മുന്‍കാമുകിയെ സൈബര്‍ ലിഞ്ചിങിന് ഇട്ടുകൊടുത്തവന്‍; ഇങ്ങനെയും നുണ പറയുമോ ആളുകള്‍?

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ബ്ലെസ്ലി. ഫൈനല്‍ ഫൈവിലെത്തുമെന്ന് പ്രേക്ഷകര്‍ വിലയിരുത്തുന്ന താരങ്ങളില്‍ ഒരാളാണ് ബ്ലെസ്ലി. കഴിഞ്ഞ ദിവസം ബ്ലെസ്ലി ലക്ഷ്മി പ്രിയയ്‌ക്കെതിരെ നടത്തിയ വര്‍ഗീയ ആരോപണം ഇപ്പോള്‍ ശക്തമായ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇതിനിടെ ഇപ്പോഴിതാ ബ്ലെസ്ലിയുടെ ഇരട്ടത്താപ്പുകള്‍ ചൂണ്ടിക്കാണിക്കുന്ന കുറിപ്പ് ശ്രദ്ധ നേടുകയാണ്.

സമൂഹത്തിനു മെസ്സേജ് കൊടുക്കാന്‍ വന്ന മഹാന്‍ ബ്ലെസ്ലി എന്ന കള്ളന്‍, നുണയന്‍, ടോക്‌സിക് മത്സരാര്‍ത്ഥിയെന്നാണ് കുറിപ്പില്‍ പറയുന്നത്. ഇത്ര ഇരട്ടത്താപ്പ് ഉള്ള മത്സരാര്‍ത്ഥി ബിഗ്ഗ് ബോസിന്റെ നാലു സീസണുകളില്‍ ആയിട്ട് ഉണ്ടാവില്ല എന്നും കുറിപ്പില്‍ പറയുന്നു. പിന്നാലെ ബ്ലെസ്ലിയുടെ ഇരട്ടത്താപ്പുകള്‍ എണ്ണിയെണ്ണി പറയുകയാണ്.

നിന്റെ അടിമ ആണല്ലോ

1. എനിക്ക് നിന്റെ ഫ്രണ്ട്ഷിപ് വേണ്ട. പ്രണയം മതി - പിന്നെ നിന്റെ ഇഷ്ടത്തിന് അനുസരിച്ചു ആണല്ലോ ആളുകള്‍ നിന്നെ കാണേണ്ടത്. ആളുകള്‍ നിന്റെ അടിമ ആണല്ലോ.
2. എന്നെ ലൗവറായിട്ടു മാത്രമേ കാണാവൂ. ഫ്രണ്ട് ആയോ സഹോദരന്‍ ആയോ കാണരുത്.
- ഇതൊക്കെ അജ്ഞാപിക്കാന്‍ നീ ആരാടാ?
3. ഞാന്‍ നിന്നെ ഇക്വല്‍ ആയല്ലേ കാണുന്നത്.
- സ്വന്തം ഫ്രണ്ട് ആയി കാണുന്ന ആള്‍ക്ക് പോലും നല്‍കേണ്ടുന്ന ബേസിക് അഭിപ്രായ സ്വാതന്ത്ര്യം പോലും നല്‍കാതെ. നീ വെറും സ്ത്രീയാണ്. നീ എന്നെ ഞാന്‍ കരുതുന്നത് പോലെ കാണണം എന്ന് അജ്ഞാപിക്കുന്നവന്‍ ആണ് ഇക്വാലിറ്റിയെ പറ്റി സംസാരിക്കുന്നത്.
4. ബ്ലെസ്ലി ദില്ഷയെ പ്രോപ്പസ് ചെയ്തപ്പോ ദില്‍ഷ നോക്കാം എന്നു പറഞ്ഞു.

ഇങ്ങനെയും നുണ പറയുമോ ആളുകള്‍? ദില്‍ഷ ഒരിക്കലും ബ്ലസ്ലിയ്ക്ക് ഞാന്‍ നിന്നെ അനിയന്‍ ആയി കാണാം എന്നതില്‍ കവിഞ്ഞു ഒരു പ്രതീക്ഷയും നല്‍കിയിട്ടില്ല എന്ന് കുറിപ്പ് ചൂണ്ടിക്കാണിക്കുന്നു.

