'ഹൗസിനുള്ളിലുള്ളവരുമായല്ല ഞാൻ മത്സരിച്ചത്, എന്നെ ചലഞ്ച് ചെയ്ത പുറത്തുള്ള 5 പേരുമായിട്ടാണ്'; റോൺസൺ!

ബിഗ് ബോസ് സീസൺ നാല് അവസാനിച്ചെങ്കിലും അതിന്റെ അലയൊലികൾ തുടരുകയാണ്. ബിഗ് ബോസ് വിജയിയായി ദിൽഷ പ്രസന്നൻ മാറിയപ്പോൾ സാധാരണയെന്ന പോലെ പല തരത്തിലുള്ള വിമർശനങ്ങളും വിരുദ്ധ അഭിപ്രായങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നുവന്നിരുന്നു.

ബിഗ് ബോസ് വീട്ടിലെത്തി പതിയ ആരാധകരുടെ ഹൃദയം കീഴടക്കിയ റിയാസായിരുന്നു വിജയി ആകേണ്ടിയിരുന്നത് എന്ന് ചിലർ പറയുമ്പോൾ ബിഗ് ബോസ് ഗെയിമുകളിൽ വളരെ തന്ത്രപരമായി കളിച്ച് വിജയിച്ച ദിൽഷ തന്നെയാണ് യതാർഥ വിജയിയെന്ന് കണക്കുകൾ വെച്ച് മറുവിഭാഗം പറഞ്ഞു.

എന്തായാലും ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തിറങ്ങിയ ദിൽഷയ്ക്കും റിയാസിനും ബ്ലസ്ലിക്കും എല്ലാം വലിയ ആരാധകർ തന്നെ ഉണ്ടായിട്ടുണ്ടെന്ന് അവരുടെ പുതിയ വിവരങ്ങളിൽ നിന്ന് വ്യക്തമാണ്.

മത്സരാർഥികൾക്കായി ആരാധകർ തർക്കത്തിലേർപ്പെടുമ്പോഴും ഓരോരുത്തരും കൂട്ടമായും കൂട്ടുകൂടുന്ന തിരക്കിലാണ് താരങ്ങളെല്ലാം. ഒന്നാം സ്ഥാനത്ത് ദിൽഷയും രണ്ടും മൂന്നും സ്ഥാനങ്ങളിൽ ബ്ലെസ്ലിയും ‌റിയാസുമെത്തി.

ഇത്തവണ ബി​ഗ് ബോസ് ആരംഭിച്ചപ്പോൾ‌‍ എല്ലാവർ‌ക്കും പ്രതീക്ഷയുണ്ടായിരുന്ന ഒരു മത്സരാർഥിയായിരുന്നു റോൺസൺ. പക്ഷെ ഒറോ ദിവസം കഴിയുന്തോറും റോൺസണിലുള്ള പ്രേക്ഷകരുടെ പ്രതീക്ഷ ഇല്ലാതെയായി.

ഹൗസിനുള്ളിലുണ്ടായിരുന്ന 19 പേരുമായിട്ടല്ല ഞാൻ മത്സരിച്ചത്

ഒന്നിലും അഭിപ്രായം പറയാതെ ഒതുങ്ങി കൂടുകയായിരുന്നു റോൺസൺ. അതിന്റെ പേരിൽ നിരവധി വിമർശനങ്ങളും റോൺസണിന് കേൾക്കേണ്ടി വന്നിരുന്നു. ഹൗസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ആദ്യമായി ഒരു അഭിമുഖത്തിൽ ബി​ഗ് ബോസ് അനുഭവങ്ങൾ പങ്കിട്ടിരിക്കുകയാണ് റോൺസൺ.

'ഹൗസിനുള്ളിലുണ്ടായിരുന്ന 19 പേരുമായിട്ടല്ല ഞാൻ മത്സരിച്ചത്. എന്നെ ചലഞ്ച് ചെയ്ത എന്റെ കുടുംബത്തിലെ 5 പേരുമായിട്ടാണ്' എന്നാണ് റോൺ‌സൺ പറയുന്നത്.

'ബിഗ് ബോസ് ഹൗസിൽ മത്സരാർഥികൾക്ക് ആ നൂറ് ദിവസം പലതും നഷ്ടമാകും. അതിൽ ഒന്നാണ് പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതം.'

Also Read: സൗഹൃദം അവസാനിപ്പിച്ച് റോബിനും ദിൽഷയും, സ്വപ്നങ്ങളെല്ലാം സഫലമാകാൻ ദിൽഷയ്ക്ക് ആശംസ നേർന്ന് റോബിൻ!

