എന്തുകൊണ്ടാണ് ഡോക്ടറെ ജാസ്മിന്‍ ഹഗ് ചെയ്തത് എന്ന് ഇനിയും മനസ്സിലായില്ലേ? കാരണം ഇതാണ്

ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ ഏറ്റവും ശക്തരായ രണ്ട് പേരാണ് ഡോക്ടര്‍ റോബിനും ജാസ്മിനും. റോബിനും ജാസ്മിനും തമ്മിലുള്ള അടികളില്ലാതെ ഒരാഴ്ച പോലും ഇതുവരെ കടന്നു പോയിട്ടില്ല. വാക് പോരിന്റെ സകല അതിരുകളും പലപ്പോഴും ഇരുവരും ലംഘിക്കുകയണ്ടായി. തല്ലാന്‍ വെല്ലുവിളിക്കുന്നതും തല്ലാന്‍ പോകുന്നതുമൊക്കെ പ്രേക്ഷകര്‍ കണ്ടു. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് കഴിഞ്ഞ ദിവസം ജാസ്മിന്‍ ഡോക്ടറെ കെട്ടിപ്പിടിച്ചിരുന്നു.

എന്തിനാണ് താന്‍ ഡോക്ടറെ കെട്ടിപ്പിടിച്ചതെന്ന് ജാസ്മിന്‍ ആരോടും പറഞ്ഞിരുന്നില്ല. മോഹന്‍ലാലിനോടു പോലും ജാസ്മിന്‍ ഇതേക്കുറിച്ച് സംസാരിച്ചിരുന്നില്ല. ഇതോടെ പ്രേക്ഷകര്‍ക്കിടയില്‍ പല തിയറികളും ഇതേക്കുറിച്ച് ഉയര്‍ന്നു വന്നിട്ടുണ്ട്. ഇതിനിടെ ഇപ്പോഴിതാ ജാസ്മിന്റെ കെട്ടിപ്പിടുത്തത്തെക്കുറിച്ച് ബിഗ് ബോസ് ആരാധകരുടെ കുറിപ്പില്‍ പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ആ കുറിപ്പ് വിശദമായി വായിക്കാം തുടര്‍ന്ന്.

മനുഷ്യത്വമില്ലേ ചേച്ചീ

എന്തുകൊണ്ടാണ് ഡോക്ടര്‍ മച്ചാനെ ജാസ്മിന്‍ ചെന്ന് ഹഗ് ചെയ്തത് എന്ന് മനസ്സിലായോ?
ജാസ്മിന്റെ ഹഗ്ഗ് പ്രേക്ഷകരെയും ഡോക്ടറെയും അവിടുത്തെ അന്തേവാസികളെയും മാത്രമല്ല, ബിഗ് ബോസിനെപ്പോലും ഞെട്ടിച്ചുകളഞ്ഞു എന്നതാണ് മനസ്സിലാകുന്നത്. എന്നാല്‍ കാരണം ആര്‍ക്കും വ്യക്തമായി പിടി കിട്ടിയതുമില്ല.
തന്റെ ഹഗ്ഗിന് ശേഷവും അവസരം കിട്ടുമ്പോഴൊക്കെ ജാസ്മിന്‍ ഡോക്ടര്‍ക്ക് എതിരെ സംസാരിക്കുന്നുണ്ട്.


അതുകൊണ്ട് ആ പ്രവൃത്തി അവളുടെ പശ്ചാത്താപത്തിന്റെ ഫലമാണോ എന്നു സംശയം ഉണ്ടാക്കുന്നു. മോഹന്‍ ലാല്‍ ചോദിച്ചിട്ട് പോലും അവള്‍ അതിന്റെ കാരണം പറഞ്ഞില്ല എന്നോര്‍ക്കണം. അതില്‍ നിന്ന് ഒരു കാര്യം ഉറപ്പായി ഹഗ്ഗിന്റെ കാരണം വെളിപ്പെടുത്തിയാല്‍ അതു തന്നെ സാരമായി ബാധിക്കാന്‍ ഇടയുണ്ട് എന്ന ഭയം അവള്‍ക്കുണ്ട് എന്നുള്ളത്.
ഞാന്‍ ഇവിടെ എന്റെ നിഗമനം എഴുതാം.
ഡോക്ടര്‍ മച്ചാന്‍ ജയിലിലേക്ക് പോകും മുമ്പ് ലക്ഷ്മിപ്രിയയെ കെട്ടിപ്പിടിച്ച് വിങ്ങിക്കൊണ്ടു തേങ്ങിയിരുന്നല്ലോ. അപ്പോള്‍ അയാള്‍ ചോദിച്ച ഒരു കാര്യം എനിക്ക് മനുഷ്യത്വമില്ലേ ചേച്ചീ എന്നാണ്.

