ബ്ലെസ്ലിയ്ക്ക് ഭക്ഷണം കൊടുക്കാതെ ലക്ഷ്മി പ്രിയ; നിങ്ങള്‍ എത്ര നാമം ജപിച്ചിട്ടും കാര്യമില്ലെന്ന് പ്രേക്ഷകര്‍!

കഴിഞ്ഞ രണ്ട് ദിവസങ്ങളായി ലക്ഷ്മി പ്രിയ ബ്ലെസ്ലിയോട് പെരുമാറുന്ന രീതി വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുകയാണ്. ബ്ലെസ്ലിയ്ക്ക് ഭക്ഷണം പോലും നല്‍കാതെ മാറ്റിവെക്കുകയാണ് ലക്ഷ്മി പ്രിയ എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ബ്ലെസ്ലിയോട് മുഖത്ത് നോക്കി തന്നെ എന്നോട് മിണ്ടരുതെന്ന് ലക്ഷ്മി പറഞ്ഞിരുന്നു. എന്നാല്‍ ലക്ഷ്മിയുടെ ഈ ദേഷ്യത്തിന്റെ കാരണം പലര്‍ക്കും വ്യക്തമല്ല.

ഇതിനിടെ ഇപ്പോഴിതാ ലക്ഷ്മി ബ്ലെസ്ലിയ്ക്ക് ഭക്ഷണം നിഷേധിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. ലക്ഷ്മിക്കെതിരെ നടപടിയെടുക്കണമെന്നും ഭക്ഷണം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയൊരു കുറിപ്പ് വായിക്കാം തുടര്‍ന്ന്.

ലൈവില്‍


ലൈവില്‍ നടന്ന സംഭവം ആണ് ..
ബ്ലെസ്സ്‌ലീ ചിക്കെന്‍ എടുക്കാന്‍ വരുമ്പോള്‍ ലക്ഷ്മിപ്രിയ പറയുന്നു ആകെ രണ്ടു പീസ് ഉള്ളു അത്രയും എടുക്കരുത് എന്ന് .. പിന്നീട് ധന്യ കൊടുക്കാന്‍ ശ്രമിച്ചപ്പോഴും ലക്ഷിപ്രിയ തടഞ്ഞു .. ബ്ലെസ്സ്‌ലീ ഉള്ളതും കൊണ്ട് കഴിക്കാന്‍ പോയി .. പിന്നീട് ഇതേ ലക്ഷ്മിപ്രിയ ധന്യയോട് പറയുന്നുണ്ട് നാല് പീസ് ഉണ്ടായിരുന്നു ഞാന്‍ മാറ്റി വെച്ചതാണ് എന്ന് . ഈ പറഞ്ഞത് ബ്ലെസ്സ്‌ലീ കേള്‍ക്കുകയും ചെയ്തു.

നേരത്തെ ബ്ലെസ്സ്‌ലീ ചായ ചോദിച്ചിട്ട് ചായ കൊടുക്കാതെ പോയിട്ട് ബാക്കിയുള്ളവരോട് ഞാന്‍ ബ്ലെസ്സ്‌ലീക്ക് ചായ കൊടുത്തില്ല എന്ന് വീമ്പു പറഞ്ഞതിന് ശേഷം നടന്ന സംഭവം ആണ്. അല്ല ലക്ഷ്മിപ്രിയേ അവനു ആഹാരം നിഷേധിക്കാന്‍ നിങ്ങള്‍ ആരാണ് ? അവന്‍ കഴിക്കുന്നത് തന്നെ ഒരു നേരം ..ഈ ആഴ്ച മൂന്ന് ദിവസം അവന്‍ ഭക്ഷണം തന്നെ കഴിച്ചിട്ടില്ല .. അത് പിന്നെ അവന്റെ ചോയ്സ് ..പക്ഷെ അവന്‍ കഴിക്കുന്ന ആഹാരം നിഷേധിക്കാന്‍ നിങ്ങള്‍ക്കെന്ത് അവകാശം ? ഭക്ഷണം ഇല്ലാഞ്ഞിട്ടാണെങ്കില്‍ പോട്ടെന്നു വെക്കാം .. നിങ്ങള്‍ തന്നെ പറഞ്ഞു ഭക്ഷണത്തെ ഉണ്ടായിരുന്നു എന്ന് .. എന്നിട്ടും എന്തിനു ഭക്ഷണം നിഷേധിക്കുന്നു?

എന്താണ് നിങ്ങളുടെ പ്രശ്‌നം ?

