എനിക്ക് പറ്റുന്നില്ല, കണ്‍ഫെഷന്‍ റൂമിലേക്ക് വിളിക്കണമെന്ന് ശാലിനി; ഇത് സൂര്യയല്ലേ എന്ന് സോഷ്യല്‍ മീഡിയ

ആദ്യ ആഴ്ച പിന്നിട്ടപ്പോഴേക്കും രസകരമായി മാറിയിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4. ഇതിനോടകം തന്നെ പൊട്ടിത്തെറികളും അടികളും ചേരി തിരിവുകളുമെല്ലാം കണ്ടു കഴിഞ്ഞു. അടിമുടി വ്യത്യസ്തതകളുമായി ആരംഭിച്ച സീസണിലെ താരങ്ങളും പല മേഖലകളില്‍ നിന്നുമുളളവര്‍ക്ക്. പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരങ്ങള്‍ക്കൊപ്പം തന്നെ പ്രേക്ഷകര്‍ക്ക് അത്ര പരിചയമില്ലാത്തവരും ഇത്തവണ ബിഗ് ബോസ് വീട്ടിലുണ്ട്. ഓരോ താരവും തങ്ങളുടെ ഗെയിം പുറത്തെടുത്തു കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

ബിഗ് ബോസ് വീ്ട്ടിലെത്തിയവരില്‍ സിനിമ-സീരിയല്‍ രംഗത്തു നിന്നുമല്ലാത്ത ഒരാളായിരുന്നു ശാലിനി. തന്റെ ജീവിത കഥയൊക്കെ ശാലിനി നേരത്തെ പറഞ്ഞിരുന്നു. താനൊരു സാധാരണ നാട്ടിന്‍പുറത്തുകാരിയാണെന്നാണ് ശാലിനി പറയുന്നത്. ഇതുവരെ എല്ലാവരോടും ചിരിച്ചു കൊണ്ട് മാത്രം സംസാരിക്കുന്ന ശാലിനിയെയാണ് കണ്ടിട്ടുള്ളത്. എന്നാല്‍ ശാലിനിയുടേയും നിയന്ത്രണം നഷ്ടമാകുന്നതായാണ വ്യക്തമാകുന്നത്. ഇപ്പോള്‍ പുറത്ത് വന്ന പ്രൊമോ വീഡിയോയാണ് ഈ സൂചന നല്‍കുന്നത്.

Shalini

വികാരഭരിതമായി സംസാരിക്കുന്ന ശാലിനിയെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. അഖിലും ശാലിനിയും തമ്മില്‍ വഴക്കുണ്ടാകുന്നതായാണ് വീഡിയോ സൂചിപ്പിക്കുന്നത്. ബിഗ് ബോസ് വീട്ടിലെ ജനകീയനാണ് അഖില്‍. ഇതുവരെ തമാശകള്‍ പറഞ്ഞും എല്ലാവരോടും സൗഹൃദത്തോടെ പെരുമാറിയും മാത്രമാണ അഖിലിനെ കണ്ടിട്ടുള്ളത്. അതിനാല്‍ അഖിലും ശാലിനിയും തമ്മിലുള്ള വാക് പോര് പ്രേക്ഷകര്‍ക്ക് അമ്പരപ്പായിരിക്കുകയാണ്. ശാലിനിയ്ക്ക് എന്തെങ്കിലും ഉണ്ടെങ്കില്‍ ശാലിനി പറയണം എന്നാണ് അഖില്‍ ശാലിനിയോടായി പറയുന്നത്..

