റോബിന്‍ ഫൈനലിലെത്താന്‍ യോഗ്യനായിരുന്നു; ഗെയിം മനസിലാക്കിയവരില്‍ ജാസ്മിന്റെ പേര് പറയാതെ റോണ്‍സണ്‍

ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ നിന്നും ഒരാള്‍ കൂടി പുറത്തായിരിക്കുകയാണ്. റോണ്‍സണ്‍ ആണ് പുറത്തിയിരിക്കുന്നത്. ഇതോടെ റിയാസ്, ധന്യ, ലക്ഷ്മി പ്രിയ, ബ്ലെസ്ലി എന്നിവര്‍ സുരക്ഷിതരാവുകയും ചെയ്തു. ഫൈനലിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4.

ഇതിനിടെ ഇപ്പോഴിതാ പുറത്ത് വന്ന ശേഷം റോണ്‍സണ്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. വിന്നറായി കാണാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാരെന്നും ബിഗ് ബോസിലേക്കുള്ള തന്റെ വരവിനെക്കുറിച്ചുമൊക്കെയാണ് റോണ്‍സണ്‍ മന്‌സ തുറന്നിരിക്കുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

റോണ്‍സണ്‍ മറുപടി നല്‍കുന്നു

ഫൈനലില്‍ ആരൊക്കെയായിരിക്കും എത്തുക എന്ന ചോദ്യത്തിന് റോണ്‍സണ്‍ മറുപടി നല്‍കുന്നുണ്ട്. ''ആരുവരുമെന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്. എനിക്ക് ഏറ്റവും അര്‍ഹനെന്ന് തോന്നുന്ന വ്യക്തി റിയാസാണ്'' എന്നാണ് റോണ്‍സണ്‍ പറയുന്നത്. രണ്ടാഴ്ചയായിരുന്നു തനിക്ക് നില്‍ക്കാന്‍ സാധിക്കുക എന്നായിരുന്നു കരുതിയിരുന്നതെന്നും റോണ്‍സണ്‍ പറയുന്നത്.

''വീട്ടില്‍ നിന്നും അച്ഛനും അമ്മയും പറഞ്ഞത് രണ്ട് ദിവസം എന്നായിരുന്നു. ഭാര്യ പറഞ്ഞത് രണ്ടാഴ്ചയെ നില്‍ക്കൂ എന്നായിരുന്നു. എന്റെ ഭക്ഷണവും ജീവിതശൈലിയുമൊക്കെയായിരുന്നു കാരണം. രണ്ടാഴ്ചയ്ക്കുള്ള ഡ്രസേ ഉണ്ടായിരുന്നുള്ളൂ. പ്രേക്ഷകര്‍ എന്നെ സ്‌നേഹിച്ചത് കൊണ്ടാണ് ഇത്രയും ദിവസം ദിവസം നില്‍ക്കാനായത്. അവിടെ നില്‍ക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്''.

ഗെയിം മനസിലാക്കി കളിച്ചത്


''ബിഗ് ബോസ് വീടിന്റെ വാതില്‍ തുറന്ന് അകത്തേക്ക് കയറുന്നത് ഒരു തീരുമാനം എടുത്തു കൊണ്ടായിരുന്നു. പൊട്ടിത്തെറിക്കാതെ തന്നെ ഇറങ്ങാനും സാധിച്ചു. ഈ ഗെയിം ഞാനും വീടിനകത്തെ 20 പേരും തമ്മിലായിരുന്നില്ല. ഞാനും വീടിന് പുറത്തുള്ള അഞ്ചു പേരും തമ്മിലായിരുന്നു. അതില്‍ ഞാന്‍ ജയിച്ചോ ഇല്ലയോ എന്ന് നാട്ടിലെത്തിയാലേ പറയാന്‍ പറ്റുകയുളളൂ''.

