റോബിനെ ഞങ്ങടെ രജിത്തേട്ടന്‍ ഈ സീനൊക്കെ വിട്ടതാ കെട്ടോ; പരിഹാസവുമായി അശ്വതി

ബിഗ് ബോസ് മലയാളം സീസണ്‍ 4 രണ്ടാമത്തെ ആഴ്ചയിലൂടെയാണ് കടന്നു പോകുന്നത്. ഇതിനോടകം തന്നെ മത്സരാര്‍ത്ഥികള്‍ക്കിടയില്‍് മത്സര ബുദ്ധി ഉണര്‍ന്നു കഴിഞ്ഞു. അതിന് ചേരുന്ന ടാസ്‌കുകള്‍ നല്‍കി കൊണ്ട് ബിഗ് ബോസും പരിപാടിക കളറാക്കുകയാണ്. മത്സരാര്‍ത്ഥികള്‍ക്കിടയില്‍ പൊട്ടിത്തെറികളും ചേരിതിരിവുകളുമൊക്കെ ഉടലെടുത്തു കഴിഞ്ഞു. മത്സരാര്‍ത്ഥികളില്‍ പലരും തങ്ങളുടെ ഗെയിം പ്ലാനുകള്‍ പുറത്തെടുത്ത് തുടങ്ങുകയും ചെയ്തിട്ടുണ്ട്. ആദ്യ രണ്ടാഴ്ച ബിഗ് ബോസ് വീട്ടില്‍ നിന്നും ഏറ്റവും കൂടുതല്‍ ഉയര്‍ന്നു കേട്ട പേരുകളിലൊന്നാണ് ഡോക്ടര്‍ റോബിന്റേത്.

ബിഗ് ബോസ് വീട്ടിലെ പലരുമായി അടിയുണ്ടാക്കിയ റോബിന്‍ ഇതിനോടകം തന്നെ ഒറ്റപ്പെട്ടു കഴിഞ്ഞു. കഴിഞ്ഞ രണ്ട് ദിവസം മറ്റുള്ളവര്‍ ചേര്‍ന്ന് റോബിന്റെ ഗെയിം തന്ത്രങ്ങള്‍ പരസ്യമായി തന്നെ തുറന്ന് കാണിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ഇപ്പോഴിതാ റോബിനെക്കുറിച്ചുള്ള നടി അശ്വതിയുടെ കുറിപ്പ് ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് എപ്പിസോഡുകളെക്കുറിച്ചുള്ള അശ്വതിയുടെ വിലയിരുത്തലുകള്‍ക്ക് വലിയ ആരാധകരുണ്ട്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ബ്ലെസ്സിലിയുടെ റെക്കോര്‍ഡ്

ബിഗ്ഗ്ബോസ് ഇന്നലത്തെ എപ്പിസോഡ് കണ്ടവരോട് ചോദിക്കട്ടെ. ബ്ലെസ്സിലിയുടെ റെക്കോര്‍ഡ് ഡോക്ടര്‍ റോബിനു തകര്‍ക്കാന്‍ കഴിയല്ലേ എന്ന് എത്ര പേര്‍ ചിന്തിച്ചു? ഞാന്‍ ചിന്തിച്ചു, മാത്രമല്ല ബ്ലെസ്സിലിയുടെ അടുത്ത് പോലും ഡോക്ടര്‍ എത്തിയേക്കല്ലേ എന്ന് ആരുന്നു പ്രാര്‍ത്ഥന. എന്തായാലും ഡോക്ടര്‍ ആരും കാണാതെ ബിഗ്ബോസിനോട് ടാസ്‌ക് നിര്‍ത്തല്ലേ എനിക്ക് 24 മണിക്കൂര്‍ തികക്കണം എന്ന് അഭ്യര്‍ത്തിച്ചത് ബിഗ്ബോസ് കേട്ടില്ല. സന്തോഷം ഉണ്ട് ബീബ്ബോസെ.. പെരുത്തു സന്തോഷം ഇണ്ട്.

