എന്താണ് സൂരജ് ചെയ്ത തെറ്റ്? താരത്തിനെതിരെ പിആര്‍ ടീമിന്റെ തെറിവിളിയും ബോഡി ഷെയ്മിംഗും!

ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ ജനകീയനായ മത്സരാര്‍ത്ഥിയാണ് സൂരജ് തേലക്കാട്. തുടക്കത്തില്‍ തന്നെ ആരാധകരുടേയും വീട്ടിലുള്ളവരുടേയും പ്രിയപ്പെട്ടവനായി മാറാന്‍ സൂരജിന് സാധിച്ചിരുന്നു. എന്നാല്‍ ബിഗ് ബോസ് വീട്ടില്‍ തീരെ ആക്ടീവല്ലാത്ത സൂരജ് ഈ ഷോയില്‍ തുടരാന്‍ യോഗ്യന്ല്ലെന്ന വിമര്‍ശനവും ശക്തമാണ്. ഇതിനിടെ ഇന്നലെ മുതല്‍ സൂരജിനെതിരെ കടുത്ത അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും കൊണ്ട് നിറയുകയാണ് സോഷ്യല്‍ മീഡിയ.

സൂരജിനെതിരെയുള്ള അധിക്ഷേപങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഒരു പ്രേക്ഷകന്‍. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു അധിക്ഷേപങ്ങള്‍ക്ക് മറുപടി നല്‍കിയത്. കുറിപ്പിലെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

അസഭ്യം പറച്ചിലും ബോഡി ഷൈമിങ്ങും.

ഇന്നിപ്പോ സോഷ്യല്‍ മീഡിയയിലൂടെ കണ്ണോടിച്ചപ്പോള്‍ വളരെ വിഷമം തോന്നി. കാരണം മറ്റൊന്നുമല്ല ബിഗ് ബോസ് മത്സരാര്‍ഥി ആയ സൂരജിനെ തെറി വിളിച്ചു കൊണ്ടും വ്യക്തിപരമായി എന്തിനേറെ സൂരജിന്റെ ശാരീരിക പരിമിതികളെ പോലും കളിയാക്കുന്ന വിധത്തിലുള്ള പോസ്റ്റുകളും കമന്റുകളും ഒക്കെ ഒരു വിഭാഗം പോസ്റ്റ് ചെയ്യുകയും വിളിച്ചു പറയുകയും ചെയ്യുന്നത് കണ്ടപ്പോഴാണ്. എന്താണ് സൂരജ് ചെയ്ത തെറ്റ്. സൂരജ് വിധികര്‍ത്താവായി വന്ന ടാസ്‌കില്‍ 8 മാസം പഠിച്ചിട്ട് വന്ന, പി ആര്‍ ടീമുകളെ ഒക്കെ സെറ്റ് ചെയ്തു വച്ചിട്ട് വന്ന ഒരാളെ ആദ്യമേ തന്നെ പുറത്താക്കിയത്രേ. അതിന്റെ പ്രതികരമാണ് സൂരജിനെതിരെയുള്ള അയാളുടെ പി ആര്‍ ടീമുകളുടെ അസഭ്യം പറച്ചിലും ബോഡി ഷൈമിങ്ങും.

തരംതാണ പണി

എത്ര മോശപ്പെട്ട തരംതാണ പണിയാണ് അയാളുടെ പിണിയാളുകള്‍ ചെയ്യുന്നത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവം അല്ല ഇന്നിപ്പോ അഖിലിനെതിരെയും ഇത്തരം തെറി വിളി പോസ്റ്റുകള്‍ വരുന്നുണ്ട് അതിന്റെ കാരണവും മറ്റൊന്നല്ല അയാള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയത്രേ. നിമിഷയും ധന്യയും ജാസ്മിനും പുറത്തായ നവീനും ഡെയ്‌സിയുമൊക്കെ ഇയാളുടെ പി ആര്‍ വര്‍ക്ക് ടീമുകളുടെ നിരന്തരമായ അക്രമണങ്ങള്‍ നേരിടുന്നവരാണ്. പണമെറിഞ്ഞു പി ആര്‍ ടീമിനെ സെറ്റ് ചെയ്തു വയ്ക്കുന്നത് അയാളുടെ വ്യക്തിപരമായ കാര്യം എന്നാല്‍ അത്തരം ടീമുകളെ ഉപയോഗിച്ച് അസഭ്യ വര്‍ഷം നടത്തുന്നത് ഒട്ടും ന്യായീകരിക്കാവുന്ന കാര്യമല്ല തികച്ചും അപലപനീയവുമാണ്.

