പതിവ് തെറ്റിച്ച് ബിഗ് ബോസ്! ശാലിനി പുറത്തേക്ക്! ഇത്തവണയും അശ്വിന്‍ രക്ഷപ്പെട്ടു

ബിഗ് ബോസ് മലയാളം സീസണ്‍ 4 മൂന്ന് ആഴ്ചകള്‍ പിന്നിട്ടിരിക്കുകയാണ്. ഇന്നലെ പതിവ് പോലെ മത്സാര്‍ത്ഥികളെ കാണാനായി മോഹന്‍ലാല്‍ എത്തിയിരുന്നു. സംഭവബഹുലവും നാടകീയവുമായൊരു എപ്പിസോഡിനായിരുന്നു ഇന്നലെ ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്. മത്സരാര്‍ത്ഥികളില്‍് പലര്‍ക്കും മോഹന്‍ലാല്‍ ശക്തമായ താക്കീത് നല്‍കുകയുണ്ടായി. പിന്നാലെ മത്സരാര്‍ത്ഥികളെ ഞെട്ടിച്ചു കൊണ്ട് ഒരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയക്കും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു.

ഓരോ ആഴ്ചയും ബിഗ്് ബോസ് വീട് എവിക്ഷനും സാക്ഷ്യം വഹിക്കാറുണ്ട്. ആദ്യ ആഴ്ച പിന്നിട്ടപ്പോള്‍ ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തായത് ജാനകി സുധീര്‍ ആയിരുന്നു. രണ്ടാമത്തെ ആഴ്ച നിമിഷ പുറത്തായെങ്കിലും താരം ഷോയില്‍ നിന്നും പുറത്തായിരുന്നില്ല. ഒരു ദിവസം സീക്രട്ട് റൂമില്‍ കഴിഞ്ഞ ശേഷം തിരികെ വരികയായിരുന്നു നിമിഷ. ഇതിന് ശേഷം ആരാകും ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്താവുക എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍ പറയുന്നത്.

ശാലിനി

ഈ ആഴ്ച വിഷുവും ഈസ്റ്ററുമൊക്കെ പ്രമാണിച്ച് എവിക്ഷനുണ്ടാകില്ലെന്നും ഈ ആഴ്ചയിലെ എവിക്ഷന്‍ പട്ടിക നിലനിര്‍ത്തി കൊണ്ട് തന്നെ അടുത്ത ആഴ്ചയിലേക്ക പോവുമെന്നായിരുന്നു നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ ആ വാര്‍ത്തകളെ തള്ളിപ്പറയുന്നതാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ മൂന്നാമത്തെ എവിക്ഷനും നടന്നിരിക്കുകയാണ്. ബിഗ് ബോസ് വീട്ടിലെ ബാലാമണിയായ ശാലിനിയാണ് പുറത്തായത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ബിഗ് ബോസ് വീട്ടില്‍ പാവം കുട്ടി ഇമേജുള്ള താരമാണ് ശാലിനി. എന്നാല്‍ പോയ സീസണിലെ സൂര്യയെ പോലെയായി മാറുകയാണ് ശാലിനിയെന്നും ബാലാമണി ഇമേജ് ശാലിനിയുടെ ഗെയിം പ്ലാന്‍ ആണെന്നും ബിഗ് ബോസ് വീടിന് അകത്തും പുറത്തും വിമര്‍ശനങ്ങളുണ്ട്. ഇതിനിടെയാണ് ശാലിനി പുറത്തായി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പറയുന്നത്. ശാലിനി പുറത്തായെന്ന വാര്‍ത്ത ആരാധകര്‍ക്കിടയില്‍് ചര്‍ച്ചയായി മാറുകയാണ്. അതേസമയം ആരാധകരും സോഷ്യല്‍ മീഡിയയും ചൂണ്ടിക്കാണിക്കുന്നത് ഇത്തവണയും അ്ശ്വിന്‍ രക്ഷപ്പെട്ടുവെന്നതാണ്.

അശ്വിന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ആദ്യത്തെ ക്യാപ്‌റ്‌റനായിരുന്നു അശ്വിന്‍. എന്നിരുന്നാല്‍ പോലും തീരെ ആക്ടിവല്ലാത്ത മത്സരാര്‍ത്ഥിയാണ് അശ്വിന്‍ എന്ന വിമര്‍ശനം പൊതുവെയുണ്ട്. അങ്ങനെയുള്ള അശ്വിനെ രക്ഷപ്പെടുത്തി പകരം താരതമ്യേനെ ആക്ടീവായ ശാലിനിയെ പുറത്താക്കിയതിനെതിരെ ചിലര്‍ വിമര്‍ശനവുമായി രംഗത്ത് എത്തിയിട്ടുണ്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നിലെ വസ്തുത എന്തെന്ന് അറിയണമെങ്കില്‍ ഇന്നത്തെ എപ്പിസോഡ് എത്തണം. അതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

വൈല്‍ഡ് കാര്‍ഡ് എന്‍ട്രി

ഇന്നലെ ഒരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയ്ക്ക് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചിരുന്നു. മണികണ്ഠന്‍ തോന്നയ്ക്കല്‍ ആണ് ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ പുതിയ മത്സരാര്‍ഥി. സാധാരണക്കാരായ പ്രേക്ഷകരെ പ്രതിനിധീകരിച്ചുള്ള മത്സരാര്‍ഥിയായാണ് പതിനെട്ടാമതായി മണികണ്ഠന്‍ ബി?ഗ് ബോസ് വീട്ടിലേക്ക് എത്തിയിക്കുന്നത്. വീട്ടിലെ ഏറ്റവും പ്രായം കൂടിയ മത്സരാര്‍ഥി കൂടിയാണ് മണികണ്ഠന്‍ തോന്നയ്ക്കല്‍. തിരുവനന്തപുരം ജില്ലയിലെ തോന്നയ്ക്കലാണ് ഇദ്ദേഹത്തെ സ്വദേശം. മണികണ്ഠന്‍ പിള്ള സി എന്ന പേര് ചുരുക്കിയാണ് മണിയന്‍ തോന്നയ്ക്കല്‍ എന്ന് സോഷ്യല്‍മീഡിയകളില്‍ കുറിച്ചിരിക്കുന്നത്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, സീരിയല്‍ നടന്‍, യുട്യൂബര്‍, വില്ലടിച്ചാം പാട്ട്, കൃഷി, അധ്യാപനം എന്നിങ്ങനെ വ്യത്യസ്തങ്ങളായ മേഖലകളില്‍ ശോഭിച്ച് നില്‍ക്കുന്ന വ്യക്തി കൂടിയാണ് മണികണ്ഠന്‍.

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X