twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാലേട്ടനെ ആര് മലയാളം പഠിപ്പിക്കും? താരങ്ങളെ മലയാളം പഠിപ്പിക്കാന്‍ വന്ന മോഹന്‍ലാലിന് തെറ്റിയോ?

    |

    ബിഗ് ബോസ് മലയാളം സീസണ്‍ 4 ഒരാഴ്ച പിന്നിട്ടിരിക്കുകയാണ്. ആഴ്ചയുടെ അവസാനം ബിഗ് ബോസ് വീട്ടിലുള്ളവരെ കാണാന്‍ മോഹന്‍ലാല്‍ എത്തുന്ന ദിവസമാണ്. മത്സരാര്‍ത്ഥികള്‍ ഓരോരുത്തരെയായി ബിഗ് ബോസ് വീടിന് അകത്തേക്ക് കയറ്റി വിട്ട ശേഷം ഇന്നാദ്യമായി മോഹന്‍ലാല്‍ താരങ്ങളെ കാണാനെത്തിയ ദിവസമായിരുന്നു ഇന്നലെ. പതിവ് പോലെ ഓരോ മത്സരാര്‍ത്ഥിയോടും വിശേഷങ്ങള്‍ ചോദിച്ചു കൊണ്ടാണ് മോഹന്‍ലാല്‍ തുടങ്ങിയത്. എന്താണ് ബിഗ് ബോസ് വീട്ടില്‍ ഇഷ്ടപ്പെട്ടതെന്നും എന്താണ് ഇഷ്ടപ്പെടാത്തതെന്നുമായിരുന്നു മോഹന്‍ലാല്‍ ചോദിച്ചത്. ഇതിനിടെ തമാശരൂപേണ ഓരോരുത്തരേയും കുറിച്ച് പുറത്തുള്ള അഭിപ്രായം എന്താണെന്ന് പറയാതെ പറയുകയും ചെയ്തു മോഹന്‍ലാല്‍.

    ആരുമറിയാതിരുന്ന റോബിന്റെ മറ്റൊരു കള്ളത്തരം പൊളിച്ച് മോഹന്‍ലാല്‍! ഡോക്ടര്‍ വീണ്ടും പ്രതിക്കൂട്ടില്‍ആരുമറിയാതിരുന്ന റോബിന്റെ മറ്റൊരു കള്ളത്തരം പൊളിച്ച് മോഹന്‍ലാല്‍! ഡോക്ടര്‍ വീണ്ടും പ്രതിക്കൂട്ടില്‍

    ഇത്തവണ മോഹന്‍ലാല്‍ ബിഗ് ബോസ് വീട്ടിലേക്ക് വന്നത് മറ്റൊരു പ്ലാനിംഗോടു കൂടിയായിരുന്നു ബിഗ് ബോസില്‍ മത്സരാര്‍ത്ഥികള്‍ പരമാവധി മലയാളത്തില്‍ സംസാരിക്കണം എന്ന നിയമമുണ്ട്. എന്നാല്‍ നാളിതുവരെ സംസാരിച്ചിരുന്ന ഇംഗ്ലീഷ് കലര്‍ന്ന മലയാളം അത്രപെട്ടെന്ന് മാറ്റുക എന്നത് പലര്‍ക്കും സാധിക്കാത്ത ഒന്നാണ്. മലയാളം വായിക്കാന്‍ പോലും പലരും കഷ്ടപ്പെടുന്നത് നേരത്തെ തന്നെ പ്രേക്ഷകരും ചൂണ്ടിക്കാണിച്ചിരുന്നു. അതിനാല്‍ മലയാളത്തില്‍ സംസാരിക്കേണ്ടതിന്റെ പ്രധാന്യം ഓര്‍മ്മപ്പെടുത്തുകയായിരുന്നു ഇന്നു മോഹന്‍ലാല്‍.