എന്നെ ചലഞ്ച് ചെയ്ത അ‍ഞ്ചുപേരുണ്ടായിരുന്നു

'എന്റെ ഭാര്യ കഴിഞ്ഞാൽ ഒരുപക്ഷെ എനിക്ക് ഏറ്റവും കൂടുതൽ മിസ് ചെയ്തത് പ്രകൃതിയെയാണ്. ഞാൻ പ്രകൃതിയോട് വളരെ അടുത്ത് ജീവിക്കുന്ന ഒരാളാണ്. എനിക്ക് സ്വന്തമായി തോട്ടവും കൃഷിയും ഉണ്ട്. എനിക്ക് എന്റെ സ്വന്തം ടാങ്കിൽ നിന്ന് മീൻ കിട്ടും.'

'എന്റെ ജീവിതം പരിസ്ഥിതിയുമായി വളരെയധികം ബന്ധപ്പെട്ടിരുന്നു. ബിബി ഹൗസിനുള്ളിലായിരിക്കുമ്പോൾ നിങ്ങൾ പ്രകൃതിയിൽ നിന്ന് പൂർണമായും വേർപെട്ടിരിക്കുന്നു. നിങ്ങൾക്ക് ആകാശം പോലും കാണാൻ കഴിയില്ല.'

'60 ദിവസങ്ങൾക്ക് ശേഷമാണ് ഒരു പ്രത്യേക സ്ഥലത്ത് നിങ്ങൾക്ക് സൂര്യാസ്തമയം കാണാൻ കഴിയുന്നത്. ഷോയിലേക്ക് ക്ഷണം ലഭിച്ചപ്പോൾ‌ എന്റെ കുടുംബം പറഞ്ഞു ഞാൻ രണ്ട് ദിവസം പോലും അതിജീവിക്കില്ലെന്ന്.'

ഭാര്യയും പ്രകൃതിയും മിസ് ചെയ്തു

'ക്ഷുഭിതനും ഭക്ഷണപ്രിയനും ആരോഗ്യബോധമുള്ളവനുമായ റോൺസണിന് അധികനാൾ നിൽക്കാൻ കഴിയില്ലെന്ന് അവർ പ്രവചിച്ചു. അതുകൊണ്ട് എന്നെത്തന്നെ പരീക്ഷിക്കുന്നത് ഒരു വെല്ലുവിളിയായി ഞാൻ ഏറ്റെടുത്തു. എന്റെ മത്സരം വീടിനുള്ളിലെ 19 പേരോടല്ലായിരുന്നു.'

'പുറത്തുള്ള 5 പേരോടായിരുന്നു. എന്നെ വെല്ലുവിളിച്ച എന്റെ കുടുംബത്തോട്. ഞാൻ രണ്ട് ദിവസം അതിജീവിച്ചപ്പോൾ തന്നെ ഞാൻ വിജയിയായി.'

'അതിനുശേഷം ഏത് ദിവസവും പോകാൻ ഞാൻ തയ്യാറായിരുന്നു. സമാധാനം എന്നതായിരുന്നു ഹൗസിലെത്തിയപ്പോൾ മുതൽ ഞാൻ നൽ‌കാൻ‌ ഉദ്ദേശിച്ച എന്റെ സന്ദേശം.'

Recommended Video

Dilsha On Dr. Robin: റോബിൻ കല്യാണത്തിന് നിർബന്ധിച്ചു, എനിക്ക് സമയം വേണം | *BiggBoss
സേഫ് ​ഗെയിം കളിക്കരുതെന്ന് നിയമമില്ല

'ഷോയിൽ ഞാൻ സേഫ് ഗെയിം കളിക്കുന്നു എന്നതായിരുന്നു എനിക്ക് നേരിടേണ്ടി വന്ന ഏറ്റവും വലിയ വിമർശനം. സേഫ് ​ഗെയിം കളിക്കാൻ പാടില്ല എന്നൊരു നിയമവുമില്ല. അത് ചെയ്യാൻ എളുപ്പമല്ല.'

'ആരുടെയും വെറുപ്പ് നേടാതെ, ആരെയും വേദനിപ്പിക്കാതെ, ശാന്തത നഷ്ടപ്പെടാതെ വീട്ടിൽ അതിജീവിക്കുക എന്നത് തീർച്ചയായും കഠിനമാണ്. ഞാൻ അത് ചെയ്തതിൽ സന്തോഷം. ഹൗസിൽ എത്തിയാൽ ഒരു ലൂപ്പിൽ ആയിരിക്കുന്നതുപോലെയാണ്.'

'ഒരേ ഭക്ഷണം, ഒരേ ആളുകൾ, ഒരേ ദിനചര്യ അങ്ങനെ എല്ലാം.. ശരീര ഭാരം ഹൗസിൽ നിന്ന് പുറത്ത് വന്നപ്പോൾ 14 കിലോ കുറഞ്ഞു. എന്റെ പഴയ ശരീരത്തിലേക്ക് തിരികെ വരാൻ എനിക്ക് മാസങ്ങളെടുക്കും' റോൺസൺ പറഞ്ഞു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X