിനെ ആശ്വസിപ്പിക്കാനായി റോണ്‍സണ്‍ അരികിലേക്ക് എത്തുകയായിരുന്നു. ജാസ്മിനും റോണ്‍സനും വളരെ അടുത്ത സുഹൃത്തുക്കളാണ്. എന്ത് പറ്റി എന്ന് റോണ്‍സണ്‍ ചോദിച്ചപ്പോള്‍ എനിക്കറിയില്ല, ഒന്നുമില്ലെന്നായിരുന്നു ജാസ്മിന്‍ നല്‍കിയ ഉത്തരം.

  എന്താണൊരു മൂഡ് ഓഫ്? എന്ന് ചോദിച്ചപ്പോള്‍ മൂഡ് ഓഫ് ഇവിടുത്തെ കാര്യങ്ങള്‍ ഒക്കെ തന്നെ കാരണം. അതൊരുപാടുണ്ടല്ലോ എന്നായിരുന്നു ജാസ്മിന്‍ പറഞ്ഞത്. പിന്നാലെ ജാസ്മിനോടായി വാ വര്‍ക്കൗട്ട് ചെയ്യാം എന്ന് റോണ്‍സണ്‍ പറഞ്ഞു. എന്നാല്‍ ജാസ്മിന്‍ തയ്യാറായില്ല. ഞാന്‍ ഇനി ഇവിടുന്ന് ഇറങ്ങിയിട്ടേ വര്‍ക്കൗട്ട് ചെയ്യുന്നുള്ളൂവെന്ന് ജാസ്മിന്‍ പറഞ്ഞു. അതെന്ത് പരിപാടിയാണ്, ഇനിയെത്ര ദിവസം കിടക്കണു അതിന്. ഒരു മാസമുണ്ട്. സുഖമായിട്ട് വര്‍ക്കൗട്ട് ചെയ്യാവുന്നതാണെന്ന് റോണ്‍സണ്‍ പറഞ്ഞു.

  പോയിട്ട് ആദ്യം മുതല്‍ ഒന്നേന്ന് തുടങ്ങുക എന്ന് ചില്ലറക്കാര്യമല്ല. ഞാന്‍ എന്തായാലും ചെയ്യുന്നുണ്ട് നീയും വാ എന്ന് റോണ്‍സണ്‍ ആവര്‍ത്തിച്ചു.എന്നാല്‍ ചെയ്യാനൊരു മൂഡിയില്ല. ഓരോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുന്നതാണെന്നും വ്യക്തമായ കാരണം പറയാന്‍ അറിയില്ലെന്നും ജാസ്മിന്‍ പറഞ്ഞു.

  അതേസമയം പിന്നീട് ജാസ്മിന്‍ മെഡിക്കല്‍ റൂമിലേക്ക് പോകുന്നതിനും ഡോക്ടറുടെ പരിശോധനയ്ക്ക് വിധേയയാകുന്നതിനും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. എന്തിനാണ് താന്‍ മെഡിക്കല്‍ റൂമിലേക്ക് പോയതെന്നോ എന്തായിരുന്നു ഡോക്ടര്‍ പറഞ്ഞതെന്നോ ജാസ്മിന്‍ വെളിപ്പെടുത്തിയിട്ടില്ല. നേരത്തേയും ജാസ്മിന്‍ മെഡിക്കല്‍ റൂമിലെത്തുകയും ഡോക്ടറുടെ സഹായം തേടുകയും ചെയ്തിരുന്നു. എന്നാല്‍ ഇതേക്കുറിച്ചൊന്നും താരം മറ്റുള്ളവരോട് വിശദമായി സംസാരിക്കാന്‍ തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

  പുറത്തെ റോബിന്റെ ഫാൻ സപ്പോർട്ട് കണ്ട് ഞെട്ടി | Bigg Boss Malayalam Aparna First Response | #BiggBoss

  ഇന്നലെ ടാസ്‌കിനിടെ ജാസ്മിന്‍ പൊട്ടിക്കരഞ്ഞിരുന്നു.
  നാണയങ്ങള്‍ താന്‍ മനപൂര്‍വ്വം മോഷ്ടിച്ചതാണ് എന്ന് എല്ലാവരും ചേര്‍ന്ന് പറഞ്ഞപ്പോള്‍ കൈവിട്ടു പോവുകയായിരുന്നു ജാസ്മിന്. അത് ഞാന്‍ ചെയ്യൂല എന്ന് പറഞ്ഞ് പൊട്ടിക്കരയുകയായിരുന്നു ജാസ്മിന്‍. ഫേക്ക് ആയിട്ടുള്ള കാര്യങ്ങള്‍ പറഞ്ഞ് ഫേക്ക് നാവുമായി ഇവിടെ നില്‍ക്കേണ്ട കാര്യം തനിക്കില്ലെന്ന് ജാസ്മിന്‍ കരഞ്ഞുകൊണ്ട് പറയുകയാണ്. എല്ലാവരും ചേര്‍ന്ന് ഏറെ പാടുപെട്ടാണ് ജാസ്മിനെ സമാധാനിപ്പിച്ചത്. താന്‍ ഫേക്കായിട്ട് നില്‍ക്കില്ലെന്നും മോഷ്ടിക്കില്ലെന്നും ജാസ്മിന്‍ ആവര്‍ത്തിച്ച് പറയുന്നുണ്ടായിരുന്നു. ഇനിയെന്തിന് താനിവിടെ നില്‍ക്കണമെന്നും ജാസ്മിന്‍ ചോദിക്കുന്നുണ്ടായിരുന്നു.

  English summary
  Bigg Boss Malayalam Season 4 Ronson Tries To Console Jasmine Who Was Sitting Alone
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X