India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാല് പിടിക്കാം, നോമിനേറ്റ് ചെയ്യരുതെന്ന് അപേക്ഷിച്ച് റോണ്‍സണ്‍; സുചിത്ര നോമിനേഷനില്‍, പട്ടിക ഇങ്ങനെ!

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ നിന്നും കഴിഞ്ഞ ദിവസം പുറത്തായത് അപര്‍ണയായിരുന്നു. ഈ സീസണില്‍ അകത്തും പുറത്തും ഏറ്റവും പ്രിയപ്പെട്ട മത്സരാര്‍ത്ഥിയായിരുന്നു അപര്‍ണ. വീടിന് അകത്തുള്ളവരിലും പുറത്തുള്ളവരില്‍ അപര്‍ണയ്ക്ക് ഹേറ്റേഴ്‌സുണ്ടായിരുന്നില്ലെന്നത് സത്യമാണ്. എന്നാല്‍ ബിഗ് ബോസ് പോലൊരു ഷോയില്‍ വേണ്ട ഗെയിം സ്പിരിറ്റോ തന്ത്രങ്ങളോ ഇല്ലാത്തതിനാലാണ് അപര്‍ണയ്‌ക്കെതിരെ ജനവിധി വന്നത്.

  Also Read: റോബിന്റെ പെരുമാറ്റം ദിൽഷക്ക് നോവുന്നോ; ഇനി ഒറ്റക്കുള്ള പോരാട്ടം മതിയെന്ന് ആരാധകർ

  അപര്‍ണ പോകും നേരം മോഹന്‍ലാലും താരത്തെ അഭിനന്ദിക്കുകയും മലയാളത്തേയും കേരളത്തേയും സ്‌നേഹിക്കുന്നതിന് നന്ദി പറയുകയും ചെയ്തിരുന്നു. അപര്‍ണയ്ക്ക് ശേഷം ആരായിരിക്കും പുറത്താവുക എന്നറിയതിനായുള്ള നോമിനേഷന്‍ പ്രക്രിയ ബിഗ് ബോസ് വീട്ടില്‍ നടന്നിരിക്കുകയാണ്. ഇത്തവണ ആരൊക്കെ നോമിനേഷനില്‍ വരും എന്ന കാര്യത്തില്‍ ആരാധകര്‍ക്കിടയില്‍ വലിയ ആകാംഷയുണ്ടായിരുന്നു.

  സ്ഥിരമായി നോമിനേഷനില്‍ വരുന്നവരല്ലാതെ ഇതുവര സേഫ് സോണിലുണ്ടായിരുന്നവര്‍ നോമിനേഷനില്‍ വരുമോ എന്നറിയാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ആ പ്രതീക്ഷകള്‍ തെറ്റിയില്ല. ഇത്തവണ നോമിനേഷില്‍ പ്രേക്ഷകര്‍ പ്രതീക്ഷിച്ചവര്‍ തന്നെയാണുള്ളത്. ഇതുവരെ നോമിനേഷനില്‍ വരാതിരുന്ന സുചിത്രയും വളരെ ചുരുക്കം സമയങ്ങളില്‍ മാത്രം നോമിനേഷനില്‍ വന്നിട്ടുള്ള അഖില്‍, സൂരജ് എന്നിവരും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായ വിനയുമാണ് ഈ ആഴ്ച നോമിനേഷനിലുള്ളത്.

  നോമിനേഷനിലും ടീമായിട്ടേ വരുകയുള്ളുവോ എന്നായിരുന്നു സുചിത്രയോടും അഖിലിനോയും സൂരജിനോടും വിനയ് ചോദിച്ചത്. അവര്‍ ഫുള്‍ സെറ്റാണല്ലോ. ഞാന്‍ മാത്രമേയുള്ളു ഓഡ് മാന്‍ ആയിട്ടെന്നും വിനയ് പറഞ്ഞു. നാടകീയമായ രംഗങ്ങളായിരുന്നു ഇത്തവണ നോമിനേഷനില്‍ നടന്നത്. മൂന്ന് പേരുള്ള സംഘങ്ങളായി തിരഞ്ഞു കൊണ്ട് ഒരാളെ വീതം നോമിനേറ്റ് ചെയ്യാനായിരുന്നു ബിഗ് ബോസ് ആവശ്യപ്പെട്ടത്.

  അഖില്‍, ദില്‍ഷ, റോണ്‍സണ്‍ എന്നിവര്‍ ഒന്നിച്ചായിരുന്നു എത്തിയത്. ഇത്തവണയെങ്കിലും മാറി നില്‍ക്കണമെന്നുണ്ടെന്ന് ദില്‍ഷ പറഞ്ഞു. തനിക്ക് കഴിഞ്ഞ തവണ ജാസ്മിന്റെ കനിവ് കിട്ടിയെന്ന് റോണ്‍സണ്‍. എന്റേന്ന് പിടിച്ച് വാങ്ങാം, ഞാനായിട്ട് വിട്ടു തരില്ലെന്നും അഖില്‍. രണ്ടാമത് ക്യാപ്റ്റനാകണമെന്ന് റോണ്‍സണ്‍. എന്നാല്‍ വെറുതെ നിന്നാ ക്യാപ്റ്റനാകില്ലെന്ന് ദില്‍ഷ പറഞ്ഞു. എന്തെങ്കിലും ചെയ്യണം, തല്ല് വരുമ്പോള്‍ ഓടിയൊളിക്കരുതെന്നും ദില്‍ഷ പറഞ്ഞു. ഞാന്‍ ഓടിയൊളിക്കാറില്ലെന്ന് അഖില്‍. പിന്നാലെ പഴയ ട്രിമ്മര്‍ വിഷയത്തില്‍ റോണ്‍സനെതിരെ അഖിലും ദില്‍ഷയും എത്തി.