പി ആര്‍ ടീമുകള്‍

ഈ പി ആര്‍ ടീമുകള്‍ തന്നെ ജാസ്മിനും അഖിലും നിമിഷയും ഒക്കെ ഹൗസിനുള്ളില്‍ തെറി വിളിക്കുന്നു എന്ന് പറഞ്ഞു അലമുറ ഇടുന്നത്. ലാലേട്ടന്‍ വന്ന് വാര്‍ണിങ് കൊടുത്ത ശേഷം പരസ്പരം നേരിട്ടുള്ള തെറി വിളികള്‍ ഹൗസില്‍ കുറവാണ്. അങ്ങനെ വന്ന സന്ദര്‍ഭങ്ങളില്‍ ആണ് അവിടെ പൊട്ടിത്തെറികള്‍ ഉണ്ടായിട്ടുള്ളത്. എന്നാല്‍ ഇവര്‍ പറയുന്ന തെറിവിളികള്‍ സൗഹൃദ സംഭാഷണങ്ങള്‍ക്കിടയില്‍ അവര്‍ പറയുന്നതാണ് അത് എതിരാളിയോട് നേരിട്ട് പറയുന്നതും അല്ല, അത്തരം ഭാഗങ്ങള്‍ മെയിന്‍ എപ്പിസോഡുകളില്‍ കാണിക്കുന്നുമില്ല. 24×7 ആയത് കൊണ്ട് മാത്രമാണ് ഇത്തരം സ്വകാര്യ നിമിഷങ്ങള്‍ കാണികള്‍ക്ക് മുന്നില്‍ എത്തുന്നത്, അവിടെ കാണികളുടെ പ്രായപരിധിക്ക് ഉള്‍പ്പെടെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും ഉണ്ട്.

Recommended Video

ലാലേട്ടനെ ഒന്ന് കെട്ടിപ്പിടിക്കാൻ പറ്റി, അതാണ് ഏറ്റവും വലിയ ഭാഗ്യം #BiggBossMalayalam #Ashwin
പ്രേക്ഷകര്‍ക്ക് അറിയാം

ഒരു പി ആര്‍ ടീമും അല്ല ബിഗ് ബോസ് എന്ന മത്സരം നിയന്ത്രിക്കുന്നത് എന്ന് പ്രബുദ്ധ പ്രേക്ഷകര്‍ക്ക് അറിയാം. അതാണ് അവരുടെ ഉറപ്പും, വിശ്വാസവും.ഇനി ഒരു പക്ഷേ പി ആര്‍ ടീമുകള്‍ ബിഗ് ബോസിനെ വെല്ലു വിളിക്കാന്‍ വന്നാല്‍ തന്നെ അത് നേരിടാന്‍ ബിഗ് ബോസിന് അറിയാം. ബിഗ് ബോസിന്റെ നിയമങ്ങള്‍ പാലിക്കാതെ, ബിഗ് ബോസിനെ വരെ വെല്ലു വിളിക്കുകയും കാണികളെ മണ്ടന്മാരാക്കുകയും ചെയ്യുമ്പോള്‍ ഒന്നോര്‍ക്കുക ഒരു പി ആര്‍ വര്‍ക്കിനും നിങ്ങളെ മുന്നോട്ട് കൊണ്ട് പോകാനാകില്ല കളികള്‍ ബിഗ് ബോസിന് നന്നായറിയാം, എങ്ങനെ കളിക്കണമെന്നും കളിപ്പിക്കണമെന്നും കാരണം ഇത് വെറും ബോസല്ല ബിഗ് ബോസാണ് അത് ഓര്‍മ്മ വേണം.

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X