റോബിന്‍ ബിഗ് ബോസിലെ യഥാര്‍ത്ഥ വിജയി, മാലയിട്ട് സ്വീകരിക്കാന്‍ കഴിയാത്തതില്‍ വിഷമുണ്ടെന്ന് ഷമ്മി തിലകന്‍
ജനപ്രീയ പരിപാടിയാണ് ബിഗ് ബോസ് മലയാളം സീസണ്‍. ബിഗ് ബോസ് വീട്ടിലെത്തുന്നവരില്‍ പ്രേക്ഷകരുടെ പിന്തുണ നേടാന്‍ സാധിച്ചവരില്‍ ഒരാളാണ് റോബിന്‍. ഷോയില്‍ സ്ഥിരം പ്രശ്‌നക്കാരന്‍ ആണെങ്കിലും വലിയൊരു ആരാധകവൃന്ദത്തെ നേടിയെടുക്കാന്‍ റോബിന് സാധിച്ചിരുന്നു. റോബിന്‍ ഷോയില്‍ വിജയിയാകുമെന്ന് പലരും വിലയിരുത്തിയിരുന്നു. എന്നാല്‍ പ്രേക്ഷകരേയും ഷോയിലെ മറ്റ് മത്സരാര്‍ത്ഥികളേയും അമ്പരപ്പിച്ചു കൊണ്ട് റോബിന്‍ ഷോയില്‍ നിന്നും പുറത്തായിരിക്കുകയാണ്.
സഹതാരമായ റിയാസിനെ കയ്യേറ്റം ചെയ്ത സംഭവത്തിലായിരുന്നു റോബിനെ ഷോയില്‍ നിന്നും പുറത്താക്കിയത്. നാടകീയമായ സംഭവങ്ങള്‍ക്കായിരുന്നു ഈ ആഴ്ച ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്. ഷോയില്‍ നിന്നും പുറത്തായെങ്കിലും വന്‍ സ്വീകരണമാണ് റോബിന് ആരാധകര്‍ നല്‍കിയിരിക്കുന്ന. ബിഗ് ബോസില്‍ നിന്നും പുറത്ത് വന്ന റോബിനെ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ വച്ച് മാലയിട്ടായിരുന്നു ആരാധകര്‍ വരവേറ്റത്.

ഇപ്പോഴിതാ റോബിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടന്‍ ഷമ്മി തിലകന്‍. റോബിനാണ് ബിഗ് ബോസിലെ യഥാര്‍ത്ഥ വിജയിയെന്നും റോബിനെ മാലയിട്ട് സ്വീകരിക്കാന്‍ നേരിട്ട് എത്താന്‍ സാധിക്കാത്തതില്‍ വിഷമമുണ്ടെന്നുമായിരുന്നു ഷമ്മി തിലകന്‍ പറഞ്ഞത്. താരം സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു പ്രതികരിച്ചത്. ഷമ്മി തിലകന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
''ബിഗ് ബോസ് സീസണ്‍-4 ലെ യഥാര്‍ത്ഥ വിജയി ഡോ റോബിന് വിജയാശംസകള്‍. വിമാനത്താവളത്തില്‍ ചെന്ന് ഈ 'റിയല്‍ ബിഗ് ബോസിനെ' ഹാരമണിയിച്ച് സ്വീകരിക്കാന്‍ എനിക്ക് കഴിയാതെ പോയതില്‍ ഖേദമുണ്ട്..! Love you dear'' എന്നായിരുന്നു റോബിനെ എയര്‍പോര്‍ട്ടില്‍ വച്ച് സ്വീകരിക്കുന്നതിന്റെ വീഡിയോ പങ്കുവച്ചു കൊണ്ട് ഷമ്മി തിലകന്‍ കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് ഷമ്മിയുടെ പോസ്റ്റിന് പ്രതികരണങ്ങളുമായി എത്തിയിരിക്കുന്നത്. റോബിനെ പ്രശംസിച്ചും, താരത്തെ പുറത്താക്കിയ തീരുമാനത്തെ വിമര്‍ശിച്ചും നിരവധി പേരാണ് എത്തുന്നത്.

