രാജാവ് നഗ്നനെന്ന് വിളിച്ചു പറഞ്ഞവള്‍, ഇത്ര മാസ് ആരും കാണിച്ചിട്ടില്ല; നീ വിജയിച്ചു കഴിഞ്ഞു!
ബിഗ് ബോസ് വീട്ടിലെ ഏറ്റവും ശക്തയായ മത്സരാര്‍ത്ഥിയെന്ന് എതിരാളികള്‍ പോലും സമ്മതിച്ചു തരുന്ന താരമാണ് ജാസ്മിന്‍ മൂസ. ഫൈനല്‍ ഫൈവില്‍ എത്തുമെന്ന് എല്ലാവരും വിലയിരുത്തിയിരുന്ന ജാസ്മിന്‍ പക്ഷെ ഷോയില്‍ നിന്നും സ്വയം പിന്മാറുകയായിരുന്നു. താരത്തിന്റെ പുറത്താകല്‍ പ്രേക്ഷകര്‍ക്കും താരങ്ങള്‍ക്കും ഒരുപോലെ അമ്പരപ്പുണ്ടാക്കിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ടൊരു കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്.
എന്റെ മോനെ ഇതെന്താ ഇന്നലെ കണ്ടത് സിനിമയോ. സ്‌ക്രിപ്റ്റഡ് ആയി അഭിനയിക്കുന്ന സിനിമയില്‍ പോലും ഇങ്ങനെ ഒരു സീന്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞിട്ടുണ്ടോ സുഹൃത്തുക്കളേ ഉണ്ടാവുമെന്ന് തോന്നുന്നില്ലെന്നാണ് കുറിപ്പില്‍ പറയുന്നത്.

മേലാളന്മാരും അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവരും സ്വന്തം ലാഭങ്ങള്‍ക്ക് വേണ്ടി തെണ്ടിത്തരങ്ങള്‍ കാണിക്കുമ്പോ അതിനെ ചോദ്യം ചെയ്യുന്ന സിനിമയിലെ നായകനെ പോലെ നിത്യജീവിതത്തില്‍ ആവണമെന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടില്ലെ നമ്മളൊക്കെ.
അതെ നിത്യജീവിതത്തില്‍ അത് ജീവിച്ചു കാണിച്ചു തന്നവളാണ് ജാസ്മിന്‍ എന്നും കുറിപ്പ് പറയുന്നു.
ഈ ഷോ അരച്ച് കലക്കി കുടിച്ചു വന്നിട്ട് 100 ദിവസത്തില്‍ ഇടയ്ക്കു ഇടയ്ക്കു പറയാന്‍ വേണ്ടി
this is me, this is what i can do പോലുള്ള എഴുതി പഠിച്ചു വന്ന ഡയലോഗുകള്‍ പറഞ്ഞു mass ആവാന്‍ ശ്രമിക്കുന്നവര്‍ ഇത്തരം unethical ആയിട്ടുള്ള തെണ്ടിത്തരങ്ങളുടെ മുന്നില്‍ ശബ്ദം ഉയര്‍ത്താന്‍ പേടിച്ചു മുട്ട് വിറക്കും. നട്ടെല്ല് വളച്ചു കുനിഞ്ഞു നില്കും, ചോദ്യങ്ങളുടെ മുന്നില്‍ പേടിച്ചു ഒളിച്ചു നില്കും, സ്വന്തം വ്യക്തിത്വം കളഞ്ഞു കുളിച് കാല്‍ പിടിച്ചു കെഞ്ചിയിട്ട് ആയാലും എനിക്ക് പോപ്പുലര്‍ ആയാല്‍ മതി എന്ന് ചിന്തിക്കുന്ന ആളുകളുടെ ഇടയില്‍ നിന്നുമാണ് നിങ്ങടെ പ്രതിഫലം എനിക്ക് പുല്ലാണ്, സ്വന്തം വ്യക്തിത്വം കളഞ്ഞു കുളിച്ചുള്ള ഒരു പ്രതിഫലവും എനിക്ക് വേണ്ട. എനിക്ക് തണ്ടും തടിയും ഉണ്ട് ഞാന്‍ അധ്വാനിച്ചു കാശുണ്ടാക്കും എന്ന് മുഖത്ത് നോക്കി പറഞ്ഞ ജാസ്മിന്‍ വ്യത്യസ്തയാവുന്നതെന്നും കുറിപ്പ് ചൂണ്ടിക്കാണിക്കുന്നു.