 ഒരുപാട് പരിശ്രമിക്കുന്നുണ്ടല്ലേ

റോബിനെ ഒരുപാട് പരിശ്രമിക്കുന്നുണ്ടല്ലേ അവിടെ ഒറ്റപെട്ടു പോയിരിക്കുവാണെന്നു കാണിക്കാന്‍ ഞങ്ങടെ രജിത്തേട്ടന്‍ മുന്നേ ഈ സീനൊക്കെ വിട്ടതാ കേട്ടോകാര്യമൊക്കെ കൊള്ളാം ഒരുകാര്യം മനസിലാക്കിക്കോ റോബിന്റെ ഗെയിം അല്ലാ ബാക്കിയുള്ളോരുടെ. കേറിവാ ബെചിക്കാ,ജാസ്മിന്‍,ധന്യ, ഡെയ്‌സി, കുട്ടി അഖില്‍, ലക്ഷ്മി ചേച്ചി കുറച്ചായിട്ട് ഡൌണ്‍ ആയിക്കൊണ്ടിരിക്കുന്നതായി തോന്നുന്നു. എന്തുപറ്റി ആവോ. എന്നാണ് അശ്വതി പറയുന്നത്. താരത്തിന്റെ പോസ്റ്റിന് കമന്റുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.

വിലയിരുത്തലുകള്‍

അതേസമയം, നേരത്തെ ബിഗ് ബോസിലുണ്ടായിരുന്ന രജിത് കുമാറിന്റേതടക്കമുള്ള തന്ത്രങ്ങളാണ് റോബിന്‍ പുറത്തെടുക്കുന്നതെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തലുകള്‍. മത്സരാര്‍ത്ഥികളില്‍ പലരും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. തങ്ങള്‍ റോബിനെ ഒറ്റപ്പെടുത്തുകയാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് റോബിന്റെ ഭാഗത്തു നിന്നുമുണ്ടാകുന്നതെന്ന് ഇന്നലെ നടന്ന മീറ്റിംഗില്‍ പലരും ആരോപിച്ചിരുന്നു. ഇതിലൂടെ തങ്ങളുടെ ഇമേജിനെയാണ് ഡോക്ടര്‍ തകര്‍ക്കുന്നതെന്ന് അഖില്‍ പറഞ്ഞിരുന്നു.

Recommended Video

ബിഗ് ബോസിൽ ഒരാഴ്ച നടന്നത് | Janaki Sudheer Exclusive Interview | Bigg Boss Malayalam FilmiBeat
റിവ്യു

അതേസമയം ഇത്തവണ തനിക്ക് ബിഗ് ബോസ് എപ്പിസോഡുകളുടെ റിവ്യു പതിവ് പോലെ എഴുതിയിടാന്‍ സാധിക്കില്ലെന്ന് അശ്വതി നേരത്തെ അറിയിച്ചിരുന്നു. എന്റേതായ കുറച്ചു തിരക്കുകള്‍ കാരണം ടെലികാസ്റ്റിംഗ് സമയത്ത് കാണാന്‍ സാധിക്കുന്നില്ലെങ്കിലും പാതിരാത്രി യൂട്യൂബില്‍ അപ്ലോഡ് ആകുന്നതാണ് കാണുന്നത്. എങ്ങനെ എങ്കിലും ഒക്കെ ബിഗ്‌ബോസ് ഞാന്‍ കണ്ടിരിക്കും.കാണല്‍ മുടക്കുന്നില്ലെങ്കിലും, എഴുത്തു നടക്കുന്നില്ല എന്നാണ് അശ്വതി പറയുന്നത്. അത്കൊണ്ട് ഡെയിലി റിവ്യൂ ഇടല്‍ തല്ക്കാലം തിരക്കുകള്‍ കാരണം നടക്കുന്നതല്ല എന്ന് വിഷമത്തോടെ സ്ഥിരം വായിക്കുന്നവരോട് മാത്രമായി അറിയിക്കുന്നു എന്നാണ് അശ്വതി കുറിപ്പില്‍ പറയുന്നത്.

അതേസമയം ഇന്നലെ അവസാനിച്ച വീക്കിലി ടാസ്‌കില്‍ ബ്ലെസ്ലി വിജയിച്ചിരുന്നു. രണ്ടും മൂന്നും സ്ഥാനത്തുമെത്തിയത് അപര്‍ണയും ദില്‍ഷയും നിമിഷയുമാണ്. മൂന്ന് പേര്‍ക്കിടയിലായിരിക്കും അടുത്ത ആഴ്ചയിലെ ക്യാപ്റ്റനെ കണ്ടെത്താനുള്ള മത്സരം നടക്കുക. ടാസ്‌കില്‍ വിജയിച്ച ബ്ലെസ്ലി അടുത്ത ആഴ്ചയിലെ എവിക്ഷനില്‍ നിന്നും രക്ഷപ്പെട്ടിരിക്കുകയാണ്.

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X