  വൈകാരികമായി മാറുകയായിരുന്നു പിന്നാലെ രംഗം. അപേക്ഷയുമായി റോണ്‍സണ്‍ എത്തി. ഞാന്‍ വേണമെങ്കില്‍ രണ്ടാളുടേയും കാല് പിടിക്കാം. എനിക്ക് അതും കൂടേയെ ചെയ്യാന്‍ പറ്റൂവെന്ന് റോണ്‍സണ്‍ പറഞ്ഞു. സെല്‍ഫ് റെസ്‌പെക്ട് വേണമെന്ന് പറഞ്ഞു കൊണ്ട് ദില്‍ഷ തടഞ്ഞു. വഴിയെ പോകുന്ന കുറ്റമൊക്കെ ഏറ്റെടുക്കുന്നത് എന്തിനാണ്. നമ്മള്‍ സ്‌ട്രോംഗ് ആണെന്നല്ലേ കാണിക്കേണ്ടതെന്ന് അഖില്‍ ചോദിച്ചു. അനാവശ്യ കാര്യങ്ങള്‍ക്ക് കാല് പിടിക്കേണ്ടതില്ലെന്ന് ദില്‍ഷ. ഇതില്‍ കൂടുതലൊന്നും ചെയ്യാനില്ലെന്ന് റോണ്‍സണ്‍ പറഞ്ഞു. പിന്നാലെ സ്വയം നോമിനേറ്റ് ചെയ്ത് അഖില്‍ മുന്നോട്ട് വരികയായിരുന്നു.

  വന്നു പറഞ്ഞാൽ റോബിനെ ഞാൻ കെട്ടിച്ചുകൊടുക്കും | Bigg Boss Malayalam Dilsha's Brother Reveals

  റിയാസും ജാസ്മിനും സൂരജയുമായിരുന്നു മറ്റൊരു ടീം. സമയം കിട്ടിയില്ലെന്ന് റിയാസ് പറഞ്ഞപ്പോള്‍ ഇനി അങ്ങനൊരു ചാന്‍സ് ഇല്ലെന്ന് സൂരജ് വ്യക്തമാക്കി. സൂരജ് അധികം നോമിനേഷനില്‍ വന്നിട്ടില്ലെന്ന് റിയാസ് ചൂണ്ടിക്കാണിച്ചു.സൂരജിന്റെ പേര് നിര്‍ദ്ദേശിക്കുന്നതായി ജാസ്മിന്‍. നോമിനേഷനില്‍ വരാത്തവര്‍ വരണം. അപര്‍ണ നല്ല മത്സരാര്‍ത്ഥിയായിരുന്നു. എന്ത് തെണ്ടിത്തരം ചെയ്താലും പ്രേക്ഷകര്‍ പിന്തുണയ്ക്കുമെന്ന് പറഞ്ഞവര്‍ നില്‍ക്കുമ്പോള്‍ നല്ല ഗെയിം കളിക്കുന്നവര്‍ പോകുന്നു. ഒരു തവണ മാത്രമാണ് സൂരജ് വന്നതെന്നും ജാസ്മിന്‍ പറഞ്ഞു. അതുകൊണ്ട് തന്നെ ജാസ്മിനെ പറയുന്നില്ലെന്ന് പറഞ്ഞ് സൂരജ് നോമിനേഷനില്‍ വരാന്‍ തയ്യാറായി.

  ബ്ലെസ്ലിയും ലക്ഷ്മി പ്രിയയും സുചിത്രയുമായിരുന്നു ഒരു ടീം. തനിക്ക് നോമിനേഷനില്‍ പോകണമെന്നുണ്ടെന്ന് സുചിത്ര അറിയിക്കുകയായിരുന്നു. എല്ലാവര്‍ക്കും ഇഷ്ടമുള്ളത് കൊണ്ടായിരിക്കും നോമിനേഷനില്‍ വരാത്തത്. പക്ഷെ പ്രേക്ഷകര്‍ക്ക് ഇഷ്ടമുണ്ടോ എന്നറിയണമെന്ന് സുചിത്ര. പോകണമെന്നാണ് പറയുന്നതെങ്കില്‍ പോകാന്‍ തയ്യാറാണെന്നും സുചിത്ര. സമ്മതിച്ച് ലക്ഷ്മി പ്രിയയും ബ്ലെസ്ലിയും. അതേസമയം റോബിനും ധന്യയും ചേര്‍ന്ന് വിനയിനെ നോമിനേറ്റ് ചെയ്തു. ഇതോടെ സ്ഥിരം നോമിനേഷിലുണ്ടാകാറുള്ള ജാസ്മിന്‍, റോബിന്‍, ബ്ലെസ്ലി, ലക്ഷ്മി പ്രിയ എന്നിവര്‍ രക്ഷപ്പെട്ടിരിക്കുകയാണ്.

  English summary
  Bigg Boss Malayalam Season 4: Ronson Use Emotional Strategy In Nomination Task Irked The Netizens
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X