ചെടി ചട്ടി പൊട്ടിച്ചതിനോട് യോജിക്കാനാവില്ല, എങ്കിലും രാജാവ് നഗ്‌നനാണെന്നു രാജാവിന്റെ മുഖത്ത് നോക്കി വിളിച്ചു പറഞ്ഞിട്ട് നിങ്ങള്‍ 1% പോലും ബഹുമാനം അര്‍ഹിക്കുന്നില്ല എന്ന് പറഞ്ഞു പുച്ഛത്തോടെ സിഗരറ്റും വലിച്ചു തിരിഞ്ഞൊന്നു നോക്കുക പോലും ചെയ്യാതെ തല ഉയര്‍ത്തി കളം വിട്ട നിന്നോളം പോന്ന മാസ്സ് പ്രകടനം ഒന്നും ഇന്നേവരെ ആരും കാണിച്ചിട്ടില്ലെന്നും കുറിപ്പില്‍ പറയുന്നു.ഈ ബിഗ്ഗ്ബോസില്‍ ഇപ്രാവശ്യത്തെ ആരും ജയിച്ചാല്‍ പോലും അത് ഉണ്ടാവാനും പോണില്ല. you stole the show എന്നും കുറിപ്പില്‍ അഭിപ്രായപ്പെടുന്നു.
ഇനി നീ വെല്ലുവിളിച്ചു ഇറങ്ങിയത് പണത്തിനു മീതെ പരുന്തും പറക്കില്ല എന്ന് വിചാരിക്കുന്ന ആള്‍ക്കാരെ ആയതു കൊണ്ടും, സമൂഹം പറയുന്ന പോലെ ജീവിക്കണമെന്ന് വാശി പിടിക്കുന്ന അന്ധന്മാരായ ഒരു കൂട്ടം കപട സമൂഹത്തിലെ ആള്‍ക്കാരെ ആയതു കൊണ്ടും നീ പുറത്തിറങ്ങിയാല്‍ നിന്നെ ജീവിക്കാനാവാത്ത വിധം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും ഈ 2 കൂട്ടരും എന്നാണ് കുറിപ്പ് ചൂണ്ടിക്കാണിക്കുന്നത്.
അങ്ങനെ ബുദ്ധിമുട്ട് നേരിടുമ്പോ ഇപ്പോ നിന്നെ സപ്പോര്‍ട്ട് ചെയ്ത് പോസ്റ്റ് ഇടുന്ന ആര്‍ക്കും നിന്നെ രക്ഷിക്കാനോ നിന്റെ കൂടെ നില്‍ക്കാനോ പറ്റിയെന്നു വരില്ല. പക്ഷെ
സമൂഹത്തിന്റെ വികലമായ ചിന്തയില്‍ വാ മൂടി കെട്ടി ജീവിക്കേണ്ടി വരുന്ന മനുഷ്യര്‍ക്ക്
നിന്റെ മോശം ജീവിത അനുഭവങ്ങള്‍ നിനക്കു സമ്മാനിച്ച ഉറച്ച ശബ്ദം അവര്‍ക്കൊക്കെ ഒരു പ്രചോദനമായിട്ടുണ്ട് എങ്കില്‍. അതില്‍ കൂടുതല്‍ ഒന്നും നീ ചെയ്യേണ്ടതില്ല. നീ വിജയിച്ചു കഴിഞ്ഞുവെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
റിയാസിനെ കയ്യേറ്റം ചെയ്തിന് പുറത്താക്കിയ റോബിനെ തിരികെ കൊണ്ടു വരാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചു കൊണ്ടാണ് ജാസ്മിന്‍ ഷോയില്‍ നിന്നും സ്വയം പിന്മാറുന്നത്. റോബിന്‍ തിരികെ വരുന്നിടത്ത് താന്‍ നില്‍ക്കില്ലെന്നും തനിക്ക് ആത്മാഭിമാനമുണ്ടെന്നും പറഞ്ഞായിരുന്നു ജാസ്മിന്‍ പുറത്തേക്ക് പോയത്.


Click it and Unblock the Notifications