സ്‌കിറ്റില്‍ കണ്ടത് അഖിലിന്റെ തനിസ്വരൂപം; ഡോക്ടറെ കളിയാക്കിയതിനെതിരെ സോഷ്യല്‍ മീഡിയ

ബിഗ് ബോസ് മലയാളം സീസണ്‍ 4 അങ്ങനെ സംഭവ ബഹുലമായി മാറിയിരിക്കുകയാണ്. ആദ്യ ആഴ്ചയില്‍ തന്നെ വരാനിരിക്കുന്ന പൊട്ടിത്തെറികളുടെ സൂചന നല്‍കിയിരുന്നു ബിഗ് ബോസ്. മൂന്നാം ആഴ്ചയിലേക്ക് കടന്നതോടെ വലിയ വഴക്കുകള്‍ക്കും അടികള്‍ക്കുമാണ് ബിഗ് ബോസ് വീട് സാക്ഷ്യം വഹിക്കുന്നത്. വലിയ പൊട്ടിത്തെറികള്‍ക്കും വഴക്കിനുമാണ് ഇന്നലെ ബിഗ് ബോസ് സാക്ഷ്യം വഹിച്ചത്. എന്നാല്‍ ഈ വഴക്കിനിടയിലും ടാസ്‌കില്‍ തകര്‍ക്കുകയാണ് താരങ്ങള്‍.

ഇന്നലെയായിരുന്നു ബിബി ടിവി എന്ന വീക്കിലി ടാസ്‌ക് അവസാനിക്കുന്നത്. ടാസ്‌കില്‍ ഏറ്റവും കൂടുതല്‍ സ്റ്റാറുകള്‍ നേടി ജയിച്ചത് അഖിലിനും ധന്യയും ലക്ഷ്മി പ്രിയയും അപര്‍ണയും ചേര്‍ന്ന ടീമായിരുന്നു. അഖിലിന്റെ ടീമീന്റെ ഭാഗമായി മാറാന്‍ നേരത്തെ ലക്ഷ്മി പ്രിയ വഴക്കുണ്ടാക്കിയത് ചര്‍ച്ചയായി മാറിയിരുന്നു. ഇതിനിടെ ഇപ്പോഴിതാ സ്‌കിറ്റിലെ അഖിലിന്റെ പ്രകടനത്തെ വിമര്‍ശിച്ചു കൊണ്ടൊരാള്‍ എത്തിയിരിക്കുകയാണ്.

അഖിലിന്റെ തനി സ്വരൂപം

ബിഗ് ബോസ് മലയാളം ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പാണ് ചര്‍ച്ചയായി മാറിയിരിക്കുന്നത്. സ്‌കിറ്റ് ടാസ്‌കിലാണ് അഖിലിന്റെ തനി സ്വരൂപം പുറത്ത് വന്നതെന്നാണ് കുറിപ്പില്‍ പറയുന്നത്. ഡോക്ടറിനെ കളിയാക്കിയതിനേയും കുറിപ്പില്‍ വിമര്‍ശിക്കുന്നുണ്ട്. അ്ടുക്കളയുടെ പേരില്‍ അടി നടക്കുമ്പോള്‍ അവന്റെ ശബ്ദം പോലും കേട്ടില്ലെന്നും വിമര്‍ശനം ഉയര്‍ത്തുന്നുണ്ട് കുറിപ്പില്‍. വിശദമായി വായിക്കാം തുടര്‍ന്ന്.