താന്‍ കള്ളനാണ്, ഫേക്ക് ആണ്

താന്‍ കള്ളനാണ്, ഫേക്ക് ആണ്, ,നിലപാട് ഇല്ലാത്തവനാണ് എന്നൊക്കെയുള്ള പല ആരോപണങ്ങളും സംഘടിതമായ ആക്രമണങ്ങളും ജാസ്മിനില്‍ നിന്നും കൂട്ടാളികളില്‍ നിന്നും പല തവണ നേരിട്ടിട്ടുള്ളപ്പോഴും അയാള്‍ കുലുങ്ങിയിട്ടില്ല.
എന്നാല്‍ ജയില്‍ നോമിനേഷന്‍ നടന്ന ദിവസം താന്‍ മനുഷ്യത്വ മില്ലാത്തവനാണ് എന്ന ആരോപണം അവരില്‍ നിന്ന് കേട്ടപ്പോള്‍ ഡോക്ടര്‍ക്ക് അത് താങ്ങാവുന്നതിലും അധികമായിരുന്നു എന്നു വ്യക്തമായിരുന്നു.
ലക്ഷ്മിപ്രിയയോട് ഡോക്ടര്‍ അതുപറഞ്ഞു വിങ്ങിപ്പൊട്ടിയ സംഭവം അവിടെയുള്ള എല്ലാവരും അറിഞ്ഞ കൂട്ടത്തില്‍ ജാസ്മിനും അറിഞ്ഞിട്ടുണ്ടാകും.

യാതൊരു എത്തിക്സും ഇല്ലാത്തവന്‍


അപ്പോള്‍ തന്റെ വായില്‍ നിന്നു വീണ ആ നിന്ദാവാക്കുമൂലം പ്രേക്ഷകര്‍ തനിക്കെതിരെ തിരിയാന്‍ സാധ്യതയുണ്ട് എന്നവള്‍ മനസ്സില്‍ കണ്ടിട്ടുമുണ്ടാകും.ആ സമയത്ത് ആണ് ബ്ലെസ്ലിയും ഡെയ്‌സിയും തമ്മില്‍ പാവമോഷണക്കാര്യം സംസാരിക്കുന്നതും അതില്‍ ജാസ്മിന്‍ ഇടപെടുന്നതും. അവിടെ നടന്ന സംഭാഷങ്ങളില്‍ നിന്ന് ജാസ്മിന് ഒരു കാര്യം ബോധ്യപ്പെട്ടു.
ബിഗ് ബോസ് കളികളില്‍ എത്തിക്സിന് യാതൊരു സ്ഥാനവുമില്ല എന്നും കളിയുടെ നിയമങ്ങള്‍ മാത്രം നോക്കിയാല്‍ മതിയെന്നും. അതോടെ അവള്‍ക്ക് ഉള്ളില്‍ കുറ്റബോധം ഉണ്ടായിട്ടുണ്ടാകും. (താന്‍ ഇത്രയും നാള്‍ റോബിനെ അസഭ്യം പറഞ്ഞത്
യാതൊരു എത്തിക്സും ഇല്ലാത്തവന്‍ എന്നു പറഞ്ഞാണല്ലോ എന്നതിനാല്‍.) ആ impulse ചിന്തയില്‍ അവള്‍ ചെന്ന് അനുവാദം ചോദിച്ചുകൊണ്ട് ഡോക്ടറെ കെട്ടിപ്പിടിച്ചു എന്നു വേണം കരുതാന്‍.അത് തന്റെ വാക്കുകള്‍ ഡോക്ടറില്‍ ഉണ്ടാക്കിയ മുറിവുകള്‍ ഉണക്കാന്‍
വേണ്ടിക്കൂടിയായിരുന്നു.ഇനി നിങ്ങള്‍ പറയൂ...
എന്താകും കാരണം?

കെട്ടിപ്പിട്ടുത്തം

കെട്ടിപ്പിട്ടുത്തം അഅതേസമയം കഴിഞ്ഞ ദിവസം എന്തുകൊണ്ടാണ് താന്‍ റോബിനെ കെട്ടിപ്പിടിച്ചതെന്ന് ജാസ്മിന്‍ വെളിപ്പെടുത്തിയിരുന്നു. റോബിനെപോലെ ഒരുപാട് പേര്‍ ഇവിടെയുണ്ടെന്നും അവരെയൊക്കെ താന്‍ കെട്ടിപ്പിടിച്ചിട്ടുണ്ടെന്നും അതിനാല്‍ ഡോക്ടറും ഒരു കെട്ടിപ്പിട്ടുത്തം അര്‍ഹിച്ചിരുന്നുവെന്നായിരുന്നു ജാസ്മിന്‍ പറഞ്ഞത്.

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X