    mohanlal

    പിന്നാലെ മത്സരാര്‍ത്ഥികള്‍ മലയാളം വായിക്കാന്‍ ബുദ്ധിമുട്ടുന്നതിന്റേയും മലയാളവും ഇംഗ്ലീഷും ഹിന്ദിയുമൊക്കെ കലര്‍ത്തി സംസാരിക്കുന്നതിന്റേയും വീഡിയോ കാണിക്കുകയും ചെയ്തു. മലയാളികള്‍ ആയിരുന്നിട്ടും മലയാളം സംസാരിക്കാതെ മിക്കവരും ബുദ്ധിമുട്ടിയപ്പോള്‍ പരമാവധി മലയാളത്തില്‍ സംസാരിക്കുന്ന അപര്‍ണ മള്‍ബറിയെ അഭിനന്ദിക്കുകയും ചെയ്്തു മോഹന്‍ലാല്‍. മലയാളം എഴുതാനും വായിക്കാനും അറിയുമോ എന്ന് ചോദിച്ചപ്പോള്‍ അപര്‍ണ ഒഴികെ എല്ലാവരും കയ്യുയര്‍ത്തുകയും ചെയ്്തിരുന്നു. തനിക്ക് മലയാളം എഴുതാനറിയില്ലെന്ന് നേരത്തെ തന്നെ അപര്‍ണ പറഞ്ഞിരുന്നു.

    പിന്നാലെ താരങ്ങള്‍ക്കായി ഒരു ടാസ്‌കും തയ്യാറായിരുന്നു. താന്‍ പറയുന്ന വാക്കുകള്‍ ബോര്‍ഡില്‍ എഴുതുക എന്നതായിരുന്നു മോഹന്‍ലാല്‍ നല്‍കിയത്.
    നവീന്‍ അറയ്ക്കല്‍, ജാനകി സുധീര്‍, ലക്ഷ്മിപ്രിയ, നിമിഷ, ദില്‍ഷ പ്രസന്നന്‍ എന്നിവര്‍ മോഹന്‍ലാല്‍ ആവശ്യപ്പെട്ട വാക്കുകള്‍ തെറ്റിച്ചാണ് ബോര്‍ഡില്‍ എഴുതിയത്. ശാലിനി നായര്‍, ബ്ലെസ്‌ലി എന്നിവര്‍ ശരിയായ രീതിയിലും വാക്കുകള്‍ എഴുതി. ബ്ലെസ്‌ലിയെക്കുറിച്ചുള്ള തന്റെ ധാരണകള്‍ മാറിയെന്നും പിന്നീട് മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു. ഇതിനിടെ മറ്റൊരു കാര്യം ആണ് ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. ടാസ്‌ക്കിനിടെ മോഹന്‍ലാല്‍ മത്സരാര്‍ത്ഥികള്‍ക്ക് വേണ്ടി ബോര്‍ഡില്‍ മലയാളം പറയാം വായിക്കാം എന്നെഴുതിയിരുന്നു. ഇതില്‍ മോഹലാല്‍ പറയാം എന്നെഴുതിയത് തെറ്റായാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

    പിന്നാലെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ താരത്തിന് പറ്റിയ തെറ്റ് ചൂണ്ടിക്കാണിച്ചു കൊണ്ടെത്തിയിരിക്കുന്നത്. ആദ്യം ലാലേട്ടന്‍ മലയാളം പഠിക്കട്ടെ എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അക്ഷരമാല നാലു വരകോപ്പിയില്‍ എഴുതി പഠിക്കട്ടെ നമ്മുടെ മോ..... ലാല്‍, തെറ്റില്ല എന്നു പറയുന്നവര്‍ എന്ത് അടിസ്ഥാനത്തില്‍ ആണ് പറയുന്നത്? 'പാഠം' എന്ന വാക്കില്‍ രണ്ടു 'o' ഉം ഒന്നല്ല. വലിപ്പം മാറിയാല്‍ അക്ഷരവും അര്‍ത്ഥവും മാറും. തെറ്റ് തന്നെ ആണ്, സ്വന്തം കയ്യക്ഷരത്തില്‍ ബ്ലോഗ് എഴുതുന്ന ലാലേട്ടനെ മലയാളം എഴുതാന്‍ പഠിപ്പിക്കേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല, ആറ് മലയാളിക്ക് നൂറ് മലയാളം. എന്നാലും ബിബ്ബോസ് വീട്ടില് മലയാളം ക്ലാസ് കൊടുക്കാൻ വന്ന ലാലേട്ടൻ
    പറായാഠ മലയാളം അനുസ്വാരം ഏത് "ഠ" ഏതെന്ന് വ്യത്യാസം തിരിച്ചറിയാത്ത വിധം പഠിപ്പിക്കുന്ന മലയാളം അധ്യാപകരെ പറഞ്ഞാൽ മതിയല്ലോ എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍. താരത്തെ ന്യായീകരിച്ചും ചിലരെത്തിയിട്ടുണ്ട്.

    English summary
    Bigg Boss Malayalam Season 4 Social Media Finds Out The Mistake Mohanlal Made While Teaching Malayalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X