ഇരട്ടത്താപ്പുകളുടെ ഉസ്താദേ നിന്റെ പേരോ റിയാസ് സലീം; താരത്തിന്‍റെ നിലപാടിനെ തുറന്ന് കാണിച്ച് വെെറല്‍ കുറിപ്പ്
ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ ശക്തനായ താരമായി മാറിയിരിക്കുകയാണ് റിയാസ് സലീം. വെെല്‍ഡാ കാർഡിലൂടെ വന്ന് വിന്നറാകുന്ന ആദ്യത്തെ താരമാകണമെന്ന ആഗ്രഹത്തോടെയായിരുന്നു റിയാസ് വന്നത്. ജാസ്നിനും റോബിനും പോയതിന് ശേഷം ബിഗ് ബോസ് വീടിനെ ഉണർത്തുന്നത് റിയാസാണ്. കഴിഞ്ഞ ടാസ്കിലെ റിയാസിന്റെ പ്രകടനം വലിയ ചർച്ചയായി മാറിയിരുന്നു. മികച്ച പ്രകടനത്തെ തുടർന്ന് നോമിനേഷന്‍ ഫ്രീ കാർഡും റിയാസിന് ലഭിക്കുകയുണ്ടായി.
എന്നാല്‍ റിയാസ് പറയുന്ന സ്ത്രീസമത്വവും പുരോഗമനചിന്തയുമൊക്കെ കപടമാണെന്നാണ് വിമർശകരുടെ ആരോപണം. ഇത്തരത്തിലൊരു വിമർശനക്കുറിപ്പ് ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ചർച്ചയായി മാറിയിരിക്കുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്സ്ബുക്ക് ഗ്രൂപ്പിലാണ് പോസ്റ്റ് ചർച്ചയാകുന്നത്. കുറിപ്പ് വായിക്കാം തുടർന്ന്.

ഇരട്ടത്താപ്പുകളുടെ ഉസ്താദേ നിന്റെ പേരോ "റിയാസ് സലീം " എന്നാണ് കുറിപ്പിന്‍റെ തലക്കെട്ട് തന്നെ. പിന്നാലെ റിയാസിന്റെ ഓരോ നിലപാടുകളായി കുറിപ്പിലൂടെ തുറന്ന് കാണിക്കാനാണ് കുറിപ്പില്‍ ശ്രമിക്കുന്നത്. തുടർന്ന് വായിക്കാം.
1. ഫെമിനിസം
A) വാരാന്ത്യ എപ്പിസോഡിൽ ലാലേട്ടന്റെ മുന്നിൽ ക്ലോസ് ചെയ്ത ചാപ്റ്റർ ആണ് "അടിവസ്ത്രം കേസ് ". വന്ന അന്നു മുതൽ അത് ഒന്ന് വീതം 3 നേരം പറയുന്നു.സ്ത്രീകളെ റെസ്പെക്ട് ചെയ്യണം എന്ന് പറഞ്ഞ വ്യക്തി തന്നെ പുറത്ത് പോയ രണ്ട് മത്സരാർത്ഥികളുടെ വസ്ത്ര ധാരണം സ്വന്തം സ്ക്രീന്‍ സ്പേസിനു വേണ്ടി ഉപയോഗിക്കുന്നു.
B) സുഹൃത്ത് ആയ വനിതാ മത്സരാർത്ഥി കൂടെയുള്ള മറ്റു സ്ത്രീ മത്സരാർത്ഥികള്‍ക്കെതിരെ സ്ലട്ട് ഷെയ്മിംഗ് നടത്തിയപ്പോൾ അതിനെ തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് എന്ന പേരിൽ ന്യായീകരിച്ചു
C) കഴിഞ്ഞ വീക്കിലി ടാസ്കിൽ മറ്റൊരു സ്ത്രീ മത്സരാർത്ഥിക്ക് നേരെ നടത്തിയ മോശം ആംഗ്യം. അതിനെ കേരളത്തിന്റെ പ്രാന്ത പ്രദേശങ്ങളിൽ നടത്തുന്ന ഒരു പ്രേത്യേക തരം ഡാന്‍സ് ആണെന്ന് വരെ പറഞ്ഞു പരിണാമം ഫാന്‍സ് രംഗത്ത് വന്നിട്ടുണ്ട്.

2. ടാർജറ്റിംഗ്
A )പൂവ് കൊടുത്ത് അകത്തു കേറിയ മത്സരാർത്ഥിയെ കുത്തിത്തിരിപ്പ് ഉണ്ടാക്കി,മറ്റൊരു മത്സരാർത്ഥിക്ക് നേരെ ഇളക്കി വിട്ടു പുറത്താക്കി
B) കരുത്തനായ ആയിട്ടുള്ള പുരുഷ മത്സരാർത്ഥി ലേഡീസ് നെ മാത്രം ടാർജറ്റ് ചെയ്യുന്നു എന്ന് പറഞ്ഞ റിയാസ് കോള്‍ സെന്‍റർ ടാസ്കിൽ ടാർജറ്റ് ചെയ്തത് 2 സ്ത്രീകളെ.
3. വുമണ്‍ കാർഡ്
കഴിഞ്ഞ വീക്കിലി ടാസ്കില്‍ ചെങ്കോൽ കരസ്തമാക്കുന്ന സമയത്തു ഇവിടെ സ്ത്രീ എന്നും പുരുഷൻ എന്നും ഇല്ല മത്സരാർത്ഥിയായി കളിക്ക് ചേച്ചി എന്ന് പറഞ്ഞ റിയാസ് മറ്റുള്ളവർ അതേ കാര്യം ചെയ്യുമ്പോൾ അത് വുമണ്‍ കാർഡ് ആക്കി മാറ്റുന്നു.
ഒരു ടാസ്കില്‍ തന്റെ ശരീരഭാഷയെ കളിയാക്കി എന്ന് കരഞ്ഞു കൊണ്ട് നടന്ന ഇയാൾ കോള്‍ സെന്‍റർ ടാസ്കില്‍ രണ്ട് സ്ത്രീ മത്സരാർത്ഥികളുടെ ശരീരഭാഷയെ മോശമായി അനുകരിച്ചു എന്നുമാണ് കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നത്.
Recommended Video

അതോടൊപ്പം LGBTIQA+ community യെ കേരളത്തിലെ ജനങ്ങൾ വളരെ നല്ല രീതിയിൽ തന്നെ സ്വാഗതം ചെയ്തിട്ടുള്ളത് ആണ്. അതിന് ഉദാഹരണം ഈ ഷോയില്‍ തന്നെ ഉണ്ടായിരുന്നു.
പക്ഷെ ജെന്‍ററിന്റെ പേരിൽ ഇപ്പോഴും കമന്‍റ് ബോക്സില്‍ ചില കമന്‍റുകള്‍ വരാറുണ്ട്. അത് ഒരിക്കലും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല. അത് പോലെ വിമർശിക്കുന്നവരെ എല്ലാം LGBTIQA+ വിരോധികളും ഹോമോഫോബിയ ഉള്ളവർ ആണെന്നും വരുത്തി തീർക്കാൻ ശ്രമിക്കുന്ന കപട സദാചാര വാദികളും എതിർക്കപെടേണ്ടതാണെന്നും കുറിപ്പില്‍ പറയുന്നുണ്ട്. എന്തായാലും ഇപ്പോള്‍ ബിഗ് ബോസ് വീട്ടിലെ താരം റിയാസ് സലീം തന്നെയാണ്.


Click it and Unblock the Notifications