അതേസമയം തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ വന്‍ സ്വീകരണമായിരുന്നു റോബിന് നല്‍കിയത്. താരത്തിന് മാലയിട്ട് സ്വീകരിച്ച ആരാധകര്‍ കപ്പും നല്‍കി. ഞങ്ങളുടെ മനസില്‍ യഥാര്‍ത്ഥ വിജയി റോബിനാണെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. എയര്‍പോര്‍ട്ടില്‍ നിന്നുമുള്ള വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. പുറത്തായതിന് പിന്നാലെ റോബിന്‍ ലൈവിലെത്തി പ്രേക്ഷകരോട് നന്ദി പറഞ്ഞിരുന്നു.

''എന്താണീ കാണുന്നത്. ഒരുപാട് സന്തോഷം. എന്റമ്മോ.... വാക്കുകളാല്‍ പറയാന്‍ കഴിയാത്ത സ്‌നേഹമാണ് നിങ്ങളോരോരുത്തരും നല്‍കുന്നത്. ഒരുപാട് പേര്‍ എന്നെ സ്‌നേഹിക്കുന്നുവെന്ന് ഞാനിപ്പോള്‍ അറിയുന്നു. എനിക്ക് എന്റെ ഫോണ്‍ പോലും എടുക്കാന്‍ പറ്റുന്നില്ല.' 'നോട്ടിഫിക്കേഷന്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. എന്നായിരന്നു താരം പറഞ്ഞത്. ''ഒരുപാട് പേര് മെസേജ് അയച്ചും വിളിച്ചും കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്. എല്ലാത്തിനും മറുപടി കൊടുക്കാന്‍ കഴിയാത്തതിനാലാണ് ലൈവില്‍ വന്നത്. എല്ലാവരോടും സ്‌നേഹം മാത്രം...' എന്നും റോബിന്‍ ആരാധകരോടായി പറയുന്നുണ്ട്.

ടാസ്‌കിനിടെ റിയാസിനെ കയ്യേറ്റം ചെയ്ത സംഭവത്തിലായിരുന്നു റോബിനെ പുറത്താക്കുന്നത്. താരത്തെ ഷോയില്‍ നിന്നും ആദ്യം മാറ്റി നിര്‍ത്തിയ ശേഷം ഇന്നലെ പുറത്തായതായി പ്രഖ്യാപിക്കുകയായിരുന്നു. റിയാസിനോട് ക്ഷമ ചോദിച്ചു കൊണ്ടാണ് റോബിന്‍ പുറത്തേക്ക് വരുന്നത്.
അതേസമയം റോബിനെ തിരികെ കൊണ്ടു വരാന്‍ ഒരുങ്ങുന്നുവെന്ന് ആരോപിച്ചു കൊണ്ട് ജാസ്മിന്‍ ഷോയില്‍ നിന്നും സ്വയം ഇറങ്ങിപ്പോയതും വലിയ ചര്‍ച്ചയായി മാറിയിരുന്നു. പുറത്താകുന്നതിന് മുമ്പായി റോബിനേയും റിയാസിനോടും ബിഗ് ബോസ് വീട്ടിലെ മറ്റ് അംഗങ്ങളോടും നടന്ന സംഭവത്തില്‍ ബിഗ് ബോസ് അഭിപ്രായംചോദിച്ചിരുന്നു. ഇതോടെയാണ് റോബിനെ തിരികെ കൊണ്ടു വരാന്‍ ആലോചിക്കുന്നുവെന്ന് ആരോപിച്ച് ജാസ്മിന്‍ പൊട്ടിത്തെറിച്ചത്. റോബിനെ തിരികെ കൊണ്ടു വരാന്‍ ചിന്തിക്കുന്നിടത്ത് താന്‍ തുടരുന്നില്ലെന്നും തനിക്ക് വലുത് ആത്മാഭിമാനമാണെന്നും പറഞ്ഞു കൊണ്ടായിരുന്നു ജാസ്മിന്‍ പുറത്തേക്ക് പോയത്.


Click it and Unblock the Notifications