അവന്റെ ശബ്ദം പോലും കേട്ടില്ല

ഒരു സ്‌കിട് ടാസ്‌ക് നടക്കുമ്പോള്‍ ആണ് ഇവന്റെ തനി സ്വരൂപം പുറത്ത് വന്നത്. അവന്‍ സ്‌കിറ്റ് ചെയ്യുന്നതൊക്കെ നല്ലതാണ്. പക്ഷെ അത് ചെയ്യുന്നതിന്റെ ഒരു കഴപ്പ് അവന്‍ കഴിക്കുന്നുണ്ട്. സ്‌കിട് ചെയ്തതിനു ശേഷം രാജാവാണെന്നാണ് അവന്റെ വിചാരം. നിങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും. ഇന്നലെ അടുക്കളയുടെ പേരില്‍ അവിടെ അടി നടക്കുമ്പോള്‍ അവന്റെ ശബ്ദം പോലും കേട്ടില്ല. അടി ഒക്കെ കഴിഞ്ഞപ്പോള്‍. ഡോക്ടറിന് ധന്യയുടെ ജോലി എന്ന് പറഞ്ഞപ്പോള്‍. അപ്പോള്‍ തന്നെ തമാശക്ക് 'കക്കൂസ് കഴുകല്‍' എന്ന് പറഞ്ഞു. അവിടെ പലരും പറഞ്ഞു പാചകം ആണ് ഏറ്റവും പ്രാധാന്യം ഉള്ളു ജോലി എന്ന്... എന്നാല്‍. ആആ അങ്ങനെ പറഞ്ഞിട്ടില്ല. ആ വീട്ടില്‍ എല്ലാം നോക്കണം അത് അടുക്കള ആയാലും കക്കൂസ് ആയാലും. കേട്ടോ കുട്ടി അഖിലേ.ഇത്രയേറെ കളിയാക്കിയിട്ടും. ഒരു ചിരിയോടെ നിന്ന ഡോക്ടര്‍ റോബിന് അഭിനന്ദനങ്ങള്‍ എന്നാണ് കുറിപ്പില്‍ പറയുന്നത്.

Recommended Video

ന്യുഡ് ഫോട്ടോഗ്രാഫിയും ബിക്കിനിയുമൊക്കെ ചെയ്തത് എങ്ങനെ,Janaki Sudheer Interview
ഡോക്ടര്‍ക്ക് പറ്റിയ പണി

നിരവധി പേരാണ് പോസ്റ്റിന്് കമന്റുമായി എത്തുന്നത്.കുത്തി തിരിപ്പ് സ്ട്രാറ്റജി മാത്രം കൊണ്ട് നടക്കുന്ന ഡോക്ടര്‍ക്ക് പറ്റിയ പണി കക്കുസ്സ് കഴുകല്‍ തന്നെ ആണെന്ന് വിളിച്ചു പറഞ്ഞ ചെക്കന്‍. അത് പൊളിച്ചു, ഇവനെയും ലക്ഷ്മി കൊച്ചമ്മയേയും പേടിച്ചാണെന്ന് തോന്നുന്നു ഊള പരിപാടികള്‍ മാത്രം അവതരിപ്പിച്ച ഇവന്റെയൊക്കെ ടീമിന് ബാക്കി ഫെെവ് സ്റ്റാർസും 'ഗപ്പ് ' കൊടുക്കുകയും ചെയ്തു??.. ബാക്കി മൂന്ന് ലേമാഉം ഇവരേക്കാള്‍ മെച്ചമായിരുന്നു എന്നതാണ് സത്യം, ശരിയാണ് എന്തെങ്കിലും ലീഡര്‍ഷിപ്പ് കൊടുത്താല്‍.. ഇയാള്‍ക്ക് പിന്നെ വലിയ അഹങ്കാരമാണ്. സംസാരം കേട്ട് ഒരു അടി കൊടുക്കാന്‍ തോന്നും. മര്യാദയില്ലാത്ത സംസാരശൈലി, അഖില്‍ നല്ല അഹങ്കാരം ഉള്ള ആളാണ്.. പമ്മി നില്‍ക്കുക ആണ് ഇപ്പോള്‍.. ഒരു വിഷയം വന്നാല്‍ മുഖമൂടി എല്ലാം പൊളിയും, നല്ല പോസ്റ്റ് ആയിരുന്നു..പക്ഷെ അവസാന വരിയില്‍ ബീസ്‌റ് സിനിമ പോലെ ആക്കി നശിപ്പിച്ചു എന്നിങ്ങനെയാണ് കമന്റുകള്‍.

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X