കാമുകി

സ്വന്തം കാമുകിയെ തേച്ചു ബിഗ്ഗ് ബോസ്സില്‍ വന്നതിനു ശേഷം, അവളെ സൈബര്‍ ലിഞ്ചിങ് ചെയ്യാന്‍ പേര്‍സണല്‍ ചാറ്റ് സ്‌ക്രീന്‍ഷോട്ട് വരെ സുഹൃത്തുക്കള്‍ക്ക് നല്‍കി ബിഗ്ഗ് ബോസ്സ് വീട്ടില്‍ വന്നു, എന്റെ മുന്കാമുകി ടോക്‌സിക് ആണെന്ന് പറയുകയും അവരുടെ പേര്‍സണല്‍ ഡീറ്റൈല്‍സ് എല്ലാം ബിഗ്ഗ് ബോസ്സ് പോലൊരു ഷോയില്‍ പബ്ലിക് ആയി പ്രഖ്യാപിച്ചു സൈബര്‍ ലിഞ്ചിങ് ചെയ്യാന്‍ ഡോഗ് വിസില്‍ ചെയ്യുകയും ചെയ്യുന്ന ഈ മഹാന്‍ ബിഗ്ഗ് ബോസില്‍ സമൂഹത്തിനു നല്‍കുന്ന മെസ്സേജ്‌നെ പറ്റി സംസാരിക്കാതിരിക്കുകയാവും നല്ലത് എന്നും കുറിപ്പില്‍ അഭിപ്രായപ്പെടുന്നു.

ടോക്‌സിക്ക്

ഇന്ന് റിയാസ് പറഞ്ഞത് കൂടെ ചേര്‍ത്തു ചിന്തിക്കുമ്പോള്‍ ഇത്രയും നുണയനും ടോക്‌സിക്ക് ആയതുമായ ഒരു മത്സരാര്‍ത്ഥി ബിഗ്ഗ് ബോസ്സ് ചരിത്രത്തില്‍ ഉണ്ടായിട്ടില്ല എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

ഇന്നലെ നടന്ന ജയില്‍ നോമിനേഷനിടെ ലക്ഷ്മി പ്രിയയ്ക്കെതിരെ കടുത്ത ആരോപണങ്ങളുമായി ബ്ലെസ്ലി രംഗത്തെത്തിയിരുന്നു. ലക്ഷ്മി പ്രിയ മതപരമായും രാഷ്ട്രീയപരമായും ഗെയിം കളിക്കുന്നുവെന്നായിരുന്നു ബ്ലെസ്ലിയുടെ ആരോപണം. ബിഗ് ബോസ് വീടിനെയാകെ ഇളക്കി മറിച്ചതായിരുന്നു ബ്ലെസ്ലിയുടെ ആരോപണം. പിന്നാലെ വന്ന റിയാസ് ബ്ലെസ്ലിയ്ക്കെതിരെ സംസാരിക്കുകയായിരുന്നു.

Recommended Video

എല്ലാം മറന്ന് ഒന്നിച്ചു അവർ | Robin | Jasmin | Nimisha | Naveen | Akhil | Vinay | Bigg Boss
ടാര്‍ജറ്റ്

ബ്ലെസ്ലി കണക്ക്കൂട്ടി ഒരോരുത്തരെയായി ടാര്‍ജറ്റ് ചെയ്യാറുണ്ട്. പ്രശ്നമുണ്ടാകുമ്പോള്‍ ആളുകളുടെ വായില്‍ നിന്നും ചിലപ്പോള്‍ തെറ്റായ വാക്ക് വന്നു പോകും. ബ്ലെസ്ലി മാറിയിരുന്ന് കണക്ക് കൂട്ടി തിരികെ ആ വ്യക്തിയോട് സംസാരിക്കുകയും ആ വ്യക്തി തെറ്റാണെന്നും താന്‍ നല്ല മനുഷ്യനാണെന്നും വരുത്തി തീര്‍ക്കാന്‍ ശ്രമിക്കും. തുടക്കം മുതല്‍ ആളുകളെ ഇങ്ങനെ ടാര്‍ജറ്റ് ചെയ്യാറുണ്ടെന്നാണ് റിയാസ് പറഞ്ഞത്. സംഭവം വിവാദമായി മാറിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X