പുള്ളിക്കാരന്‍ നുണ പറയുകയാണെന്ന് ജാസ്മിന്‍! തുടക്കത്തിലേ അടി! ആ മൂന്ന് പേര്‍ ആരായിരിക്കും?

ആരാധകരുടെ കാത്തിരിപ്പിന് അങ്ങനെ വിരാമമായിരിക്കുകയാണ്. ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണിന് കൊടിയേറി. കൊവിഡ് കാലത്തിന് ശേഷം ലോകം പഴയ നിലയിലേക്ക് മടങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ബിഗ് ബോസ് പ്രേമികളെ ആവേശത്തിലാക്കിയാണ് പുതിയ സീസണ്‍ ആരംഭിച്ചിരിക്കുന്നത്. ന്യൂ നോര്‍മല്‍ എന്നാണ് പുതിയ സീസണിനെക്കുറിച്ച് ബിഗ് ബോസ് അണിയറ ടീം പറയുന്നത്. ഇത്തവണ അടിമുടി മാറ്റങ്ങളോടെ, കൂടുതല്‍ കളര്‍ഫുള്‍ ആയിരിക്കും ഷോ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. കഴിഞ്ഞ സീസണ്‍ 14 മത്സരാര്‍ഥികളുമായാണ് ആരംഭിച്ചതെങ്കില്‍ ഇക്കുറി ആരംഭത്തില്‍ തന്നെ 17 പേരാണ് ബി?ഗ് ബോസ് വീട്ടിലേക്ക് എത്തിയിരിക്കുന്നത്. മുംബൈയിലാണ് ഇത്തവണ ബിഗ് ബോസ് നടക്കുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണും മുംബൈയിലായിരുന്നു.

പ്രേക്ഷകര്‍ക്ക് സുപരിചിതരായവരും അത്ര പരിചയമില്ലാത്തവരുമായി തീര്‍ത്തും വ്യത്യസ്തരായ മത്സരാര്‍ത്ഥികളാണ് ഇത്തവണ ബിഗ് ബോസിന്റെ ഭാഗമായിരിക്കുന്നത്. നവീന്‍ അറയ്ക്കല്‍, ജാനകി സുധീര്‍, ലക്ഷ്മിപ്രിയ, ഡോ.റോബിന്‍ രാധാകൃഷ്ണന്‍, ധന്യ മേരി വര്‍ഗീസ്, ശാലിനി നായര്‍, ജാസ്മിന്‍ എം മൂസ, അഖില്‍ ബി എസ്, നിമിഷ, ഡെയ്‌സി ഡേവിഡ്, റോണ്‍സണ്‍ വിന്‍സെന്റ്, അശ്വിന്‍ വിജയ്, അപര്‍ണ്ണ മള്‍ബറി, സൂരജ് തേലക്കാട്, ബ്ലെസ്‌ലി, ദില്‍ഷ പ്രസന്നന്‍, സുചിത്ര നായര്‍ എന്നാണ് നാലാം സീസണിലെ മത്സരാര്‍ഥികള്‍. ഹിന്ദി ബി?ഗ് ബോസ് സെറ്റിലാണ് ഇത്തവണത്തെ മലയാളം ബിഗ് ബോസ് നടക്കുന്നത്. കൂടാതെ ഈ സീസണ്‍ മുതല്‍ 24 മണിക്കൂറും പ്രേക്ഷകര്‍ക്ക് ബിഗ് ബോസ് ഹോട്ട്സ്റ്റാറിലൂടെ കാണാനും സാധിക്കും എന്നും ഇത്തവണത്തെ സീസണിനെ ആവേശകരമാക്കുന്നതാണ്.

 തുടക്കത്തില്‍ തന്നെ

അതേസമയം തുടക്കത്തില്‍ തന്നെ ബിഗ് ബോസ് വീട്ടില്‍ പൊട്ടിത്തെറികള്‍ക്കും ചേരിതിരിവിനും സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് ഏറ്റവും പുതിയ പ്രൊമോ വീഡിയോ. ഇന്നലെ ആരംഭിച്ച ബിഗ് ബോസ് വീട്ടില്‍ ഇന്നത്തെ എപ്പിസോഡില്‍ തന്നെ സംഗതി വേറെ ലെവലായി മാറുകയാണെന്നാണ് പുതിയ പ്രൊമോ വീഡിയോ സൂചിപ്പിക്കുന്നത്. മത്സരാര്‍ത്ഥികളോടായി ചില തിരഞ്ഞെടുപ്പുകള്‍ നടത്താനാണ് ബിഗ് ബോസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ബിഗ് ബോസ് വീട്ടില്‍ എത്താന്‍ അര്‍ഹതയില്ല എന്ന് നിങ്ങള്‍ കരുതുന്ന മൂന്ന് പേരെ തിരഞ്ഞെടുക്കുക എന്ന ടാസ്‌ക്കാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്കായി നല്‍കിയിരിക്കുന്നത്.