നമ്മള്‍ തമ്മില്‍ സംസാരിച്ച് വിഷയമാകേണ്ട ഒരു കാര്യവും ഞാന്‍ സംസാരിച്ചിട്ടില്ലെന്ന് ശാലിനി അഖിലിനോട് പറയുന്നു. മുറ്റത്ത് വച്ചാണ് ഇരുവരും തമ്മില്‍ സംസാരമുണ്ടാകുന്നത്. ഈ സമയം ഡെയ്‌സി, റോബിന്‍, നവീന്‍, ജാസ്മിന്‍, സൂരജ് എന്നിവരും പരിസരത്തുണ്ടെന്നും വീഡിയോയില്‍ നിന്നും വ്യക്തമാണ്. ഞാന്‍ ആരേയും വ്യക്തിപരമായി സംസാരിക്കാന്‍ ശ്രമിക്കാറില്ലെന്നാണ് അഖില്‍ പറയുന്നത്. നീയാണ് ഇവിടെ നിന്നും എഴുന്നേറ്റ് പ്രശ്‌നം തുടങ്ങിയതെന്നും ശാലിനി പറയുന്നത് കേള്‍ക്കാം. പിന്നാലെ നമുക്കിവിടെ സംസാരം നിര്‍ത്താം. എന്റെ നിയന്ത്രണം വിട്ട പോകുന്നുണ്ട്്. ഞാന്‍ ഓക്കെയല്ല എന്ന് പറയുന്ന ശാലിനിയേയും വീഡിയോയില്‍ കാണാം.

കുറ്റപ്പെടുത്തിയെന്ന് ഇവിടെ ആരും പറഞ്ഞിട്ടില്ലെന്ന് ഇതിനിടെ സൂരജ്് പറയുന്നുണ്ട്. സൂരജും ഇതുവരേയും പ്രശ്‌നങ്ങളിലൊന്നും ഇടപെടുന്നത് കണ്ടിരുന്നില്ല. പിന്നാലെ തര്‍ക്കത്തിന് താനില്ലെന്ന് വ്യക്തമാക്കുകയാണ് ശാലിനി. എന്നെയൊന്ന് കണ്‍ഫെഷന്‍ റൂമിലേക്ക് വിളിക്കുമോ, എനിക്ക് പറ്റുന്നില്ല എന്നാണ് ശാലിനി പറയുന്നത്. എന്താണ് ശാലിനിയെ വികാരഭരിതയാക്കി മാറ്റിയതെന്ന് കണ്ടറിയണം.

ഗെയിം ആയാല്‍ ഒരാള്‍ തോല്‍ക്കും. അതു സാധാരണ നടക്കുന്ന കാര്യമാണ് ശാലിനി. അതിന് ഇങ്ങനെ കരയേണ്ട ആവശ്യം ഉണ്ടോ? Physical task ആണ്.ശാലിനിക്ക് ജയിക്കാന്‍ സാധിച്ചില്ല. അതിന് ഇങ്ങനെ കരഞ്ഞതുകൊണ്ട് ഒരു പ്രയോജനവുമില്ല.ധന്യയ്ക്ക് അര്‍ഹിച്ച വിജയം തന്നെ കിട്ടി, അയ്യോ കറക്റ്റ് സൂര്യ. ഇത് ഹോട്സ്റ്ററില്‍ കണ്ട് njan ചിരിച് ചത്തു. ഭാര്‍ഗവി നിലയം ടാസ്‌ക് കഴിഞ്ഞുള്ള സൂര്യയെ ഓര്‍മ വന്നു. എന്താ സംഭവം എന്ന് പോലും മനസിലാകാതെ കിളി പോയി നിന്ന അഖില്‍, പറ്റുന്നില്ലേല്‍ ച്യാച്ചിക്ക് പോകാം ??പിന്നെ അവിടെ 3 നേരം തിന്നു ഉറങ്ങാം എന്ന് വിചാരിച്ചു ആണോ പോയെ, ആ ഇപ്പ എങ്ങനിരിക്കണ്... മെന്റലി ഇമോഷണല്‍ അല്ലെന്നു പറഞ്ഞു വാദിച്ച സെച്ചിയല്ലേ ഇത്, ശാലിനി സൂര്യക്ക് പഠിക്കുവാണെന്ന് തോന്നുന്നു. എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങള്‍.

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X