എന്താണ് നിങ്ങളുടെ പ്രശ്‌നം ? ബ്ലെസ്സ്‌ലീ സുചിത്രയോട് ബ്ലാന്‌കെറ്റ് മടക്കി വെക്കാന്‍ പറഞ്ഞതാണോ പ്രശ്‌നം ? കോടതി ടാസ്‌കില്‍ സുചിത്ര തന്നെ പല ആവര്‍ത്തി പറഞ്ഞ കാര്യം ആണ് ബ്ലാന്‌കെറ് മടക്കി വെക്കല്‍ ഒരു എക്‌സ്ട്രാ ജോലി അല്ല കാലത്തു ഒരു തവണ മാത്രം ചെയ്താല്‍ പോരേ എന്നൊക്കെ .. എന്നിട്ട് ആ ജോലി ചെയ്യാന്‍ പറഞ്ഞപ്പോള്‍ എന്താണ് ഇത്ര വലിയ പ്രശനം ? അതും റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ അവനും കൂടി ചേര്‍ന്നല്ലേ ഈ ജോലി ചെയ്യുന്നത് ?... സുചിത്രയോടു അനുവാദം ചോദിച്ചിട്ട് അവര്‍ സമ്മതിച്ചിട്ടല്ലേ ഈ ജോലി അവര്‍ക്ക് കൊടുത്ത് ?.. ഇതൊന്നും നിങ്ങള്‍ക്ക് അറിയാത്തതല്ലല്ലോ .. പിന്നെ എന്താണ് നിങ്ങളുടെ പ്രശനം ?

ഇത്ര വലിയ പ്രതികാരവും പകയും


അവന്‍ റിവഞ്ച് എന്ന വാക്ക് പറഞ്ഞതാണോ നിങ്ങളുടെ പ്രശനം ? അവന്‍ തന്നെ പറഞ്ഞല്ലോ പേഴ്‌സണല്‍ റിവഞ്ച് ആണെങ്കില്‍ ഞാന്‍ സുചിത്രക്ക് കാപ്റ്റന്‍ റൂം ക്‌ളീന്‍ ചെയ്യുന്ന ജോലി കൊടുത്തേനെ ഇത് ഒരു സ്വീറ്റ് റിവഞ്ച് ആയിട്ട് കണ്ടാല്‍ മതി .. എല്ലാവര്ക്കും ഗുണം ഉള്ള ഒരു കാര്യം അത് അവനും കൂടെ ചേര്‍ന്നാണ് ചെയ്യുന്നത് .. അതാണോ ഇത്ര വലിയ പ്രതികാരവും പകയും ?
അങ്ങനെയെങ്കില്‍ റോബിനോട് തീര്‍ത്താല്‍ തീരാത്ത പകയുമയി നടക്കുന്ന ജാസ്മിനോട് നിങ്ങള്‍ ഈ നയം ആണോ സ്വീകരിക്കുന്നത് ? ജാസു എന്ന് തികച്ചു വിളിക്കില്ലല്ലോ ..

 ഭക്ഷണം

പകയും പ്രതികാരവും ഒന്നും നിങ്ങള്‍ക്കില്ലേ ? നിമിഷ പോയപ്പോള്‍ പോലും നിങ്ങള്‍ക്ക് അവളോടുള്ള പക തീര്‍ന്നിട്ടുണ്ടായിരുന്നില്ലല്ലോ .. നിങ്ങള്‍ ബ്ലെസ്സ്‌ലീയോട് ഈ ചെയ്യുന്നതല്ല യഥാര്‍ത്ഥത്തില്‍ പകയും പ്രതികാരവും .. ഇതല്ലേ പേഴ്‌സണല്‍ റിവഞ്ച് ? അതില്‍ തന്നെ ഭക്ഷണത്തില്‍ തരം തിരിവ് കാണിക്കുക എന്ന അങ്ങേയറ്റം നിന്ദ്യവും നീചവുമായ പ്രവൃത്തിയല്ലേ നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നത് ?

ഉസ്താദ് ഹോട്ടല്‍ സിനിമ കണ്ട എല്ലാവര്ക്കും നാരായണ്‍ കൃഷ്ണന്‍ എന്ന കഥാപാത്രത്തെ ഓര്‍മ്മയുണ്ടാവും .. തെരുവില്‍ അലഞ്ഞു നടക്കുന്നവര്‍ക്കു അന്നം ഊട്ടാന്‍ ഫൈവ് സ്റ്റാര്‍ട്ട് ഹോട്ടലിലെ തന്റെ ലക്ഷങ്ങള്‍ സാലറിയുള്ള ഷെഫ് ജോലി ഉപേക്ഷിച്ച മനുഷ്യന്‍ .. അതൊരു സാങ്കല്പിക കഥാപാത്രമല്ല.. യഥാര്‍ത്ഥത്തില്‍ അങ്ങനെയൊരു മനുഷ്യന്‍ ഉണ്ട് .. വിശക്കുന്നവനു ഭക്ഷണം ഊട്ടുന്നത് ഒരു പ്രാര്‍ത്ഥന ആയി കാണുന്ന ഒരു മനുഷ്യന്‍ ആണ് അദ്ദേഹം.

വിശക്കുന്നവന്‍ ആരായാലും ശത്രുവായാലും മിത്രമായാലും ഭക്ഷണം നിഷേധിച്ചിട്ട് എത്ര സഹസ്രനാമം ജപിച്ചിട്ടും കാര്യമില്ല ..ആ പ്രാര്‍ത്ഥന ഈശ്വരനിലേക്ക് എത്തില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X