ഇറിറ്റേഷന്‍ തോന്നി

ദില്‍ഷ ആദ്യമെത്തുന്നത്. മജീഷ്യനും മെന്റലിസ്റ്റുമായ അശ്വിന്റെ പേരാണ് ദില്‍ഷ പറയുന്നത്. എന്റെയടുത്ത് സംസാരിക്കുമ്പോള്‍ എനിക്ക് ഇറിറ്റേഷന്‍ തോന്നിയിട്ടുണ്ട് എന്നാണ് താന്‍ തിരഞ്ഞെടുത്ത വ്യക്തിയെക്കുറിച്ച് ഡോക്ടര്‍ മച്ചാന്‍ പറയുന്നത്.അതേസമയം അപര്‍ണ മള്‍ബറിയുടെ പേരാണ് നവീന്‍ അറയ്ക്കല്‍ പറയുന്നത്. മെന്റലി വീക്ക് മത്സരാര്‍ത്ഥിയാണെന്ന് ധന്യ മേരി വര്‍ഗീസും താന്‍ തിരഞ്ഞെടുത്ത വ്യക്തിയെക്കുറിച്ച് പറയുന്നു. ഞാനുമായി അധികം മിണ്ടിയിട്ടില്ലെന്നായിരുന്നു ബ്ലെസ്ലി പറഞ്ഞ കാലം. ജാസ്മിന്‍ മൂസയുടെ പേരാണ് കുട്ടി അഖില്‍ പറയുന്നത്. ആ എനര്‍്ജി ജാസ്മിനില്‍ പിന്നെ കാണാന്‍ പറ്റിയിട്ടില്ലെന്നും കുട്ടി അഖില്‍ പറയുന്നത്. പിന്നാലെ പുള്ളിക്കാരന്‍ നുണ പറയുകയാണെന്ന് ജാസ്മിന്‍ പറയുന്നുണ്ട്. എന്നാലത് കുട്ടി അഖിലിനെ കുറിച്ചാണോ എന്നത് വ്യക്തമല്ല. എന്റെ പോളിംഗ് ഇന്നിവിടെ തുടങ്ങുകയാണെന്ന് ശാലിനി നായര്‍.പറയുന്നത്.

കാത്തിരിക്കുക

ആരൊക്കെ ആരുടെയൊക്കെ പേരുകള്‍ പറഞ്ഞുവെന്ന് അറിയണമെങ്കില്‍ ഇന്നത്തെ എപ്പിസോഡ് കാണേണ്ടി വരും. അതിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. തുടങ്ങിയപ്പോള്‍ തന്നെ ബിഗ് ബോസ് ഇങ്ങനൊരു ടാസ്‌ക് നല്‍കിയത് കലക്കിയെന്നും തുടക്കത്തില്‍ തന്നെ അടി കാണാം എന്നുമാണ് ആരാധകര്‍ പറയുന്നത്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

Recommended Video

Dhanya Mary Varghese talks about Bigg Boss Malayalam Season 4
ടാസ്ക്

ആദ്യം തന്നെ ബോസെട്ടന്‍ അടി തുടങ്ങാനുള്ള എല്ലാ കണ്ടന്റും ഒപ്പിക്കുന്നുണ്ടല്ലോ അത് പൊളിച്ചു. ആദ്യം തന്നെ ഇങ്ങനെത്തെ ടാസ്‌ക് ഒക്കെ കൊടുക്കൂ ബോസേ. അല്ലാതെ കണ്ണീര്‍ ടാസ്‌കൊന്നും ഞങ്ങള്‍ക്ക് കാണണ്ട അത് പൊളിച്ചു. ആദ്യം തന്നെ ഇങ്ങനെത്തെ ടാസ്‌ക് ഒക്കെ കൊടുക്കൂ ബോസേ. അല്ലാതെ കണ്ണീര്‍ ടാസ്‌കൊന്നും ഞങ്ങള്‍ക്ക് കാണണ്ട
അത് പൊളിച്ചു. ആദ്യം തന്നെ ഇങ്ങനെത്തെ ടാസ്‌ക് ഒക്കെ കൊടുക്കൂ ബോസേ. അല്ലാതെ കണ്ണീര്‍ ടാസ്‌കൊന്നും ഞങ്ങള്‍ക്ക് കാണണ്ട, കഴിവ് കൊണ്ട് ജയിക്കട്ടെ എല്ലാവരും.. അല്ലാതെ ഫെയിം കൊണ്ടും, സിംപതി കണ്ടും ഒന്നും ഈ തവണ ആര്‍ക്കും പിന്തുണ കൊടുക്കാതെ ഇരിക്കുക.,
പരസ്പരം അറിഞ്ഞു തുടങ്ങും മുന്‍പേ അടിപൊളി അടിക്ക് തുടക്കം കുറിക്കും.ഒന്നാം ദിവസം തന്നെ നല്ല സൂപ്പര്‍ ടാസ്‌കോടുകൂടി ബിഗ് ബോസ്. സംഗതി കളര്‍ ആവട്ടെ എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയുടെ കമന്റുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X