''ബിഗ് ബോസ് എന്ന ഗെയിം മനസിലാക്കി കളിച്ച രണ്ട് പേര്‍ റോബിനും നിമിഷയുമാണ്. അവര്‍ രണ്ടു പേരും ഈ ഷോയില്‍ നിന്നും പോയിരിക്കുകയാണ്. ഇനിയൊരാള്‍ റിയാസാണ്. ബിഗ് ബോസ് ജീവിതമാക്കിയവനാണ്. ഏത് സീസണിലായിരുന്നു ഇന്ന സംഭവമെന്ന് ചോദിച്ചാല്‍ ഇന്ന സീസണ്‍, ദിവസം. സമയം ഒക്കെ കൃത്യമായി പറഞ്ഞ് തരാന്‍ അവന് സാധിക്കും. അത്രത്തോളം ബിഗ് ബോസ് മനസിലാക്കിയിട്ടുണ്ട്. എന്താണ് ഭാവി പ്ലാന്‍ എന്ന് ചോദിച്ചപ്പോള്‍ ബിഗ് ബോസ് എന്ന് തന്നെയാണ് പറഞ്ഞത്. അവന്റെ പാസ്റ്റും ഭാവിയുമൊക്കെ ബിഗ് ബോസ് ആണ്''.

വിന്നര്‍ ആകാന്‍ യോഗ്യന്‍


''അങ്ങനെ ബിഗ് ബോസ് എന്ന ഗെയിം മനസിലാക്കിയ റിയാസ് തന്നെയാണ് വിന്നര്‍ ആകാന്‍ യോഗ്യന്‍. നേരത്തെ ഗെയിം മനസിലാക്കി കളിച്ച റോബിനും നിമിഷയും ഇന്നവിടെയില്ല. ജാസ്മിന്‍ ഗെയിം മനസിലാക്കി കളിച്ച വ്യക്തിയല്ല. ജാസ്മിന്‍ ബിഗ് ബോസ് കളിക്കണം എന്ന് കരുതി വന്നതല്ല. വന്നു, പല കാര്യങ്ങളും സംഭവിച്ചു. അതാണ് അവള്‍ വാക്കൗട്ട് ചെയ്യാനുണ്ടായ കാരണവും'' എന്നാണ് റോണ്‍സണ്‍ പറയുന്നത്.


ഗെയിം മനസിലാക്കി, ഗെയിമിന് അനുസരിച്ച് ക്രിയേറ്റ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു റോബിന്‍. ഞാന്‍ ഷോ ഡയറക്ടറാണെങ്കില്‍ എനിക്ക് വേണ്ടത് റോബിന്‍ തന്നിരുന്നു. ഏറ്റവും മികച്ചതായി തന്നെ. ഉള്ളിലെ റോബിനായിരിക്കില്ല പുറത്തെ റോബിന്‍ എന്നത് നൂറ് ശതമാനം ഉറപ്പാണ്. ഇങ്ങനൊരു സംഭവമുണ്ടായിരുന്നില്ലെങ്കില്‍ ഫൈനലില്‍ നില്‍ക്കാന്‍ അര്‍ഹനായൊരു മത്സരാര്‍ത്ഥിയായിരുന്നു റോബിന്‍ എന്നും റോണ്‍സണ്‍ പറയുന്നത്.

Recommended Video

ദില്‍ഷയ്ക്ക് ഇന്ന് പിറന്നാള്‍, ആഘോഷിച്ച് ആരാധകര്‍ | FilmiBeat Malayalam
ആകാംഷയോടെ


നിലവില്‍ ആറ് പേരാണ് ബിഗ് ബോസ് വീട്ടിലുള്ളത്. ദില്‍ഷ, ബ്ലെസ്ലി, റിയാസ്, ലക്ഷ്മി പ്രിയ, ധന്യ, സൂരജ്. ഇതില്‍ ഒരാള്‍ കൂടി ഫൈനലിന് തൊട്ട് മുമ്പ് പുറത്താകും. ആ ഒരാള്‍ ആരായിരിക്കും, ആരൊക്കെയായിരിക്കും ഫൈനല്‍ ഫൈവിലുണ്ടാവുക എന്നൊക്കെ അറിയാനായി ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ദില്‍ഷ നേരത്തെ തന്നെ ഫൈനലിലെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X